Month: August 2025
-
Breaking News
‘എംഎല്‍എ എന്ന നിലയില്‍ പെന്‍ഷന്‍ അനുവദിക്കണം’; രാജസ്ഥാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍; രാജിവച്ച് ഒരുമാസം കഴിഞ്ഞിട്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതെ ബിജെപി നേതാവ്; രാഷ്ട്രീയ നീക്കങ്ങളെപ്പറ്റി ഊഹാപോഹങ്ങളും ശക്തം
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദവി രാജിവച്ചശേഷം പൊതുരംഗത്തുനിന്നു വിട്ടു നില്‍ക്കുന്ന ജഗ്ദീപ് ധന്‍കര്‍ മുന്‍ നിയമസഭാംഗമെന്ന നിലയില്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു രാജസ്ഥാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. 1993 നും 1998 നും ഇടയില്‍ അജ്മീര്‍ ജില്ലയിലെ കിഷന്‍ഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച ധന്‍കറിന്റെ പെന്‍ഷന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായതിനെത്തുടര്‍ന്നു 2019ല്‍ നിര്‍ത്തലാക്കിയിരുന്നു. 1989ല്‍ ജുന്‍ജുനുവില്‍നിന്ന് ജനതാദള്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ചന്ദ്രശേഖര്‍ സര്‍ക്കാരില്‍ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ച ശേഷം 74 കാരനായ ധന്‍ഖര്‍ 1993ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് എംഎല്‍എ ആയി. 2003ല്‍ അദ്ദേഹം ബിജെപിയിലേക്കും കളം മാറി. ഉപരാഷ്ട്രപദവി രാജിവച്ച് ഒരു മാസത്തിനുശേഷമാണ് മുന്‍ എംഎല്‍എ എന്ന നിലയില്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശപ്പെട്ടു ധന്‍കര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ പരിശോധിച്ച് അംഗീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നു സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച തീയതി മുതല്‍ ശ്രീ ധന്‍ഖറിന് നല്‍കേണ്ട പെന്‍ഷന്‍ ബാധകമാകും. ജൂലൈ 21ന് ‘ആരോഗ്യപ്രശ്‌നങ്ങള്‍’ ചൂണ്ടിക്കാട്ടി അദ്ദേഹം രാജി സമര്‍പ്പിച്ചിരുന്നു. രാജസ്ഥാനിലെ…
Read More » -
Breaking News
നിയമസഭാംഗങ്ങൾക്ക് അഞ്ചുകോടി ഭവന അലവൻസ്: ഇന്തോനേഷ്യയിൽ ജനക്കൂട്ടം പ്രാദേശിക പാർലമെന്റിന് തീയിട്ടു; മൂന്നുപേർ കൊല്ലപ്പെട്ടു
ജകാർത്ത: ഇന്തോനേഷ്യയിൽ ജനക്കൂട്ടം സൗത്ത് സുലവേസിയിലെ മകാസറിൽ പ്രാദേശിക പാർലമെന്റ് മന്ദിരത്തിന് തീയിട്ടു.ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിയമസഭാംഗങ്ങൾക്ക് അഞ്ചുകോടി ഭവന അലവൻസ് നൽകുന്നതിനെതിരെയാണ് പ്രതിഷേതം. നിരവധി കെട്ടിടങ്ങൾ അഗ്നിക്ക് ഇരയാക്കി. പലയിടത്തും ജനക്കൂട്ടം സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. 580 നിയമസഭാംഗങ്ങൾക്കും ശമ്പളത്തിനു പുറമെ പ്രതിമാസം അഞ്ചുകോടി രൂപ (3,075 യു.എസ് ഡോളർ) ഭവന അലവൻസ് ലഭിക്കുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ജകാർത്തയിൽ പ്രതിഷേധം ആരംഭിച്ചത്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച അലവൻസ് ജകാർത്തയിലെ ഏറ്റവും കുറഞ്ഞ വേതനത്തിന്റെ 10 ഇരട്ടിയോളമാണ്.
Read More » -
Breaking News
ഇസ്രയേലുമായുള്ള വാണിജ്യ സാമ്പത്തിക ബന്ധങ്ങള്‍ വിഛേദിച്ച് തുര്‍ക്കി; വ്യോമ പാത അടച്ചു; കപ്പലുകള്‍ക്ക് വിലക്ക്; ലക്ഷ്യം ഇസ്രയേലിലേക്കുള്ള ആയുധ നീക്കം തടയലെന്നു സൂചന; ഗാസയ്ക്കു പിന്തുണ
ഇസ്താംബുള്‍: ഇസ്രയേലുമായുള്ള വാണിജ്യ, സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിച്ച് തുര്‍ക്കി. ഇസ്രയേല്‍ വിമാനങ്ങള്‍ തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കുന്നതിനും തുര്‍ക്കി കപ്പലുകള്‍ ഇസ്രയേല്‍ തുറമുഖത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഗാസയില്‍ നടക്കുന്ന യുദ്ധത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പിരിമുറുക്കം വര്‍ധിക്കുകയാണ്. ‘ഇസ്രായേലുമായുള്ള വ്യാപാരം പൂര്‍ണമായും വിച്ഛേദിച്ചു. തുര്‍ക്കി കപ്പലുകളെ ഇസ്രായേല്‍ തുറമുഖങ്ങളിലേക്ക് പോകാന്‍ അനുവദിക്കില്ല. ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാനും അനുമതിയുണ്ടാകില്ല’ എന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ പറഞ്ഞത്. ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യ ഉടനീളം സംഘര്‍ഷത്തില്‍ മുങ്ങുമെന്നും ഹക്കന്‍ ഫിദന്‍ പറഞ്ഞു. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നടപടി വേണമെന്നും ലോകശക്തികള്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഗാസയിലേക്ക് സഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഇസ്രായേലുമായുള്ള നേരിട്ടുള്ള വ്യാപാരബന്ധം തുര്‍ക്കി വിച്ഛേദിച്ചിരുന്നു. 2023ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ 7 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. അസര്‍ബൈജാനിലെ രാജ്യാന്തര സബ്മിറ്റില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ച…
Read More » -
Breaking News
രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത രാജി; സ്ഥിരീകരിച്ച് ടീം മാനേജ്‌മെന്റ്; ഫ്രാഞ്ചൈസി വിടുന്ന രണ്ടാമത്തെ പരിശീലകന്‍; ടീമില്‍ സഞ്ജുവിന്റെ ഭാവിയെന്ത്?
ന്യൂഡല്‍ഹി: ഐപിഎല്‍ സീസണ്‍ തുടങ്ങാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കേ രാജസ്ഥാന്‍ റോയല്‍സിനെ ഞെട്ടിച്ചു രാഹുല്‍ ദ്രാവിഡിന്റെ രാജി. കുറഞ്ഞത് ആറോ ഏഴോ മാസമെങ്കിലും ടീമുകള്‍ക്കു തയാറെടുപ്പ് ആവശ്യമാണ്. ഇതിനിടെയാണ് രാജസ്ഥാന്‍ റോയല്‍സ് പുതിയ ബോംബ് പൊട്ടിച്ചത്. പരിശീലക സ്ഥാനത്തുനിന്നു രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയെന്നാണ് പ്രഖ്യാപനം. അപ്രതീക്ഷിത രാജിയില്‍ ടീം മാനേജ്‌മെന്റിനും ആശയക്കുഴപ്പമുണ്ടെന്നാണു സൂചന. കഴിഞ്ഞ സീസണിലെ മോശം പ്രകടനം ടീമിനെ ഒഴിയാബാധ പോലെ വേട്ടയാടുന്ന സാഹചര്യത്തില്‍ ദ്രാവിഡിന്റെ പുറത്തുപോകല്‍ ആരാധകരെ സംബന്ധിച്ച് ഒരു ഞെട്ടിക്കുന്ന പ്രഖ്യാപനമല്ലെന്നു വേണം കരുതാന്‍. ഇന്നോ നാളെയോ ഈ പ്രഖ്യാപനം ഉണ്ടാകുമെന്ന് ആരാധകര്‍ കരുതിയിരുന്നു. 2024 സെപ്റ്റംബര്‍ ആറിന് പരിശീലക സ്ഥാനത്ത് നിയമിതനായതിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പടിയിറങ്ങുകയാണു ദ്രാവിഡ്. മുമ്പ് ക്യാപ്റ്റനും പരിശീലകനുമായി പ്രവര്‍ത്തിച്ചിരുന്ന ഫ്രാഞ്ചൈസിയിലേക്ക് ദ്രാവിഡിന്റെ തിരിച്ചുവരവ് കൂടുതല്‍ ദൈര്‍ഘ്യമേറിയതാവും എന്ന് കരുതിയവരുടെ കണക്കുകൂട്ടലുകള്‍ ഇതോടെ തെറ്റി. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ രാജസ്ഥാനുവേണ്ടി വേണ്ടി 46 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍, ദേശീയ ടീമിലെ തന്റെ…
Read More » -
Movie
രാവിലെ 6 മണി മുതൽ ഷോകൾ, അതും നാലാം ദിനം; ചരിത്രം കുറിച്ച് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ചരിത്രം കുറിക്കുന്നു. ഞായറാഴ്ച രാവിലെ 6 മണി മുതൽ ആണ് ചിത്രത്തിൻ്റെ ഷോകൾ കേരളത്തിൽ ആരംഭിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിൻ്റെ ഷോകൾ റിലീസ് ചെയ്ത് നാലാം ദിവസം രാവിലെ 6 മണി മുതൽ ആരംഭിക്കുന്നത്. പ്രേക്ഷകരുടെ അഭ്യർത്ഥനയെ തുടർന്നാണ് ചിത്രം 6 മണിക്ക് പ്രദർശനം ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും ട്രെൻഡിങ് ആയി സൂപ്പർ വിജയത്തിലേക്കാണ് കുതിക്കുന്നത്. കേരളത്തിലെ മൂന്നൂറിൽ അധികം സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളം മുഴുവൻ ഹൗസ്ഫുൾ…
Read More » -
Breaking News
പോണ്‍താരം കൈലി പേജിന്റെ മരണം അമിത ലഹരി ഉപയോഗം മൂലം; നെറ്റ്ഫ്‌ളിക്‌സ് പരമ്പരയിലും വേഷമിട്ടു; മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് പുറത്ത്
രതിചിത്രങ്ങളിലെ നായിക കൈലി പേജിന്റെ മരണം അമിത ലഹരി ഉപയോഗം മൂലമെന്ന് റിപ്പോര്‍ട്ട്. ലൊസാഞ്ചലസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസാണ് മരണ കാരണം സ്ഥിരീകരിച്ചത്. ജൂണ്‍ 25നാണ് കൈലി പേജിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊക്കെയ്നിന്‍റെയും ഫെന്റാനിലിന്‍റെയും അമിത ഉപയോഗമാണ് താരത്തിന്‍റെ മരണത്തിന് കാരണമായത്. പോൺ ഇൻഡസ്ട്രിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് പരമ്പരയിൽ അഭിനയിച്ച താരമാണ് 28 കാരിയായ കൈലി പേജ്. പരമ്പരയിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചുള്ള പോരാട്ടങ്ങളെക്കുറിച്ചും കൈലി തുറന്നു സംസാരിച്ചിരുന്നു. ലഹരിയില്‍ നിന്ന് മോചിതയാകാനുള്ള ശ്രമങ്ങളും ചികില്‍സകളും കൈലി നടത്തിവരിയായികുന്നു എന്നായിരുന്നു വിവരം. എന്നാല്‍ ലൊസാഞ്ചലസിലെ വസതിയിൽ നിന്ന് കൊക്കെയ്നിന്‍റെയും ഫെന്റാനിലിനും കണ്ടെത്തുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം മരിക്കുന്നതിന് മുമ്പ് കൈലി കൊക്കെയ്നിന്‍റെയും ഫെന്റാനിലിനും അമിതമായി ഉപയോഗിച്ചിരുന്നു. ഓക്‌ലഹോമയിലെ തുൾസ സ്വദേശിനിയായ കൈലിയുടെ യഥാര്‍ഥ പേര് കൈലി പൈലന്റ് എന്നാണ്. 2016ലാണ് കൈലി പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവരുന്നത്. 2017ല്‍ അഡൾട്ട് എന്റർടൈൻമെന്റ് ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതം പറയുന്ന…
Read More » -
Breaking News
നൊബേലിനു ശിപാര്‍ശ ചെയ്യണമെന്നു ട്രംപ്; പറ്റില്ലെന്നു മോദി: ഒറ്റ ഫോണ്‍ കോളില്‍ ഇടഞ്ഞ ഇന്ത്യ-യുഎസ് ബന്ധം! ജര്‍മന്‍ ദിനപത്രത്തിന്റെ വാദം സ്ഥിരീകരിച്ച് ന്യൂയോര്‍ക്ക് ടൈംസ്; 50 ശതമാനം തീരുവ വന്ന വഴിയിങ്ങനെ
ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയെപ്പറ്റി ഇറങ്ങുന്ന കഥകള്‍ നിരവധിയാണ്. ഒരുകാലത്ത് ‘മൈ ഫ്രണ്ട്’ എന്നു വിശേഷിപ്പിച്ചു ട്രംപിനുവേണ്ടി പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയ മോദിയെ ഞെട്ടിച്ചാണ് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത്. ട്രംപിന്റെ വ്യക്തി വിരോധമാണ് യുഎസ് ഇന്ത്യയ്ക്ക് എതിരാകാന്‍ കാരണമെന്നായിരുന്നു യു.എസ് സാമ്പത്തിക സ്ഥാപനമായ ജെഫറീസിന്റെ റിപ്പോര്‍ട്ട്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മോദിയെ ഫോണില്‍ വിളിച്ചെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി ഫോണ്‍ നിരസിച്ചെന്നും നേരത്തെ ജര്‍മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുകയാണ് ന്യൂയോര്‍ക്ക് ടൈംസ്. ജൂണ്‍ 17 നുള്ള ട്രംപിന്റെ ഫോണ്‍ കോളിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള അവസാനത്തെ ഫോണ്‍ കോള്‍ നടന്നത് ജൂണ്‍ 17 നായിരുന്നു. കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിക്ക് ശേഷം വാഷിങ്ടണിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപ് ഫോണ്‍ ചെയ്തത്. 35 മിനുട്ട് സംഭാഷണം…
Read More » -
Breaking News
നിരീക്ഷിക്കുന്നത് പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങള്‍ ; ബോട്ടിലിരുന്ന് ചര്‍ച്ച നടത്തുന്നത് സ്വീഡനില്‍ നടത്തിയ കപ്പല്‍ യാത്ര
ഛണ്ഡീഗഡ് : പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ യൂറോപ്പില്‍ നടത്തിയ ആഡംബര കപ്പല്‍ യാത്രകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെ പഞ്ചാബില്‍ മന്ത്രിമാര്‍ക്കെതിരേ വന്‍ പ്രതിഷേധം. പഞ്ചാബ് മന്ത്രിമാരുടെ 27 സെക്കന്‍ഡ് വീഡിയോ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. ദുരിതാശ്വാസപ്രവര്‍ത്തനം ചര്‍ച്ച ചെയ്യുന്നതിനായിരുന്നു ബോട്ടുയാത്ര. പ്രളയ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടിയാണ് മൂന്ന് മന്ത്രിമാരായ ബരീന്ദര്‍ ഗോയല്‍, ലാല്‍ജിത് ഭുള്ളര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ദുരന്തമേഖലയിലൂടെ ബോട്ട് യാത്ര നടത്തിയത്. ടര്‍ണ്‍ തരണ്‍-ഹാരികെ പ്രദേശത്ത് നടത്തിയ പരിശോധനക്കിടെയാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിയമസഭയിലെ പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ ഈ വീഡിയോ എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പങ്കുവെച്ചു. ഈ സംഭവത്തെ അപലപിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന പഞ്ചാബിലെ കുടുംബങ്ങള്‍ ഒരു ഗ്ലാസ് കുടിവെള്ളത്തിനായി യാചിക്കുമ്പോള്‍, പഞ്ചാബ് മന്ത്രിമാരായ ബരീന്ദര്‍ ഗോയല്‍, ലാല്‍ജിത് ഭുള്ളര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ക്ക് സ്വീഡനിലെയും ഗോവയിലെയും ആഡംബര…
Read More » -
Breaking News
കണ്ണപുരം സ്‌ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് പിടിയില്‍; കോണ്‍ഗ്രസ് ബന്ധമെന്നു സിപിഎം; അനൂപ് കുമാര്‍ പേരുമാറ്റിയത് തിരിച്ചറിയാതിരിക്കാന്‍
കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി പിടിയില്‍. അനൂപ് മാലിക്ക് പിടിയിലായത് കാഞ്ഞങ്ങാട് നിന്നാണ്. കണ്ണപുരം കീഴറയില്‍ പുലര്‍ച്ചെ രണ്ടിനുണ്ടായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഉല്‍സവത്തിന് പടക്കങ്ങള്‍ ഉണ്ടാക്കി നല്‍കാറുള്ള മുഹമ്മദ് ആഷാം ആണ് മരിച്ചത്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്‌ഫോടകവസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ആഷാമിന്റെ ബന്ധുവായ അനൂപ് മാലിക് 2016ലെ പുഴാതി പൊടിക്കുണ്ട് സ്‌ഫോടനക്കേസിലും പ്രതിയാണ്. നാടുമുഴുവന്‍ വിറച്ച അത്യുഗ്ര സ്‌ഫോടനമാണ് ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് കണ്ണപുരം കീഴറയില്‍ സംഭവിച്ചത് . വീട് പൂര്‍ണമായും തകര്‍ന്നുവീണു. ഉഗ്രശേഷിയുള്ള ഗുണ്ട് ആണ് പൊട്ടിയത്. വീട്ടില്‍ പടക്ക നിര്‍മ്മാണമായിരുന്നു എന്ന് പോലീസ് കണ്ടെത്തി. മണിക്കൂറുകള്‍ കഴിഞ്ഞാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്. ആഷാമും പ്രതി അനൂപ് മാലിക്കും ബന്ധുക്കള്‍ ആണെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി അലവില്‍ വീണവിഹാറില്‍ അനൂപ്കുമാര്‍ എന്ന…
Read More » -
Breaking News
പുതുതായി കണ്ടെത്തിയ കിഴങ്ങുവര്‍ഗത്തിന് ഡിവൈഎസ്പിയുടെ പേര്; ഡയസ്‌കോറിയ ബാലകൃഷ്ണനി; ജൈവവൈവിധ്യ ഗവേഷണത്തോടുള്ള ആദരവ്
കാസര്‍ഗോഡ്: കേരളത്തിലെ ഗവേഷകർ പശ്ചിമഘട്ട ഭൂപ്രദേശത്തുനിന്ന് പുതിയ തദ്ദേശീയ ഇനം കിഴങ്ങ് കണ്ടെത്തി. ഇത്തരം വന്യ ഭക്ഷ്യ ഇനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ജൈവവൈവിധ്യ ഗവേഷകനും, ഡിവൈഎസ്പിയുമായ ഡോ. വി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായി ഈ പുതിയ ഇനത്തിന് ഡയോസ്കോറിയ ബാലകൃഷ്ണനി (Dioscorea balakrishnanii) എന്ന് പേരും നല്‍കി. ഇത് രണ്ടാം തവണയാണ് ഒരു സസ്യം ഡോ. ബാലകൃഷ്ണന്റെ പേരിൽ അറിയപ്പെടുന്നത്. വയനാടൻ മലനിരകളിൽ നിന്നും കണ്ടെത്തിയ ടൈലോഫോറ ബാലകൃഷ്ണനി എന്നതായിരുന്നു ആദ്യത്തെ അപൂർവ്വ ഇനം. പത്തു വർഷമായി ഈ ചെടിയെ നിരന്തരം നിരീക്ഷിച്ച്, പൂക്കളുടെ വ്യത്യാസങ്ങൾ അടക്കം രേഖപ്പെടുത്തി പുതിയ ഇനമായി കണ്ടെത്തിയത് വയനാട് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം. സലിം, ആലപ്പുഴ സനാതനധർമ്മ കോളേജിലെ ബോട്ടണി അസി. പ്രൊഫസർ ഡോ. ജോസ് മാത്യു, തിരുവനന്തപുരം കേരള കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. എം.എം. സഫീർ എന്നിവരാണ്. ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സ്പീഷീസ്…
Read More »