Month: July 2025
-
Breaking News
ഭീകരരെ നിലംപരിശാക്കി; ഒരു ലോക നേതാവും ഇടപെട്ടില്ല; പഹല്‍ഗാം ആക്രമണത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി; യുഎസ് പ്രസിഡന്റിന്റെ ഇടപെടല്‍ തള്ളി; പാകിസ്താനെ നേരിടാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന യു.എസ്. പ്രസിഡന്റിന്‍റെ അവകാശവാദം തള്ളി ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യവും ആക്രമണം നിര്‍ത്താന്‍ ആവശ്യപ്പെട്ടില്ല. കോണ്‍ഗ്രസിന് പാക്കിസ്ഥാന്‍റെ സ്വരമെന്നും വിമര്‍ശനം. മോദിയുടെ പ്രതിഛായ സംരക്ഷിക്കാനായിരുന്നു ഓപ്പറേഷന്‍ സിന്ദൂറെന്നും പാക്കിസ്ഥാനെ നേരിടാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രണ്ടുദിവസം നീണ്ട ചര്‍ച്ച ലോക്സഭയില്‍ പൂര്‍ത്തിയായി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ആസൂത്രിതമായി നടത്തിയ ശ്രമമായിരുന്നു പഹല്‍ഗാം ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി. ജനങ്ങള്‍ അതിനെ പരാജയപ്പെടുത്തി. ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാക്കിസ്ഥാന്‍റെ മുക്കിലും മൂലയിലും ആക്രമണം നടത്തി. ഭാവല്‍പൂരിലെയും മുറിഡ്കെയിലെയും കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ആണവഭീഷണിയും വിലപ്പോയില്ല. വെടിനിര്‍ത്തലിനായി പാക്കിസ്ഥാന്‍ കേണപേക്ഷിച്ചെന്നും പ്രധാനമന്ത്രി. വിമാനങ്ങള്‍ തകര്‍ന്നോ എന്ന പ്രതിപക്ഷ ചോദ്യത്തിന് മറുപടി നല്‍കിയില്ല, കോണ്‍ഗ്രസിനെതിരെ മോദി ആഞ്ഞടിച്ചു. പാക്കിസ്ഥാന്‍റെ ഭാഷയാണ് കോണ്‍ഗ്രസിന്. അവിടെനിന്നുള്ള റിമോട്ട് കണ്‍ട്രോള്‍ അനുസരിച്ചാണ് പ്രവര്‍ത്തനം. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയിച്ചതില്‍ അവര്‍ സങ്കടപ്പെടുന്നു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരെ എന്തുകൊണ്ട്…
Read More » -
Lead News
പഹല്‍ഗാമില്‍ കണ്ടത് ക്രൂരതയുടെ ഉച്ചകോടി, മറുപടി നല്‍കാന്‍ വെറും 20 മിനിറ്റേ ഇന്ത്യയ്ക്ക് വേണ്ടി വന്നുള്ളൂ ; പാകിസ്താന്റെയും ഭീകരരുടെയും ഉറക്കം പോയി; ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് എണ്ണിയെണ്ണിപ്പറഞ്ഞ് മോദി
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തെ സേനകളുടെ ധീരതയുടെ ആഘോഷമാണെന്നും ഭീകരതയുടെ ആസ്ഥാനം തകര്‍ത്തതിന്റെ വിജയാഘോഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാമിലെ ഭീകരതയ്ക്ക് ഇന്ത്യ 20 മിനിറ്റിനുള്ളില്‍ മറുപടി നല്‍കി. ഈ മറുപടിയില്‍ പാകിസ്താന്‍ വിറച്ചുപോയെന്നും ഇന്ത്യക്കൊപ്പം നില്‍ക്കാത്തവരെ പാഠം പഠിപ്പിക്കുന്നത് ഇങ്ങിനെയാണെന്നും പറഞ്ഞു. ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാക് ആണവഭീഷണി വ്യാജമെന്ന് തെളിയിക്കാന്‍ ആക്രമണത്തിലൂടെ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താന് ഒന്നും ചെയ്യാനായില്ല. ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടു നല്‍കിയത് ഭീകരരുടെ ഉറക്കം കെടുത്തുന്ന മറുപടിയായിരുന്നെന്നും പറഞ്ഞു. പഹല്‍ഗാമില്‍ കണ്ടത് ക്രൂരതയുടെ ഉച്ചകോടിയാണ്. ഇന്ത്യയില്‍ കലാപം പടര്‍ത്താനുള്ള ശ്രമം ജനങ്ങള്‍ തകര്‍ത്തു. വിദേശത്ത് നിന്നെത്തിയ ഉടനെ തിരിച്ചടിക്ക് നിര്‍ദേശം നല്‍കി. സേനകള്‍ക്ക് തിരിച്ചടിക്കാനുള്ള സ്വാതന്ത്യം നല്‍കിയെന്നും മോദി പറഞ്ഞു. രാജ്യത്തെ ധീരന്‍മാരെ പിന്തുണക്കാത്തത് ദൌര്‍ഭാഗ്യകരമാണെ പാക് കള്ളങ്ങള്‍ ചിലര്‍ ഏറ്റെടുക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി. നേരത്തേ ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നെന്നും പഹല്‍ഗാമില്‍ കുടുംബത്തിന്റെ മുന്നിലിട്ട്…
Read More » -
Crime
സ്ഥിരം യാത്രക്കാരി, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; മറ്റു സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോള്‍ തെറിവിളിയും മര്‍ദ്ദനവും ; യുവതിയുടെ പീഡന പരാതിയില്‍ ബസ്‌ഡ്രൈവര്‍ അറസ്റ്റില്‍
തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പ്രലോഭിപ്പിച്ച് ലോഡ്ജില്‍ കൊണ്ടുപോയി മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പില്‍ വീട്ടില്‍ അക്ഷയ് (25) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബസിലെ സ്ഥിരം യാത്രക്കാരിയാണ് സംഭവത്തിലെ ഇര. തൃശൂര്‍ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുപോയി പ്രതി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. നഗരത്തില്‍ ജോലി ചെയ്യുന്ന ഇര സ്ഥിരമായി ജോലിക്ക് പോവുന്നത് അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലാണ്. സ്ഥിരമായുള്ള യാത്രക്കാരിയും സ്ഥിരമായുള്ള ഡ്രൈവറും തമ്മിലുള്ള പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് അക്ഷയ് യുവതിയെ വിവാഹവാഗ്ദാനം നല്‍കി നഗരത്തിലെ ലോഡ്ജില്‍ എത്തിച്ചത്. മുറിയെടുത്ത ശേഷം യുവതിക്ക് ഒരു പാനീയം നല്‍കി മയക്കിയ ശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു. ഈ മാസം 17 ന് നടന്ന സംഭവത്തില്‍ യുവതി പരാതി നല്‍കാതിരുന്നത് വിവാഹവാഗ്ദാനം പ്രതി നല്‍കിയതിനാലാണ്.…
Read More » -
Crime
പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലത്തെ രഹസ്യ ചാറ്റുകള്‍ പുറത്തുവിടുമെന്ന് യുവതിയുടെ ഭീഷണി ; ദമ്പതികള്‍ ചേര്‍ന്ന് ഹണിട്രാപ്പില്‍ വ്യവസായിയില്‍ നിന്നും തട്ടിയത് 20 കോടി
കൊച്ചി: പ്രമുഖ ഐടി വ്യവസായിയ്‌ക്കൊപ്പം ജോലി ചെയ്ത പരിചയം മുതലെടുത്ത് അയാളെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ യുവതിയും ഭര്‍ത്താവും അറസറ്റില്‍. ഐടി വ്യവസായി തന്നെ നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ പോലീസാണ് കേസെടുത്തതും ദമ്പതികളെ കയ്യോടെ പൊക്കിയതും. 20 കോടി രൂപയുടെ ട്രാപ്പിലായിരുന്നു ദമ്പതികള്‍ വ്യവസായിയെ പെടുത്തിയത്. തൃശ്ശൂര്‍ സ്വദേശി ശ്വേതയും ഭര്‍ത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുമ്പ് ജോലി ചെയ്ത പരിചയം മുതലെടുത്തായിരുന്നു ശ്വേത തട്ടിപ്പ് നടത്തിയത്. ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും തമ്മില്‍ നടത്തിയതെന്ന് കരുതുന്ന രഹസ്യ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയായിരുന്നു യുവതി വ്യവസായിയോട് പണം ആവശ്യപ്പെട്ടത്. ഐടി വ്യവസായിയോട് 30 കോടി രൂപയാണ് ദമ്പതികള്‍ ആവശ്യപ്പെട്ടത്. വ്യവസായി പലതവണയായി 20 കോടി രൂപ കൈമാറുകയും ചെയ്തു. ഗത്യന്തരമില്ലാതായി മാറിയതോടെയാണ് വ്യവസായി പോലീസില്‍ പരാതിയുമായി എത്തിയത്. ശ്വേതയുടെയും ഭര്‍ത്താവിനെയും കയ്യോടെ പൊക്കിയ കൊച്ചി സെന്‍ട്രല്‍ പൊലീസ് ഇരുവരുടേയും അറസ്റ്റും രേഖപ്പെടുത്തിയിരിക്കുകയാണ്.
Read More » -
Breaking News
ബിജെപി നേതാവ് സ്മൂത്തായി കയറിപ്പോയി ; യുഡിഎഫുകാരെ തടയാന്‍ നോക്കിയിട്ടും നടന്നില്ല ; കന്യാസ്ത്രീകളെ കാണാന്‍ വന്ന ഇടതുഎംപിമാരെ ജയിലിന് മുന്നില്‍ തടഞ്ഞു
ദുര്‍ഗ് : കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ അവരെ കാണാനെത്തിയ ഇടതുനേതാക്കളെയും ദുര്‍ഗ് ജയിലിന് മുന്നില്‍ ഛത്തീസ്ഗഡ് പോലീസ് തടഞ്ഞു. ഉച്ചയ്ക്ക് ഇരകളെ സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കള്‍ എത്തിയപ്പോഴും ജയില്‍ ഉദ്യോഗസ്ഥര്‍ തടയാന്‍ നോക്കിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയയ്‌ക്കേണ്ടി വന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ പോയതിന് പിന്നാലെ കന്യാസ്ത്രീകളെ കാണാനെത്തിയ ഇടതുപക്ഷ എംപിമാരെ പൊലീസ് ജയിലിന് മുന്നില്‍ തടഞ്ഞു. ബൃന്ദ കാരാട്ട്, ജോസ് കെ മാണി, എ എ റഹീം, പി പി സുനീര്‍, കെ രാധാകൃഷ്ണന്‍, ആനി രാജ എന്നിവരായിരുന്നു ഇടതു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം ഛത്തീസ്ഗഡിലെ പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. എന്നാല്‍ ഇടത് നേതാക്കള്‍ക്ക് മുന്നില്‍ സമയ നിബന്ധന വെച്ചാണ് അനുമതി നിഷേധിച്ചത്. നേരത്തെ ആവശ്യപ്പെട്ടിട്ടും അനുമതി നല്‍കിയില്ലെന്നാണ് ഇടത് നേതാക്കള്‍ ഉയര്‍ത്തിയ ആക്ഷേപം. എംപിമാര്‍ക്കെങ്കിലും അനുമതി വേണമെന്ന് സംഘം ആവശ്യപ്പെട്ടെങ്കിലും പൊലീസ് സമ്മതിച്ചില്ല. വൈകിട്ട് മൂന്ന് മണിക്ക് ശേഷം സന്ദര്‍ശകര്‍ക്ക് അനുമതി ഇല്ലെന്നാണ് പൊലീസ്…
Read More » -
Breaking News
ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളും, ആരാധകരെ ഞെട്ടിക്കാൻ സഞ്ജു ബാബ!! പ്രഭാസിൻറെ ഹൊറർ – ഫാൻറസി ചിത്രം ‘രാജാസാബി’ലെ സഞ്ജയ് ദത്തിൻറെ ലുക്ക് താരത്തിന് ജന്മദിനത്തിൽ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
കൊച്ചി: ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബൽ സ്റ്റാർ പ്രഭാസിൻറെ ഹൊറർ ഫാൻറസി ത്രില്ലർ ‘രാജാസാബി’ലെ സഞ്ജയ് ദത്തിൻറെ ഞെട്ടിക്കുന്ന ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന സഞ്ജയ് ദത്തിൻറെ പോസ്റ്ററാണ് അദ്ദേഹത്തിന് ജന്മദിന സമ്മാനമായി അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ അഞ്ചിനാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ‘ഞങ്ങളുടെ പവർഹൗസ്, വേഴ്സറ്റൈൽ ആക്ടർ സഞ്ജു ബാബയ്ക്ക് ജന്മദിനാശംസകൾ, ഏവരേയും നടുക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ആ നിമിഷങ്ങൾക്കായി ഒരുങ്ങിക്കോളൂ…’ എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ‘രാജാ സാബി’ൻറെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ വേഷപ്പകർച്ചയിലാണ് ചിത്രത്തിൽ…
Read More » -
Breaking News
ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി: സെഷന്‍സ് കോടതിയില്‍ ഉടന്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് അഭിഭാഷക
ദുര്‍ഗ്: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലാക്കിയ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സിസ്റ്റര്‍ പ്രീതി മേരിയും ഇന്ന് സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ദുര്‍ഗിലെ വിചാരണ കോടതി തള്ളിയത്. ഉടന്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് ഇവരുടെ അഭിഭാഷക അറിയിച്ചു. അതേസമയം കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് പ്രതിപക്ഷ എംപിമാര്‍ വ്യക്തമാക്കി. കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, റോജി എം. ജോണ്‍, സപ്തഗിരി എന്നി എംപിമാരാണ് ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണാനായി എത്തിയത്. ഇവരെ കൂടാതെ കന്യാസ്ത്രീകളുടെ ബന്ധുവായ ബൈജുവിനും ജയിലില്‍ സന്ദര്‍ശനാനുമതി ലഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കന്യാസ്ത്രീകളെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയത്. സന്ദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍ക്കും ദുര്‍ഗ് ജയില്‍ പരിസരം വേദിയായി. ഉച്ചയ്ക്ക് 12:30 നും 12:40 നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനുള്ള…
Read More » -
Breaking News
‘ബജ്റംഗദള്‍ പ്രവര്‍ത്തകരില്‍ നിന്നും നേരിട്ടത് വളരെ മോശം പെരുമാറ്റവും കൈയ്യേറ്റ ശ്രമവും’: നടന്നത് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കെതിരെയുള്ള നീക്കം; ഛത്തീസ്ഗഡില്‍ ജയിലിലായ കന്യാസ്ത്രീകളെ കണ്ട് പ്രതിപക്ഷ എംപിമാര്‍
ദുര്‍ഗ്: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലാക്കിയ മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് പ്രതിപക്ഷ എംപിമാര്‍. കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. എന്‍.കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, റോജി എം. ജോണ്‍, സപ്തഗിരി എന്നി എംപിമാരാണ് ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ കാണാനായി എത്തിയത്. ഇവരെ കൂടാതെ കന്യാസ്ത്രീകളുടെ ബന്ധുവായ ബൈജുവിനും ജയിലില്‍ സന്ദര്‍ശനാനുമതി ലഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കന്യാസ്ത്രീകളെ കാണാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയത്. സന്ദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങള്‍ക്കും ദുര്‍ഗ് ജയില്‍ പരിസരം വേദിയായി. ഉച്ചയ്ക്ക് 12:30 നും 12:40 നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനുള്ള അനുമതി ജയില്‍ സൂപ്രണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശം അനുസരിച്ച് അനുമതി നിഷേധിച്ചതായും അനുമതി നല്‍കുന്ന കാര്യം നാളെ പരിഗണിക്കാമെന്ന് പറഞ്ഞതായും എന്‍.കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. അതേസമയം ബിജെപി നേതൃത്വത്തിലുള്ള കേരളത്തില്‍ നിന്നു…
Read More » -
Breaking News
പുതിയ ഉപഭോക്താക്കൾക്ക് ഒരു മാസം സൗജന്യ സേവനങ്ങൾ!! ഇന്ത്യയിലെ ആദ്യ എഐ ക്ലൗഡ് കംപ്യൂട്ടർ ജിയോപിസി എത്തി
കൊച്ചി: ജിയോപിസി ലോഞ്ച് ചെയ്ത് റിലയൻസ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയിൽ മാറ്റിമറിക്കുന്നതാണ് ജിയോപിസി എന്ന ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപിസി. എല്ലാ ഇന്ത്യൻ വീടുകളിലും എഐ റെഡി, സുരക്ഷിത കമ്പ്യൂട്ടിംഗ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണ് ജിയോപിസി. സീറോ മെയിന്റനൻസ് സൗകര്യത്തോടെ എത്തുന്ന ജിയോപിസി ഇന്ത്യയുടെ ഡിജിറ്റൽ യാത്രയിൽ പുതിയ വിപ്ലവമായി മാറും. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എൻഡ് പിസിയുടെ എല്ലാവിധ പെർഫോമൻസും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും. പ്രതിമാസം 400 രൂപ എന്ന നിരക്കിൽ ലഭ്യമാകുന്ന ജിയോപിസിക്ക് ലോക്ക് ഇൻ പിരിയഡ് ഇല്ല. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാർഡ് വെയറോ മറ്റ് അപ്‌ഗ്രേഡുകളോ ഇല്ലാതെ പൂർണ കംപ്യൂട്ടറായി മാറ്റാൻ ജിയോപിസിക്ക് സാധിക്കും. ക്ലൗഡ്- പവേർഡ്, പുതുതലമുറ, എഐ പിസി അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ജിയോപിസി വ്യക്തിഗത കമ്പ്യൂട്ടിംഗിനെ പുനർ…
Read More » -
Breaking News
സൗദി അറേബ്യയുടെ എട്ടിന്റെ പണി: അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന ക്രൂഡ് വിലയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; ആഭ്യന്തരമായി വില കൂട്ടേണ്ട സാഹചര്യം വന്നേക്കും
റിയാദ്: സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ നല്‍കുന്ന ക്രൂഡ് ഓയിലിന് വില കൂട്ടിയ പിന്നാലെ സെപ്റ്റംബറില്‍ നല്‍കാനിരിക്കുന്ന എണ്ണയ്ക്കും വില കൂട്ടുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ക്രൂഡ് വില എത്തും. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വിലയാണ് കൂട്ടുകയത്രെ. അറബ് ലൈറ്റ് ക്രൂഡ് ബാരലിന് 90 സെന്റിനും 1.05 ഡോളറിനുമിടയില്‍ സൗദി അറേബ്യ വര്‍ധിപ്പിക്കാനാണ് സാധ്യത. ഇതോടെ ബാരല്‍ വില 3.10-3.25 ഡോളറിലെത്തും. ഇത്രയും വില കൂടുന്നതോടെ ഇറക്കുമതി രാജ്യങ്ങള്‍ പ്രയാസം നേരിടും. യൂറോപ്പുമായി അമേരിക്ക വ്യാപാര ചുങ്ക കരാര്‍ ഒപ്പുവച്ച പിന്നാലെയാണ് സൗദി ക്രൂഡ് ഓയില്‍ വില ഉയര്‍ത്തുന്നത്. അറബ് എക്സ്ട്രാ ലൈറ്റ്, അറബ് മീഡിയം, അറബ് ഹെവി ഇനത്തില്‍പ്പെട്ട ക്രൂഡുകളുടെ വില 80-95 സെന്റ് ഉയരുമെന്നാണ് മറ്റൊരു വിവരം. ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഞ്ച് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ്…
Read More »