Breaking NewsKeralaLead NewsNEWS

മാങ്കൂട്ടമിഫക്റ്റ്! പാലക്കാട്ട് നടത്തിയാല്‍ രാഹുലിനെ കണ്‍വീനറാക്കണം; ശാസ്ത്രമേള ഷൊര്‍ണൂരിലേക്ക് മാറ്റി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കാന്‍ ശാസ്ത്രമേളയുടെ വേദി മാറ്റി സര്‍ക്കാര്‍. പാലക്കാട് നഗരത്തില്‍ നടത്താനിരുന്ന സംസ്ഥാന ശാസ്ത്രമേളയുടെ വേദി ഷൊര്‍ണ്ണൂരിലേക്ക് മാറ്റി. സ്ഥലം എംഎല്‍എയെ സംഘാടക സമിതി ചെയര്‍മാനോ കണ്‍വീനറോ ആക്കേണ്ടി വരുമെന്നതിനാലാണ് സര്‍ക്കാര്‍ നീക്കം.

നവംബര്‍ 7 മുതല്‍ 10 വരെയാണ് സംസ്ഥാന ശാസ്ത്രമേള നടക്കുന്നത്.കുട്ടികള്‍ക്ക് ഇടയിലൂടെ രാഹുല്‍ പോയാല്‍ എന്താണ് ഉണ്ടാകുക എന്ന് പറയാന്‍ പറ്റില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

Signature-ad

‘അഹങ്കാരത്തിന് കൈയും കാലും വെച്ച മുഖമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനുള്ളത്. എടാ, വിജയാ… എന്നാണ് ഒരു പ്രസംഗത്തില്‍ പിണറായി വിജയനെ രാഹുല്‍ അഭിസംബോധന ചെയ്തത്. ഞങ്ങളെല്ലാം മുതിര്‍ന്ന നേതാക്കളെയെല്ലാം അങ്ങേയറ്റത്തെ മാന്യതയും ബഹുമാനവും നിലനിര്‍ത്തിയാണ് പെരുമാറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

 

Back to top button
error: