Month: August 2025
-
Breaking News
പീഡനക്കേസില്‍ ഇരയെ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയില്‍ ജാമ്യം കിട്ടി ; വിവാഹം കഴിഞ്ഞപ്പോള്‍ പത്തുലക്ഷം സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദനം ; പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും കേസ്
ലക്‌നൗ: ഇരയെ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയില്‍ ജാമ്യം കിട്ടിയ ബലാത്സംഗക്കേസ് പ്രതി സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഉപദ്രവിച്ചതിന് വീണ്ടും അറസ്റ്റിലായി. ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തില്‍ പോലീസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എസ്എച്ച്ഒ പറഞ്ഞു. പോലീസിന്റെ അഭിപ്രായത്തില്‍, പ്രതി ഇരയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും 2021-ല്‍ അവളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയപ്പോള്‍ യുവതി ബലാത്സംഗത്തിന് പരാതി നല്‍കി. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 2022-ല്‍, ഇരയെ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയില്‍ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. ‘വിവാഹശേഷം ഇയാള്‍ ഭാര്യയുടെ വീട്ടുകാരില്‍ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ആവശ്യം നിറവേറ്റാന്‍ കഴിയാതെ വന്നപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് വീണ്ടും പിടിയിലായത്.
Read More » -
Breaking News
തലപ്പാടിയില്‍ കര്‍ണാടകയിലെ ബസ് ഇടിച്ചുണ്ടായ അപകടം ; മരണസംഖ്യ ആറായി ഉയര്‍ന്നു, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു ; അപകടകാരണമായത് അമിതവേഗമെന്ന് ദൃക്‌സാക്ഷികളുടെ വിവരണം
കാസര്‍കോട്: തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് ഉണ്ടാക്കിയ അപകടത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ആറായി ഉയര്‍ന്നു. നാലു കര്‍ണാടക സ്വദേശികളും രണ്ട് മലയാളിളുമാണ് മരണമടഞ്ഞത്. മരണമടഞ്ഞവരില്‍ ഒരു 11 കാരിയുമുണ്ട്. അമിത വേഗത്തിലെത്തിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ഓട്ടോറിക്ഷയിലേക്കും ഇടിച്ചുകയറിയായിരുന്നു അപകടമുണ്ടായത്. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹൈദര്‍ അലി, ആയിഷ, ഹസ്ന, ഖദീജ, നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. ഇതില്‍ ഹസ്നയ്ക്ക് പ്രായം പതിനൊന്ന് വയസ് മാത്രമാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവര്‍ നിലവില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബസിന്റെ അമിതവേഗമായിരുന്നു അപകടകാരണമെന്നാണ് വിവരം. കാസര്‍കോട് നിന്ന് മംഗലാപുരത്തേയ്ക്ക് പോകുകയായിരുന്നു ബസ്. സര്‍വീസ് റോഡിലൂടെ പേകേണ്ട ബസ് ദേശീയ പാതയില്‍ കയറി അമിത വേഗതയില്‍…
Read More » -
Breaking News
മദയാനയ്ക്ക് മയക്കുവെടി! അര്‍ജന്റീനയെ നേരിടാന്‍ ബ്രസീല്‍ ടീമിനെ എത്തിക്കാന്‍ ശ്രമം; കളിക്കാന്‍ ക്ഷണിച്ചതായി പ്രതികരണം
തിരുവനന്തപുരം: കേരളത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കാനെത്തുമ്പോള്‍ എതിരാളികളായി ബ്രസീലിനെ എത്തിക്കാന്‍ ആലോചന. ബ്രസീല്‍ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചതായി സംഘാടകരിലൊരാളായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്കാണ്. കേരളത്തില്‍ സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പ്രതികരിച്ചത്. അതേസമയം, അര്‍ജന്റീനയുടെ എതിരാളികളുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പ്രതികരിച്ചു. 2026 ഫുട്‌ബോള്‍ ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി ബ്രസീല്‍ ടീം ഒക്ടോബറില്‍ ഏഷ്യന്‍ ടീമുകളായ ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരുമായി സൗഹൃദമത്സരം കളിക്കുന്നുണ്ട്. അഞ്ചു വട്ടം ലോകചാംപ്യന്മാരായിട്ടുള്ള ബ്രസീല്‍ ഒക്ടോബര്‍ 10ന് സോളില്‍ ദക്ഷിണ കൊറിയയുമായും 14ന് ടോക്കിയോയില്‍ ജപ്പാനുമായും ഏറ്റുമുട്ടും. കേരളത്തിലെത്തുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ എതിരാളികളായി സംസ്ഥാന കായിക വകുപ്പിന്റെ പരിഗണനയിലുള്ളത് നാലു ടീമുകളാണ്. സൗദി അറേബ്യ, ഖത്തര്‍, കോസ്റ്ററിക്ക എന്നീ ടീമുകളായിരുന്നു ആദ്യ…
Read More » -
Breaking News
അടുക്കള അലമാരയിലെ മസാലടിന്നില്‍ എംഡിഎംഎ; എത്തിച്ചത് ‘ഓണംവില്‍പന’യ്ക്ക്, വൈക്കത്ത് യുവാവ് പിടിയില്‍
കോട്ടയം: വിപണിയില്‍ ലക്ഷങ്ങള്‍ വിലയുള്ള എംഡിഎംഎയുമായി വൈക്കത്ത് യുവാവ് പിടിയില്‍. വൈക്കപ്രയാര്‍ കൊച്ചുകണിയാംതറയില്‍ വിഷ്ണു വി.ഗോപാല്‍ (32)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും വൈക്കം പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്നും 32 ഗ്രാം എംഎഡിഎംഎ കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ഹമീദിന് രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-ഓടെയാണ് വിഷ്ണുവിനെ പോലീസ് പിടികൂടിയത്. വിഷ്ണുവിന്റെ വീടിന്റെ അടുക്കളയിലെ അലമാരയില്‍ മസാലകള്‍ സൂക്ഷിക്കുന്ന ടിന്നില്‍ ഒളിപ്പിച്ചുവെച്ചനിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ഓണത്തിന് വില്‍പ്പനയ്ക്കായാണ് ബെംഗളൂരുവില്‍നിന്ന് ലഹരിവസ്തു കൊണ്ടുവന്നത് എന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയാണ് വിഷ്ണു ബെംഗളൂരുവില്‍നിന്ന് എത്തിയത്. തുടര്‍ന്ന് ഇയാള്‍ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരി തൂക്കിവില്‍ക്കുന്ന ഡിജിറ്റല്‍ ത്രാസ്, ലഹരി വിറ്റുകിട്ടിയ പണം, കഞ്ചാവ് ചുരുട്ടിവലിക്കുന്നതിനുള്ള പായ്ക്കുചെയ്ത കടലാസ് എന്നിവയും കണ്ടെത്തി. ഐടി മേഖലയുമായി ബന്ധപ്പെട്ട ജോലിക്കായി ആണ് വിഷ്ണു ബെംഗളൂരു യാത്ര നടത്തിയിരുന്നത്. മാസങ്ങള്‍ക്കുമുമ്പ് അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന്…
Read More » -
Breaking News
യുക്രൈന്‍ സംഘര്‍ഷം ‘മോദി യുദ്ധം’; റഷ്യക്കെതിരായ നീക്കങ്ങളെ അട്ടിമറിക്കുന്നു: ഇന്ത്യക്കെതിരെ ‘അധികപ്രസംഗ’വുമായി ട്രംപിന്റെ ഉപദേഷ്ടാവ്
വാഷിങ്ടണ്‍: റഷ്യ -യുക്രൈന്‍ യുദ്ധം നീണ്ടുപോകുന്നതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തെ മോദിയുടെ യുദ്ധം എന്നാണ് നവാരോ വിശേഷിപ്പിച്ചത്. റഷ്യയുമായുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ എണ്ണ വ്യാപാരമാണ് സംഘര്‍ഷം നീണ്ടുനില്‍ക്കാന്‍ കാരണമെന്ന് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് കുറ്റപ്പെടുത്തി. റഷ്യയെ ഒറ്റപ്പെടുത്താനുള്ള ആഗോള ശ്രമങ്ങളെ ഇന്ത്യ അട്ടിമറിക്കുകയാണെന്നും ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ നവാരോ ആരോപിച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് തുടരുന്നത്, യുക്രൈനിന്റെ പ്രതിരോധത്തിന് ധനസഹായം നല്‍കാന്‍ പരോക്ഷമായി യുഎസിനെയും യൂറോപ്പിനെയും നിര്‍ബന്ധിതരാക്കുന്നുവെന്ന് നവാരോ പറഞ്ഞു. യുക്രൈന്‍ അമേരിക്കയോടും യൂറോപ്പിനോടും സാമ്പത്തിക സഹായം തേടുകയാണ്. ഇന്ത്യയുടെ പ്രവൃത്തി മൂലം അമേരിക്കക്കാര്‍ക്ക് വലിയ നഷ്ടമാണ് നേരിടുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഉയര്‍ന്ന താരിഫ് കാരണം ഉപഭോക്താക്കള്‍ക്കും, ബിസിനസുകാര്‍ക്കും, തൊഴിലാളികള്‍ക്കുമെല്ലാം നഷ്ടമാണുണ്ടാകുന്നത്. നികുതിദായകര്‍ മോദിയുദ്ധത്തിന് ഫണ്ട് നല്‍കേണ്ട അവസ്ഥയിലാണ്. നവാരോ പറഞ്ഞു. ഊര്‍ജ്ജ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നിലപാടിനെ…
Read More » -
Breaking News
പാക് ഭീകരര്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന് വിവരം; ബിഹാറില്‍ കനത്ത ജാഗ്രതാനിര്‍ദേശം
പട്ന: പാകിസ്താനില്‍നിന്നുള്ള ഭീകരര്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ സംസ്ഥാന വ്യാപക ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് പോലീസ്. ജയ്ഷെ മുഹമ്മദിന്റെ അംഗങ്ങളെന്ന് കരുതുന്ന മൂന്നുപേരാണ് ബിഹാറിലേക്ക് കടന്നത്. റാവല്‍പിണ്ടി സ്വദേശിയായ ഹസ്നെയ്ന്‍ അലി, ഉമര്‍കോട് സ്വദേശി ആദില്‍ ഹുസൈന്‍, ബഹാവല്‍പുര്‍ സ്വദേശി മൊഹമ്മദ് ഉസ്മാന്‍ എന്നിവരാണ് സംസ്ഥാനത്തെത്തിയതെന്ന് ബിഹാര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരും ചിത്രങ്ങളും പാസ്പോര്‍ട്ട് വിവരങ്ങളും സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ ലഭ്യമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ചയാണ് മൂവര്‍സംഘം നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തിയത്. മൂന്നാമത്തെ ആഴ്ച ഇവര്‍ ബിഹാറിലേക്ക് കടന്നുവെന്നാണ് വിവരം. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ ഭീകരാക്രമണസാധ്യതയുള്‍പ്പെടെ മുന്‍നിര്‍ത്തി സുരക്ഷാ ഏജന്‍സികള്‍ കനത്തജാഗ്രതയിലാണ്.
Read More »



