Month: August 2025

  • Breaking News

    പുതുമുഖങ്ങളെ അണിനിരത്തി സന്തോഷ് ഇടുക്കി ഒരുക്കുന്ന ‘നിധി കാക്കും ഭൂതം’ ചിത്രീകരണം ആരംഭിച്ചു

    കൊച്ചി: ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന”നിധി കാക്കും ഭൂതം “എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി ഗ്രാമങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇടുക്കിയിലും പരിസരങ്ങളിലുമുള്ള നിരവധി കലാകാരന്മാരെ കണ്ടെത്തി ഒരു മാസത്തിലേറെ നീണ്ടുനിന്ന പരിശീലന കോഴ്സിൽ നിന്നും തെരഞ്ഞെടുത്ത പുതുമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മലയോര മേഖലയിലെ അതിസമ്പന്നനായ ഒരാൾ തൻ്റെ വലിയ ബംഗ്ളാവിൽ വർഷങ്ങളായി കെട്ടിപ്പൂട്ടിവച്ചിരിക്കുന്ന ഒരു നിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണ്ണമായും നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രവീന്ദ്രൻ കീരിത്തോട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാരംഗ് മാത്യു, അനീഷ് ഉപ്പുതോട്, ബിജു തോപ്പിൽ, ജോബി കുന്നത്തുംപാറ, ലിബിയ ഷോജൻ, ജിൻസി ജിസ്ബിൻ, ജയ, ബിഥ്യ. കെ സന്തോഷ്, സജി പി. പി , അഭിലാഷ് വിദ്യാസാഗർ, അനിൽ കാളിദാസൻ, കെ. വി. രാജു, ബിജു വൈദ്യർ, സണ്ണി പനയ്ക്കൽ, സി. കെ.…

    Read More »
  • Breaking News

    ദലിത്- വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ചെന്ന കേസ്; അടൂരിനെതിരേ കേസെടുക്കാന്‍ ഘടകങ്ങള്‍ കുറവെന്ന് നിയമോപദേശം; കരുതിക്കൂട്ടി പറഞ്ഞതായി കണക്കാക്കാന്‍ ആകില്ല; അന്തിമ തീരുമാനം പോലീസ് മേധാവിയുടേത്

    തിരുവനന്തപുരം: ദലിത്-വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനു ള്ള ഘടകങ്ങള്‍ കുറവെന്നു പോലീസിനു നിയമോപദേശം. ക്രിമി നല്‍ കുറ്റം ചുമത്തി കേസെടുക്കാവുന്ന വിഷയങ്ങള്‍ കാണുന്നില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ കരുതിക്കൂട്ടി പറഞ്ഞതായി കണക്കാ ക്കാനാവില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. അതുകൊണ്ട് തല്‍ക്കാലം കേസെടുക്കേണ്ടതില്ലെന്നാണ് തിരുവനന്തപുരം മ്യൂസി യം പോലീസിന്റെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തി, പോ ലീസ് മേധാവിയുടെ അഭിപ്രായംകൂടി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും. അടൂരിനെ അനുകൂലിച്ച് നടനും ഭരണകക്ഷി എം.എല്‍.എയുമാ യ മുകേഷ് രംഗത്തുവന്നിരുന്നു. ആദരണീയനായ അടൂരിനെതിരേ കേസെടുത്താല്‍ സിനിമാരംഗത്ത് സമ്മിശ്ര പ്രതികരണത്തിനാണു സാധ്യതയെന്നു സര്‍ക്കാര്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ കോട തി നിര്‍ദ്ദേശിച്ചാലേ കേസെടുക്കാന്‍ സാധ്യതയുള്ളൂ. ആരെയെങ്കി ലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുപറയാന്‍ തയാറാണെന്ന് അടു രും വ്യക്തമാക്കിയിട്ടുണ്ട്. അടുരിന്റെ പരാമര്‍ശത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആക്ടി വിസ്റ്റ് ദിനു വെയിലാണ് പോലീസിനും എസ്.സി/എസ്.ടി. കമ്മി ഷനും പരാതി നല്‍കിയത്. ഇ ശമയില്‍ വഴി പരാതി അയയ്ക്കുക യായിരുന്നു. ഇന്നലെ രാവിലെ മ്യൂസിയം…

    Read More »
  • Breaking News

    റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുട്ബോളിന്റെ എട്ടാം എഡിഷന് കൊച്ചിയിൽ തുടക്കം

    കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുട്ബോളിന്റെ എട്ടാം എഡിഷന് കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കമായി. ഇന്ത്യൻ യുവ ഫുട്ബോളർമാർക്കായി ഉത്സാഹമേറിയ മത്സര അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം. ഇത്തവണത്തെ സീസൺ അണ്ടർ–7 മുതൽ അണ്ടർ–13 വരെ പ്രായപരിധിയിലുളള കുട്ടികളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. ഇതോടെ അണ്ടർ–21 വരെ നീളുന്ന വികസന പാത രൂപകൽപ്പന ചെയ്യപ്പെടുകയും അതിലൂടെ റിലയൻസ് ഫൗണ്ടേഷൻ ഡവലപ്പ്മെന്റ് ലീ​ഗ് (RFDL) ഉൾപ്പടയുള്ള പ്ലാറ്റ്ഫോമുകൾ വഴി യുവതാരങ്ങൾക്ക് വളർച്ചയുടെ സാധ്യതകൾ തുറക്കും. കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ ടൂർണമെന്റായ ആർഎഫ്വൈ മികച്ച അവസരമാണെന്നും, കുട്ടികൾക്ക് കളി ആസ്വദിക്കാനും അങ്ങനെ കളിയോടുള്ള സ്നേഹം വളർത്താനും ഇത് സഹായകമാകുമെന്ന് നിയുക്ത ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ അഭിപ്രായപ്പെട്ടു. “യുവതാരങ്ങൾക്ക് മത്സരപരിചയവും, നീണ്ടൊരു സീസണിലൂടെയുള്ള കളി അവസരവുമാണ് ആർ എഫ് വൈ നൽകുന്നത്. ഇന്ത്യൻ ഫുട്ബോളിന് ഏറ്റവും ആവശ്യമായതും ഇതുതന്നെ. കുഞ്ഞുങ്ങൾ കളി ആസ്വദിക്കണം, കളിയോടുള്ള സ്‌നേഹം വളരട്ടെ, അതാണ്…

    Read More »
  • Breaking News

    പള്ളികളുടെ പ്രതിഷേധത്തില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും നുഴഞ്ഞുകയറി; ആരോപണവുമായി ബിജെപി

    തിരുവനന്തപുരം: കേരളത്തിലെ പള്ളികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ജമാ അത്തെ ഇസ്ലാമി ഗ്രൂപ്പുകള്‍ നുഴഞ്ഞുകയറിയതായി ബിജെപി. ഇത് ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. സഭയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഈ ഗ്രൂപ്പുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന വ്യക്തമായ തെളിവുകള്‍ വിശ്വസനീയമായ ഇന്റലിജന്‍സ് സ്രോതസ്സുകളില്‍ നിന്ന് ലഭിച്ചതായി ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, അങ്കമാലി, തിരുവല്ല, മാനന്തവാടി എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ഘടകങ്ങള്‍ പങ്കെടുത്തതായി ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ ഗ്രൂപ്പുകള്‍ മുമ്പ് ക്രിസ്ത്യന്‍ പള്ളികളെയും നേതാക്കളെയും ലക്ഷ്യം വച്ചിരുന്നുവെന്നും ഷോണ്‍ പറഞ്ഞു. സഭയ്ക്കുള്ള ഇവരുടെ പെട്ടെന്നുള്ള പിന്തുണ നല്ല ഉദ്ദേശ്യത്തോടെയല്ല. സഭ നയിക്കുന്ന പ്രതിഷേധങ്ങളെ ബിജെപി ബഹുമാനിക്കുന്നു. എന്നാല്‍ ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്.…

    Read More »
  • Breaking News

    മോഹിനിയാട്ടം പഠിക്കാന്‍ പുരുഷ വിദ്യാര്‍ഥി; വീണ്ടും ചരിത്രം തിരുത്തി കലാമണ്ഡലം

    തൃശൂര്‍: കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി മോഹിനിയാട്ടം പഠിക്കാന്‍ ഒരു പുരുഷ വിദ്യാര്‍ഥി. തിരുവനന്തപുരം പാറശാല മരിയാപുരം സ്വദേശിയായ ആര്‍.ഐ പ്രവീണ്‍ ആണ് മോഹിനിയാട്ടത്തിന് പ്രവേശനം നേടിയത്. സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നു ഡിഗ്രിയും, പിജിയും പൂര്‍ത്തിയാക്കിയ പ്രവീണ്‍ കലാമണ്ഡലത്തിലെ തനത് മോഹിനിയാട്ട ശൈലി പഠിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ചേര്‍ന്നത്. അഞ്ചാം ക്ലാസ് മുതല്‍ നൃത്തം പഠിക്കുന്ന പ്രവീണ്‍ 29 വര്‍ഷമായി രംഗത്ത് സജീവമാണ്. നേരത്തെയും പ്രവീണ്‍ കലാമണ്ഡലത്തില്‍ ചേരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ആ സമയത്ത് മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചത്. സ്വാശ്രയ കോഴ്‌സായി മോഹിനിയാട്ടം ആരംഭിച്ച ശേഷം ആദ്യമായാണ് ആണ്‍കുട്ടി പ്രവേശനം നേടുന്നത്. നിരവധി പേര്‍ അപേക്ഷിച്ചെങ്കിലും അഭിമുഖ പരീക്ഷയിലൂടെ പത്ത് പേരെ തിരഞ്ഞെടുത്തു. 10 പേരില്‍ ഒരു ആണ്‍കുട്ടി മാത്രമാണ് അപേക്ഷിച്ചത്. മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്ന വിവേചനത്തില്‍ ശക്തമായി പ്രതികരിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പിന്നീട് അദ്ദേഹം കലാമണ്ഡലത്തില്‍ അധ്യാപകനായി ജോലിയില്‍…

    Read More »
  • Breaking News

    ഗാസ പൂര്‍ണ്ണമായി കീഴടക്കാന്‍ ആഹ്വാനം; ഇസ്രയേല്‍ സൈന്യത്തിന്റെ എതിര്‍പ്പ്; നെതന്യാഹു ഒറ്റപ്പെടുന്നോ?

    ടെല്‍ അവീവ്: ഗാസയില്‍ പൂര്‍ണ്ണ അധിനിവേശത്തിന് ആഹ്വാനം ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ അവഗണിച്ചാണ് നെതന്യാഹുവിന്റെ നീക്കം. ഗാസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ പിന്തുണ തേടുമെന്ന് നെതന്യാഹു പറഞ്ഞതായി ഇസ്രയേല്‍ മന്ത്രിമാര്‍ പറഞ്ഞു. യുഎസ്-ഇസ്രയേല്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാസയിലെ സൈനിക നടപടികള്‍ വിപുലീകരിക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് സ്വകാര്യ സംഭാഷണങ്ങളിലാണ് നെതന്യാഹു മന്ത്രിമാര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചത്. ‘ഞങ്ങള്‍ ഗാസ മുനമ്പിന്റെ സമ്പൂര്‍ണ്ണ അധിനിവേശത്തിലേക്ക് നീങ്ങുകയാണ്’ നെതന്യാഹു പറഞ്ഞതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച സുരക്ഷാ മന്ത്രിസഭാ യോഗം നെതന്യാഹു വിളിച്ചേക്കും. ഗാസയിലെ പൂര്‍ണ്ണ അധിനിവേശത്തിന് ഇസ്രയേല്‍ പ്രതിരോധ സേന എതിര്‍പ്പറിയിച്ചിരുന്നു. ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളില്‍ കരസേനാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്, അവശേഷിക്കുന്നവരുടെ ജീവന്‍ അപായപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ഐഡിഎഫ് നല്‍കുന്നത്. ബന്ദികള്‍ക്കൊപ്പം സൈനികരുടെ ജീവനും കൂടുതല്‍ അപകടത്തിലാക്കുന്ന നീക്കമായിരിക്കുമെന്ന മുന്നറിയിപ്പും ഐഡിഎഫ് നല്‍കിയിട്ടുണ്ട്. ഹമാസിന്റെ എല്ലാ…

    Read More »
  • Breaking News

    അന്നത്തെ നമ്പര്‍ വണ്‍ ശത്രു ഇന്നത്തെ ജീവിതപങ്കാളി; രസകരമായ കുറിപ്പുമായി യുവതി

    ഭര്‍ത്താവിനെ കുറിച്ച് യുവതി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രങ്ങളും വൈറലായി. സ്‌കൂള്‍ പഠനകാലത്തെ തന്റെ ‘ശത്രു’വിനെ കുറിച്ചാണ് യുവതി എക്സില്‍ പോസ്റ്റ് ചെയ്തത്. ആഞ്ചല്‍ റാവത്ത് എന്ന യുവതിയാണ് വ്യത്യസ്തമായ പോസ്റ്റിലൂടെ വൈറലായത്. സൗഹൃദ ദിനത്തിലായിരുന്നു യുവതിയുടെ പോസ്റ്റ്. പണ്ട് സ്‌കൂളിലെ സഹപാഠിയായിരുന്ന ഭര്‍ത്താവിനെ കുറിച്ചാണ്, അന്നത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് ആഞ്ചല്‍ കുറിപ്പെഴുതിയത്. ആണ്‍കുട്ടികളെ അവഗണിച്ച പെണ്‍കുട്ടി എന്നാണ് അക്കാലത്തെ തന്നെ ആഞ്ചല്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഒരുദിവസം നാണക്കാരനും പഠിപ്പിസ്റ്റുമായ ഒരു സഹപാഠി ഉച്ചഭക്ഷണം കഴിക്കാന്‍ അവളെ ക്ഷണിച്ചു. എന്നാല്‍ ആഞ്ചല്‍ അത് അല്‍പ്പം രോഷത്തോടെ നിരസിക്കുകയായിരുന്നു. ഒടുവില്‍ ആ ആണ്‍കുട്ടിയുടെ പോക്കിമോന്‍ ടിഫിന്‍ ബോക്സ് പൊട്ടിക്കുന്നതിലാണ് അത് കലാശിച്ചത്. ആ സംഭവം കഴിഞ്ഞ് 15 വര്‍ഷം കടന്നുപോയി. അന്നത്തെ രണ്ട് കുട്ടികളും വഴിപിരിഞ്ഞു. പിന്നീട് ആഞ്ചല്‍ ഒരു മാട്രിമോണി ആപ്പിലൂടെ തന്റെ ജീവിതപങ്കാളിയെ കണ്ടെത്തി വിവാഹം ചെയ്തു. ഇവിടെയാണ് കഥയുടെ ട്വിസ്റ്റ്. അന്നത്തെ ആ ‘ശത്രു’വായ സഹപാഠി തന്നെയായിരുന്നു…

    Read More »
  • Breaking News

    ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചു; വിദ്യാര്‍ഥിയെ ബസിടിപ്പിക്കാന്‍ ശ്രമിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

    ആലപ്പുഴ: അരൂരില്‍ വിദ്യാര്‍ഥിയെ ബസ്സിടിപ്പിക്കാന്‍ ശ്രമിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥിയെയാണ് ബസിടിപ്പിക്കാന്‍ ശ്രമം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കോതമംഗലത്ത് വിദ്യാര്‍ഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ചെളിവെള്ളം തെറിപ്പിച്ചത്. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ബൈക്കില്‍ തൃപ്പൂണിത്തുറയിലേക്കു പോവുകയായിരുന്ന യദുകൃഷ്ണന്റെ വസ്ത്രങ്ങളില്‍ ചെളി പുരണ്ടതിനാല്‍ കോളജിലേക്കുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയായി. ഇതോടെയാണ് വിദ്യാര്‍ഥി ബസിനെ പിന്തുടര്‍ന്നെത്തി മുന്നില്‍ കയറിനിന്ന് പ്രതിഷേധിച്ചത്. എന്നാല്‍, ഡ്രൈവര്‍ ഇത് അവഗണിച്ച് വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിയുടെ കുടുംബം അറിയിച്ചു.  

    Read More »
  • Breaking News

    ജീവിച്ചിരിക്കുന്ന പിതാവിന് മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി, കുടുംബ സ്വത്ത് വിറ്റു; മകനെതിരേ 90കാരന്‍ കോടതിയില്‍

    പട്‌ന: മകന്‍ തന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കുടുംബസ്വത്ത് വിറ്റെന്ന് പിതാവിന്റെ പരാതി. മുസാഫര്‍പുരിലെ മഹ്‌മദ്പുര്‍ സ്വദേശിയായ 90 വയസുകാരനായ രാജ് നാരായണ്‍ ഠാക്കൂറാണ് മകന്‍ ദിലീപ് ഠാക്കൂറിനെതിരെ പരാതിയുമായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചത്. രേഖകളില്‍ താന്‍ മരിച്ചതായി കാണിച്ച് കുടുംബസ്വത്ത് രണ്ടുലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് രാജ് നാരായണ്‍ ഠാക്കൂര്‍ ആരോപിച്ചു. മഹ്‌മദ്പുര്‍ ഗ്രാമത്തിലാണ് രാജ് നാരായണ്‍ ഠാക്കൂറിന്റെ കുടുംബസ്വത്തായ ഭൂമിയുള്ളത്. രാജ് നാരായണും സഹോദരങ്ങളായ രാംജിനിഷ്, രാംപുകാര്‍ എന്നിവര്‍ക്കും അവകാശമുള്ള നിയമപരമായി ഭാഗം വെച്ചിട്ടില്ലാത്ത ഈ ഭൂമി, ഇവരുടെ പിതാവായ മേത്തുര ഠാക്കൂറിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സഹോദരങ്ങള്‍ക്കിടയില്‍ വാക്കാലുള്ള ഒരു ധാരണ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഭൂമിക്ക് അതിര്‍ത്തി നിശ്ചയിക്കുകയോ വിഭജിക്കുകയോ ചെയ്തിട്ടില്ലെന്നും രാജ് നാരായണ്‍ പറയുന്നു. ഈ ഭൂമിയാണ് തന്റെ അഞ്ചാമത്തെ മകനായ ദിലീപ് ഠാക്കൂര്‍ വിറ്റതെന്നും ഇത് നിയമവിരുദ്ധമാണെന്നും കുടുംബത്തില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വില്‍പ്പനയുടെ ആധാരവും രാജ് നാരായണ്‍ ഹാജരാക്കി. ഇതില്‍ രാജ് നാരായണ്‍…

    Read More »
  • Breaking News

    നെഞ്ചില്‍ കാമുകിയുടെ പേര് പച്ചകുത്തി, ഭാര്യ പിണങ്ങിപ്പോയി; പകയില്‍ കൊലപാതകം

    കൊല്ലം: അഞ്ചാലുംമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കാസര്‍കോട് സ്വദേശിയായ രേവതിയെയാണ് (39) കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനു (35) കൊലപ്പെടുത്തിയത്. ജിനു മറ്റൊരു സ്ത്രീയുമായി പ്രണയബന്ധത്തിലായത് ഭാര്യ അറിയുകയും പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് രേവതി മക്കളെയും കൂട്ടി ജിനുവിന്റെ അടുത്ത് നിന്ന് മാറി താമസിക്കുകയായിരുന്നു. എന്നാല്‍ ജിനുവിന്റെ കാമുകി അപ്രതീക്ഷിതമായി വിദേശത്ത് പോകാന്‍ തീരുമാനിച്ചതോടെയാണ് ജിനുവിന്റെ സമനില തെറ്റിയത്. ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ കാമുകി കൂടി പോകാനൊരുങ്ങിയതോടെ ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. കുറച്ച് ദിവസം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ആശുപത്രിയില്‍ കിടക്കവേ ഭാര്യയെ കാണണമെന്ന് വാശി പിടിച്ചതോടെ രേവതി കുട്ടികളുമായി ആശുപത്രിയിലെത്തി ജിനുവിനെ കണ്ടിരുന്നു. ആശുപത്രിയില്‍ കിടന്ന ജിനുവിന്റെ നെഞ്ചില്‍ കാമുകിയുടെ പേര് പച്ച കുത്തിയിരുന്നു. ഇത് കാണാനിടയായതോടെ രേവതി ദേഷ്യപ്പെട്ട് അവിടെ നിന്ന് മക്കളെയും കൊണ്ട് ഇറങ്ങിപ്പോയി. ഒന്നര മാസം മുമ്പാണ് ജിനു കുമരഞ്ചിറയിലെ ഒരു മെമന്റോ…

    Read More »
Back to top button
error: