ആഗോള അയ്യപ്പസംഗത്തില്‍ ശരിക്കും രാഷ്ട്രീയം കളിക്കുന്നത് രാജീവ് ചന്ദ്രശേഖരനും കുമ്മനവും ; ഭക്തിയും രാഷ്ട്രീയവും രണ്ട് വഴിക്കാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നത് യഥാര്‍ത്ഥത്തില്‍ രാജീവ് ചന്ദ്രശേഖരനും കുമ്മനം രാജശേഖരനുമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഭക്തിയും രാഷ്ട്രീയവും രണ്ട് വഴിക്കാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ആഗോള അയ്യപ്പ സംഗമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഇതിന് മറുപടിയുമായിട്ടാണ് പ്രശാന്ത് എത്തിയത്.
ശബരിമലയുടെ വികസനം ആഗ്രഹിക്കുന്ന, ശബരിമല ഭക്തരായ എല്ലാവരെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നുവെന്നും ശബരിമലയുടെ വരുമാനം വര്‍ധിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നിരവധി ക്ഷേത്രങ്ങളുടെ വികസനമാണ് നടക്കുന്നതെന്നും പറഞ്ഞു. അതേസമയം ബിന്ദു അമ്മിണിയുടെ കത്ത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പി. പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ ആചാരവും വിശ്വാസവും അനുഷ്ടാനവും അനുസരിച്ച് മാത്രമേ ആഗോള അയ്യപ്പ സംഗമം നടക്കുകയുളളുവെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
അയ്യപ്പസംഗമത്തിലൂടെ മുഖ്യമന്ത്രിയും സിപിഐഎമ്മും രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ വിഡ്ഢിയാക്കാനാണ് മുഖ്യമന്ത്രി അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണരുതെന്ന് പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. രാഷ്ട്രീയം അല്ലെങ്കില്‍ പിന്നെ എന്തിനാ ണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. സ്റ്റാലിന് എപ്പോ ഴാണ് അയ്യപ്പഭക്തനായതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. വിശ്വാസിയ ല്ലാത്ത നാസ്തിക നായ പിണറായി വിജയന് പോലും ശബരിമലയില്‍ കയറാന്‍ അവകാശമി ല്ലെന്നും പറഞ്ഞിരുന്നു.






