Month: July 2025

  • Breaking News

    രൺവീർ സിങ്- ആദിത്യ ധർ ചിത്രം “ധുരന്ദർ” ഫസ്റ്റ് ലുക്ക് പുറത്ത്; റിലീസ് ഡിസംബർ 5 ന്

    ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ “ധുരന്ദർ”ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രൺവീർ സിംഗിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. രണ്ടു മിനിറ്റ് 40 സെക്കന്റ് ദൈർഘ്യമുള്ള “ധുരന്ദർ” ഫസ്റ്റ് ലുക്ക് വീഡിയോ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാൽ സമ്പന്നമാണ്. വമ്പൻ ആക്ഷനും നിഗൂഢതയും നിറഞ്ഞ വീഡിയോയ്ക്ക് സംഗീതമൊരുക്കിയത് ശാശ്വത് ആണ്. ഹനുമാൻ കൈൻഡ്, ജാസ്മിൻ സാൻഡ്ലാസ് എന്നിവരുടെ ശബ്ദവും വീഡിയോയിലെ സംഗീതത്തിന് മാറ്റു കൂട്ടുന്നു. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോസ്…

    Read More »
  • India

    മുന്‍ ചീഫ് ജസ്റ്റിസ് ഔദ്യോഗിക വസതിയില്‍ തുടരുന്നു, എത്രയും വേഗം ഒഴിയണം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കത്ത്

    ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കാലാവധി കഴിഞ്ഞിട്ടും ഔദ്യോഗിക വസതിയില്‍ താമസിക്കുകയാണെന്നും വസതി ഒഴിയണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണവിഭാഗം കേന്ദ്രത്തിന് കത്തെഴുതി. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായി ഉള്‍പ്പെടെ 33 ജഡ്ജിമാരാണ് നിലവില്‍ സുപ്രീം കോടതിയിലുള്ളത്. നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം ലഭിച്ചിട്ടില്ല. ഇവരില്‍ മൂന്നു പേര്‍ സുപ്രീം കോടതിയുടെ അപ്പാര്‍ട്‌മെന്റിലും ഒരാള്‍ ഗസ്റ്റ് ഹൗസിലുമാണ് താമസിക്കുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു. കൃഷ്ണമേനോന്‍ മാര്‍ഗിലാണ് ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്നത്. ഡി.വൈ.ചന്ദ്രചൂഡ് 2024 നവംബര്‍ 10നാണ് വിരമിച്ചത്. ചീഫ് ജസ്റ്റിസ് വിരമിച്ചതിന് ശേഷം ആറു മാസം വരെ വാടകയില്ലാതെ ഔദ്യോഗിക വസതിയില്‍ താമസിക്കാം. എന്നാല്‍, ജസ്റ്റിസ് ചന്ദ്രചൂഡ് 7 മാസത്തിലേറെയായി ഈ വസതിയില്‍ താമസിക്കുകയാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമികളായ മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയും ചീഫ് ജസ്റ്റിസിന്റെ ഒദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. വ്യക്തിപരമായ ചില സാഹചര്യങ്ങളാണ് താമസിക്കാന്‍…

    Read More »
  • Kerala

    വന്യജീവി-തെരുവ് നായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യം മുന്നണിയിലെ അതൃപ്തി പരസ്യമാക്കാനോ? മുന്നണിയില്‍ പറയേണ്ടത് പുറത്തെത്തിയതില്‍ സിപിഎം അതൃപ്തിയില്‍; ജോസ് കെ മാണി വലത്തോട്ട് ചാടുമോ?

    തിരുവനന്തപുരം: വലത്തോട് ചാടാന്‍ കേരളാ കോണ്‍ഗ്രസ് എം പണി തുടങ്ങിയോ വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തു വന്നു. മനുഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ നിയമ ഭേദഗതിയും നിയമ നിര്‍മാണവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് മുന്നണിയ്ക്കുള്ളില്‍ പറയാതെ പൊതു സമൂഹത്തില്‍ അവതരിപ്പിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലുളളപ്പോഴാണ് ഈ ആവശ്യം ജോസ് കെ മാണി ഉയര്‍ത്തുന്നത്. മലയോര കര്‍ഷകരെ വലയ്ക്കുന്ന പ്രശ്നമാണ് വന്യമൃഗ ശല്യം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അടക്കം മലയോര വോട്ടുകള്‍ ഇടതു മുന്നണിയ്ക്ക് ലഭിച്ചില്ല. ഇതിനിടെ ജോസ് കെ മാണി യുഡിഎഫിലേക്ക് മാറുമെന്ന ചര്‍ച്ചകളെത്തി. അതിനെ ജോസ് കെ മാണി നിഷേധിച്ചു. അപ്പോഴും പുതിയൊരു വിഷയത്തില്‍ രാഷ്ട്രീയം കാണുകയാണ് കേരളം. വന്യ ജീവി സംഘര്‍ഷത്തിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് ഇടതിന് പ്രതിസന്ധിയുണ്ടാക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിക്ക് ജോസ് കെ മാണി…

    Read More »
  • Crime

    കൊല്‍ക്കത്ത കൂട്ടബലാത്സംഗം: കൃത്യത്തിനുശേഷം പ്രതികള്‍ മണിക്കൂറുകളോളം മദ്യപിച്ചു

    കൊല്‍ക്കത്ത: സൗത്ത് കല്‍ക്കട്ട ലോ കോളേജിലെ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ മനോജിത് മിശ്രയും കൂട്ടാളികളും ബലാത്സംഗത്തിനുശേഷം രാത്രി ഗാര്‍ഡ് റൂമിനുള്ളില്‍ മണിക്കൂറുകളോളം മദ്യപിച്ചതായി പോലീസ്. ‘കുറ്റം ചെയ്ത ശേഷം, മൂന്നുപേരും ഗാര്‍ഡിന്റെ മുറിയില്‍ മദ്യപിക്കുകയും പിന്നീട് സുരക്ഷാ ജീവനക്കാരന്‍ പിനാകി ബാനര്‍ജിയോട് സംഭവത്തെക്കുറിച്ച് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.’-അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുറ്റം നടന്നതിന്റെ അടുത്ത ദിവസം മനോജിത് തെക്കന്‍ കൊല്‍ക്കത്തയിലെ ദേശ്പ്രിയ പാര്‍ക്കിലുള്ള വലിയ സ്വാധീനമുള്ള ഒരു വ്യക്തിയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ സഹായിക്കാന്‍ കൂട്ടാക്കിയില്ല. രക്ഷപ്പെടാന്‍ മനോജിത് തൃണമൂല്‍ കോണ്‍ഗ്രസിലെ ഉന്നതരെ ബന്ധപ്പെട്ടെങ്കിലും ആരും സഹായിച്ചില്ലെന്ന് പോലീസ് പറയുന്നു. മനോജിത്തും സംഘത്തിലെ മറ്റു രണ്ടുപേരായ പ്രമിത് മുഖര്‍ജിയും സയിബ് അഹമ്മദും വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു ധാബയിലേക്ക് പോയതായും പോലീസ് കണ്ടെത്തി. മനോജിത്തും സംഘവും സംഭവം നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നതായും അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. ജൂണ്‍ 25-ലെ സംഭവത്തിന് മുമ്പുള്ള ദിവസങ്ങളില്‍ മൂന്നുപേര്‍ക്കിടയില്‍ നിരവധി തവണ സംഭാഷണങ്ങള്‍…

    Read More »
  • Kerala

    കാളികാവിലെ നരഭോജി കടുവ വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി; ടാപ്പിങ് തൊഴിലാളിയെ കൊന്നത് മേയ് 15 ന്

    മലപ്പുറം: കാളികാവിലെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി വനംവകുപ്പ് കടുവയ്ക്കായി തിരച്ചില്‍ നടത്തിവരികയായിരിന്നു. കൂട്ടില്‍ കടുവ കുടുങ്ങിയതായ വിവരം നാട്ടുകാരാണ് വനംവകുപ്പിനെ അറിയിച്ചത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കൂട്ടിലായത് ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്. നേരത്തെ കടുവക്കായി സ്ഥാപിച്ച കൂട്ടില്‍ ഒരു പുലി കുടുങ്ങിയിരുന്നു. അതേസമയം, റേഡിയോ കോളര്‍ ഘടിപ്പിക്കാതെ കടുവയെ തുറന്ന് വിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.  

    Read More »
  • Kerala

    അനന്തപുരിയില്‍ പറന്നിറങ്ങി ബ്രിട്ടീഷ് സംഘം; എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കും

    തിരുവനന്തപുരം: തകരാറിനെ തുടര്‍ന്ന് ജൂണ്‍ 14ന് നിലത്തിറക്കിയ ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാന്‍ ബ്രിട്ടിഷ് സംഘം തലസ്ഥാനത്തെത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ അറ്റ്‌ലസ് സി1 (എ 400എം) വിമാനത്തിലാണ് 12.45ന് എന്‍ജിനീയര്‍മാര്‍ എത്തിയത്. വിമാനം ഇന്ന് തിരികെ പോകും. എന്‍ജിനീയര്‍മാര്‍ ഇവിടെ തുടരും. 17 പേരാണ് സംഘത്തിലുള്ളത്. തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ ചിറകുകള്‍ അഴിച്ചു മാറ്റി ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ ബ്രിട്ടനിലേക്ക് കൊണ്ടുപോകും. ഇന്ത്യപസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. പൈലറ്റ് ഇതേ കോപ്റ്ററില്‍ മടങ്ങി. ബ്രിട്ടനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തുടര്‍ന്നു. ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം. ഈ വിമാനങ്ങള്‍ ഇതുവരെ ഇരുപതിലധികം…

    Read More »
  • Breaking News

    സഞ്ജുവിനുവേണ്ടി അവസാനംവരെ പോരാടി തൃശൂര്‍ ടൈറ്റന്‍സ്; 26 ലക്ഷത്തിന് കൊച്ചി റാഞ്ചി; ചേട്ടന്‍ സാലിക്ക് 75,000; രണ്ടുപേരും ഒരു ടീമില്‍; താരങ്ങള്‍ നിലത്തിറങ്ങുമ്പോള്‍ കേരള ക്രിക്കറ്റ് ലീഗില്‍ ആവേശം ഇരമ്പും

    കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിലേക്കുള്ള താരലേലം പൂര്‍ത്തിയായതോടെ കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തില്‍. നാട്ടുമ്പുറങ്ങളിലെല്ലാം ഇനി ക്രിക്കറ്റ് ആവേശം ഉയരും. ദേശീയ നിലവാരത്തിലുള്ള സഞ്ജുവിനെപ്പോലുള്ള താരങ്ങള്‍ ‘നിലത്തിറ’ങ്ങുന്നതോടെ കളിക്കു കിട്ടുന്ന സ്വീകാര്യത ചില്ലറയല്ല. പ്രഥമ സീസണില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരം സഞ്ജു സാംസണാണ് മത്സരത്തിന്റെ മുഖ്യ ആകര്‍ഷണം. കഴിഞ്ഞ ദിവസം തിരുവനമന്തപുരത്തു നടന്ന താരലേലത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സാണ് റെക്കോര്‍ഡ് തുകയ്ക്കു സഞ്ജുവിനെ റാഞ്ചിയത്. എന്നാല്‍, സഞ്ജുവിനൊപ്പം അദ്ദേഹത്തിന്റെ ചേട്ടന്‍ സാലി സാംസണും കൊച്ചിക്കുവേണ്ടി കളിക്കും. രണ്ടുപേരും ഒരു ടീമിലാണു മാറ്റുരയ്ക്കുക. സാംസണ്‍ ബ്രദേഴ്സ് ഒന്നിക്കുമ്പോള്‍ തീപാറുന്ന പ്രകടനം തന്നെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് കൊച്ചി ടീം മാനേജ്മെന്റും ആരാധകരും. ഠ സഞ്ജു- സാലി കൂട്ടുകെട്ട് കെസിഎല്‍ ലേലത്തിനായി സഞ്ജു സാംസണ്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍തന്നെ ആവേശം ഉയര്‍ന്നിരുന്നു. അഞ്ചു ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. തൃശൂര്‍ ടൈറ്റന്‍സ്…

    Read More »
  • Crime

    അളിയന്റെ വിവാഹം നടക്കാന്‍ ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിപ്പിച്ച് നഗ്‌നപൂജ; ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

    മുംബൈ: നഗ്‌ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച് മുപ്പതുകാരന്‍. ഭാര്യാ സഹോദരന്റെ വിവാഹം നടത്താന്‍ വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണ് ഇരുവരെയും യുവാവ് ചതിയില്‍പ്പെടുത്തിയത്. നവി മുംബൈയിലെ വീട്ടില്‍ ഈ വര്‍ഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ ദേവ്രിയ സ്വദേശികളാണ് കുടുംബാംഗങ്ങള്‍. ഏപ്രില്‍ 15 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിച്ചാണ് നഗ്‌നപൂജയില്‍ പങ്കാളികളാക്കിയത്. പലപ്പോഴായി നടന്ന പൂജയ്ക്കിടയില്‍ യുവാവ് ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തി. ജൂണ്‍ അവസാനത്തോടെ ഇയാള്‍ ഇരുവരുടെയും ചിത്രങ്ങള്‍ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു കൊടുക്കുകയായിരുന്നു. ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

    Read More »
  • Breaking News

    സിഎംആര്‍എല്ലിന് എതിരേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പാടില്ല; ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിനെ വിലക്കി കോടതി; ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ പരാമര്‍ശം നീക്കണമെന്നും നിര്‍ദേശം

    കൊച്ചി: സിഎംആര്‍എല്‍ കമ്പനിക്കെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് വിലക്കി കോടതി. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് ഷോണ്‍ ജോര്‍ജിനെ, കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും തടഞ്ഞ് എറണാകുളം സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഷോണ്‍ ജോര്‍ജിനെതിരെ നേരത്തേ ഏര്‍പ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തിയാണ് സബ് കോടതി ജഡ്ജി രേഷ്മ ശശിധരന്‍ അന്തിമ ഉത്തരവ് ഇറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സലോജിക് കമ്പനിക്ക് സിഎംആര്‍എല്‍ അധികൃതമായി പണം നല്‍കിയെന്ന കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കമ്പനിക്കും വീണയുടെ എക്‌സാലോജിക് സൊല്യൂഷന്‍സിനും എതിരെ ഷോണ്‍ ജോര്‍ജ് നിരവധി അപകീര്‍ത്തി പ്രസ്താവനകള്‍ നടത്തിയെന്ന് സിഎംആര്‍എല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലടക്കമുള്ള ഇത്തരം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും സിഎംആര്‍എല്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ തീരത്തെ കരിമണല്‍ ഘനനത്തില്‍ സിഎംആര്‍എല്ലിന് നേരിട്ട് പങ്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഷോണ്‍ ജോര്‍ജിനും ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന്റെ പേരില്‍…

    Read More »
  • Kerala

    സ്വകാര്യ വാഹനം ഓടിക്കാത്തതിന് പ്യൂണിന് ജഡ്ജിയുടെ നില്‍പ്പ് ശിക്ഷ; റദ്ദാക്കി ഹൈക്കോടതി രജിസ്ട്രാര്‍

    തിരുവനന്തപുരം : ജഡ്ജിയുടെ സ്വകാര്യ വാഹനം ഓടിക്കാന്‍ വിസമ്മതിച്ച കോടതി പ്യൂണിന് കോടതി നടപടികള്‍ അവസാനിക്കും വരെ നില്‍പ്പ് ശിക്ഷ. നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കോടതി ജീവനക്കാരുടെ സംഘടന നല്‍കിയ പരാതിയില്‍ പ്യൂണിന്റെ നില്‍പ്പ് ശിക്ഷ ഹൈക്കോടതി രജിസ്ട്രാര്‍ ഒഴിവാക്കി. ജൂണ്‍ 30ന് ചുമതലയേറ്റ ബാലരാമപുരം സ്വദേശി രാമകൃഷ്ണനോടാണ് തന്റെ സ്വകാര്യ കാര്‍ കോടതിയില്‍ ഓടിച്ചു കൊണ്ടുവരാന്‍ ജഡ്ജി നിര്‍ദ്ദേശിച്ചെന്നാണ് ആരോപണം. ഡ്രൈവിംഗ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും മുന്‍പ് അപകടം നടന്നതിനാല്‍ കാര്‍ ഓടിക്കാന്‍ ഭയമുണ്ടെന്നും രാമകൃഷ്ണന്‍ ജഡ്ജിയെ അറിയിച്ചു. തുടര്‍ന്ന് രാവിലെ 8.30ന് വീട്ടിലെത്തി ബ്രീഫ്കേയ്‌സ് കോടതിയില്‍ എത്തിക്കാനായി നിര്‍ദ്ദേശിച്ചെന്നും പരാതിയില്‍ പറയുന്നു. ക്യാന്‍സര്‍ രോഗിയായ അമ്മയ്ക്ക് മറ്റാരും സഹായത്തിനില്ലെന്നും ജഡ്ജിയുടെ വീട്ടില്‍ എന്നും ചെന്നാല്‍ പ്രതിദിനം 250 രൂപ അധികം കയ്യില്‍ നിന്ന് ചെലവാകുമെന്നും രാമകൃഷ്ണന്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് എല്ലാ ദിവസവും കോടതി നടപടികള്‍ അവസാനിക്കുന്നതുവരെ കോടതിയുടെ കോണില്‍ നില്‍ക്കണമെന്ന് ജഡ്ജി നിര്‍ദ്ദേശിച്ചെന്നാണ് ആക്ഷേപം. ഇതിനെതിരെയാണ് കോടതി…

    Read More »
Back to top button
error: