Month: August 2025
-
Breaking News
രാഹുല്‍ ഇഫക്ട് മുതിര്‍ന്ന നേതാക്കളിലേക്കും; വി.കെ. ശ്രീകണ്ഠനെതിരായ വി.ഡി. സതീശന്റ വിമര്‍ശനത്തില്‍ അമര്‍ഷം; പാലക്കാട് നേതാക്കള്‍ കെപിസിസിയുടെ ശ്രദ്ധയില്‍ പെടുത്തും; രാഹുലിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടിരുന്നെന്നും വെളിപ്പെടുത്തല്‍
തിരുവനന്തപുരം: പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠനെ വിമര്‍ശിച്ച വി.ഡി. സതീശനെതിരെ അമര്‍ഷം പുകയുന്നു. ‘പൊളിറ്റിക്കലി ഇന്‍കറക്റ്റ്’ അടക്കം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശം അതിരുകടന്നെന്നാണ് ജില്ലയില്‍ നിന്നുള്ള നേതാക്കളുടെ പക്ഷം. വിഷയം കെപിസിസിയുടെ ശ്രദ്ധയില്‍പ്പടുത്തിയേക്കും. അര്‍ധവസ്ത്ര വിവാദത്തില്‍ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനെ തള്ളിയും രൂക്ഷമായി വിമര്‍ശിച്ചുമാണ് പാലക്കാട്ടെ നേതാക്കളുടെ അതൃപ്തിക്ക് ഇടയാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനു നേരെയുള്ള വിവാദങ്ങളില്‍ പ്രതികരിക്കവേയുണ്ടായ അധിക്ഷേപം ശ്രീകണ്ഠന്‍ വേഗത്തില്‍ തിരുത്തിയെങ്കിലും അതേ ചൊല്ലിയുള്ള അസ്വാരസ്യം ജില്ലയില്‍ തുടരുന്നുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നേതാവും എം.പിയുമായ ശ്രീകണ്ഠനെ പറ്റി സതീശന്‍ പൊതുമധ്യത്തില്‍ ഉയര്‍ത്തിയ വിമര്‍ശനസ്വരത്തിനു ഇത്രയും കടുപ്പം വേണ്ടിയിരുന്നില്ലെന്നാണ് ആക്ഷേപം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തലിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ശ്രീകണ്ഠന്‍ എ.ഐ.സി.സിയെ അറിയിച്ചിരുന്നതാണ്. പാര്‍ട്ടി അത് അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പിലും തുടര്‍ന്നങ്ങോട്ടും പാര്‍ട്ടിക്കൊപ്പം ശ്രീകണ്ഠന്‍ പൂര്‍ണമായി മുന്നോട്ടു പോയതാണ്. എന്നിട്ടും മുഖമടച്ചുള്ള ഈ വിമര്‍ശനം ശരിയായില്ലെന്നും അപക്വമാണെന്നുമാണ് ജില്ലയില്‍ നിന്നുള്ള മിക്ക നേതാക്കളുടെയും വികാരം. സതീശന്റെ പ്രതികരണത്തില്‍ ശ്രീകണ്ഠനും…
Read More » -
Breaking News
മകളുടെ മരണാനന്തരച്ചടങ്ങിനു സാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്കു മറിഞ്ഞു; അമ്മയ്ക്ക് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തത് മണ്ണുമാന്തിയന്ത്രം എത്തിച്ച്
കണ്ണൂര്‍: മകളുടെ 41ാം ചരമദിനച്ചടങ്ങിനു സാധനങ്ങളുമായി വന്ന ലോറി വീട്ടുമുറ്റത്തേക്കു മറിഞ്ഞ് അമ്മ മരിച്ചു. പാനൂര്‍ മേക്കുന്ന് മത്തിപ്പറമ്പ് ഒളവിലം നോര്‍ത്ത് എല്‍പി സ്‌കൂളിനു സമീപം കുണ്ടന്‍ചാലില്‍ ജാനുവാണ് (85) മരിച്ചത്. മുറ്റത്തു തുണി അലക്കുകയായിരുന്ന ജാനുവിന്റെ ദേഹത്തേക്കാണു ലോറി വീണത്. കാന്‍സര്‍ ബാധിച്ചു മരിച്ച പുഷ്പയുടെ മരണാനന്തരച്ചടങ്ങ് ഇന്നാണു നടക്കേണ്ടിയിരുന്നത്. മക്കളും കൊച്ചുമക്കളും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. വാടകസാധനങ്ങളുമായി എത്തിയ മിനിലോറി വീടിനു സമീപം തിട്ടയില്‍ നിര്‍ത്തി, സ്‌കൂട്ടര്‍ അരികിലേക്കു മാറ്റാന്‍ ഡ്രൈവര്‍ ഇറങ്ങിയപ്പോള്‍ ഉരുണ്ട് 10 മീറ്റര്‍ താഴെ മുറ്റത്തേക്കു വീഴുകയായിരുന്നു. റോഡിനോടു ചേര്‍ന്നുള്ള അലക്കുകല്ലിലേക്ക് ലോറി മുന്‍ഭാഗം കുത്തിനിന്നു. അടിയില്‍പെട്ട ജാനുവിന്റെ കൈകള്‍ മുറിഞ്ഞുവീണു. തലയ്ക്കും പരുക്കേറ്റു. മണ്ണുമാന്തിയന്ത്രം എത്തിച്ച് ലോറി മാറ്റിയാണ് ജാനുവിനെ പുറത്തെടുത്തത്. ചൊക്ലി മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികിത്സ നല്‍കി കണ്ണൂര്‍ ചാലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജാനുവിന്റെ സംസ്‌കാരം ഇന്ന് വീട്ടുപറമ്പില്‍. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മറ്റു മക്കള്‍: രവീന്ദ്രന്‍ (ഒമാന്‍), ശ്രീമതി,…
Read More » -
Breaking News
ഇതാ ഇന്നു മുതല്‍!!! സപ്ലൈകോയില്‍ 339 രൂപയ്ക്ക് ഒരുകിലോ വെളിച്ചെണ്ണ
തിരുവനന്തപുരം: ഇന്നു മുതല്‍ സപ്ലൈകോയില്‍ 349 രൂപ വിലയുണ്ടായിരുന്ന സബ്സിഡി വെളിച്ചെണ്ണ പത്തുരൂപ കുറച്ച് 339 രൂപയ്ക്ക് കൊടുക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഠിനമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സെപ്റ്റംബര്‍ മാസത്തിലെ സബ്സിഡി സാധനങ്ങള്‍ ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തില്‍ കാര്‍ഡ് ഉടമകള്‍ക്ക് വാങ്ങാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. 250 ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് വലിയ ഓഫറുകളും വിലക്കുറവും നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂലൈ മാസത്തില്‍ 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്‌സിഡി ഉല്‍പ്പന്നങ്ങളാണ് കഴിഞ്ഞമാസം സപ്ലൈകോ വഴി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തത്. 32ലക്ഷത്തോളം ഉപഭോക്താക്കള്‍ കഴിഞ്ഞ മാസം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചതായും മന്ത്രി പറഞ്ഞു. ഓണത്തിരക്ക് ആരംഭിച്ച ഈ മാസം ഓഗസ്റ്റ് 22വരെയുള്ള വിറ്റുവരവ് 180കോടി രൂപയാണ്. ഓഗസ്റ്റ് 11 മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും പ്രതിദിന വിറ്റു വരവ് പത്തു കോടിയ്ക്ക് മുകളിലാണെന്നും മന്ത്രി…
Read More » -
Breaking News
കണ്ണൂരിലെ വീട്ടില്‍നിന്ന് 30 പവനും നാലുലക്ഷം രൂപയും കാണാതായി; മരുമകള്‍ കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍; കാമുകന്‍ അറസ്റ്റില്‍
കണ്ണൂര്‍: കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദര്‍ഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന കാമുകന്‍ കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജില്‍വച്ചു ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്‍പിച്ചു കൊല്ലുകയും ചെയ്തതായി പൊലീസ് പറയുന്നു. വെള്ളിയാഴ്ച രാവിലെയാണു കല്യാട്ടെ വീട്ടില്‍നിന്നു മകള്‍ അരുന്ധതിയുമൊത്ത് ദര്‍ഷിത സ്വന്തം നാടായ കര്‍ണാടകയിലെ ഹുന്‍സൂര്‍ ബിലിക്കരെയിലേക്കു പോയത്. അന്ന് വൈകിട്ടോടെയാണ് മോഷണവിവരം അറിയുന്നത്. വായില്‍ ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു, മുഖം ഇടിച്ചു വികൃതമാക്കി; ദര്‍ഷിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കാമുകനൊപ്പം പോയത് കുട്ടിയെ വീട്ടിലാക്കി ദര്‍ഷിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണ്. കല്യാട്ടെ വീട്ടില്‍ ദര്‍ഷിതയ്ക്കൊപ്പം ഭര്‍തൃമാതാവ് സുമതയും ഭര്‍തൃസഹോദരന്‍ സൂരജുമാണ് താമസം. ഇരുവരും രാവിലെ പണിക്കുപോയി. ദര്‍ഷിതയാണ് അവസാനം വീടുപൂട്ടി ഇറങ്ങിയത്.…
Read More » -
Breaking News
ഉടനടി നടപടി! മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു; എംഎല്‍എ ആയി തുടരും
തിരുവനന്തപുരം: ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാര്‍ട്ടി. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. രാഹുലിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം ഉണ്ടായേക്കില്ല. നടപടി സസ്‌പെഷനില്‍ മാത്രമായി ഒതുങ്ങും. ഇനിമുതല്‍ പാര്‍ട്ടിയുടേയോ മുന്നണിയുടേയോ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അംഗമായിരിക്കില്ല. എം.എല്‍.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാല്‍ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുമ്പില്‍ കണ്ടാണ് പാര്‍ട്ടി നിലപാട് എന്നാണ് സൂചന. നിയമസഭാ സമ്മേളനങ്ങളില്‍ രാഹുല്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമായി ഉണ്ടാകില്ല. രാഹുല്‍ രാജിവെക്കുമെന്ന അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ പ്രതിരോധിച്ച് നില്‍ക്കാനായിരുന്നു രാഹുലിന്റെ ശ്രമം. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ രാഹുലിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഹുലിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം കേട്ട ശേഷം മാത്രം തുടര്‍നടപടി മതി എന്ന നിലപാടിലാണ് നേതൃത്വം. ബിജെപി ആഗ്രഹിക്കുന്ന ഉപതിരഞ്ഞെടുപ്പാണെന്നിരിക്കെ, അതിനവസരം ഒരുക്കിക്കൊടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.…
Read More » -
Breaking News
ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ പൊട്ടിത്തെറി, പിന്നാലെ പുക; പരിഭ്രാന്തരായി യാത്രക്കാര്‍
ആലപ്പുഴ: ആലപ്പുഴധന്‍-ബാദ് എക്‌സ്പ്രസില്‍നിന്നു പൊട്ടിത്തെറി ശബ്ദവും പിന്നാലെ പുകയും ഉയര്‍ന്നതോടെ യാത്രക്കാര്‍ പരിഭ്രാന്തരമായി. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് ആലപ്പുഴയില്‍നിന്നു പുറപ്പെട്ട ട്രെയിന്‍ ആറേമുക്കാലോടെ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം. പൊട്ടിത്തെറി ശബ്ദത്തിന് പിന്നാലെ ട്രെയിനിന്റെ പാന്‍ട്രി കാറിന്റെ ഭാഗത്തുനിന്നാണു പുക ഉയര്‍ന്നത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി പരിശോധിച്ചു. ബ്രേക്ക് ബൈന്‍ഡിങ്ങിലെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി. തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.
Read More » -
Movie
“പറ്റുമെങ്കിൽ തൊടടാ” ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസിയുടെ ആക്ഷൻ പാക്ക്ഡ് ട്രയ്ലർ പ്രേക്ഷകരിലേക്ക്
അവന്റെ ശരീരത്തിനല്ല കുഴപ്പം, അവൻ എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാൽ അത് തീർത്തുകിട്ടാൻ ഏതു എക്സ്ട്രീം വരെയും പോകാൻ തയാറാകുന്ന രഘു എന്ന കഥാപാത്രമായി ശിവ കാർത്തികേയൻ മദ്രാസിയിൽ എത്തുമ്പോൾ ട്രെയ്ലറിൽ നിന്ന് തന്നെ തിയേറ്ററിൽ മദ്രാസി തീപ്പൊരിപാരിക്കുമെന്നുറപ്പാണ്. നായികയായി രുക്മിണി വസന്തും പോലീസ് ഓഫീസർ വേഷത്തിൽ മലയാളത്തിന്റെ പ്രിയതാരം ബിജു മേനോനും വില്ലനായി വിദ്യുത് ജമാലും ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയ്ലറിൽ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ സെപ്റ്റംബർ 5, തിരുവോണനാളിൽ ലോകവ്യാപകമായി റിലീസാകുന്ന മദ്രാസി പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുമെന്നുറപ്പാണ്. ‘ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ പോലത്തെ ആക്ഷൻ സീനുകളുമാണ് മദ്രാസിക്കായി ഞാൻ ഒരുക്കിയിരിക്കുന്നത്. അതായിരുന്നു എന്റെ വിഷൻ. അത് കൃത്യമായി ഫൈനൽ ഔട്ട്പുട്ടിൽ വന്നിട്ടുമുണ്ട്’, മുരുഗദോസ് നേരത്തെ അഭിപ്രായപ്പെട്ടതുപോലെ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസായത്. ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി…
Read More » -
Breaking News
സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധം; കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും ബാധകം
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്പോട്ട് മിറര്‍ നിര്‍ബന്ധമാക്കി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. ഹെവി വാഹന ഡ്രൈവര്‍മാരുടെ ബ്ലൈന്‍ഡ് സ്പോട്ടുകളില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബ്ലൈന്‍ഡ് സ്പോട്ട് മിററിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) ബോധവത്കരണം നല്‍കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇതേപ്പറ്റി പഠിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Read More » -
Breaking News
‘യുഎസിനെ അനുസരിക്കാനുള്ള സമ്മര്‍ദത്തിന് ഇറാന്‍ ഒരിക്കലും വഴങ്ങില്ല’; അമേരിക്കയുമായുള്ള നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തതെന്ന് ആയത്തുള്ള അലി ഖമീനി
ടെഹ്‌റാന്‍: അമേരിക്കയുമായുള്ള നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തതാണെന്ന് വ്യക്തമാക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. യുഎസിനെ അനുസരിക്കാനുള്ള സമ്മര്‍ദത്തിന് ഇറാന്‍ ഒരിക്കലും വഴങ്ങില്ല. നേരിട്ടുള്ള ചര്‍ച്ചയ്ക്കായി അവര്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രതിസന്ധിയുടെ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്നതാണെന്നും ഖമീനി പറഞ്ഞു. അടുത്തയാഴ്ച ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ഫ്രഞ്ച്, ബ്രിട്ടീഷ്, ജര്‍മ്മന്‍ പ്രതിനിധികളുമായി ധാരണയിലെത്തിയതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഖമീനിയുടെ പ്രസ്താവന. ആണവ പദ്ധതിയെച്ചൊല്ലി പാശ്ചാത്യ ശക്തികളുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിനിടെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന പുറത്തുവന്നത്. യുഎസുമായി ചര്‍ച്ച നടത്താന്‍ പ്രേരിപ്പിക്കുന്നവര്‍ ബാഹ്യരൂപം മാത്രമാണ് കാണുന്നത്. തന്റെ കാഴ്ചപ്പാടില്‍, ഈ പ്രശ്‌നം പരിഹരിക്കാനാവാത്തതാണ്. ഇറാന്‍ അമേരിക്കയെ അനുസരിക്കണമെന്നതാണ് അവരുടെ ആവശ്യം. അത്തരം തെറ്റായ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്കെതിരെ ഇറാനിലെ ജനത അവരുടെ സര്‍വ ശക്തിയുമെടുത്ത് നിലകൊള്ളുമെന്നും ഖമീനി പറഞ്ഞു. ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിനിടെ അമേരിക്കയും ഇസ്രയേലും രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടതിനെത്തുടര്‍ന്ന്…
Read More »
