Month: August 2025

  • Breaking News

    62 വര്‍ഷത്തെ സേവനം: മിഗ്-21ന്റെ അവസാന ‘പ്രവൃത്തിദിനം’ കഴിഞ്ഞു; ഇനി വിടവാങ്ങല്‍, ഇന്ന് ചണ്ഡീഗഢില്‍ നടക്കുന്ന ചടങ്ങില്‍ സേന ഔദ്യോഗിക യാത്രയയപ്പ് നല്‍കും

    ബികാനേര്‍ (രാജസ്ഥാന്‍): 62 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയെ സേവിച്ച മിഗ്-21ന്റെ അവസാന പ്രവൃത്തിദിനം കഴിഞ്ഞു. എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ് തന്നെയാണ് മിഗ്-21ന്റെ അവസാന ഔദ്യോഗിക പറക്കലില്‍ പൈലറ്റായത്. ഈ മാസം 18 നും 19 നുമായിരുന്നു അത്. ഇന്ന് ചണ്ഡീഗഢില്‍ നടക്കുന്ന ചടങ്ങില്‍ അവയ്ക്ക് സേന ഔദ്യോഗിക യാത്രയയപ്പ് നല്‍കും. റഷ്യന്‍നിര്‍മിത മിഗിന്റെ സ്ഥാനം ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് ഏറ്റെടുക്കും. ”1960-കളില്‍ വ്യോമസേനയിലെത്തിയപ്പോഴേ ഒരു പണിക്കുതിരയെപ്പോലെയായിരുന്നു മിഗ്-21. അത് അങ്ങനെത്തന്നെ തുടര്‍ന്നു. 1985-ലാണ് എന്റെ ആദ്യത്തെ മിഗ്-21 അനുഭവം. അന്ന് തേജ്പുരില്‍ മിഗ്ഗിന്റെ ടൈപ്പ്-77 ഞാന്‍ പറത്തി. പറപ്പിക്കാന്‍ സുഖമുള്ള ഗംഭീരവിമാനമാണത്. അതു പറത്തിയവര്‍ക്കെല്ലാം മിഗിന്റെ നഷ്ടം അനുഭവപ്പെടും” -സിങ് പറഞ്ഞു. വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ ജയ്ദീപ് സിങ് യുദ്ധമുന്നണിയില്‍ മിഗ്-21 നല്‍കിയ ചരിത്രസംഭാവനകള്‍ അനുസ്മരിച്ചു. 1965 ലേയും 71 ലേയും യുദ്ധത്തില്‍ തിളങ്ങുന്ന പ്രകടനമാണ് ആ വിമാനം നടത്തിയത്. 1999 ല്‍ കാര്‍ഗിലില്‍ മിഗിന്റെ…

    Read More »
  • Breaking News

    പഞ്ചാബില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസി വരെ നീളുന്ന തട്ടിപ്പ്; അമേരിക്കക്കാരെ പറ്റിച്ച ഇന്ത്യന്‍ സംഘം സിബിഐയുടെ പിടിയില്‍; അറസ്റ്റ് 2023 മുതല്‍ നടത്തിയ തട്ടിപ്പില്‍

    ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പിലൂടെ അമേരിക്കക്കാരില്‍ നിന്ന് 350 കോടിയിലധികം രൂപ തട്ടിയെടുത്ത ഇന്ത്യന്‍ സംഘത്തെ സിബിഐ പിടികൂടി. സംഘത്തിലെ പ്രധാനികളായ ജിഗര്‍ അഹമ്മദ്, യാഷ് ഖുറാന, ഇന്ദര്‍ജീത് സിങ് ബാലി എന്നിവരാണ് അറസ്റ്റിലായത്. സാങ്കേതിക സഹായം വാഗ്ദാനം ചെയ്താണ് സംഘം ഇരകളെ വഞ്ചിച്ചത്. 2023 മുതല്‍ നടത്തിയ തട്ടിപ്പിലാണ് അറസ്റ്റ്. അമൃത്സറിലെ ഖല്‍സ വനിതാ കോളേജിന് എതിര്‍വശത്തുള്ള ഗ്ലോബല്‍ ടവറില്‍ ‘ഡിജികാപ്സ് ദ ഫ്യൂച്ചര്‍ ഓഫ് ഡിജിറ്റല്‍’ എന്ന പേരില്‍ പ്രതികള്‍ നടത്തിവന്ന കോള്‍ സെന്ററാണ് സിബിഐ കണ്ടെത്തിയത്. എഫ്ബിഐയുമായി സഹകരിച്ച് അതിസൂക്ഷ്മമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതികളെ പിടികൂടാനായത്. ഇവരുടെ താമസസ്ഥലത്തുനിന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും 54 ലക്ഷം രൂപയും എട്ട് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും കണ്ടെടുത്തു. പഞ്ചാബില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസി വരെ നീളുന്ന, അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിട്ടുള്ള വഞ്ചനയുടെയും ഡിജിറ്റല്‍ കൃത്രിമങ്ങളുടെയും സാമ്പത്തിക തട്ടിപ്പിന്റെയും വലിയ ശൃംഖലയെയാണ് അന്വേഷണത്തിലൂടെ പുറത്തുവന്നത്. 2023-2025 കാലയളവിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.…

    Read More »
  • Breaking News

    ലോക കാണാനുണ്ടോ? എങ്കില്‍ മമ്മൂട്ടിയെയും കാണാം! കാത്തിരിപ്പുകള്‍ക്ക് അവസാനം; സൂപ്പര്‍ ഹീറോയായി കല്യാണി

    കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ‘ലോക- ചാപ്റ്റർ വൺ:ചന്ദ്ര’ യുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ ഹീറോയായി എത്തുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായി നസ്​ലനുമുണ്ട്. ഓഗസ്റ്റ് 28നാണ് ‘ലോക’യുടെ റിലീസ്. എന്നാല്‍ അതിനൊപ്പം ഒരു ബോണസും കൂടി കിട്ടിയിരിക്കുയാണ് പ്രേക്ഷകര്‍ക്ക്. ‘ലോക’യ്ക്ക് കേറിയാല്‍ മമ്മൂട്ടിയെയും കാണാം. ‘ലോക’യുടെ പ്രദര്‍ശനത്തിനിടയ്​ക്ക് മമ്മൂട്ടി ചിത്രമായ ‘കളങ്കാവലി’ന്‍റെ ടീസറും കാണിക്കും. മമ്മൂട്ടി തന്നെയാണ് ഫേസ്​ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്. ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവലി’ല്‍ വിനായകനും പ്രധാനകഥാപാത്രമാവുന്നുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’യുടെ രചനയും സംവിധാനവും ഡൊമിനിക് അരുൺ ആണ്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. യു.എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. mammootty-kalankavalli-teaser-loka

    Read More »
  • Breaking News

    ഞങ്ങളെ ആക്രമിക്കുന്നവര്‍ വലിയ വില നല്‍കേണ്ടിവരും; സനായില്‍ ആക്രമണം നടത്തിയശേഷം നെതന്യാഹു; ഹൂതികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇസ്രയേല്‍; അടുത്തത് യെമന്‍?

    ടെല്‍ അവീവ്: ഞങ്ങളെ ആക്രമിക്കുന്നതാരാണെങ്കിലും വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമുള്ള സനായില്‍ ആക്രമണം നടത്തിയ ശേഷമായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒരു സൈനിക കേന്ദ്രത്തെയും ഇന്ധന സംഭരണശാലയെയും രണ്ട് വൈദ്യുതി നിലയങ്ങളെയുമാണ് ഇസ്രായേല്‍ വ്യോമസേന ലക്ഷ്യമിട്ടത്. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരായ വ്യോമാക്രമണങ്ങള്‍ നിരീക്ഷിച്ച ശേഷം ടെല്‍ അവീവിലെ ഇസ്രായേല്‍ വ്യോമസേനയുടെ കമാന്‍ഡ് സെന്ററില്‍ നിന്ന് സംസാരിക്കവെയാണ് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയത്. ‘ഞങ്ങളെ ആക്രമിക്കുന്നവരെ ഞങ്ങള്‍ തിരിച്ചടിക്കും. ആക്രമിക്കാന്‍ പദ്ധതിയിടുന്നവരെയും ഞങ്ങള്‍ തിരിച്ചടിക്കും. ഇസ്രായേലിന്റെ ശക്തിയും നിശ്ചയദാര്‍ഢ്യവും ഈ പ്രദേശം മുഴുവന്‍ മനസിലാക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇസ്രായേലിനെതിരായ ആക്രമണത്തിന് ഹൂതി ഭീകരഭരണകൂടം വലിയ വില നല്‍കേണ്ടിവരുമെന്നും അത് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി’ഹീബ്രു ഭാഷയിലുള്ള വീഡിയോ ആണ് നെതന്യാഹുവിന്റെ ഓഫിസ് പുറത്തുവിട്ടത്. ഇസ്രായേല്‍ യെമനിലെ ഹൂതി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം നശിപ്പിച്ചതായി പ്രതിരോധ മന്ത്രി കാറ്റ്‌സ് അവകാശപ്പെട്ടു, എന്നാല്‍ ഈ വാര്‍ത്തകളോട് യെമന്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഹൂതികള്‍…

    Read More »
  • Breaking News

    സ്‌ഫോടക വസ്തു നേരത്തേ കൈക്കലാക്കി; സിദ്ധരാജു എത്തിയത് ദര്‍ശിതയെ കൊല്ലാനുറച്ച്; വായില്‍ ഡിറ്റണേറ്റര്‍ തിരുകി പൊട്ടിച്ചു; മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചെന്ന് മൊഴി; വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍

    ബംഗളുരു: കണ്ണൂര്‍ കല്യാട്ട് പട്ടാപ്പകല്‍ വന്‍ മോഷണമുണ്ടായ വീട്ടിലെ മരുമകളെ കര്‍ണാടകയിലെ ലോഡ്ജില്‍വച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. വായില്‍ ഡിറ്റണേറ്റര്‍ തിരുകി പൊട്ടിച്ചാണ് പ്രതി സിദ്ധരാജു, ദര്‍ഷിതയെ കൊന്നത്. ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ മൊബൈല്‍ ചാര്‍ജറിലാണ് ഡിറ്റണേറ്റര്‍ കണക്ട് ചെയ്തതെന്നും അറസ്റ്റിലായ സിദ്ധരാജു മൊഴി നല്‍കി. എല്ലാം നേരത്തെ ഉറപ്പിച്ച ശേഷമാണ് ദര്‍ശിതയ്‌ക്കൊപ്പം സിദ്ധരാജു ലോഡ്ജില്‍ മുറിയെടുക്കുന്നത്. കണ്ണൂര്‍ കല്യാട്ടെ ഭര്‍തൃവീട്ടില്‍ നിന്നും മടങ്ങിയ ദര്‍ശിതയുമായി ചേര്‍ന്ന് സിദ്ധരാജു മുറിയെടുത്തത് സാലിഗ്രാമയിലെ ബിലികെരെ ലോഡ്ജിലാണ്. കൊലപാതകത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു പ്രതിയായ സിദ്ധരാജു നേരത്തെ കരുതിയിരുന്നതായി കേസ് അന്വേഷിക്കുന്ന സാലിഗ്രാമ ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ പറഞ്ഞു. മരിച്ച നിലയില്‍ കണ്ടെത്തിയ ദര്‍ശിതയും സിദ്ധരാജുവും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കങ്ങളും സിദ്ധരാജുവിനെ ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങളുമാണ് ക്രൂരകൊലാപതകത്തിലേക്ക് എത്തിച്ചത്. ദര്‍ശിതയുടെ കൈകാലുകള്‍ ബന്ധിച്ച് വായില്‍ ഡിറ്റനേറ്റര്‍ തിരുകിയാണ് കൊലപാതകം നടത്തിയത്. മൊബൈല്‍ ചാര്‍ജറിലെ വയര്‍ ഡിറ്റനേറ്ററുമായി ബന്ധിപ്പിച്ചാണ് പൊട്ടിത്തെറിപ്പിച്ചത്. സിദ്ധരാജുവിന്റെ…

    Read More »
  • Breaking News

    കോട്ടയത്ത് ജീവന് ഭീഷണിയായ എരണ്ടുകെട്ടിൽ നിന്ന് ആനയെ രക്ഷിച്ച് വനം വകുപ്പും ഉടമയും വൻതാരയും

    കോട്ടയം: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ അനന്ത് അംബാനി സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി ചികിത്സാ സംരംഭമായ വൻതാരയും, കേരള വനം വകുപ്പും നടത്തിയ അടിയന്തര ഇടപെടലിനെത്തുടർന്ന്, ജീവന് ഭീഷണിയായ എരണ്ടുകെട്ടിൽ നിന്ന് ആനയെ രക്ഷിച്ചു. ഒമ്പത് ദിവസത്തെ തീവ്രമായ, 24 മണിക്കൂറും നീണ്ടുനിൽക്കുന്ന ചികിത്സയ്ക്ക് ശേഷം, ഇന്ന് രാവിലെ നടക്കുന്നതിനിടയിൽ ആന ഒടുവിൽ പിണ്ഡമിട്ടു. ആനയുടെ ഉടമയായ പോത്തൻ വർഗീസിന്റെ അഭ്യർത്ഥനപ്രകാരം, പുതുപ്പള്ളി സാധു എന്ന 55 വയസ്സുള്ള ആനയ്ക്കാണു നാല് ആഴ്ചയോളമായി തുടരുന്ന എരണ്ടക്കെട്ടിൽ നിന്ന് മോചനമായത്. കേരള വനം വകുപ്പുമായും ഉടമയുമായും അടുത്ത ഏകോപനത്തിൽ പ്രവർത്തിക്കുന്ന വൻതാരയുടെ റാപ്പിഡ് റെസ്‌പോൺസ് ടീം (VRRT), ആന 17 ദിവസമായി പിണ്ഡം പുറന്തള്ളാതിരുന്നതിനെത്തുടർന്ന് ഓഗസ്റ്റ് 16 ന് ചികിത്സ ആരംഭിച്ചു. പരിശോധനയിൽ, വൻതാരയുടെ മൃഗഡോക്ടർമാർ വൻകുടലിൽ എരണ്ടുകെട്ടിനൊപ്പം പക്ഷാഘാത ഇലിയസ് കണ്ടെത്തി. ആനയ്ക്ക് നിർജ്ജലീകരണം, ബലഹീനത, പെരിസ്റ്റാൽറ്റിക് ചലനം കുറവുമായിരുന്നു – ചികിത്സിച്ചില്ലെങ്കിൽ ജീവന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഒരു…

    Read More »
  • Breaking News

    റെയ്ഡ് പേടിച്ച് മതില്‍ ചാടി കണ്ടംവഴിയോടി; ചെളിയില്‍ പുതഞ്ഞ തൃണമൂല്‍ എംഎല്‍എയെ ഇഡി പിടികൂടി

    കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇഡി റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച തൃണമൂല്‍ എംഎല്‍എയെ ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടി. ബുര്‍വാന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ജിബന്‍ കൃഷ്ണ സാഹയാണ് റെയ്ഡിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. ബംഗാളിലെ സ്‌കൂള്‍ റിക്രൂട്ട്മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ് നടന്നത്. സാഹയുടെ മുര്‍ഷിദാബാദിലെയും ഇയാളുടെ ഭാര്യയുടെ ബന്ധുക്കളുടെ കൈവശമുള്ള രഘുനാഥ്ഗഞ്ചിലെയും സ്വത്തുവകകളിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഇഡി റെയ്ഡിന് എത്തിയതറിഞ്ഞ സാഹ വീട്ടുവളപ്പില്‍നിന്ന് മതില്‍ ചാടിക്കടന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റെയ്ഡിനെത്തിയ സംഘത്തിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ഓടിച്ചിട്ട് പിടികൂടി. വീട്ടുവളപ്പിന് സമീപമുള്ള വയലില്‍ നിന്നാണ് പിടികൂടിയത്. വയലിലെ ചെളിയില്‍ പുതഞ്ഞ് ഓടാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇയാളെ പിടികൂടിയത്. ഓടിരക്ഷപ്പെടുന്നതിനിടെ തന്റെ കൈവശമുള്ള ഫോണുകള്‍ വീട്ടുവളപ്പിലെ കുളത്തിലേക്ക് ഇയാള്‍ എറിഞ്ഞിരുന്നു. തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്. ഈ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ കുളത്തില്‍ നിന്ന് വീണ്ടെടുത്ത് ഫോറന്‍സിക്…

    Read More »
  • Breaking News

    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ യുവതിയുടെ റീല്‍സ് ചിത്രീകരണം: കുളത്തില്‍ പുണ്യാഹം നടത്തും, നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

    തൃശൂര്‍: റീല്‍സ് ചിത്രീകരിക്കാന്‍ യുവതി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ നാളെ കുളത്തില്‍ പുണ്യാഹം നടത്തും. ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും ആവര്‍ത്തിക്കും. നാളെ രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം. യൂട്യൂബറായ ജാസ്മിന്‍ ജാഫറാണ് ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചത്. ഇതിനെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവതി ക്ഷമാപണം നടത്തുകയും വിഡിയോകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസമിന്‍ റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ ആറാട്ട് പോലെയുള്ള ചടങ്ങുകള്‍ നടക്കുന്ന തീര്‍ഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയില്‍ വീഡിയോ ചിത്രീകരിച്ചുവെന്നായിരുന്നു ദേവസ്വത്തിന്റെ പരാതി.

    Read More »
  • Breaking News

    ‘എമ്പുരാന്‍’ വീണ്ടും എയറിലേക്ക്? പട്ടാളക്കാരന്റെ രാജ്യസ്നേഹം അളക്കാന്‍ മല്ലിക ചേച്ചി ആയിട്ടില്ല; എമ്പുരാന്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന സിനിമ, മോഹന്‍ലാല്‍ കണ്ടിട്ടില്ല; മല്ലിക സുകുമാരനെതിരെ മേജര്‍ രവി

    തിരുവനന്തപുരം: കേരളത്തില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സിനിമയാണ് എമ്പുരാന്‍. വിമര്‍ശനങ്ങളുമായി ഒരു വിഭാഗം രംഗത്തുവന്നപ്പോള്‍ സിനിമയെ അനുകൂലിച്ചും ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നിരുന്നു. ഗുജറാത്ത് കലാപത്തിന്റെ ഭാഗങ്ങള്‍ സിനിമയില്‍ കാണിച്ചതായിരുന്നു തീവ്ര ഹിന്ദുത്വ ശക്തികളെയും ബിജെപി സര്‍ക്കാരിനെയും പ്രധാനമായും ചൊടിപ്പിച്ചത്. പിന്നാലെ മാപ്പുമായി മോഹന്‍ലാല്‍ രംഗത്തുവന്നിരുന്നു. ആദ്യം സിനിമയെ പ്രശംസിച്ചും പിന്നീട് സിനിമയെ വിമര്‍ശിച്ചുമായിരുന്നു സംവിധായകനും ബിജെപി നേതാവുമായ മേജര്‍ രവിയുടെ പ്രതികരണം. മോഹന്‍ലാല്‍ സിനിമ കണ്ടിട്ടില്ലെന്നും മാപ്പെഴുതിത്തന്ന കത്ത് തന്റെ കയ്യിലുണ്ടെന്നും മേജര്‍ രവി അന്ന് വാദിച്ചിരുന്നു. പിന്നാലെ മേജര്‍ രവിക്കെതിരെ വിമര്‍ശനവുമായി മല്ലിക സുകുമാരനും അന്ന് രംഗത്തെത്തി. മേജര്‍ രവിക്ക് എന്താണ് മോഹന്‍ലാലിന്റെ കയ്യില്‍ നിന്നും കിട്ടാനുള്ളതെന്ന് അറിയില്ലെന്നും എന്തെങ്കിലും കാര്യം കാണുമെന്നും അവര്‍ പറയുകയുണ്ടായി. പടം കണ്ടിറങ്ങിയ ഉടനെ ‘ അയ്യോ ഇത് ഹിസ്റ്ററിയാകും മോനേ… ചരിത്ര നേട്ടമാണിത് എന്നൊക്കെ പറഞ്ഞ് ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ച്, എന്റെ പൊന്നു ചേച്ചീ, അമ്മേ എന്നൊക്കെ പറഞ്ഞ് പോയ ആള് രണ്ട്…

    Read More »
  • Breaking News

    കല്യാണം കഴിച്ചതു തന്നെ സിന്ദൂരം തൊടാനാണ്; കുലസ്ത്രീ എന്ന വിളിയും സ്വാസിക ഇഷ്ടം

    സ്വന്തം ഇഷ്ടങ്ങളെ കുറിച്ചും താത്പര്യങ്ങളെ കുറിച്ചും പലപ്പോഴും മാധ്യമങ്ങളിലൂടെ തുറന്നു പറയാറുണ്ട് നടി സ്വാസിക വിജയ്. സ്വാസികയുടെ സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റുകളും ആളുകള്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ സിന്ദൂരം തൊടുന്നതിനുള്ള ഇഷ്ടത്തെ കുറിച്ച് പറയുന്ന സ്വാസികയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. സിന്ദൂരം തൊടുന്നതിനു വേണ്ടിയാണ് താന്‍ വിവാഹം കഴിച്ചതെന്ന് സ്വാസിക പറഞ്ഞു. സിന്ദൂരം, താലി ഇതെല്ലാം തികച്ചും തന്റെ വ്യക്തിപരമായ ഇഷ്ടങ്ങളാണെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. കുലസ്ത്രീ എന്ന വിളി ഇഷ്ടമാണ്. ആളുകള്‍ വിമര്‍ശിക്കുന്നതു കൊണ്ട് തന്റെ ഇഷ്ടങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലെന്നും സ്വാസിക വ്യക്തമാക്കി. ‘സത്യമായിട്ടും ഞാന്‍ കല്യാണം കഴിച്ചതു തന്നെ സിന്ദൂരമിടാനാണ്. കുലസ്ത്രീ എന്നാണല്ലോ എന്നെ ആള്‍ക്കാരെപ്പോഴും കളിയാക്കുന്നത്. പക്ഷേ, ആ വാക്ക് എനിക്കിഷ്ടമാണ്. കുലസ്ത്രീയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നെറുകു വരെ നീട്ടി സിന്ദൂരമിടുന്നതാണ് അതിന്റെ ഒരു ഐതിഹ്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിന്ദൂരം നീട്ടിയിടാനാണ് എനിക്കിഷ്ടം. താലിയിടാന്‍ എനിക്കിഷ്ടമാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങളാണ്. അതെല്ലാം എനിക്കു പറ്റുന്നതു പോലെ ഞാന്‍ ചെയ്യും. ചില ഡ്രസ്…

    Read More »
Back to top button
error: