Month: August 2025

  • Breaking News

    ഈ ടീമിനെ വച്ച് ടി20 ലോകകപ്പ് ജയിക്കാമെന്ന് കരുതുന്നുണ്ടോ? ആറുമാസം മാത്രം സമയമുള്ളപ്പോള്‍ ഇങ്ങനെയാണോ ഒരുക്കം? ഏഷ്യകപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെ സെലക്ടര്‍മാരെ വിമര്‍ശിച്ച് ക്രിസ് ശ്രീകാന്ത്

    ന്യൂഡല്‍ഹി: 2026ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ സംശയമുന്നയിച്ച് ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ ക്രിസ് ശ്രീകാന്ത്. ഏഷ്യ കപ്പിനു മുന്നോടിയായുള്ള തയാറെടുപ്പുകളും ടീം പ്രഖ്യാപനവും വന്നതിനു പിന്നാലെയാണ് അന്തര്‍ദേശീയ തലത്തില്‍ മത്സരത്തിന് ഈ തയാറെടുപ്പുകള്‍ മതിയാകുമോ എന്ന സംശയം ഉന്നയിച്ചിട്ടുള്ളത്. ടീമിന്റെ ബാലന്‍സിംഗും തെരഞ്ഞെടുപ്പു രീതിയുമാണ് ശ്രീകാന്ത് വിമര്‍ശിച്ചത്. ‘നമുക്ക് ഒരുപക്ഷേ, ഏഷ്യ കപ്പ് ഈ ടീമിനെ ഉപയോഗിച്ചു ജയിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ലോകകപ്പ് പോലുള്ള വമ്പന്‍ രാജ്യങ്ങള്‍ ഇറങ്ങുന്ന മത്സരത്തിന് അനുയോജ്യമാണോ എന്നു പരിശോധിക്കണം. ലോകകപ്പ് എടുക്കണമെന്ന് ഉദ്ദേശിച്ച് ഇതേ ടീമിനെത്തന്നെയാണോ യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത്? ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനുവേണ്ടിയുള്ള തയാറെടുപ്പ് ഇങ്ങനെയാണോ വേണ്ടത്? എന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിക്കുന്നു. ടീമിന്റെ വൈസ് ക്യാപ്റ്റനായിട്ടു ശുഭ്മാന്‍ ഗില്ലിന്റെ നിയമനമാണ് ശ്രീകാന്ത് പ്രധാനമായും ചോദ്യം ചെയ്യുന്നത്. 2024 ജൂലൈയില്‍ ശ്രീലങ്കയുമായുള്ള ടി20 മത്സരത്തില്‍ കളിച്ചു. അക്‌സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റന്‍ പദവിയില്‍നിന്നു നീക്കി. ഇംഗ്ലണ്ടിനെതിരായ സീരീസില്‍ പോലും…

    Read More »
  • Breaking News

    ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം ജീവിക്കണം, സ്വന്തം മരണം ‘കെട്ടിച്ചമച്ച്’ മുങ്ങി; യുവാവ് പിടിയില്‍

    വാഷിങ്ടണ്‍: സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം ജീവിക്കാന്‍ കുടുംബത്തെ ഉപേക്ഷിച്ച് മരണം വ്യാജമാക്കി യൂറോപ്പിലേക്ക് കടന്നു കളഞ്ഞ യുവാവ് പിടിയില്‍. യുഎസിലെ വിസ്‌കോണ്‍സ് സ്വദേശി റയാന്‍ ബോര്‍ഗ്വാര്‍ഡിനെയാണ് (40) അധികൃതര്‍ കൈയോടെ പിടികൂടിയത്. അതേസമയം പൊലീസ് അന്വേഷണം വഴിതിരിച്ച് വിട്ടതിനും തടസപ്പെടുത്തിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് വേണ്ടി ചെലവഴിച്ച ഇത്രയും സമയം റയാന്‍ ജയില്‍ വാസം അനുഭവിക്കണം. 89 ദിവസത്തെ ജയില്‍ ശിക്ഷയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റയാന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച് സമയം പാഴാക്കിയതിനും ഗ്രീന്‍ ലേക്ക് കൗണ്ടി ഷെരീഫിന്റെ ഓഫീസിനും വിസ്‌കോണ്‍സിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്സസിനും 30,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. റയാന്റെ പ്രവൃത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്തതും സ്വാര്‍ത്ഥപരവുമാണെന്നും ഇയാളുടെ കുടുംബത്തിന് മാത്രമല്ല അധികൃതര്‍ക്കും നാശനഷ്ടം വരുത്തിവച്ചെന്നും കോടതി ചൂണ്ടികാണിച്ചു. 2024 ഓഗസ്റ്റ് 12ന് മില്‍വാക്കിയില്‍ നിന്ന് ഏകദേശം 100 മൈല്‍ വടക്കുപടിഞ്ഞാറായി ഗ്രീന്‍ ലേക്കില്‍ ഒരു കയാക്കിംഗ് യാത്രയ്ക്ക് ശേഷമായിരുന്നു റയാനെ കാണാതായതായി റിപ്പോര്‍ട്ട്…

    Read More »
  • Breaking News

    തടിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം; അറുപതോളം വാഹനങ്ങള്‍ക്ക് കൈകാണിച്ചു, ആരും സഹായിച്ചില്ല; ചോരവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

    എറണാകുളം: നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. എംസി റോഡില്‍ മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സിഗ്‌നല്‍ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. കോട്ടയം സൗത്ത് പാമ്പാടി ആലുങ്കപ്പറമ്പില്‍ ചന്ദ്രന്‍ ചെട്ടിയാരുടെയും ശോഭയുടെയും മകന്‍ അനന്തു ചന്ദ്രന്‍ (30) ആണ് മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാനേജരാണ് അനന്തു. ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് അപകടമുണ്ടായത്. ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് തടിലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പുലര്‍ച്ചെ 5.15ഓടെയാണ് ലോറി ഡ്രൈവര്‍ അപകടം നടന്ന വിവരം അറിയുന്നത്. ഡ്രൈവറും പേഴയ്ക്കാപ്പിള്ളി സ്വദേശി ഷൗക്കത്തും മറ്റൊരു വാഹനത്തിലെത്തിയ യുവാക്കളും ചേര്‍ന്ന് അനന്തുവിനെ മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനന്തുവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിക്കാനായി സഹായംതേടി നിരവധി വണ്ടികള്‍ക്ക് കൈകാണിക്കേണ്ടി വന്നുവെന്ന് ഷൗക്കത്ത് പറഞ്ഞു. ചിലരൊക്കെ വണ്ടി നിര്‍ത്തി കാര്യം ചോദിച്ചതല്ലാതെ സഹായിക്കാന്‍ തയ്യാറായില്ല. എംസി റോഡിലൂടെ കടന്നുപോയ അറുപതോളം വാഹനങ്ങള്‍ക്ക് ലോറി ഡ്രൈവറും ഷൗക്കത്തും ചേര്‍ന്ന് സഹായത്തിനായി കൈ കാണിച്ചു. ഒടുവില്‍ കാറിലെത്തിയ ഒരു സംഘം…

    Read More »
  • Breaking News

    ഇന്ത്യയ്ക്കും ഇസ്രയേലിനും ട്രംപിനും എതിര്! ആയുധങ്ങളില്‍ മുദ്രാവാക്യം കൊത്തിവച്ച് അക്രമി; യു.എസില്‍ വെടിയുതിര്‍ത്തത് ട്രാന്‍സ് വുമന്‍

    വാഷിംഗ്ടണ്‍: യുഎസിലെ മിനിയാപോളിസില്‍ രണ്ട് വിദ്യാര്‍ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 23 വയസ്സുള്ള റോബിന്‍ വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമന്‍ ആണ് മിനിയാപോളിസിലെ കാത്തലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രാര്‍ഥനാ ചടങ്ങിനിടെയായിരുന്നു ആക്രമണം. വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും 17 വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ആക്രമണത്തിന് പിന്നാലെ സ്‌കൂളിന്റെ പാര്‍ക്കിങ്ങില്‍ ഇയാളെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയതായും പ്രതി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. അതിനിടെ, റോബിന്‍ വെസ്റ്റ്മാന്റെ യൂട്യൂബ് ചാനലില്‍നിന്ന് ചില സുപ്രധാനവിവരങ്ങളും ലഭ്യമായിട്ടുണ്ട്. തന്റെ കൈവശമുള്ള തോക്കുകളടക്കം പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാള്‍ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരുന്നത്. ഈ തോക്കുകളില്‍ ‘ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക’ എന്നും ‘ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കുക’ എന്ന് അര്‍ഥംവരുന്ന ‘ന്യൂക്ക് ഇന്ത്യ’ എന്നും കൊത്തിവെച്ചിരുന്നതായി ഈ വീഡിയോകളില്‍ കാണാം. ‘ഡൊണാള്‍ഡ് ട്രംപിനെ ഇപ്പോള്‍ കൊല്ലണം’, ‘ഇസ്രയേല്‍ തകരണം’, ‘ഇസ്രയേലിനെ ചാമ്പലാക്കണം’ എന്നീ വാക്കുകളും ഇയാളുടെ തോക്കുകളില്‍…

    Read More »
  • Breaking News

    കാസര്‍കോട്ട് ആസിഡ് കുടിച്ച് ദമ്പതിമാരും മകനും മരിച്ചു; മറ്റൊരു മകന്‍ ചികിത്സയില്‍, കടബാധ്യതയെന്നു നാട്ടുകാര്‍

    കാസര്‍കോഡ്: കാഞ്ഞങ്ങാടിന് കിഴക്ക് പറക്കളായി ഗ്രാമത്തിലെ കര്‍ഷകനെയും ഭാര്യയെയും മകനെയും ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ഗോപി(58), ഭാര്യ ഇന്ദിര(54), മകന്‍ രഞ്‌ജേഷ്(34) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ്(27) ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നു കരുതുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇവര്‍ ബന്ധു വീടുകളില്‍ പോകുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്തതായും അയല്‍വാസികള്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോണ്‍ കോളിലാണ് വിവരമറിയുന്നത്. ഫോണ്‍ വിളിച്ചത് രഞ്‌ജേഷാണെന്ന് കരുതുന്നു. തീരെ വയ്യ ആസ്പത്രിയിലെത്തിക്കണം എന്നു മാത്രമാണ് പറഞ്ഞത്. ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയപ്പോള്‍ മൂന്നുപേരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. രാകേഷിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ഉറപ്പു പറയാനാകില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ പറഞ്ഞു. രഞ്‌ജേഷും രാകേഷും നേരത്തെ ദുബായിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തി ബിസിനസ് തുടങ്ങി.…

    Read More »
  • Breaking News

    ‘പിറന്നകോല’ത്തിലൊരു അവധിക്കാലം! ചങ്കൂറ്റമുണ്ടെങ്കില്‍ 11 ദിവസത്തെ കടല്‍യാത്രയ്ക്ക് തയ്യാറായിക്കൊള്ളൂ; ചെലവ് 43 ലക്ഷം

    ചൂടില്‍ നിന്ന് രക്ഷനേടാന്‍ തണുപ്പും മഴയും ഒക്കെയുള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ പലരും. മഞ്ഞും മലയും പ്രകൃതി രമണീയമായ ഇടങ്ങളും തേടിയാണ് മിക്കവരുടെയും യാത്രകള്‍. ചിലരാകട്ടെ സാഹസിക യാത്രകളെ ഇഷ്ടപ്പെടുന്നവരുമാണ്. എന്നാല്‍ വ്യത്യസ്തമായ യാത്രയും യാത്രാനുഭവങ്ങളും ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ അവധിക്കാല യാത്രാന്വേഷണത്തില്‍ നിങ്ങളെ കാത്തിരിക്കുന്ന ഒന്നാണ് കടലിലൂടെ തീര്‍ത്തും നഗ്‌നരായി ചെയ്യാവുന്ന ഒരു യാത്ര. സൗത്ത് അമേരിക്കയിലെ അരൂബയില്‍നിന്ന് ജമൈക്കയിലേക്ക് ഒരു ബിഗ് ന്യൂഡ് ബോട്ട് നിങ്ങളെ കൊണ്ടുപോകും. മനോഹരമായ എബിസി ദ്വീപുകള്‍ (അരൂബ, ബോണെയര്‍, കുറക്കാവോ), ജമൈക്കയുടെ സമൃദ്ധമായ പ്രകൃതി സൗന്ദര്യം, നോര്‍വീജിയന്‍ ക്രൂയിസ് ലൈനിന്റെ സ്വകാര്യ ദ്വീപായ ഗ്രേറ്റ് സ്റ്റിറപ്പ് കേയിലെ രണ്ട് എക്സ്‌ക്ലൂസീവായ സ്ഥലങ്ങള്‍ എന്നിവയൊക്കെ ഈ കപ്പല്‍ യാത്രാ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. അവിടെ കടല്‍ത്തീരം മുഴുവന്‍ നഗ്‌നരായ സഞ്ചാരികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാം. സ്നോര്‍ക്കല്‍, കയാക്കിംഗ്. സിപ് ലൈന്‍ എന്നിങ്ങനെ എന്തിനും നിങ്ങള്‍ക്ക് ഓപ്ഷനുണ്ട്. ഇനി വസ്ത്രമില്ലാതെ വെയില് കൊള്ളണമെങ്കില്‍ അങ്ങനെയുമാകാം. 2300 പേര്‍ക്ക് സഞ്ചരിക്കാവുന്ന…

    Read More »
  • Breaking News

    സിപിഎം വിമത യുഡിഎഫ് സ്ഥാനാര്‍ത്ഥി; കൂത്താട്ടുകുളത്ത് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നാളെ

    എറണാകുളം: കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. സിപിഎം വിമത അംഗം കല രാജു യുഡിഎഫിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയാകും. ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് കല രാജു യുഡിഎഫ് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. അനൂപ് ജേക്കബ് എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് കല രാജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തില്‍ സിപിഎം വിമത കല രാജു, സ്വതന്ത്ര അംഗം പി ജി സുനില്‍ കുമാര്‍ എന്നിവര്‍ യുഡിഎഫിനെ പിന്തുണച്ചിരുന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം പി ജി സുനില്‍കുമാറിനെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായി മാറിയിരുന്നു.  

    Read More »
  • Breaking News

    കര്‍ഷകര്‍ക്കു വളം നല്‍കുന്നില്ലെന്ന്; കളക്ടറെ കൈയേറ്റം ചെയ്യാനൊരുങ്ങി എംഎല്‍എ; പിടിച്ചുമാറ്റിയത് ഗണ്‍മാന്‍; വീഡിയോ പുറത്ത്

    ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ആവശ്യത്തിന് വളം നല്‍കുന്നത് തടയുന്നുവെന്ന് ആരോപിച്ച് കലക്ടറെ കയ്യേറ്റം ചെയ്ത് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം. ജില്ലാ കലക്ടര്‍ സഞ്ജീവ് ശ്രീവാസ്തവയ്ക്ക് നേരെയാണ് അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും ഉണ്ടായത്. കലക്ടറുടെ വസതിയിലേക്ക് എത്തിയ എംഎല്‍എ നരേന്ദ്ര സിങ് കുശ്‌വാഹ കുപിതനായി സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഒരു സംഘം കര്‍ഷകരുമായാണ് കുശ്‌വാഹ കലക്ടറെ കാണാനെത്തിയത്. കര്‍ഷകര്‍ക്ക് ആളൊന്നിന് രണ്ടുബാഗ് വളം വീതം മാത്രം നല്‍കിയാല്‍ മതിയെന്ന കലക്ടറുടെ നിര്‍ദേശമാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. ഗേറ്റിലെത്തി ബഹളം വച്ച എംഎല്‍എയെ കാണാന്‍ കലക്ടര്‍ കൂട്ടാക്കിയില്ല. ഇതോടെ അതിക്രമിച്ച് അകത്തേക്ക് കടക്കുകയായിരുന്നു. കലക്ടര്‍ അഹംഭാവം തുടര്‍ന്നാല്‍ പൊതുജനങ്ങളെ ബംഗ്ലാവില്‍ കയറ്റുമെന്നും എംഎല്‍എ പറഞ്ഞു. കലക്ടര്‍ പുറത്തേക്ക് വന്നതോടെ വാക്കേറ്റമായി. അനാവശ്യം സംസാരിക്കരുതെന്നായി കലക്ടര്‍. ഇതോടെ കലക്ടര്‍ കള്ളനാണെന്നും പുറത്തിറങ്ങിയാല്‍ തല്ലുമെന്നും എംഎല്‍എ ഭീഷണി മുഴക്കി. ഒപ്പമുണ്ടായിരുന്ന കര്‍ഷകര്‍ എംഎല്‍എയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളികളും ആരംഭിച്ചു. മുഷ്ടി ചുരുട്ടി കലക്ടറെ ഇടിക്കാന്‍ എംഎല്‍എ അടുത്തതും…

    Read More »
  • Breaking News

    അച്ഛന്‍ മുങ്ങി? വാടകവീട്ടില്‍ നാലാംക്ലാസുകാരനും 26 നായ്ക്കുട്ടികളും, പോലീസെത്തി രക്ഷിച്ചു

    എറണാകുളം: തൃപ്പൂണിത്തുറയില്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടുകാരനെ കാണാതായി. ഒറ്റപ്പെട്ടുപോയ ഇയാളുടെ നാലാം ക്ലാസില്‍ പഠിക്കുന്ന മകനെ പോലീസെത്തി ബന്ധുക്കള്‍ക്ക് കൈമാറി. ഇയാള്‍ വളര്‍ത്തിയിരുന്ന 26 ഹൈബ്രിഡ് നായ്ക്കളും പട്ടിണിയിലായി. നായ്ക്കളെ ഷെല്‍റ്ററിലേയ്ക്കു മാറ്റി. എരൂര്‍ തൈക്കാട്ട് ദേവീക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സുധീഷ് എസ്. കുമാര്‍ എന്നയാളെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്. സുധീഷിന്റെ മകന്‍ ഫോണില്‍ പോലീസിനെ വിളിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. തിങ്കളാഴ്ച രാത്രിയോടെ പോലീസെത്തി കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. സുധീഷിനെ കണ്ടെത്തിയിട്ടില്ല. ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. മുപ്പതിനായിരം മുതല്‍ അര ലക്ഷം രൂപ വരെ വിലയുള്ള നായ്ക്കള്‍ ഈ വീട്ടില്‍ ഉണ്ടായിരുന്നു. നായ്ക്കളെ ബ്രീഡിങ് നടത്തി വില്‍പ്പന നടത്തിയിരുന്ന ആളായിരുന്നു സുധീഷ് എന്നു പറയുന്നു. പട്ടിണിയിലായ നായ്ക്കള്‍ക്ക് ഭക്ഷണം കിട്ടാതെ ബഹളംവെച്ചത് പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടായി. വിവരമറിഞ്ഞ് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ. സജീവന്‍ സ്ഥലത്തെത്തി നായ്ക്കള്‍ക്ക് തീറ്റയും വെള്ളവും നല്‍കി. ഇത്രയും നായ്ക്കളെ ഇവിടെ വളര്‍ത്തുന്നതിനെതിരേ നാട്ടുകാര്‍…

    Read More »
  • Breaking News

    ഇതുവരെ ലഭിച്ചത് ആറു പരാതികള്‍; രാഹുല്‍ മാങ്കൂട്ടത്തിന് എതിരേ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; പെണ്‍കുട്ടികളുടെ മൊഴിയെടുക്കുക രഹസ്യമായി; സ്വാധീനിക്കാന്‍ ശ്രമം മുന്നില്‍ കണ്ട് രാഹുലിന്റെ അടുപ്പക്കാര്‍ നിരീക്ഷണത്തില്‍; സംരക്ഷിക്കില്ലെന്ന് കോണ്‍ഗ്രസ്

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ നടി റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക എന്നിവരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്. ഇരുവരും മാധ്യമങ്ങളിലൂടെ രാഹുലിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ക്രൈംബ്രാഞ്ച് ചോദിക്കും. ആരോപണം ആവര്‍ത്തിച്ചാല്‍ രാഹുലിനെതിരായ മുഖ്യ തെളിവായി മാറ്റാനാണ് ക്രൈം ബ്രാഞ്ചിന്റെ ആലോചന. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതായ ശബ്ദരേഖയിലെ പെണ്‍കുട്ടിയെ കണ്ടെത്താനും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണം തുടങ്ങിയതോടെ കൂടുതല്‍ പരാതികള്‍ എത്തും എന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തല്‍. പരാതിക്കാരികള്‍ ആരെന്നു തിരിച്ചറിയാതിരിക്കാനും മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനും ക്രൈംബ്രാഞ്ച് രഹസ്യമായിട്ടായിരിക്കും മൊഴിയെടുക്കല്‍ അടക്കമുള്ളവയുമായി മുന്നോട്ടു പോകുന്നത്. പരാതിക്കാരുടെ കുടുംബങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തി ആരോപണ വിധേയനുമായി അടുപ്പമുള്ളവരും പോലീസിന്റെ നിരീക്ഷണത്തിലാണ്. ക്രൈംബ്രാഞ്ച് സ്വമേധയാ എടുത്ത കേസില്‍ കോണ്‍ഗ്രസ് ഇടപെടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. കേസ് രാഹുല്‍ സ്വയം നേരിടണം. പരാതിക്കാരില്ലാത്ത കേസ് നിലനില്‍ക്കില്ലെന്നാണ് നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി പരിരക്ഷ നല്‍കില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നിരപരാധിത്വം തെളിയിക്കേണ്ടതും രാഹുലിന്റെ ബാധ്യതയാണെന്നാണ് പാര്‍ട്ടിയുടെ…

    Read More »
Back to top button
error: