Breaking NewsCrimeLead NewsNEWS

കൊല്ലത്ത് ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്; കുത്തിയത് ജോലിക്കുനിന്ന വീട്ടില്‍ രാത്രി മതില്‍ച്ചാടിയെത്തി, യുവാവ് പിടിയില്‍

കൊല്ലം: അഞ്ചാലും മൂട്ടില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് പിടിയില്‍. കല്ലുവാതുക്കല്‍ സ്വദേശി ജിനുവാണ് അറസ്റ്റിലായത്. ജോലിക്ക് നിന്ന വീട്ടില്‍ കയറിയാണ് ഭാര്യ രേവതി(36) യെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.

അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷന്‍ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മന്‍സിലില്‍ ഇന്നലെ രാത്രി 10.30നാണ് കൊലപാതകം നടന്നത്. ഷാനവാസ് മന്‍സിലിലുള്ള വയോധികനെ പരിചരിക്കാനാണ് രേവതി ഈ വീട്ടില്‍ ജോലിക്കു നിന്നിരുന്നത്.

Signature-ad

ഇന്നലെ രാത്രി 10.25ഓടെ ഇവിടെ മതില്‍ ചാടിയെത്തിയ ജിനു, രേവതിയുമായി വഴക്കുണ്ടാക്കുകയും കത്തി കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. നിലവിളികേട്ട് ഒാടിക്കൂടിയവര്‍ രേവതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

ഭരണിക്കാവിലെത്തി തന്റെ സഹപ്രവര്‍ത്തകരോട് ജിനു തന്നെയാണ് കുറ്റസമ്മതം നടത്തിയത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ശൂരനാട് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി.

ജിനുവിന്റേയും രേവതിയുടേയും പ്രണയവിവാഹമായിരുന്നു. കാസര്‍ഗോഡ് സ്വദേശിയാണ് രേവതി. ഈയടുത്ത ദിവസങ്ങളില്‍ ഭര്‍ത്താവും ഭാര്യയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു.

 

 

 

 

 

 

Back to top button
error: