Month: August 2025
-
Breaking News
എന്‍ഐഎ കോടതിയില്‍ പഴുതടച്ച ജാമ്യാപേക്ഷ നല്‍കും: ജാമ്യത്തിനായി കന്യാസ്ത്രീകള്‍ ഇന്ന് ഹൈക്കോടതിയിലേക്ക്; ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍ നിന്നടക്കം മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കും
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ജയിലില്‍ക്കഴിയുന്ന രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും. നിയമവിദഗ്ധരുമായി ചര്‍ച്ചനടത്തിയശേഷം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യാണ് വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. പഴുതടച്ച ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കും. മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും കഴിഞ്ഞദിവസം ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല. മനുഷ്യക്കടത്ത് ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ എന്‍ഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതെന്ന് സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച ജാമ്യാപേക്ഷ നല്‍കിയാലും എപ്പോള്‍ പരിഗണിക്കുമെന്ന് പറയാനാകില്ല. ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍ നിന്നടക്കം മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ലഭ്യമാക്കുമെന്ന് കന്യാസ്ത്രീകളുടെ കുടുംബങ്ങള്‍ക്കൊപ്പം ഛത്തീസ്ഗഢിലുള്ള കോണ്‍ഗ്രസ് എംഎല്‍എമാരായ സജീവ് ജോസഫും റോജി എം. ജോണും പറഞ്ഞു. അതിനിടെ, അറസ്റ്റിലായ കന്യാസ്ത്രീകളുടെ സന്ന്യാസസഭയായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റിന്റെ (ഗ്രീന്‍ ഗാര്‍ഡന്‍സ്) മദര്‍ സുപ്പീരിയര്‍ ഇസബെല്‍ ഫ്രാന്‍സിസ് ദുര്‍ഗിലെത്തി. സിബിസിഐയുടെ സന്ന്യാസപ്രതിനിധി സംഘവും ജയിലില്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ ആന്റോ ആന്റണി, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്,…
Read More » -
Breaking News
എന്തൊരു കള്ളക്കളി; ഇംഗ്ലണ്ടിനു വേണ്ടി ഓണ്‍ഫീല്‍ഡ് അംപയറുടെ ഒരു കൈ സഹായം! വെറുതേയല്ല ഇന്ത്യന്‍ ടീം ഉടക്കുന്നത്
ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് വന്‍ നിയമയലംഘനം നടത്തി ഓണ്‍ഫീല്‍ഡ് അംപയറായ ശ്രീലങ്കയുടെ കുമാര്‍ ധര്‍മസേന കുരുക്കില്‍. ഇംഗ്ലീഷ് ടീമിനെ സഹായിക്കുന്ന തരത്തിലുള്ള ഒരു നീക്കം നടത്തിയതാണ് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കിയത്. ഇതിന്റെ പേരില്‍ വലിയ രീതിയിലുള്ള ആരാധകരോഷമാണ് ധര്‍മസേനയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതേസമയം, ഓവല്‍ ടെസ്റ്റില്‍ ടെസ്റ്റില്‍ ടോസ് നഷ്ടമായ ശേഷം ബാറ്റിങിനയക്കട്ടെ ഇന്ത്യക്കു ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഓപ്പണര്‍മാരെ ഇന്ത്യക്കു നഷ്ടമായിരുന്നു. മഴയെ തുടര്‍ന്നു ബ്രേക്കിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലു മടങ്ങി. 60 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 199 റണ്‍സെന്ന നിലയിലാണ്. ഓവല്‍ ടെസ്റ്റിന്റെ ഒന്നാംദിനം ലഞ്ച് ബ്രേക്കിനു മുമ്പാണ് ശ്രീലങ്കന്‍ അംപയര്‍ കുമാര്‍ ധര്‍മസേനയുടെ ഭാഗത്തു നിന്നും ഇംഗ്ലണ്ട് ടീമിനു വഴിവിട്ട സഹായം സഹായം ലഭിച്ചത്. പേസര്‍ ജോഷ് ടങെറിഞ്ഞ 13-ാമത്തെ ഓവറിലായിരുന്നു വിവാദ സംഭവം. ഒരു വിക്കറ്റിനു 34 റണ്‍സെന്ന നിലയിലാണ് ഇന്ത്യ…
Read More » -
Breaking News
കീവില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം: കുട്ടികള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു, 155 പേര്‍ക്ക് പരിക്ക്, റഷ്യ വര്‍ഷിച്ചത് 309 ഡ്രോണുകളും 8 ക്രൂയിസ് മിസൈലുകളും
കീവ്: ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ 6 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. 16 കുട്ടികളടക്കം 155 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ശ്രമം നടക്കുകയാണ്. നഗരത്തില്‍ 27 ഇടങ്ങളിലായി നടന്ന ആക്രമണത്തില്‍ പാര്‍പ്പിട സമുച്ചയങ്ങളും സ്‌കൂളുകളും ആശുപത്രികളും തകര്‍ന്നു. റഷ്യ 309 ഡ്രോണുകളും 8 ക്രൂയിസ് മിസൈലുകളും തൊടുത്തുവിട്ടതായി ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഓഗസ്റ്റ് എട്ടിനകം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ വ്ളാഡിമിര്‍ പുടിന്‍ തയാറായില്ലെങ്കില്‍ മോസ്‌കോ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഇതിനിടെ ഉക്രെയ്നിലെ അഴിമതി വിരുദ്ധ ഏജന്‍സികളുടെ സ്വതന്ത്രാധികാരം വെട്ടിച്ചുരുക്കാനുള്ള പ്രസിഡന്റ് വ്ളോഡിമിര്‍ സെലെന്‍സ്‌കിയുടെ ശ്രമത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം ഫലം കണ്ടു. ഏജന്‍സികളുടെ സ്വാതന്ത്ര്യം പുനസ്ഥാപിച്ചുകൊണ്ടുള്ള പുതിയ ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുകയും ചെയ്തു.
Read More » -
Breaking News
മുറിവുണക്കാന്‍ അനുനയ നീക്കം; ഭാരതീയ മെത്രാന്‍ സമിതി അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; അമിത് ഷായുടെ ഉറപ്പിനു പിന്നാലെ ചടുല നീക്കങ്ങള്‍; പ്രതിഷേധം നീളുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നും വിലയിരുത്തല്‍
ന്യൂഡല്‍ഹി/തിരുവനന്തപുരം: കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സൂചന നല്‍കിയതിനു പിന്നാലെ കേരളത്തില്‍ അനുനയ നീക്കവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കു ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ചര്‍ച്ച നടത്തുമെന്നാണു വിവരം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഒരുപോലെ ബിജെപി കണ്ണുവയ്ക്കുന്ന ജില്ലകളിലൊന്നാണു തൃശൂര്‍. സുരേഷ് ഗോപിയുടെ വിജയത്തിലൂടെ ക്രിസ്ത്യന്‍ സഭയെ കൈയിലെടുക്കാമെന്നു തിരിച്ചറിഞ്ഞ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു കന്യാസ്ത്രീകളുടെ അറസ്റ്റ്. കേരളത്തില്‍ ആദ്യമായി ശക്തമായ പ്രതിഷേധമാണ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. അതില്‍ പ്രസംഗിച്ചവരെല്ലാം ഭരണഘടനയുടെ പ്രധാന്യത്തിനൊപ്പം ക്രിസ്ത്യാനികള്‍ രാഷ്ട്ര നിര്‍മിതിക്കു നല്‍കിയ പങ്കിനെക്കുറിച്ചും ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ ബിജെപി നേതൃത്വവുമായി ഏറ്റവും കൂടുതല്‍ അടുപ്പം സൂക്ഷിക്കുന്നതും മാര്‍ ആന്‍ഡ്രൂസ് താഴത്താണ്. ഇന്ത്യയിലെ മെത്രാന്‍മാരുടെ കൂട്ടായ്മയുടെ പ്രസിഡന്റ് എന്ന നിലയിലും താഴത്തിന്റെ നിലപാടുകള്‍ക്കു വലിയ പ്രധാന്യമുണ്ട്. ഈ സാഹചര്യത്തിലാണ് അനുനയ…
Read More »