Breaking NewsIndiaLead News

ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച 5 ബംഗ്ലദേശി പൗരന്‍മാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ നിന്ന് ബംഗ്ലദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തു

ന്യൂഡല്‍ഹി: ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 5 ബംഗ്ലദേശി പൗരന്‍മാര്‍ അറസ്റ്റില്‍. 20 നും 25 നും ഇടയില്‍ പ്രായമുള്ള അനധികൃത കുടിയേറ്റക്കാരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇവര്‍ നഗരത്തില്‍ കുറച്ചുകാലമായി വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നു.

ഇവരില്‍ നിന്ന് ബംഗ്ലദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്. അതിനിടെ ഹരിയാനയില്‍ അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലദേശി പൗരന്‍മാര്‍ അറസ്റ്റിലായി. ഗുരുഗ്രാം പൊലീസ് ആണ് ശനിയാഴ്ച ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് കണ്ടെടുത്ത തിരിച്ചറിയല്‍ രേഖകളില്‍നിന്ന് ബംഗ്ലദേശി പൗരത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരെ ഉടന്‍ നാടുകടത്തുമെന്നും പൊലീസ് അറിയിച്ചു.

Back to top button
error: