മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; മീനാക്ഷിപുരത്ത് നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ആദ്യ കുഞ്ഞും മരിച്ചത് സമാനമായ രീതിയില്‍

പാലക്കാട്: മീനാക്ഷിപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് കുഞ്ഞ് മരിച്ചു. മീനാക്ഷിപുരം സര്‍ക്കാര്‍ ആദിവാസി ഉന്നതിയിലെ പാര്‍ഥിപന്‍ -സംഗീത ദമ്പതികളുടെ മകള്‍ കനിഷ്‌കയാണ് മരിച്ചത്.രണ്ട് വര്‍ഷം മുമ്പ് ദമ്പതികളുടെ ആദ്യ കുഞ്ഞ് ഇതേ രീതിയില്‍ മരിച്ചിരുന്നു.
പാല് നല്‍കുന്നതിനിടെ കുഞ്ഞിന് അനക്കമില്ലാതായതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. മരിക്കുമ്പോള്‍ 2.200ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം.
അതേസമയം, കുഞ്ഞ് പോഷകാഹാരക്കുറവു നേരിടുന്നിരുന്നതായി കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് പ്രതിമാസം നല്‍കുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. കുഞ്ഞിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.






