Month: August 2025

  • Breaking News

    സസ്പെന്‍ഷന്‍ കൂട്ടായ തീരുമാനം; രാഹുലിനെ നിയമസഭാ കക്ഷിയില്‍നിന്നു മാറ്റി നിര്‍ത്തും; രാജി ആവശ്യപ്പെടുന്നവര്‍ക്ക് ധാര്‍മികതയില്ലെന്ന് സണ്ണി ജോസഫ്

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെയാണ് കണ്ടത്. സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെന്നതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നടപടി. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് രാഷ്ട്രീയ എതിരാളികള്‍ ആവശ്യപ്പെടുന്നതിന് യാതൊരു ധാര്‍മികതയുമില്ലെന്നും ഇക്കാര്യത്തില്‍ ആരും തങ്ങളെ ഉപദേശിക്കേണ്ടതില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങളെ ഉപദേശിക്കുന്നവര്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കും കേരളം ഭരിക്കുന്ന പാര്‍ട്ടിക്കും ഞങ്ങളെ ഉപദേശിക്കാന്‍ യാതൊരു അര്‍ഹതയുമില്ല. അത് ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും അറിയാം. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവത്തോടെ കാണുന്നു. വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പരാതികള്‍ക്കും കേസുകള്‍ക്കും കാത്തുനില്‍ക്കാതെ അദ്ദേഹം പാര്‍ട്ടി ഭാരവാഹിത്വം രാജിവച്ച് മാതൃകയാണ് കാണിച്ചത്. തുടര്‍നടപടികള്‍ സംബന്ധിച്ച് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി താനും പ്രതിപക്ഷ നേതാവും ആശയവിനിമയം നടത്തി. അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം’. ‘രാഹുലിനെതിരെ പാര്‍ട്ടിക്ക് ഇതുവരെ ഒരു പരാതിയും…

    Read More »
  • Breaking News

    രാജി ആരോഗ്യകാരണങ്ങള്‍കൊണ്ട്; ധന്‍കര്‍ വീട്ടുതടങ്കലിലെന്ന ആരോപണംതള്ളി അമിത് ഷാ

    ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചത് ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണെന്നും അല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ധന്‍കര്‍ വീട്ടുതടങ്കലില്‍ ആണെന്ന പ്രതിപക്ഷ ആരോപണവും അമിത് ഷാ തള്ളി. ഭരണഘടനാനുസൃതമായി മികച്ച പ്രകടനമാണ് ധന്‍കര്‍ കാഴ്ചവെച്ചതെന്നും അമിത് ഷാ, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിച്ചു. ധന്‍കറിന്റെ രാജിക്കത്ത് തന്നെ വ്യക്തമാണെന്നും അമിത് ഷാ പറഞ്ഞു. രാജിവെക്കുന്നതിന് ആരോഗ്യകാരണങ്ങളാണ് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. തനിക്ക് നല്ല പ്രവര്‍ത്തനകാലയളവ് ലഭ്യമാക്കിയതിന് പ്രധാനമന്ത്രിയോടും മറ്റു മന്ത്രിമാരോടും സര്‍ക്കാര്‍ അദ്ദേഹം ഹൃദയംഗമമായ നന്ദി അറിയിച്ചിട്ടുണ്ട്, അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ധന്‍കര്‍ വീട്ടുതടങ്കലിലാണെന്ന ചില പ്രതിപക്ഷ നേതാക്കന്മാരുടെ ആരോപണത്തോടും ഷാ പ്രതികരിച്ചു. സത്യത്തിന്റെയും നുണയുടെയും വ്യാഖ്യാനം പ്രതിപക്ഷത്തിന്റെ പ്രസ്താവനകളെ മാത്രം ആശ്രയിച്ചാകരുതെന്ന് ഷാ പറഞ്ഞു. മുന്‍ ഉപരാഷ്ട്രപതിയുടെ രാജിയെച്ചൊല്ലി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ മാസം 21-ാം തീയതിയാണ് ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രാജിവെച്ചതെങ്കിലും പ്രതിപക്ഷം…

    Read More »
  • Breaking News

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മൊബൈല്‍ എറിഞ്ഞുനല്‍കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍, രണ്ടു പേര്‍ ഓടിരക്ഷപെട്ടു

    കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത് . ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നല്‍കാനായിരുന്നു ശ്രമം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മൂന്ന് പേര്‍ ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥര്‍ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തു. നിരോധിത പുകയില ഉല്‍പ്പന്നങ്ങളും ഒരു മൊബൈല്‍ ഫോണും വലിച്ചെറിയുന്നത് ഉദ്യോഗസ്ഥര്‍ കണ്ടത്. പൊലീസുകാരെ കണ്ടതോടെ മൂന്ന് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഓടുന്നതിനിടെ അക്ഷയ് നിലത്തുവീഴുകയായിരുന്നു. ജയിലിലെ രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങളും മൊബൈലും കൊണ്ടുവന്നതെന്നാണ് അക്ഷയ് നല്‍കിയ മൊഴി.ഓടി രക്ഷപ്പെട്ടവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Breaking News

    ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകോപനം, ക്രൂരമര്‍ദനം; ഇന്‍സ്റ്റഗ്രാമില്‍ റീല്‍സിടുന്നതിലും തര്‍ക്കം; നോയിഡ സ്ത്രീധനക്കൊലയില്‍ പ്രതികളെല്ലാം പിടിയില്‍

    ന്യൂഡല്‍ഹി: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ എല്ലാ പ്രതികളും പിടിയില്‍. നിക്കിയുടെ ഭര്‍തൃസഹോദരന്‍ രോഹിത്, ഭര്‍തൃപിതാവ് സത്യവീര്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. നിക്കിയുടെ ഭര്‍ത്താവ് വിപിന്‍, വിപിന്റെ അമ്മ ദയ എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് 21നാണ് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടുള്ള തര്‍ക്കത്തിനിടെ വിപിനും കുടുംബവും നിക്കിയെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന് തീവച്ച് കൊല്ലുകയും ചെയ്തത്. 36 ലക്ഷം രൂപ സ്ത്രീധനം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതോടൊപ്പം നിക്കി നേരത്തേ നടത്തിയിരുന്ന ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടതും ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ ചെയ്തിരുന്നതുമായി ബന്ധപ്പെട്ട് വിപിന്റെ കുടുംബവുമായി തര്‍ക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. പാര്‍ലര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് വിപിനും കുടുംബവും നിക്കിയെ മര്‍ദിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ഇവര്‍ നിക്കിയെ ജീവനോടെ തീകൊളുത്തി. വിപിന്റെ സഹോദരന്‍ രോഹിത്തിന്റെ ഭാര്യയും നിക്കിയുടെ സഹോദരിയുമായ കാഞ്ചന്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാഞ്ചനും നിക്കിയും ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നതിലും കുടുംബത്തിന് അതൃപ്തിയുണ്ടായിരുന്നു. ‘മേയ്ക്ക്…

    Read More »
  • Breaking News

    നാലു കുട്ടികളുടെ ഉപ്പ! ഉറങ്ങിക്കിടന്ന 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് മരണം വരെ തടവ്; സഹോദരിക്ക് കോടതി പിരിയും വരെയും തടവ്

    കാസര്‍ഗോട്: ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്‍പതുവയസുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണംവരെ കഠിനതടവ്. കുടക് നപ്പോക്ക് സ്വദേശി പി.എ. സലീ(40)മിനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം.സുരേഷ് ശിക്ഷിച്ചത്. പീഡനത്തിനിരയായ കുട്ടിയില്‍നിന്നു കവര്‍ന്ന കമ്മല്‍ വില്‍ക്കാന്‍ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബ(21)യെ തിങ്കളാഴ്ച കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചു. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 2024 മേയ് 15-നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി പുറത്തുപോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്. മുന്‍വാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റര്‍ അകലെയുള്ള വയലില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയും ചെയ്തു. പേടിച്ചരണ്ട ബാലിക ഇരുട്ടില്‍ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തുകയായിരുന്നു. കുട്ടിയുടെ സ്വര്‍ണക്കമ്മല്‍ വിറ്റുകിട്ടിയ കാശുമായി മഹാരാഷ്ട്രയിലും ബെംഗളൂരുവിലും ഒടുവില്‍…

    Read More »
  • Breaking News

    മാങ്കൂട്ടമിഫക്റ്റ്! പാലക്കാട്ട് നടത്തിയാല്‍ രാഹുലിനെ കണ്‍വീനറാക്കണം; ശാസ്ത്രമേള ഷൊര്‍ണൂരിലേക്ക് മാറ്റി

    പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കാന്‍ ശാസ്ത്രമേളയുടെ വേദി മാറ്റി സര്‍ക്കാര്‍. പാലക്കാട് നഗരത്തില്‍ നടത്താനിരുന്ന സംസ്ഥാന ശാസ്ത്രമേളയുടെ വേദി ഷൊര്‍ണ്ണൂരിലേക്ക് മാറ്റി. സ്ഥലം എംഎല്‍എയെ സംഘാടക സമിതി ചെയര്‍മാനോ കണ്‍വീനറോ ആക്കേണ്ടി വരുമെന്നതിനാലാണ് സര്‍ക്കാര്‍ നീക്കം. നവംബര്‍ 7 മുതല്‍ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്.കുട്ടികള്‍ക്ക് ഇടയിലൂടെ രാഹുല്‍ പോയാല്‍ എന്താണ് ഉണ്ടാകുക എന്ന് പറയാന്‍ പറ്റില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ‘അഹങ്കാരത്തിന് കൈയും കാലും വെച്ച മുഖമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനുള്ളത്. എടാ, വിജയാ… എന്നാണ് ഒരു പ്രസംഗത്തില്‍ പിണറായി വിജയനെ രാഹുല്‍ അഭിസംബോധന ചെയ്തത്. ഞങ്ങളെല്ലാം മുതിര്‍ന്ന നേതാക്കളെയെല്ലാം അങ്ങേയറ്റത്തെ മാന്യതയും ബഹുമാനവും നിലനിര്‍ത്തിയാണ് പെരുമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.    

    Read More »
  • Breaking News

    അഗ്‌നി-5 ന്റെ വിജയത്തില്‍ പാക്കിസ്ഥാനില്‍ പരിഭ്രാന്തി; ഡ്രോണ്‍ മുതല്‍ മിസൈല്‍ വരെ നിര്‍വീര്യമാക്കും; ചൈനയെക്കൂടി വിറളിപിടിപ്പിക്കാന്‍ ‘ആകാശ കവചം’ തീര്‍ത്ത് ഇന്ത്യ

    ന്യൂഡല്‍ഹി: ഇന്ത്യയുടെ അഗ്‌നി-5 മിസൈല്‍ പരീക്ഷണം പാക്കിസ്ഥാനില്‍ ശക്തമായ പ്രതികരണങ്ങള്‍ക്കും പരിഭ്രാന്തിക്കും കാരണമായിരുന്നു, ഇപ്പോഴിതാ തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനവും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരിക്കുന്നു. പ്രതിരോധ ഗവേഷണ വികസന സ്ഥാപനം ഞായറാഴ്ച ഒഡീഷ തീരത്താണ് തദ്ദേശീയമായി നിര്‍മ്മിച്ച സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനത്തിന്റെ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയത് ശനി പകല്‍ 12.30ന് ഒഡിഷ തീരത്ത് നടത്തിയ പരീക്ഷണത്തിനിടെ വ്യത്യസ്ത ശ്രേണികളില്‍പ്പെട്ട മൂന്നു വ്യത്യസ്ത ലക്ഷ്യങ്ങളെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തു. തദ്ദേശീയമായി വികസിപ്പിച്ച കരയില്‍നിന്ന് തൊടുക്കാവുന്ന ദ്രുത പ്രതികരണ മിസൈല്‍ (ക്യുആര്‍എസ്എഎം), നൂതന ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനം (വിഎസ്എച്ച്ഒആര്‍എഡിഎസ്), ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍ (ഡിഇഡബ്ല്യു) എന്നിവ ഉള്‍പ്പെടുന്നതാണ് ബഹുതല വ്യോമ പ്രതിരോധ കവച സംവിധാനം. ക്വിക്ക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈലുകള്‍, അഡ്വാന്‍സ്ഡ് വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം മിസൈലുകള്‍, പവര്‍ ലേസര്‍ അധിഷ്ഠിത ഡയറക്റ്റഡ് എനര്‍ജി വെപ്പണ്‍…

    Read More »
  • Breaking News

    ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി; അറസ്റ്റ് ചെയ്ത ആളെ ഇറക്കിക്കൊണ്ടുപോയി; 10 പേര്‍ക്കെതിരെ കേസ്

    മലപ്പുറം: പൊലീസിനെ ആക്രമിച്ചതിന് അറസ്റ്റ് ചെയ്ത ആളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചങ്ങരംകുളം സ്റ്റേഷനിലെത്തി മോചിപ്പിച്ചു. പെരുമ്പിലാവില്‍ ശനിയാഴ്ച രാത്രി പത്തരയോടെ സ്വകാര്യ ബസ് ജീവനക്കാരും കാര്‍ യാത്രക്കാരനുമായി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചങ്ങരംകുളം ഹൈവേ ജംക്ഷനില്‍ സംഘടിച്ചെത്തി ബസ് തടഞ്ഞു. ഗതാഗതതടസ്സം ഉണ്ടായതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസുകാരനെ തടഞ്ഞ് ആക്രമിച്ചതിനാണ് കാര്‍ യാത്രക്കാരന്‍ ആലങ്കോട് പാറപ്പറമ്പില്‍ സുഹൈലിനെ (36) കസ്റ്റഡിയിലെടുത്തത്. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ സുഹൈലിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാത്രി വൈകി സ്റ്റേഷനിലെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. തിരൂര്‍ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച നടത്തിയെങ്കിലും സുഹൈലിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ എടപ്പാള്‍ മേഖലാ സെക്രട്ടറി സിദ്ദീഖ് നീലിയാടിന്റെ നേതൃത്വത്തില്‍ പതിനഞ്ചിലേറെപ്പേര്‍ സ്റ്റേഷനില്‍ വന്ന് ബഹളം വയ്ക്കുകയും ഞായറാഴ്ച വൈകിട്ട് സുഹൈലിനെ കൊണ്ടു പോകുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. മര്‍ദനമേറ്റ പൊലീസുകാരന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു. കാര്‍ യാത്രക്കാരന്റെയും ബസ് ജീവനക്കാരുടെയും പരാതിയിലും കേസെടുത്തിട്ടുണ്ട്.

    Read More »
  • Breaking News

    ‘ഓമനിച്ചു വളര്‍ത്തിയ മകള്‍ പോലും ഇന്ന് അന്യയാണ്, വീട്ടുകാര്‍ക്ക് ഞാന്‍ വെറുക്കപ്പെട്ടവന്‍; ഒടുവില്‍ ഗാന്ധിഭവനിലുമെത്തി’

    വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനാണ് കൊല്ലം തുളസി. എഴുത്തുകാരന്‍ കൂടിയാണ് താരത്തിന്റെ യഥാര്‍ഥ പേര് എസ്.തുളസീധരന്‍ നായര്‍ എന്നാണ്. ഇപ്പോഴിതാ താന്‍ ഗാന്ധിഭവനിലെ താന്‍ അന്തേവാസിയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. ഗാന്ധിഭവനിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി. കൊല്ലം തുളസിയുടെ വാക്കുകള്‍ നിങ്ങള്‍ക്ക് പലര്‍ക്കും അറിയാത്ത ഒരു കാര്യം ഉണ്ട്. ഞാന്‍ ഇവിടുത്തെ ഒരു അന്തേവാസി ആയിരുന്നു. എനിക്ക് അനാഥത്വം തോന്നിയപ്പോള്‍ സ്വയം ഒരു ആറു മാസം ഇവിടെ വന്നുകിടന്നു ഞാന്‍. എന്റെ കൂടെ അഭിനയിച്ചിരുന്ന ഒരു വലിയ നാടക നടിയും ഇവിടെ ഉണ്ട്, ലൗലി. ഒരുപാടു നാടകങ്ങളില്‍ അഭിനയിച്ച നടിയാണ്. സ്റ്റേറ്റ് അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് ആരുമില്ല. സ്വന്തം അമ്മയെ ഒഴിവാക്കണമെന്നു പറഞ്ഞ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അവര്‍ ഇവിടെ എത്തിയിരിക്കുകയാണ്. ലൗലിക്ക് അവരുടെ അമ്മയെ വിട്ടുപിരിയാന്‍ വയ്യ. മാതൃസ്‌നേഹമാണല്ലോ ഏറ്റവും വലുത്. അവരുടെ ഭര്‍ത്താവും മക്കളും പറയുന്നത് അമ്മയെ എവിടെയെങ്കിലും കളയെന്നാണ്. പക്ഷേ അമ്മയെ കളയാന്‍…

    Read More »
  • Breaking News

    വായില്‍ ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു, മുഖം ഇടിച്ചു വികൃതമാക്കി; ദര്‍ഷിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കാമുകനൊപ്പം പോയത് കുട്ടിയെ വീട്ടിലാക്കി

    കണ്ണൂര്‍: കല്യാട്ടെ വീട്ടില്‍നിന്നു സ്വര്‍ണവുമായി കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ (22) കര്‍ണാടകയില്‍ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദര്‍ഷിതയെ അതിക്രൂരമായാണ് ആണ്‍സുഹൃത്തായ സിദ്ധരാജു (22) കൊലപ്പെടുത്തിയത്. ഇന്നലെയാണ് ദര്‍ഷിതയെ കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ദര്‍ഷിത. പ്രതി സിദ്ധരാജുവിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോഡ്ജില്‍വച്ച് ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് സിദ്ധരാജു, ദര്‍ഷിതയുടെ വായില്‍ ബലമായി ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി വൈദ്യുതി കടത്തിവിട്ട് പൊട്ടിക്കുകയായിരുന്നു. ദര്‍ഷിത കൊല്ലപ്പെട്ടുവെന്ന് ഉറപ്പാക്കിയ സിദ്ധരാജു ഇവരുടെ മുഖം ഇടിച്ച് വികൃതമാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ച്ച പോയത്. വീട്ടുടമയായ സുമതി മരണാനന്തര ചടങ്ങിലും, ഇളയ മകന്‍ സൂരജ് ജോലിക്കും, മരുമകള്‍ ദര്‍ഷിത കുട്ടിക്കൊപ്പം കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം. ദര്‍ഷിത…

    Read More »
Back to top button
error: