മൂന്ന് വിവാഹങ്ങള്‍, പ്രേം നസീറിന്റെ പേരില്‍ അവകാശ വാദം; ബെല്‍റ്റ് ഊരി മുതുകത്ത് 25 അടി! താരകുടുംബത്തിലെ അറിയാക്കഥകളിങ്ങനെ…

അനശ്വര നായകന്‍ പ്രേം നസീറിന്റെയും മകന്‍ ഷാനവാസിന്റെയും ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് ശാന്തിവിള ദിനേശ്. ഈയടുത്താണ് ഷാനവാസ് മരണപ്പെട്ടത്. പണക്കാരനായിരുന്ന ഷാനവാസിന് ജീവിതം കൈ വിട്ട് പോയിരുന്നെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഒപ്പം പ്രേം നസീറിന്റെ പിതാവിനെക്കുറിച്ചും സംവിധായകന്‍ സംസരിച്ചു. ഡിഎന്‍എ ന്യൂസ് മലയാളത്തോടാണ് പ്രതികരണം.
‘നസീര്‍ സാറിന്റെ അച്ഛന്‍ മൂന്ന് കല്യാണം കഴിച്ചിട്ടുണ്ട്. നസീര്‍ സാറും പ്രേം നവാസും ജനിച്ച ശേഷം ഭാര്യ മരിച്ച് പോയി. അങ്ങനെ രണ്ടാമത് വിവാഹം ചെയ്തു. അവര്‍ പിന്നീട് മരിച്ചു. പിന്നെ മൂന്നാമത് വിവാഹം ചെയ്തു. ഈ മൂന്ന് ഭാര്യമാരുടെ മക്കള്‍ തമ്മില്‍ പോലും ഈ?ഗോകളുണ്ട്. നസീര്‍ സാറിനെക്കുറിച്ച് പറയാന്‍ ഞങ്ങള്‍ക്കാണ് അവകാശമെന്ന് പറയും. എന്നെ ചിലര്‍ വിളിക്കാറുണ്ട്. നിങ്ങളെന്തിനാണ് മറ്റവനെ പൊക്കിയടിച്ചത്. അവന്‍ മൂന്നാമത്തേതില്‍ ഉള്ളതല്ലേ എന്ന് പറയും. എനിക്കതൊന്നും പ്രശ്‌നമല്ല, നസീര്‍ സാറിന്റെ അനിയന്‍മാരും അനിയത്തിമാരുമെല്ലാം എനിക്ക് ഒരു പോലെ തന്നെയാണെന്ന് ഞാന്‍ മറുപടി നല്‍കും’
‘ഷാനവാസ് സ്വര്‍ണകരണ്ടിയുമായി ജനിച്ച ആളാണെന്ന് പറയാം. ബോര്‍ഡിം?ഗിലാണ് പഠിച്ചത്. വീട്ടില്‍ ഇഷ്ടം പോലെ സമ്പാദ്യം. ഒരുപാട് വഴിതെറ്റിപ്പോയ ആളാണ് ഷാനവാസ്. ഇന്ത്യയില്‍ ഏതെങ്കിലും ഒരു പുതിയ കാര്‍ ഇറങ്ങിയാല്‍ ആ കാര്‍ നസീര്‍ സര്‍ അപ്പോള്‍ വാങ്ങിക്കൊടുക്കും. പക്ഷെ ആ കാറും കൊണ്ട് പോയി ആവശ്യമില്ലാത്ത പണികള്‍ ചെയ്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ അകത്തായിട്ടുണ്ട്’
‘നസീര്‍ സാര്‍ ഇറക്കാന്‍ പോകില്ല. ഇറങ്ങി വന്നാല്‍ സ്വീകരിക്കുന്നത് ബെല്‍റ്റ് ഊരി മുതുകത്ത് 25 അടി കൊടുത്തിട്ടാണ്. സര്‍ മൂന്ന് പെണ്‍കുട്ടികളെയും അടിച്ചിട്ടില്ല. പക്ഷെ ഷാനവാസിനെ ഒരുപാട് അടിച്ചിട്ടുണ്ട്. അത് ഷാനവാസ് തന്നെ പറഞ്ഞിട്ടുണ്ട്,’ ശാന്തിവിള ദിനേശിന്റെ വാക്കുകളിങ്ങനെ.
70 വയസ്സ് പൂര്‍ത്തിയാകാന്‍ 7 വര്‍ഷം ബാക്കി നില്‍ക്കെയാണ് ഷാനവാസ് ഓര്‍മയായത്. നൂറോളം സിനിമകളിലും ഏതാനം ടെലിസീരിയലുകളിലും അഭിനയിച്ചതിന്റെ യശസ് ബാക്കി വച്ചാണ് ഷാനവാസ് പോകുന്നതെങ്കിലും നിര്‍ണ്ണായകമെന്ന് പറയാവുന്ന സിനിമകളോ വേഷങ്ങളോ അധികമില്ല. പക്ഷെ തീര്‍ത്തും മോശപ്പെട്ട നടനായിരുന്നുമില്ല ഷാനവാസ്.
ഏറെക്കുറെ മോഹന്‍ലാലിന്റെ അതേ കാലഘട്ടത്തില്‍ സിനിമയില്‍ വന്ന നടനാണ് ഷാനവാസ്. 1981ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന പടത്തില്‍ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. ക്യാമ്പസ് ജീവിതത്തിലെ പ്രണയകഥ പറഞ്ഞ ചിത്രത്തില്‍ ഷാനവാസ് മിതത്വത്തോടെയാണ് അഭിനയിച്ചത്. ഒരു നവാഗതന്റെ അപക്വതകളോ ചഞ്ചലിപ്പോ പരിഭ്രമമോ ഒന്നും അദ്ദേഹത്തിന്റെ ഭാവചലനങ്ങളിലുണ്ടായിരുന്നില്ല. നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു ഷാനവാസിന്റെ മുഖാവരണം.
50 ദിവസത്തിലധികം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ച പ്രേമഗീതങ്ങളുടെ വിജയാഘോഷച്ചടങ്ങില്‍ ഏറെ അഭിമാനത്തോടെയാണ് പ്രേംനസീര്‍ മകനെക്കുറിച്ച് സംസാരിച്ചത്. മകനെ നടനാക്കണം എന്ന ആഗ്രഹമൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. സിനിമയായിരുന്നില്ല ഷാനവാസിന്റെയും ലക്ഷ്യം. ബാലചന്ദ്രമേനോന്റെ സ്നേഹപൂര്‍വകമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അത് സംഭവിച്ചത്. ആദ്യ സിനിമയില്‍ തന്നെ നായകനാകാനും വന്‍വിജയമാക്കാനും ഷാനവാസിന് കഴിഞ്ഞു. എന്നാല്‍ തിളക്കമാര്‍ന്ന ഈ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.






