Breaking NewsIndiaLead NewsNEWS

ഭരണപ്രതിപക്ഷങ്ങളെ ഒരു പോലെ വെള്ളം കുടിപ്പിച്ച് ചാരസുന്ദരി! കേരളം ക്ഷണിച്ച 41 പേരില്‍ ഒരാള്‍; ജ്യോതി മല്‍ഹോത്ര ആരാണ് ?

കൊച്ചി: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബ് വ്ലോഗര്‍ ജ്യോതി മല്‍ഹോത്രയെ ചൊല്ലി കേരളത്തില്‍ രാഷ്ട്രീലപ്പോര് കടുക്കുകയാണ്. ജ്യോതിയെ സംസ്ഥാന ടൂറിസംവകുപ്പ് കേരളത്തിലേക്ക് ക്ഷണിച്ചതെന്ന വിവരം പുറത്തുവന്നതാണ് വിവാദങ്ങളുടെ തുടക്കം.
ജ്യോതി മല്‍ഹോത്രയെ ടൂറിസം വകുപ്പിന്റെ പ്രമോഷനുവേണ്ടി ക്ഷണിച്ചുവരുത്തിയ സംഭവത്തില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രനാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ആദ്യം വിമര്‍ശനം ഉന്നയിച്ചിരുന്നത്. പിന്നീട് വിഷയം ബിജെപി ദേശീയ വക്താവ് അടക്കം ഏറ്റെടുക്കുകയും സംസ്ഥാന സര്‍ക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും എതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതിനിടയിലാണ് ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തില്‍ അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം പങ്കെടുത്തിരുന്നെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതോടെ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ ആറ് പേരില്‍ ഒരാളാണ് ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര. വാട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ജ്യോതി വിവരങ്ങള്‍ പങ്കുവച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Signature-ad

ആരാണ് ജ്യോതി മല്‍ഹോത്ര?

ഹിസാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിത ട്രാവല്‍ വ്ലോഗറാണ് ജ്യോതി മല്‍ഹോത്ര. കോവിഡ് കാലത്ത് ജോലി ഉപേക്ഷിച്ച ശേഷമാണ് മുഴുവന്‍ സമയ വ്ലോഗറായി ജ്യോതി മാറുന്നത്. ‘ട്രാവല്‍ വിത്ത് ജോ’ എന്നാണ് ജ്യോതിയുടെ യൂട്യൂബ് ചാനലിന്റെ പേര്. 2023ലും, 2024ലും ഇവര്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിന് മൂന്ന് മാസം മുമ്പ് ജ്യോതി ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലും പഹല്‍ഗാമിലും സന്ദര്‍ശനം നടത്തിയെന്നാണ് റിപോര്‍ട്ട്. 33 കാരിയായ ജ്യോതി മല്‍ഹോത്രയുടെ ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിന് 3.77 ലക്ഷം സബ്സ്‌ക്രൈബര്‍മാരാണ് ഉള്ളത്. സമൂഹമാധ്യമങ്ങളിലൂടെയും, യൂട്യൂബ് ചാനലിലൂടെയും പാകിസ്ഥാനെക്കുറിച്ച് നല്ലത് പറഞ്ഞ് പോസിറ്റീവ് ഇമേജ് ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു പാക് ഏജന്‍സികള്‍ ജ്യോതിയെ ഏല്‍പ്പിച്ച ചുമതലയെന്നാണ് സൂചനകള്‍.

യൂട്യൂബില്‍ വ്ലോഗുകള്‍ ചെയ്യുന്നതിനായും മറ്റും നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ആളാണ് ജ്യോതി മല്‍ഹോത്ര. യാത്രകളുടെ ഭാഗമായി ജ്യോതി കേരളത്തിലും എത്തിയിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, കൊച്ചി എന്നിങ്ങനെ കേരളത്തിന്റെ പലഭാഗങ്ങളില്‍ ഇവര്‍ നടത്തിയ യാത്ര മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് യൂട്യൂബില്‍ പങ്കുവച്ച വിഡിയോയില്‍ കാണാം. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് ജ്യോതി. ഹരിയാനയിലും പഞ്ചാബിലും വ്യാപിച്ചിരിക്കുന്ന ചാരശൃംഖലയുടെ ഭാഗമാണ് ജ്യോതി മല്‍ഹോത്രയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നായി അറസ്റ്റിലായ ചാരശൃംഖലയിലെ അംഗങ്ങളുമായും ജ്യോതിക്ക് ബന്ധമുള്ളതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന മെയ് ഏഴാം തീയതിയാണ് ജ്യോതിയെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയുടെ 152-ാം വകുപ്പും, ഒഫീഷ്യല്‍ സീക്രട്ട് ആക്ടിലെ മൂന്നും അഞ്ചും വകുപ്പുകളും ചുമത്തിയാണ് ജ്യോതിക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് ജ്യോതി. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ 2023ല്‍ കേരള ടൂറിസം വകുപ്പ് ക്ഷണിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിച്ചത്.

Back to top button
error: