Month: August 2025

  • Breaking News

    താമരശേരി ചുരം ഗതാഗത യോഗ്യമാക്കണം; മണ്ണിടിച്ചില്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ അയക്കണം; നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

    കല്‍പ്പറ്റ: താമരശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി. തുടര്‍ച്ചയായി താമരശേരി ചുരം പാതയില്‍ ഉണ്ടാകുന്ന മണ്ണിടിച്ചിലുകള്‍ തടയുന്നതിന് വേണ്ട നടപടികള്‍ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയയ്ക്കണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ചുരം പാതയില്‍ ഗതാഗതം തടസപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ജനങ്ങള്‍ ആശ്രയിക്കുന്നത് പ്രധാനമായും കോഴിക്കോട് ജില്ലയെ ആണ്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക റോഡ് എന്ന നിലയില്‍ വയനാട് ജില്ല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ചുരത്തില്‍ ഗതാഗതം തടസപ്പെടുന്നതിലൂടെ ഉണ്ടാകുന്നുവെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഹൈവേയില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടതിനാല്‍ താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തേണ്ടി വന്നിരിന്നു. നിലവില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് തുടര്‍ന്നും മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന ആശങ്കയുണ്ട്. നിലവില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ് എന്നും കത്തില്‍ പറയുന്നു. ഹൈവേയുടെ ഈ ഭാഗം പരിശോധിച്ച്…

    Read More »
  • Breaking News

    ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം താരിഫ്: കയറ്റുമതി വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടികളുമായി ഇന്ത്യ; മൊറട്ടോറിയം ഉള്‍പ്പെടെ പരിഗണയില്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം താരിഫ് ചുമത്തിയ യുഎസ് നടപടിയുടെ ആഘാതം മറികടക്കാന്‍ നീക്കങ്ങളുമായി ഇന്ത്യ. കയറ്റുമതി വ്യവസായത്തിന് ഉണ്ടാകുന്ന തിരിച്ചടി മറികടക്കാന്‍ നടപടി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വായ്പകള്‍ക്ക് മൊറട്ടോറിയം നടപ്പാക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികളാണ് പരിഗണനയില്‍ ഉള്ളത്. കയറ്റുമതി മേഖലയെ വൈവിധ്യവല്‍ക്കരിക്കാനുള്ള സമയം എന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യങ്ങളെ മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. കയറ്റുമതി വ്യവസായികള്‍ ആവശ്യപ്പെട്ട ലിക്വിഡിറ്റി സൗകര്യം ഉള്‍പ്പെടെ പരിഗണനയില്‍ ആണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കയറ്റുമതിക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ട്, അവരെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കയറ്റുമതി വൈവിധ്യവല്‍ക്കരണം, പുതിയ സ്വതന്ത്ര വ്യാപാര കരാറുകള്‍ (എഫ്ടിഎകള്‍), പിന്തുണാ നടപടികള്‍, ആഭ്യന്തര വിപണിയുടെ ഉപയോഗം എന്നിവയിലൂടെ യുഎസ് താരിഫുകളുടെ ആഘാതത്തില്‍ നിന്ന് വ്യവസായികളെ സംരക്ഷിക്കാനുള്ള നീക്കം പുരോഗമിക്കുകയാണ് എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. കയറ്റുമതി പുതിയ വിപണികളിലേക്ക് എത്തിക്കുന്നതിനുള്‍പ്പെടെയുള്ള സാധ്യതകള്‍ ഉള്‍പ്പെടെ ഇന്ത്യ പരിശോധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താരിഫ് നിരക്ക് പ്രധാനമായും ബാധിക്കുന്ന…

    Read More »
  • Breaking News

    ഇന്ത്യയിലെ എല്ലാ കുടുംബങ്ങളിലും മുന്ന് കുട്ടികള്‍ ഉണ്ടാകണമെന്ന് ആര്‍എസ്എസ് ; ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരുമായി ഒരു ഭിന്നതയുമില്ല, തീരുമാനങ്ങളില്‍ ഇടപെടാറുമില്ല

    ന്യൂഡല്‍ഹി: രാജ്യത്തെ കുടുംബങ്ങളില്‍ ‘നാം രണ്ട് നമുക്ക് മൂന്ന്’ എന്നൊരു നയം വേണമെന്ന് ആര്‍എസ്എസ്.  ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന നിലയിലുള്ള പ്രത്യുൽപാദന നിരക്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചും ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മൂന്നിൽ താഴെ പ്രത്യുൽപാദന നിരക്കുള്ള സമൂഹങ്ങൾ സാവധാനം ഇല്ലാതാകുമെന്ന് വിദഗ്ദ്ധർ പറയുന്നുണ്ടെന്ന് പറഞ്ഞു. അതിനാൽ മൂന്നിൽ കൂടുതൽ ജനനനിരക്ക് നിലനിർത്തേണ്ടതുണ്ടെന്നും എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയ്ക്ക് 100 വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയിലെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രശ്‌നം എണ്ണത്തേക്കാള്‍ അവരുടെ ഉദ്ദേശ്യമാണെന്നും അതില്‍ നിന്ന് ഉണ്ടാകുന്ന ഒരു പ്രശ്‌നം മതം മാറ്റമാണെന്നും പറഞ്ഞു. ‘ഇന്ത്യയില്‍ ഇസ്ലാം ഉണ്ടാകില്ലെന്ന് ഒരു ഹിന്ദുവും കരുതുന്നില്ല. പക്ഷേ, നമ്മള്‍ ഒന്നാണെന്ന് നമ്മള്‍ വിശ്വസിക്കണം. ഇത് നമ്മുടെ രാജ്യമാണെന്ന് വിശ്വസിക്കണമെന്നും…

    Read More »
  • Movie

    ‘ഞാൻ എന്തിനും റെഡിയാണ്, എന്തിനും…’; ചിരിപ്പിച്ച് ത്രില്ലടിപ്പിച്ച് ‘ഇന്നസെന്‍റ് ‘ ട്രെയിലർ, അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ

    കൊച്ചി: പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന സിനിമയുടെ ചിരിയൊളിപ്പിച്ച ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാൻ കഴിയുന്നത്. ഇന്ന് തിയേറ്ററുകളിലെത്തിയ ഓണച്ചിത്രങ്ങളോടൊപ്പം ട്രെയിലർ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. അതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ട്രെയിലർ പുറത്തിറക്കി. ഒക്ടോബറിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയായാണ് ‘ഇന്നസെന്‍റ് ‘ എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് ട്രെയിലർ നൽകുന്ന സൂചനകള്‍. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ,…

    Read More »
  • Movie

    ‘മാജിക് മഷ്റൂംസ്’ലെ പാട്ടുകൾ ഞെട്ടിക്കുമെന്നുറപ്പ്, വിഷ്ണു ഉണ്ണികൃഷ്ണൻ – നാദിര്‍ഷ ടീം ഒന്നിക്കുന്ന ചിത്രത്തിൽ പിന്നണി ഗായകരായി ശങ്കർ മഹാദേവനും കെഎസ് ചിത്രയും അടക്കമുള്ള പ്രമുഖർ

    കൊച്ചി: നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മാജിക് മഷ്റൂംസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ടോട്ടൽ ഫൺ ഫീൽഗുഡ് എന്‍റർടെയ്നറായി എത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഇപ്പോഴിതാ ചിത്രത്തിലെ പിന്നണി ഗായകർ ആരൊക്കെയെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. മനോഹരമായ ഒരുപിടി ഗാനങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് ഇതോടെ ഉറപ്പിക്കാം. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന ബികെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ്…

    Read More »
  • Movie

    ‘മാർക്കോ’ വിജയാഘോഷം വ്യത്യസ്ത രീതിയിൽ നടത്തി മറ്റ് പ്രൊഡക്ഷൻ കമ്പനികൾക്ക് മാതൃകയായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

    കൊച്ചി: ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് എറണാകുളം ചാക്കോളാസ്‌ പവലിയനിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന് ആരംഭം കുറിക്കുകയുണ്ടായത്. സമൂഹത്തിൽ ആരും നോക്കാനില്ലാത്ത അമ്മമാർക്കും കുട്ടികള്‍ക്കും സഹായ ഹസ്തം നീട്ടിക്കൊണ്ട് വലിയൊരു ചുവടുവയ്പ്പും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ചടങ്ങിനിടയിൽ നടത്തുകയുണ്ടായി. അശരണരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽത്ത് ഫൗണ്ടേഷനും ആരും നോക്കാനില്ലാതെ കഴിയുന്ന അമ്മമാരെ ചേർത്തുപിടിക്കുന്ന സംഘടനയായ അമ്മക്കുയിലിനും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ സിനിമയായ ‘മാർക്കോ’യുടെ വൻ വിജയത്തിലൂടെ നേടിയ ലാഭ വിഹിതത്തിൽ നിന്നുള്ള ഒരു തുക നൽകിക്കൊണ്ടാണ് സിനിമയുടെ വിജയം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ആഘോഷിച്ചത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദിന്‍റെ മക്കളായ ഫ്രെയാ മറിയവും അയാ…

    Read More »
  • Breaking News

    കല, സാഹിത്യം, സാമൂഹ്യ സേവനം എന്നിവയില്‍ എവിടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് ; രാജ്യത്തിന് എന്തു സംഭാവനയാണ് ഏതു നല്‍കിയത് ; സി സദാനന്ദന്റെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് ഹര്‍ജി

    ന്യൂഡല്‍ഹി: ബിജെപി രാജ്യസഭാംഗം സി സദാനന്ദന്റെ നോമിനേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. കല, സാഹിത്യം, സാമൂഹ്യ സേവനം എന്നിവയില്‍ എവിടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് ; രാജ്യത്തിന് എന്തു സംഭാവനയാണ് നല്‍കിയതെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹര്‍ജി സമര്‍പ്പിച്ചത്. സാധാരണഗതിയില്‍ രാജ്യസഭാംഗത്വത്തിന് നോമിനേറ്റ് ചെയ്യാറുള്ളത് കല, സാഹിത്യം, സാമൂഹ്യ സേവനം എന്നീ മേഖലകളില്‍ രാജ്യത്തിന് സംഭാവന നല്‍കിയവരെയാണ്. എന്നാല്‍ ഏത് മേഖലയിലാണ് സദാനന്ദന്‍ രാജ്യത്തിന് സംഭാവന അര്‍പ്പിച്ചത് എന്നത് സംബന്ധിച്ച് രാജ്യത്തിന് പോലും അറിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. സാമൂഹിക സേവനത്തിന്റെ പേരില്‍ നോമിനേറ്റ് ചെയ്യാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സദാനന്ദന്‍ കഴിഞ്ഞ മാസമാണ് രാജ്യസഭ എം പിയായി സത്യപ്രതിജ്ഞ ചെയ്തത്. 1994 ല്‍ സിപിഐഎമ്മുമായുള്ള സംഘര്‍ഷത്തില്‍ സദാനന്ദന് കാലുകള്‍ നഷ്ടമായിരുന്നു. 2016 ല്‍ നിയസഭാ തെരഞ്ഞെടുപ്പില്‍ സദാനന്ദന്‍ കൂത്തുപറമ്പില്‍നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായും അദ്ദേഹം മത്സരിച്ചിരുന്നു.  

    Read More »
  • Breaking News

    പീഡകര്‍ കുടുംബത്തില്‍ നിന്നായാല്‍ സ്ത്രീകള്‍ക്ക് മറച്ചു വെയ്ക്കേണ്ടി വരും; ബിജെപി വൈസ്പ്രസിഡന്റിനെതിരേ വീണ്ടും പരാതിക്കാരി ; കേസില്‍ കൃഷ്ണകുമാറിന് കവചം തീര്‍ത്തത് മുരളീധരനും സുരേന്ദ്രനുമെന്നും ആക്ഷേപം

    കൊച്ചി: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസാണെന്നും കോടതി നേരത്തേ തീര്‍പ്പാക്കിയതാണെന്നും പറഞ്ഞ് വിവാദം തണുപ്പിക്കാന്‍ ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ശ്രമിക്കുമ്പോള്‍ വീണ്ടും ആരോപണവുമായി പരാതിക്കാരി. 11 വര്‍ഷമായി നിയമത്തിന്റെ അജ്ഞത മൂലം നീതി കിട്ടിയില്ലെന്നാണ് പരാതിക്കാരിയുടെ തുറന്ന കത്ത് പുറത്തായി. പീഡകര്‍ കുടുംബത്തില്‍ നിന്നുതന്നെയായാല്‍ പിന്നെ മറച്ചു വെയ്ക്കുകയല്ലാതെ സ്ത്രീകള്‍ക്ക് വേറെ മാര്‍ഗ്ഗമില്ലല്ലോ എന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പരാതി ബിജെപി നേതാക്കളായ വി. മുരളീധരന്‍. എം.ടി. രമേശ് എന്നിവരെ അറിയിച്ചിട്ടുണ്ടായിരുന്നെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വളരെയധികം മാനസിക സമ്മര്‍ദ്ദത്തില്‍ കൂടി കടന്നു പോകുന്ന സമയത്ത് തനിക്ക് നേരിട്ടു വന്ന് പ്രതികരിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ തുറന്ന കത്ത്. ഇപ്പോഴും ഭയമാണെന്നും വേട്ടയാടപ്പെടുകയും സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് നീതി കിട്ടാതിരിക്കുന്നതിനേക്കാള്‍ ദയനീയമാണെന്നും പരാതിക്കാരി പറയുന്നു. പത്രസമ്മേളനം വിളിച്ച് ജഡ്ജ്‌മെന്റുകള്‍ ഉരുവിടുന്നയാള്‍ക്ക് ഏതു കേസിന്റെ ജഡ്ജ്‌മെന്റ് ആണെന്ന് പോലും പറയാന്‍ സാധിച്ചോയെന്നും അതുപോലും അറിയാതെയാണ് വന്ന്…

    Read More »
  • Breaking News

    ‘എന്റെ സഹോദരന്‍ രാജീവ് ഗാന്ധി…’ ഉദ്ദേശിച്ചത് ‘രാഹുല്‍ഗാന്ധി’യെന്ന് ; വോട്ട അധികാര്‍ യാത്രയില്‍ സ്റ്റാലിന്റെ അബദ്ധം ഏറ്റെടുത്ത് ബിജെപിയും വിജയ് യുടെ ടിവികെയും ; ഡിഎംകെ വീഡിയോ എഡിറ്റ് ചെയ്ത് തിരുത്തി

    പാറ്റ്‌ന: വോട്ട് അധികാര്‍യാത്രയുമായി രാഹുല്‍ഗാന്ധി ബീഹാറില്‍ ഉടനീളം സഞ്ചരിക്കുകയും മോദിസര്‍ക്കാരിനെതിരേ വലിയ പ്രചരണം നടത്തുകയും ചെയ്യുമ്പോള്‍ അനേകം നേതാക്കളാണ് രാഹുലിനൊപ്പം സഞ്ചരിക്കാനും പ്രചരണത്തിനുമായി എത്തുന്നത്. എന്നാല്‍ കഴിഞ്ഞദിവസം എത്തിയ ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ നാക്കുപിഴ വലിയ ട്രോളിനിരയായി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ബീഹാറില്‍ നടന്ന ഒരു റാലിയില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ ‘രാജീവ് ഗാന്ധി’ എന്ന് അഭിസംബോധന ചെയ്തത് പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹാസത്തിനുള്ള അവസരമാക്കി. ബിജെപിയും തമിഴ് സൂപ്പര്‍താരം വിജയ് യുടെ പാര്‍ട്ടിയായ ടിവികെയും അബദ്ധം ആഘോഷമാക്കി. കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡ്യ മുന്നണി സംഘടിപ്പിച്ച ‘വോട്ട് അധികാര്‍’ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു സ്റ്റാലിന്റെ നാവുപിഴ. സ്റ്റാലിന്‍ തന്റെ പ്രസംഗം തുടങ്ങുന്നത് ‘വോട്ട് അധികാര്‍’ റാലിയുടെ സംഘാടകരില്‍ ഒരാളായ രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്തുകൊണ്ടാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ‘രാഹുല്‍ ഗാന്ധി’ക്ക് പകരം ‘രാജീവ് ഗാന്ധി’ എന്ന് പരാമര്‍ശിച്ചു. ഈ അബദ്ധം ശ്രദ്ധയില്‍പ്പെട്ട ഡിഎംകെ അത് തിരുത്തി.…

    Read More »
  • Breaking News

    വിനയായത് ഒറ്റക്കാര്യം, പിന്നാലെ സിനിമകളില്‍നിന്ന് അകന്നു; ഒന്ന് നന്നാകൂ എന്ന് അമ്മ! ലക്ഷ്മി മേനോന് സംഭവിച്ചത്

    കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ട് പോയ കേസില്‍ നടി ലക്ഷ്മി മേനോനെ പൊലീസ് തിരയുകയാണ്. ലക്ഷ്മി മോനോനും സുഹൃത്തുക്കളും കാര്‍ തടഞ്ഞ് ബഹളം വെക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാറില്‍ നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ചു എന്നാണ് പരാതി. ഓഗസ്റ്റ് 24 ന് രാത്രിയാണ് സംഭവം നടന്നത്. ലക്ഷ്മി മേനോന്‍ ഒളിവിലാണെന്നാണ് വിവരം. തമിഴകത്ത് വലിയ ജനപ്രീതിയുള്ള നടിയായിരുന്നു ലക്ഷ്മി മേനോന്‍. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നടി സിനിമാ രംഗത്ത് സജീവമല്ല. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രമുഖി 2 എന്ന സിനിമയിലാണ് ലക്ഷ്മിയെ പ്രേക്ഷകര്‍ കണ്ടത്. സ്‌കൂള്‍ പഠന കാലത്തേ സിനിമാന രംഗത്തേക്ക് വന്നയാളാണ് ലക്ഷ്മി. രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു ലക്ഷ്മി. പിന്നീട് ഐഡിയല്‍ കപ്പിള്‍ എന്ന മലയാള സിനിമയിലും പ്രധാന വേഷം ചെയ്തു. എന്നാല്‍ ഈ സിനിമകളൊന്നും…

    Read More »
Back to top button
error: