Month: July 2025

  • Breaking News

    രാഹുലിനെ അമേഠിയില്‍ വീഴ്ത്തിയ ബി.ജെ.പിയുടെ പെണ്‍പുലി! മോദിയുടെ വിശ്വസ്തയ്ക്ക് എന്തു സംഭവിച്ചു? സ്മൃതി ബി.ജെ.പി വിടുമോ? തല്‍ക്കാലം മുഖത്ത് ചായംപൂശി ക്യാമറയ്ക്ക് മുന്നില്‍

    മുംബൈ: അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കിഷോരി ലാല്‍ ശര്‍മ്മയോട് 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ രാഷ്ട്രീയത്തിന് താത്കാലിക വിരാമമിട്ട് പഴയ സീരിയല്‍ അഭിനേതാവായി തിരിച്ചെത്തി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. സ്മൃതിയെ പ്രശസ്തയാക്കിയ 2000കളിലെ ഹിറ്റ് ‘ക്യോം കീ സാസ് ഭീ കഭി ബഹൂ ഥീ'(എന്തുകൊണ്ടെന്നാല്‍ അമ്മായി അമ്മയും ഒരിക്കല്‍ വധു ആയിരുന്നു) സീരിയലിലെ ‘തുളസി വിരാനി’ എന്ന കഥാപാത്രമായാണ് തിരിച്ചെത്തുന്നത്. നിര്‍മ്മാതാവ് ഏകതാ കപൂറിന്റെ സീരിയല്‍ 28 മുതല്‍ രാത്രി 10.30ന് സ്റ്റാര്‍ പ്‌ളസ് ടിവിയില്‍ പുനഃരാരംഭിക്കും. സീരിയലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 2000-2008 കാലത്ത് പ്രക്ഷേപണം ചെയ്ത ടിവി സീരിയല്‍ പ്രേക്ഷക പ്രീതിയില്‍ തുടര്‍ച്ചയായി ഏഴ് വര്‍ഷം ഒന്നാമതായിരുന്നു. 2025 ജൂലായ് മൂന്നിന് സീരിയല്‍ തുടങ്ങിയതിന്റെ 25 വാര്‍ഷികമായിരുന്നു. സ്മൃതിക്ക് ഒരു എപ്പിസോഡിന് 14 ലക്ഷം വീതം പ്രതിഫലമുണ്ടെന്നാണ് വിവരം. ആദ്യകാലത്ത് എപ്പിസോഡിന് 1,800 രൂപയായിരുന്നു പ്രതിഫലം. പഞ്ചാബി-ബംഗാളി വേരുകളുള്ള സ്മൃതി…

    Read More »
  • Crime

    ബാങ്കിന്റെ ജപ്തി ഭീഷണി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു, പരാതിയുമായി കുടുംബം

    എറണാകുളം: കുറുമശ്ശേരിയില്‍ 46കാരന്‍ ആത്മഹത്യ ചെയ്തത് കേരള ബാങ്കിന്റെ ജപ്തി ഭീഷണിമൂലമാണെന്ന് കുടുംബം. പഴൂര്‍ വീട്ടില്‍ മധു മോഹന്‍ ആണ് ഇന്നലെ പുലര്‍ച്ചെ ജീവനൊടുക്കിയത്. കേരള ബാങ്കിന്റെ കുറുമശ്ശേരി ബ്രാഞ്ചില്‍ നിന്ന് വീട് നിര്‍മാണത്തിനായി 21 ലക്ഷം രൂപ വായ്പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ ജപ്തി ചെയ്യാന്‍ ഇരിക്കുകയായിരുന്നു. വീട് വിറ്റ് വായ്പ തിരിച്ചടയ്ക്കാന്‍ മുപ്പതാം തീയതി വരെ സമയം ചോദിച്ചിട്ടും ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നുവെന്ന് മധു മോഹനന്റെ സഹോദരന്‍ ആരോപിക്കുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുകയാണെന്നും ചെങ്ങമനാട് പൊലീസ് അറിയിച്ചു. എന്നാല്‍ മധു മോഹന് കുടുംബ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മധു മോഹനന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്.    

    Read More »
  • Breaking News

    ദാദി മാ ഇനി ഓര്‍മ, ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാന വത്സല ചരിഞ്ഞു, ജനിച്ചത് കേരളത്തിൽ, മൃഗസ്നേഹികളുടെ പ്രിയങ്കരി

    ഭോപ്പാൽ: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാനയായി മധ്യപ്രദേശ് സർക്കാർ അവകാശപ്പെട്ട വത്സല, ചൊവ്വാഴ്ച പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലെ ഹിനൗട്ട ശ്രേണിയിൽ ചെരിഞ്ഞു. 100 വയസ്സിനു മുകളിൽ പ്രായം ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന ആനയാണ് വത്സല. കേരളത്തിൽ നിന്നാണ് വത്സലയെ നർമ്മദാപുരത്തേക്ക് കൊണ്ടുവന്നത്. പിന്നീട് പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വത്സലയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി മോഹൻ യാദവ് രം​ഗത്തെത്തി. നൂറ്റാണ്ട് നീണ്ട ‘വത്സല’യുടെ സൗഹൃദത്തിന് ഇന്ന് വിരാമമായി. ‘വത്സല’ പന്ന ടൈഗർ റിസർവിൽ അന്ത്യശ്വാസം വലിച്ചു. അവൾ വെറുമൊരു ആനയല്ല, നമ്മുടെ വനങ്ങളുടെ നിശബ്ദ സംരക്ഷകയും, തലമുറകളുടെ സുഹൃത്തും, മധ്യപ്രദേശിന്റെ വികാരങ്ങളുടെ പ്രതീകവുമായിരുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു. ക്യാമ്പ് ആനകളുടെ സംഘത്തെ നയിച്ച ആനയായിരുന്നു വത്സല. വളരെക്കാലമായി റിസർവ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമായിരുന്നു വത്സല . കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ആന എന്ന നിലയിൽ, സംഘത്തെ നയിച്ചിരുന്നത് വത്സലയായിരുന്നു. മുൻകാലുകളിൽ ഒന്നിലെ നഖം ഒടിഞ്ഞതിനെത്തുടർന്ന് വത്സല…

    Read More »
  • Crime

    ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വീഡിയോ റെക്കോഡിങ്: കണ്ണാടിക്യാമറയുമായി പിടിയിലായ ആളെ വീണ്ടും ചോദ്യംചെയ്യും; പരിഷ്‌കരിച്ച ദര്‍ശനരീതിക്കെതിരേ വ്യാപക വിമര്‍ശനം

    തിരുവനന്തപുരം: രഹസ്യക്യാമറയുള്ള കണ്ണടയുമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ഗുജറാത്ത് സ്വദേശി സുരേന്ദ്രഷാ (66) എന്നയാളെ പോലീസ് വീണ്ടും ചോദ്യംചെയ്യും. ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് ഇയാള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. സുരേന്ദ്രഷായില്‍നിന്നു പിടിച്ചെടുത്ത കണ്ണടയും മൊബൈലും പോലീസ് ഫൊറന്‍സിക് പരിശോധനയ്ക്കു കൈമാറി. കണ്ണടയിലെ മെമ്മറി കാര്‍ഡിലും ബ്ലൂടൂത്ത് വഴി മൊബൈല്‍ഫോണിലും ക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നതും മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നതുമാണ് പോലീസ് പരിശോധിക്കുന്നത്. ഇലക്ട്രോണിക് സാധനങ്ങള്‍ക്കെല്ലാം നിയന്ത്രണമുള്ളപ്പോഴാണ് രഹസ്യക്യാമറയുമായി ഇയാള്‍ ഞായറാഴ്ച ശ്രീകോവിലിനു മുന്നില്‍വരെയെത്തിയത്. കണ്ണടയില്‍ ലൈറ്റ് മിന്നുന്നതുകണ്ട ക്ഷേത്രജീവനക്കാരനാണ് പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. ശ്രീകോവിലിനു മുന്നിലുള്ള ഒറ്റക്കല്‍മണ്ഡപത്തില്‍ വെച്ചായിരുന്നു സംഭവം. ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് എത്തിയതാണെന്നും കൗതുകം കൊണ്ടുമാത്രം ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തതെന്നുമാണ് ഇയാള്‍ പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച സുരേന്ദ്രഷാ ഗുജറാത്തിലേക്കു മടങ്ങിപ്പോയി. ഫൊറന്‍സിക് പരിശോധനയില്‍ ദൃശ്യങ്ങള്‍ പങ്കുെവച്ചതായി കണ്ടെത്തിയാല്‍ വീണ്ടും വിശദമായി ചോദ്യംചെയ്യുമെന്നും ഫോര്‍ട്ട് സിഐ ശിവകുമാര്‍ പറഞ്ഞു. അതേസമയം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പരിഷ്‌കരിച്ച ദര്‍ശനരീതി…

    Read More »
  • Crime

    വ്യാജ ബില്ലുകളുണ്ടാക്കി, നടി ആലിയ ഭട്ടിന്റെ 77 ലക്ഷം തട്ടി; മുന്‍ സഹായി അറസ്റ്റില്‍, തട്ടിപ്പ് നടത്തിയത് രണ്ടു വര്‍ഷ കാലയളവില്‍

    മുംബൈ: നടി ആലിയ ഭട്ടില്‍നിന്ന് 77 ലക്ഷം രൂപ അപഹരിച്ചുവെന്ന കേസില്‍ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് അറസ്റ്റില്‍. വേദിക പ്രകാശ് ഷെട്ടി (32) ആണ് അറസ്റ്റിലായത്. ആലിയയുടെ പ്രൊഡക്ഷന്‍ കമ്പനിയായ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിലും നടിയുടെ വ്യക്തിഗത അക്കൗണ്ടുകളിലും 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകള്‍ നടത്തിയതായാണ് ആരോപണം. ആലിയയുടെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാന്‍ ജനുവരി 23-ന് ജുഹു പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതേത്തുടര്‍ന്ന് വിശ്വാസവഞ്ചന, വഞ്ചന കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് വേദിക ഷെട്ടിക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. 2022 മെയ് മാസത്തിനും 2024 ഓഗസ്റ്റിനും ഇടയിലാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. 2021 -2024 കാലത്താണ് ആലിയ ഭട്ടിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി വേദിക ഷെട്ടി പ്രവര്‍ത്തിച്ചിരുന്നത്. ഈ കാലയളവില്‍ നടിയുടെ സാമ്പത്തിക രേഖകളും പണമിടപാടുകളും കൈകാര്യം ചെയ്തിരുന്നത് അവരായിരുന്നു. അവരുടെ ഷെഡ്യൂളുകളടക്കം തയ്യാറാക്കുകയും ചെയ്തിരുന്നു. വേദിക ഷെട്ടി വ്യാജ ബില്ലുകള്‍…

    Read More »
  • Breaking News

    ടെക്സാസിൽ പ്രളയത്തിൽ മരണം 109 ആയി, 160 ലേറെ പേരെ കാണാനില്ല; മണിക്കൂറകൾക്കുള്ളിൽ പെയ്തത് ഒരു മാസം ലഭിക്കുന്ന മഴ !

    ടെക്‌സാസ്: അമേരിക്കൻ സംസ്ഥാനമായ ടെക്‌സാസിൽ കനത്ത കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 109 ആയി. 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കാണാതായവരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം പ്രസിഡൻറ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസ് സന്ദർശിക്കും. കനത്ത മഴയും ഇടിമിന്നിലും തുടരുന്നതിനാൽ പ്രദേശമാകെ ചെളി നിറഞ്ഞിരിക്കുകയാണ്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി ആകുന്നുണ്ട്. ദുരന്തമുണ്ടായി നാല് ദിവസം കഴിഞ്ഞിട്ടും 160 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നത് മരണ സംഖ്യ ഉയർത്തുമെന്ന ആശങ്കയിലാണ് അധികൃതർ. ടെക്സസിലെ സ്വകാര്യ വേനൽക്കാല ക്യാമ്പിലുണ്ടായിരുന്ന 27 പെൺകുട്ടികളെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ഈ ക്യാമ്പിന്റെ ഡയറക്ടറും സഹ ഉടമയുമായ ജെയ്ൻ റാഗ്‌സ്‌ഡേൽ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ക്യാമ്പർമാരെയും ഇത് വരെ കണ്ടെത്താനായിട്ടില്ല. പൊതു അവധി ദിവസമായ ജൂലൈ നാലിന് വെള്ളിയാഴ്ച പുലർച്ചെ പെയ്ത പേമാരിയിലാണ് ടെക്സാസിൽ പ്രളയക്കെടുതി…

    Read More »
  • Breaking News

    ‘കല്ലേറ് വന്നാൽ തല സൂക്ഷിക്കണ്ടേ’; അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

    റാന്നി: കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവച്ചതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെൽമെറ്റ്‌ ധരിച്ചു വണ്ടി ഓടിച്ചത്. സമരാനുകൂലികളുടെ ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്. ഈ ബസ് അടൂരിൽ സമരാനുകൂലികൾ തടഞ്ഞു. പണിമുടക്കിനെ പിന്തുണച്ച് കെഎസ്ആർടിസി അടക്കം സർവീസ് നടത്താതിരുന്നതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്. എറണാകുളത്ത് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്നും ജീവനക്കാർ അറിയിച്ചു. മലപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട എറണാകുളം ബസ് ആണ് സിഐടിയുവിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. പിന്നീട് പൊലീസ് എത്തി സമരക്കാരെ…

    Read More »
  • Crime

    ഹോട്ടലുടമയുടെ കൊലപാതകം: രണ്ടു ജീവനക്കാര്‍ പിടിയില്‍; പ്രതികളുടെ ആക്രമണത്തില്‍ നാലു പോലീസുകാര്‍ക്ക് പരുക്ക്

    തിരുവനന്തപുരം: ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ ശേഷം ഇവര്‍ ഒളിവില്‍ പോയിരുന്നു കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ ആണ് ഇടപ്പഴിഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീടിന്റെ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പായ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. ജസ്റ്റിന്‍ രാജ് ആണ് എല്ലാ ദിവസവും പുലര്‍ച്ചെ 5ന് ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതില്‍ രണ്ടു പേര്‍ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തില്‍ ജസ്റ്റിന്‍രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടില്‍ പോയിരുന്നു. ഉച്ചവരെ കാണാത്തതിനാല്‍ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല. കൊലപാതകമെന്നാണ് സൂചന. മുന്‍ എംഎല്‍എയും…

    Read More »
  • Breaking News

    ദയാധനം നല്‍കി മോചിപ്പിക്കാന്‍ ഇപ്പോഴും അവസരമെന്ന് സാമുവല്‍ ജെറോം; നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം; ഹൂതികളുമായി ചര്‍ച്ചയ്ക്ക് അഫ്ഗാന്‍വഴി നീക്കം; സ്ഥിതി സൂഷ്മമായി നിരീക്ഷിക്കുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍

    ദില്ലി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍, ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമന്‍ ജയില്‍ അധികൃതരുടെ തീരുമാനം. മോചനശ്രമങ്ങള്‍ക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്. ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങള്‍ സങ്കീര്‍ണ്ണമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാന്‍ ഉന്നതതല ഇടപെടല്‍ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹൂതി റിബലുകളുമായി കൂടിക്കാഴ്ച നടത്തുന്നതാണ് ഇന്ത്യക്കുമുന്നിലുള്ള പ്രധാന പ്രശ്‌നം. നേരത്തേ ഇറാന്‍ വഴിയായിരുന്നു ശ്രമമെങ്കിലും നിലവിലെ സാഹചര്യം അനുഗുണമല്ല. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ യെമനി പൗരനെ തലാല്‍ അബ്ദു മെഹദിയെ കൊലപ്പെടുത്തി എന്നാണ് കേസ്. കുടുംബം മാപ്പ് നല്‍കിയാല്‍ വധശിക്ഷ റദ്ദാക്കാനാകും. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് നിലവില്‍ യെനിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിമിഷ തടവില്‍ കഴിയുന്ന…

    Read More »
  • Crime

    സ്വകാര്യ വീഡിയോ കാണിച്ച് ഭീഷണി, 3 കോടിയും ആഡംബര കാറും തട്ടിയെടുത്തു; മുംബൈയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജീവനൊടുക്കി

    മുംബൈ: സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതിനെ തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജീവനൊടുക്കി. മുംബൈ സാന്താക്രൂസ് സ്വദേശി രാജ് ലീല മോറെ (32) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ വാക്കോല പൊലീസ്, മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. രാഹുല്‍ പര്‍വാനി, സബ ഖുറേഷി എന്നിവരാണ് തന്റെ ആത്മഹത്യക്ക് ഉത്തരവാദികളെന്ന് കുറിപ്പില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. രാജിന്റെ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ചും ഉയര്‍ന്ന ശമ്പളമുള്ള ജോലിയെക്കുറിച്ചും പ്രതികള്‍ക്ക് അറിയാമായിരുന്നു. ഇയാളുടെ സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് തങ്ങളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്കു പണം കൈമാറാനും തന്റെ സമ്പാദ്യം നല്‍കാനും ഇരുവരും രാജിനെ നിര്‍ബന്ധിച്ചു. രാജിന്റെ കയ്യില്‍ നിന്ന് ഒരു ആഡംബര കാറും ഇവര്‍ ബലമായി തട്ടിയെടുത്തുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടെ രാഹുലും സബയും ചേര്‍ന്ന് രാജ് ലീലയില്‍ നിന്ന് 3 കോടിയിലധികം രൂപ തട്ടിയെടുത്തതായി അന്വേഷണ…

    Read More »
Back to top button
error: