Month: August 2025
-
Breaking News
സ്ത്രീകളെ വശീകരിക്കാന്‍ ‘അമ്മാവന്‍’ മിടുക്കന്‍; 2.15 ഏക്കറില്‍ സെബാസ്റ്റ്യന്‍ കുഴിച്ചുമൂടിയത് എത്രപേരെ? അടിമുടി ദുരൂഹതകളുമായി പള്ളിപ്പുറത്തെ ചെങ്ങുംതറ വീട്
ആലപ്പുഴ: കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ നൂറിലധികം പേരെ കൊന്ന് കുഴിച്ചിട്ടതായുള്ള വെളിപ്പെടുത്തലും തുടര്‍ന്നുള്ള പരിശോധനകളും പുരോഗമിക്കുന്നതിനിടെ, സമാനമായ വാര്‍ത്തകളാണ് ഇപ്പോള്‍ ആലപ്പുഴയില്‍നിന്നും വരുന്നത്. 2006-നും 2025-നുമിടയില്‍ ചേര്‍ത്തലയില്‍ നിന്ന് കാണാതായ മധ്യവയസ്‌കരായ നാല് സ്ത്രീകളില്‍ മൂന്നുപേരുടെ തിരോധാനം വിരല്‍ചൂണ്ടുന്നത് സെബാസ്റ്റ്യന്‍ (68) എന്നയാളിലേയ്ക്കാണ്. സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ ചെങ്ങുംതറ വീട്ടുവളപ്പിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുപ്പ് നടത്തി. വീട്ടുവളപ്പില്‍നിന്നും വീട്ടുപറമ്പിലെ കുളങ്ങളില്‍നിന്നും തെളിവുകളും അസ്ഥിഭാഗങ്ങളും ലഭിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പരിശോധന നടത്തുന്നത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സെബാസ്റ്റ്യന്‍ പറഞ്ഞയിടങ്ങളിലും കെഡാവര്‍ നായകള്‍ നല്‍കുന്ന സൂചനകളനുസരിച്ചുമാണ് പരിശോധന. നിലവില്‍ ജെയ്‌നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരിക്കുന്നതെങ്കിലും മറ്റു ചില കേസുകളിലേയ്ക്കുകൂടി വെളിച്ചംവീശുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ എന്നാണ് സൂചന. ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ എന്നിവരെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി എന്ന സംശയം ബലപ്പെടുകയാണ്. തെളിവുകള്‍ ബാക്കിവെക്കാതെ…
Read More » -
Breaking News
ദലിതര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം: നടി മീര മിഥുന്‍ അറസ്റ്റില്‍; പിടിയിലായത് മുന്‍ ബിഗ്‌ബോസ് താരം
ചെന്നൈ: സമൂഹമാധ്യമത്തിലൂടെ ദലിതര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ നടിയും മോഡലുമായ മീര മിഥുന്‍ അറസ്റ്റില്‍. 2021ല്‍ നടന്ന സംഭവത്തില്‍ നേരത്തെ ഇവര്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോകുകയായിരുന്നു. കേസിന്റെ വിചാരണയ്ക്ക് ഹാജരാകാതായതിനെ തുടര്‍ന്ന് 2022 ഓഗസ്റ്റില്‍ കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനു പിന്നാലെയാണ് ഡല്‍ഹിയില്‍നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. മീരയെ ഓഗസ്റ്റ് 11ന് ചെന്നൈ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കേസില്‍ മീര മിഥുനും സുഹൃത്ത് സാമിനുമെതിരെ ഏഴു വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പൊലീസിന് നടിയെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളുകളെ സിനിമയ്ക്കു പുറത്താക്കണമെന്ന് നടി പറയുന്ന വീഡിയോ ആണ് കേസിനാസ്പദം. വിജയ് ടിവിയിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് നടി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.…
Read More » -
Breaking News
പ്രേമഗീതങ്ങളിലൂടെ അരങ്ങേറ്റം; നായകനായും വില്ലനായും തിളങ്ങി; ആഗ്രഹം ബാക്കിയാക്കി ഷാനവാസിന്റെ മടക്കം
തിരുവനന്തപുരം: പ്രശസ്തനായ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഷാനവാസിന്റെ അരങ്ങേറ്റം നായകനായിട്ടായിരുന്നു. 1981 ല്‍ ബാലചന്ദ്രമേനോന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന സിനിമയില്‍ യുവനായകനായി സിനിമയില്‍ തുടക്കം കുറിച്ചു. അംബികയായിരുന്നു ചിത്രത്തിലെ നായിക. എംഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഷാനവാസിന്റെ സിനിമാ അരങ്ങേറ്റം. ഈ സിനിമയിലെ ‘നീ നിറയൂ ജീവനില്‍ പുളകമായ്’, സ്വപ്നം….വെറുമൊരു സ്വപ്നം, കളകളമൊഴി പ്രഭാതമായ്’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളി ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. പിന്നീട് 25 ഓളം സിനിമകളില്‍ ഷാനവാസ് നായകനായി വേഷമിട്ടു. ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനും സഹനടനായും രംഗത്തെത്തി. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറിനും സഹോദരന്‍ പ്രേംനവാസിനും ശേഷം സിനിമയിലേക്ക് എത്തിയ ഷാനവാസ് പ്രത്യേകമായ തന്റെ ശൈലി കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത്. അച്ഛന്‍ പ്രേംനസീറിനൊപ്പം ഇവന്‍ ഒരു സിംഹം എന്ന ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഏഴു സിനിമകളില്‍ അച്ഛനും മകനും…
Read More » -
Breaking News
നായയെ കിട്ടാത്ത ദേഷ്യത്തില്‍ കതകിലും തറയിലും മാന്തി: വളര്‍ത്തു നായയ്ക്ക് പിന്നാലെ വീട്ടിലേക്ക് ഓടിക്കയറി പുലി; അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പത്തനംതിട്ട: വളര്‍ത്ത് നായയെ പിടിക്കാനെത്തിയ പുലി വീട്ടിലേക്ക് ഓടിക്കയറി. കൃത്യ സമയത്ത് കതകടച്ചതിനാല്‍ വീട്ടിനുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. കോന്നിയിലാണ് സംഭവം. നായയെ കിട്ടാത്ത ദേഷ്യത്തില്‍ കതകിലും തറയിലുമെല്ലാം മാന്തിയ ശേഷമാണ് പുലി പുറത്തേക്ക് പോയത്. പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കലഞ്ഞൂര്‍ തട്ടാക്കുടി പൂമരുതിക്കുഴിയില്‍ വീട്ടിലേക്കാണ് ഇന്നലെ വൈകുന്നേരത്തോടെ പുലി ഓടിക്കയറിയത്. വീട്ടിലെ വളര്‍ത്തു നായയെ പിന്തുടര്‍ന്നാണ് പുലിയെത്തിയത്. വൈകുന്നേരം മൂന്നരയോടെ പൂമരുതിക്കുഴി പൊന്‍മേലില്‍ രേഷ്മയുടെ വീട്ടിലാണ് സംഭവം. മൂത്ത കുട്ടിയെ അങ്കണവാടിയില്‍ നിന്നു വിളിച്ചു കൊണ്ടുവരാന്‍ ഇളയ കുട്ടിയുമായി പുറത്തു പോകാന്‍ തുടങ്ങുമ്പോഴാണ് പുലി വളര്‍ത്തുനായയെ ഓടിച്ച് പിന്നാലെ എത്തിയത്. നായ ആദ്യം അടുക്കളയിലേക്ക് കയറി. പിന്നീട് രേഷ്മയുടെ മുറിയിലേക്കും ഓടിക്കയറി. ഇതുകണ്ട് രേഷ്മ നായയെ വലിച്ചു മാറ്റി മുറിയുടെ കതക് അടയ്ക്കുകയായിരുന്നു. പുലി മടങ്ങിയതോടെ ഇവര്‍ പുറത്തിറങ്ങി അടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നു ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ആര്‍ അനില്‍…
Read More » -
Breaking News
ഈ 12 രേഖകളില്‍ ഒന്ന് മതി: തദ്ദേശ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; അപേക്ഷകള്‍ ലഭിച്ചാല്‍ നേരിട്ട് ഹാജരാകണം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡും കോളജ് വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡും ഉള്‍പ്പെടെ 12 രേഖകള്‍ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കളക്ടര്‍മാര്‍ക്കും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള അപേക്ഷയില്‍ പേര്, വയസ്, താമസം എന്നിവ സംബന്ധിച്ചു ഇആര്‍ഒമാര്‍ക്കു സംശയമുണ്ടെങ്കില്‍ ഈ രേഖകള്‍ ഏതെങ്കിലും പരിശോധിക്കാം. അപേക്ഷകള്‍ ലഭിച്ചാല്‍ നേരിട്ടു ഹാജരാകാന്‍ ഇആര്‍ഒയുടെ നോട്ടീസ് ലഭിക്കും. നോട്ടീസിലെ തിയതിയിലും സമയത്തും ഹാജരാകാന്‍ കഴിയാതിരുന്നാല്‍ സൗകര്യപ്രദമായ മറ്റൊരു ദിവസം ഹാജരാകാന്‍ സൗകര്യം ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരിച്ചറിയല്‍ രേഖകള്‍ 1 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് 2 പാസ്പോര്‍ട്ട് 3 ഡ്രൈവിങ് ലൈസന്‍സ് 4 പാന്‍ കാര്‍ഡ് 5 ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക് 6 ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്ന് 2025 ജനുവരി…
Read More » -
Breaking News
സംസ്ഥാനത്ത് പെരുമഴക്കാലം: എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 എംഎംല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട്…
Read More » -
Breaking News
ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച 5 ബംഗ്ലദേശി പൗരന്‍മാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ നിന്ന് ബംഗ്ലദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു
ന്യൂഡല്‍ഹി: ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 5 ബംഗ്ലദേശി പൗരന്‍മാര്‍ അറസ്റ്റില്‍. 20 നും 25 നും ഇടയില്‍ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇവര്‍ നഗരത്തില്‍ കുറച്ചുകാലമായി വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നു. ഇവരില്‍ നിന്ന് ബംഗ്ലദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. അതിനിടെ ഹരിയാനയില്‍ അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലദേശി പൗരന്‍മാര്‍ അറസ്റ്റിലായി. ഗുരുഗ്രാം പൊലീസ് ആണ് ശനിയാഴ്ച ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് കണ്ടെടുത്ത തിരിച്ചറിയല്‍ രേഖകളില്‍നിന്ന് ബംഗ്ലദേശി പൗരത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരെ ഉടന്‍ നാടുകടത്തുമെന്നും പൊലീസ് അറിയിച്ചു.
Read More » -
Breaking News
തലയില്‍ കുപ്പി കൊണ്ട് അടിച്ച് ‘സ്വന്തം രാജ്യത്തേക്ക് മടങ്ങുക’ എന്ന് ആക്രോശിച്ചു; അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജന് നേരെ വീണ്ടും വംശീയ ആക്രമണം
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജന് നേരെ വീണ്ടും വംശീയ ആക്രമണം. തലസ്ഥാനമായ ഡബ്ലിന്റെ പ്രാന്തപ്രദേശമായ ബാലിമുണില്‍ വെച്ചാണ് ക്യാബ് ഡ്രൈവറായ ലഖ്വീര്‍ സിംഗിനെ വംശീയ തീവ്രവാദികള്‍ ആക്രമിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ അക്രമികള്‍ ലഖ്വീര്‍ സിങ്ങിന്റെ തലയില്‍ കുപ്പി കൊണ്ട് അടിക്കുകയും ‘സ്വന്തം രാജ്യത്തേക്ക് മടങ്ങുക’ എന്ന് ആക്രോശിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ടാലയില്‍ ഒരുകൂട്ടം കൗമാരക്കാര്‍ 40 വയസ്സുള്ള ഒരു ഇന്ത്യക്കാരനെ മര്‍ദിക്കുകയും പൊതുനിരത്തില്‍ നഗ്‌നനാക്കുകയും ചെയ്തിരുന്നു. ഡബ്ലിനില്‍ 32 വയസ്സുള്ള ഒരു ഇന്ത്യന്‍ വംശജനായ സംരംഭകനെയും കൗമാരക്കാരുടെ സംഘം ക്രൂരമായി ആക്രമിച്ചിരുന്നു. വടക്കന്‍ പ്രദേശത്തുനിന്ന് ഏകദേശം 20-21 വയസ്സ് പ്രായമുള്ള രണ്ട് പുരുഷന്മാരാണ് തന്റെ ക്യാബ് ബുക്ക് ചെയ്ത് പോപ്പിന്‍ട്രീയിലേക്ക് കൊണ്ടുപോയതെന്ന് സിംഗ് പറഞ്ഞു. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍, രണ്ടുപേരും വാഹനത്തിന്റെ വാതില്‍ തുറന്ന് അദ്ദേഹത്തെ ആക്രമിച്ചു. കുപ്പി കൊണ്ട് തലയില്‍ രണ്ടുതവണ അടിച്ചതായി ഡബ്ലിന്‍ ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സിയായ ഡബ്ലിന്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തു. 23 വര്‍ഷത്തിലേറെയായി…
Read More » -
Breaking News
രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കും: ആണവായുധത്തേക്കുറിച്ചുള്ള ട്രംപിന്റെ നിലപാടില്‍ ജാഗ്രത വേണം; മുന്നറിയിപ്പുമായി റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ്
ക്രെംലിന്‍: ആണവായുധത്തെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണത്തില്‍ ജാഗ്രത വേണമെന്ന് റഷ്യ. രണ്ട് ആണവ അന്തര്‍വാഹിനികള്‍ ഉചിതമായ മേഖലകളില്‍ വിന്യസിക്കാന്‍ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവിന്റെ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും റഷ്യയുടെ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവും തമ്മിലുണ്ടായ വാക്‌പോരിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയുണ്ടായത്. മുന്‍ പ്രസിഡന്റ് ആയിരുന്ന മെദ്വെദേവ്, നിലവില്‍ റഷ്യയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനാണ്. ഉക്രെയ്നില്‍ വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിച്ചേരാന്‍ റഷ്യയ്ക്ക് മുന്നിലുള്ളത് വെറും പത്ത് ദിവസം മാത്രമാണെന്നും അല്ലാത്തപക്ഷം തീരുവ നടപടികള്‍ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞതാണ് വാക്‌പോരിന് തുടക്കമിട്ടത്. റഷ്യക്ക് സോവിയറ്റ് കാലം മുതലുള്ള ആണവശേഷിയുണ്ടെന്നും അത് ട്രംപ് മറക്കരുതെന്നുമായിരുന്നു മെദ്വെദേവിന്റെ പ്രതികരണം. ഇതോടെ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്ന് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് രണ്ട് ആണവ അന്തര്‍വാഹിനികള്‍ ഉചിതമായ മേഖലകളില്‍ വിന്യസിക്കാന്‍ ഉത്തരവിട്ടതായി ട്രംപ് പ്രഖ്യാപിച്ചത്. ട്രൂത്ത് സോഷ്യലില്‍ കൂടിയായിരുന്നു…
Read More » -
Breaking News
ലംഘിച്ചത് ജൂതന്മാര്‍ക്ക് ആരാധന വിലക്കുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള കരാര്‍! അല്‍ അഖ്സ പള്ളിയില്‍ പ്രാര്‍ഥന നടത്തി ഇസ്രയേല്‍ മന്ത്രി; അപലപിച്ച് ജോര്‍ദാനും സൗദി അറേബ്യയും
ജറുസലേം: ജറുസലേമിലെ അല്‍ അഖ്സ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുകാരനായ ഇസ്രയേല്‍ മന്ത്രി. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആണ് അല്‍ അഖ്‌സ മസ്ജിദ് വളപ്പില്‍ ജൂതരുടെ ദുഖാചരണ ദിനമായ തിഷാ ബിആവിന്റെ ഭാഗമായി പ്രാര്‍ഥന നടത്തിയത്. ജൂതന്മാര്‍ ടെമ്പിള്‍ മൗണ്ട് എന്ന് വിളിക്കുന്ന അല്‍ അഖ്സ പള്ളിയില്‍ ദശാബ്ദങ്ങളായി ജൂതര്‍ പ്രാര്‍ഥന നടത്താറില്ല. ജൂതന്മാര്‍ക്ക് ആരാധന വിലക്കുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള കരാറാണ് ഇസ്രയേല്‍ മന്ത്രി തെറ്റിച്ചിരിക്കുന്നത്. പ്രാര്‍ഥനയ്ക്ക് ശേഷം, ഗാസ കീഴടക്കാന്‍ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആഹ്വാനം ചെയ്തു. 1967-ല്‍ ജോര്‍ദാനില്‍ നിന്ന് ജറുസലേമിലെ പഴയ നഗരം ഇസ്രയേല്‍ പിടിച്ചടക്കിയത് മുതല്‍ തല്‍സ്ഥിതി തുടരുന്നതിന്റെ ഭാഗമായി ധാരണ പ്രകാരം മുസ്ലീങ്ങള്‍ക്ക് മാത്രമേ അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവാദമുള്ളൂ. മുന്‍പും തിഷാ ബിആവ് അനുസ്മരണങ്ങള്‍ ഉള്‍പ്പെടെ പലതവണ ബെന്‍ ഗ്വിര്‍ ഈ സമുച്ചയം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്. അല്‍ അഖ്സ പള്ളിയുടെ ഭരണം നടത്തുന്ന…
Read More »