Month: July 2025

  • Breaking News

    സംഗീത നാടക അക്കാദമി: 67 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി സ്വന്തമായി ബുക് സ്റ്റാള്‍; ഉദ്ഘാടനം തിങ്കളാഴ്ച; ഇതുവരെ പുറത്തിറക്കിയത് 78 ടൈറ്റിലുകള്‍; 50 ശതമാനംവരെ വിലക്കിഴിവ്

    തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ബുക്‌സ് സ്റ്റാള്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ തിങ്കളാഴ്ച രാവിലെ 10.50ന് ഉദ്ഘാടനം ചെയ്യും. മന്ത്രി ആര്‍. ബിന്ദു പങ്കെടുക്കും. അക്കാദമി വളപ്പിലാണു ബുക്‌സ് സ്റ്റാള്‍. 1964 മുതല്‍ അക്കാദമി പുസ്തക പ്രകാശനം ആരംഭിച്ചെങ്കിലും വില്‍ക്കാന്‍ സ്വന്തമായി ബുക്‌സ് സ്റ്റാള്‍ ഉണ്ടായിരുന്നില്ല. അക്കാദമി ഓഫീസ്, ഓണ്‍ലൈന്‍ എന്നിവയിലൂടെയായിരുന്നു പ്രധാനമായും വില്‍പന. കേരളത്തില്‍ കലാസംബന്ധിയായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ആധികാരിക സ്ഥാപനമാണ് സംഗീത നാടക അക്കാദമി. 1964 ല്‍ കാവാലം നാരായണപ്പണിക്കര്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ എണ്ണപ്പാടം വെങ്കിട രാമഭാഗവതര്‍ എഴുതിയ വെങ്കിട്ട രമണീയം ആണ് അക്കാദമി പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം. ഇതുവരെ 78 പുസ്തകങ്ങള്‍ പുറത്തിറക്കി. എട്ടെണ്ണം ഉടന്‍ പുറത്തിറങ്ങും. പുസ്തകങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കിഴിവുണ്ട്. പ്രസന്നയുടെ ഇന്ത്യന്‍ മെത്തേഡ് ഓഫ് ആക്ടിംഗിന്റെ മലയാള പരിഭാഷയും കേരള സംഗീത നാടക അക്കാദമിയുടെ ചരിത്രവും ബെര്‍തോള്‍ട് ബ്രെഹ്റ്റിന്റെ സമ്പൂര്‍ണ നാടകങ്ങളുടെ മലയാള പരിഭാഷയും…

    Read More »
  • Breaking News

    ‘എന്റെ നാല്‍പതാം വയസില്‍ കുഞ്ഞുണ്ടായി; അതിനെ അവള്‍ അബോര്‍ട്ട് ചെയ്തു’; അതുല്യയെ ഉപദ്രവിച്ചെന്ന് സമ്മതിച്ച് ഭര്‍ത്താവ് സതീഷ്; മുറിക്ക് ഒരു ചാവി; എങ്ങനെ തുറന്നെന്ന് അന്വേഷിക്കണമെന്നും ആവശ്യം

    കൊല്ലം: ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖരന്റെ മരണത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും താനും ചാകാന്‍ വേണ്ടി ഫാനില്‍ തൂങ്ങിയിരുന്നതായും സതീഷ് ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുല്യയുടേത് കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ഉപദ്രവിച്ചിരുന്നതായും സതീഷ് പറഞ്ഞു. ‘അതുല്യയോട് മാറി താമസിക്കാം എന്ന് പറഞ്ഞത് ഞാനാണ്. ഒറ്റയ്ക്ക് റൂമിലിരിക്കുന്നു, എന്ന് സംസാരിക്കാന്‍ ആളില്ല എന്നായിരുന്നു അവളുടെ പരാതി. അവള്‍ക്ക് വേണ്ടിയാണ് ദുബായില്‍നിന്ന് ഷാര്‍ജയിലേക്ക് മാറിയത്. അവളുടെ അനുജത്തി തൊട്ടടുത്ത് ഉണ്ട്. അതാണ് മാറിയത്. ഇങ്ങോട്ട് മാറിയത് എനിക്ക് ബുദ്ധമുട്ടാണ് 5.30 എഴുന്നേല്‍ക്കണം. രണ്ടുമണിക്കൂറോളം ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യണം’ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. പെറ്റമ്മയോട് സംസാരിക്കാറില്ലെന്നും സംസാരിക്കാന്‍ അതുല്യ മാത്രമേ ഉള്ളൂവെന്നും സതീഷ് പറഞ്ഞു. കഴിഞ്ഞാഴ്ച വീട്ടില്‍ നിന്നും പോകാന്‍ നോക്കി. ഞാന്‍ സമ്മതിച്ചില്ല.. വീക്കെന്‍ഡില്‍ കഴിക്കാറുണ്ട്. ഡെയിലി ഇന്‍സുലിന്‍ എടക്കുന്നയളാണ്. ഡെയിലി കഴിക്കാന്‍ പറ്റില്ല. ഈ സംഭവത്തിന് ശേഷം ഇനി…

    Read More »
  • Breaking News

    ‘പുലിവാല്‍കല്യാണം’ മാക്‌സ്‌പ്രോ!!! ആറ്റില്‍ ചാടിയ മദ്യപനായി രാത്രി മുഴുവന്‍ തിരച്ചില്‍, വീട്ടില്‍ കണ്ടെത്തി

    ഇടുക്കി: കട്ടപ്പനയില്‍ മദ്യലഹരിയില്‍ ആറ്റില്‍ ചാടിയയാള്‍ രാത്രി മുഴുവന്‍ പോലീസിനെയും അഗ്നിരക്ഷാസേനയെയും നാട്ടുകാരെയും വട്ടംകറക്കി. ശനിയാഴ്ച രാത്രി 11-നാണ് ഇരുപതേക്കര്‍ പുത്തന്‍വീട്ടില്‍ മധു കട്ടപ്പനയാറ്റില്‍ ചാടിയത്. കുടുംബപ്രശ്‌നമാണ് മദ്യപിച്ച് ആറ്റില്‍ ചാടാന്‍ കാരണമെന്നാണ് ഇയാള്‍ പറയുന്നത്. പുഴയില്‍ ചാടിയ മധു മരക്കമ്പിലും പാറയിലും പിടിച്ചു കിടക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് മധുവിനെ കാണാതായി. ഇതോടെ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിളിച്ചുവരുത്തിയ നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. രാത്രി മുഴുവന്‍ സെര്‍ച്ച് ലൈറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച പുലര്‍ച്ചെ മധുവിനെ നാട്ടുകാരില്‍ ചിലര്‍ ഇയാളുടെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ആറ്റില്‍നിന്ന് നീന്തിക്കയറിയ മധു കരയില്‍ രാത്രി കഴിഞ്ഞശേഷം പുലര്‍ച്ചെ വീട്ടില്‍ എത്തുകയായിരുന്നു. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

    Read More »
  • Breaking News

    പെരിയ ഇരട്ടക്കൊല: പ്രതിക്ക് പരോള്‍, ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി തള്ളിയതിന് പിന്നാലെ

    കാസര്‍ഗോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി സുബീഷ് വെളുത്തോളിക്ക് പരോള്‍. പെരിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 10 പ്രതികളിലൊരാളാണ് സുബീഷ്. ശിക്ഷ മരവിപ്പിക്കണമെന്നഭ്യര്‍ഥിച്ച് സുബീഷ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി ഇതു തള്ളിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശനമില്ല.20 ദിവസത്തേക്കാണ് പരോള്‍. ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് നേരത്തെ ബേക്കല്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 24 പ്രതികളില്‍ 14 പേരെയാണ് എറണാകുളം സിബിഐ കോടതി ശിക്ഷിച്ചിരുന്നത്. വെറുതേവിട്ട പത്തു പേരില്‍ എട്ടുപേരെകൂടി ശിക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. പത്തുപേര്‍ക്ക് ഇരട്ട ജീവപര്യന്തവും നാലുപേര്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷയുമാണ് സിബിഐ കോടതി വിധിച്ചത്. ഒന്‍പതാം പ്രതി മുരളി തന്നിത്തോട്, 11-ാം പ്രതി പ്രദീപ് കുട്ടന്‍, 12-ാം പ്രതി ആലക്കോട് മണി, 13-ാം…

    Read More »
  • Breaking News

    ‘കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും; വര്‍ഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളൂ’

    കൊച്ചി: വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ മറുപടിയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ വേട്ടയാടുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്നും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. താന്‍ സാധാരണക്കാരനാണ്, ജനറല്‍ സെക്രട്ടറിയുടെ കസേരയിലിരുത്തിയ സമുദായത്തിന് വേണ്ടിയാണ് എല്ലാം പറയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ”ഞാനൊരു സമുദായത്തിനും എതിരല്ല, സാമൂഹ്യനീതിക്ക് വേണ്ടി ഞാന്‍ പറയും. അത് ഇന്നും പറയും നാളെയും പറയും. എന്റെ കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാന്‍ പറയാനുള്ളത് പറയും. ഇരുപത്തിനാല് മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്നെ ജാതിക്കോമരമെന്ന് പറയുന്നത്” വെള്ളാപ്പള്ളി പറഞ്ഞു.’വര്‍ഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളൂ’ എന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായതിന്റെ 30ാം വാര്‍ഷികം ആഘോഷിക്കുന്ന സ്വീകരണ വേദിയിലാണ് പ്രതികരണം. തനിക്ക് രാഷ്ട്രീയ മോഹങ്ങളില്ല. ഈഴവരുടെ ഭൂമി ന്യൂനപക്ഷങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഭൂരിപക്ഷങ്ങള്‍ക്ക് ഒന്നുമില്ല. തന്നെ ജീവനോടെ കത്തിച്ചാലും പറയാനുള്ളത് പറയും. കാന്തപുരം…

    Read More »
  • Breaking News

    ‘ലഹരിമരുന്ന്’ കുറിപ്പടിക്ക് പകരമായി കിടക്കപങ്കിടണം; യുഎസില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ കേസ്

    ന്യൂജഴ്‌സി: യുഎസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ തട്ടിപ്പിന് കേസെടുത്ത് പൊലീസ്. ന്യൂജഴ്സിയിലെ ആശുപത്രിയില്‍ ഡോക്ടറായ റിതേഷ് കല്‍റയ്ക്കെതിരെയാണ് (51) കേസ്. ലഹരിവസ്തുവായി ഉപയോഗിക്കുന്ന മരുന്നുകള്‍ അനധികൃതമായി നല്‍കുക, ഇത്തരം മരുന്നുകളുടെ കുറിപ്പടികള്‍ നല്‍കുന്നതിന് പകരമായി രോഗികളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. നിലവില്‍ വീട്ടുതടങ്കലിലായ റിതേഷിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും. ചികിത്സയ്ക്കായി എത്തിയ പല സ്ത്രീകളെയും റിതേഷ് ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചെന്നും മരുന്നു കുറിപ്പടികള്‍ക്കു പകരമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും പരാതിയുണ്ട്. ചികിത്സാവേളകളില്‍ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് രോഗി വെളിപ്പെടുത്തി. ഇതുകൂടാതെ, ബുക്ക്‌ െചയ്യപ്പെടാത്ത കൗണ്‍സലിങ് സെഷനുകളുടെ ബില്ലുകളില്‍ അനധികൃതമായി നിര്‍മിച്ചതിനും റിതേഷിനെതിരെ കേസെടുത്തിട്ടുണ്ട്. ”ഡോക്ടര്‍മാര്‍ ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്നവരാണ്. എന്നാല്‍ ആ സ്ഥാനം അനധികൃതമായി ഉപയോഗിക്കുകയും രോഗികളെ ലൈംഗികമായി ചൂഷണം ചെയ്യാനുമാണ് ഡോ. കല്‍റാ ഉപയോഗിച്ചത്. മരുന്നുകുറിപ്പടികള്‍ നല്‍കാന്‍ ലൈംഗികമായി ചൂഷണം ചെയ്തതും, അനധികൃതമായി ബില്ലുകള്‍ ഉണ്ടാക്കിയതും നിയമ ലംഘനം മാത്രമല്ല, ജീവിതങ്ങളെ അപകടത്തിലാക്കുകയും ചെയ്തു”, യുഎസ്…

    Read More »
  • Breaking News

    ‘അവശിഷ്ട മദ്യ’ത്തിന്റെ സ്വാധീനമില്ലെന്ന് പൊലീസ് ഉറപ്പാക്കണം, പരിശോധനയ്ക്ക് മുന്‍പ് ബ്രെത്ത്അലൈസര്‍ റീഡിങ് 0.000 ആകണമെന്ന് ഹൈക്കോടതി

    കൊച്ചി: ഡ്രൈവര്‍മാരെ ബ്രെത്ത്അലൈസര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുന്‍പ് ഉപകരണത്തിന്റെ റീഡിങ് പൂജ്യമാണെന്ന് ഉറപ്പാക്കാന്‍ പൊലീസിന് ബാധ്യതയുണ്ടെന്ന് കേരള ഹൈക്കോടതി. ബ്രെത്ത്അലൈസര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുന്‍ പരിശോധനകളില്‍ നിന്നുള്ള ഏതെങ്കിലും അവശിഷ്ട മദ്യത്തിന്റെ സ്വാധീനമില്ലെന്ന് ഉറപ്പാക്കണം എന്നുമാണ് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ മതിയായ നടപടികള്‍ സ്വീകരിക്കണം എന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. തിരുവനന്തപുരം സ്വദേശി ശരണ്‍ കുമാര്‍ എസ് എന്നയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. 2024 ഡിസംബര്‍ 30 ന് രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്-കുമാരപുരം റോഡില്‍ വാഹന പരിശോധനയ്ക്കിടയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഹര്‍ജിക്കാരന്‍ മദ്യം കഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ബ്രെത്ത്അലൈസര്‍ പരിശോധന നടത്തിയ ശേഷം കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, അന്തിമ റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയ ബ്രെത്ത്അലൈസര്‍ പരിശോധനയുടെ പ്രിന്റൗട്ടില്‍, ഹര്‍ജിക്കാരന്റെ ശ്വസന സാമ്പിള്‍ എടുക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ ബ്ലാങ്ക് ടെസ്റ്റിലെ റീഡിംഗ് 412 എംജി /100 എംഎല്‍ ആണെന്നാണ്…

    Read More »
  • Breaking News

    ഇറാനില്‍ മൊസാദ് ഇപ്പോഴും സജീവം? തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലും തീപടിത്തങ്ങളിലും അഫ്ഗാനികള്‍ക്കൊപ്പം ചാര സംഘടനയെയും സംശയിച്ച് വിദഗ്ധര്‍; അപകടത്തിന്റെ കൃത്യതയും തെരഞ്ഞെടുക്കുന്ന സ്ഥലവും തെളിവ്; മൗനത്തില്‍ ഇസ്ലാമിക റിപ്പബ്ലിക്ക്

    ടെല്‍അവീവ്: ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തലിനു ശേഷവും മൊസാദിന്റെ സാന്നിധ്യം ഇസ്ലാമിക റിപ്പബ്ലിക്കില്‍ തുടരുന്നെന്ന സൂചന നല്‍കി ഇസ്രയേല്‍ സൈനിക വിദഗ്ധന്‍. ഇസ്രയേല്‍ സൈന്യം പിന്‍മാറിയതിനു ശേഷവും തുടരുന്ന ദുരൂഹമായ സ്‌ഫോടനങ്ങള്‍ ഇതിനുള്ള തെളിവാണെന്നും ഉപകരണങ്ങള്‍ക്കുണ്ടാകുന്ന പിഴവുകള്‍കൊണ്ടുമാത്രമാകില്ലെന്നും ഇറാനിയന്‍ പൊളിറ്റിക്കല്‍ അനലിസ്റ്റ് ഡോ. നിമ ബഹേലി പറഞ്ഞു. മതപരമായി പ്രധാന്യമുള്ള ഇറാനിലെ ഏഴാമത്തെ വലിയ നഗരമായ ക്വോമില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ അടുത്തിടെ തീപടര്‍ന്നിരുന്നു. നിരവധിപ്പേര്‍ക്കു പരിക്കേറ്റതു ഗ്യാസ് ലീക്കേജുകൊണ്ടാണ് എന്നായിരുന്നു വിശദീകരണം. എന്നാല്‍, സമാനമായ സംഭവങ്ങള്‍ ടെഹ്‌റാന്‍, കറാജ് അടക്കമുള്ള നഗരങ്ങളിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. അപകടങ്ങളുടെ തോത് വളരെക്കൂടുതലാണ് എന്നതും ഇസ്ലാമിക ഭരണകൂടം ഇതേക്കുറിച്ചു മൗനം പാലിക്കുന്നു എന്നതും ദുരൂഹമാണ്. ഇത് അവിചാരിതമെന്നു പറയാനാകില്ലെന്നും ഡോ. നിമ പറഞ്ഞു. അഫ്ഗാനില്‍നിന്നുള്ള ആളുകളെയാണ് സ്‌ഫോടനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സംശയിക്കുന്നത്. 12 ദിവസത്തെ യുദ്ധത്തിനുശേഷം രേഖകളില്ലാതെ നിര്‍മാണ- ലോജിസ്റ്റിക് മേഖലകളിലടക്കം പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികളെയാണ് ഇറാന്‍ തിരിച്ചയച്ചത്. ഇവരെ പെട്ടെന്നു…

    Read More »
  • Breaking News

    ഇന്ന് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി; വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായതോടെ എല്ലാം തടികംമറിഞ്ഞു; ഒരാഴ്ച മുമ്പ് വിപഞ്ചിക ഇപ്പോള്‍ അതുല്യ…

    കൊല്ലം: ഷാര്‍ജ റോളയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ(30) ഭര്‍ത്താവില്‍ നിന്നേറ്റത് ക്രൂരപീഡനം. ബിരുദധാരിയായ അതുല്യ ജോലി ചെയ്യാന്‍ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും സതീഷ് സമ്മതിച്ചിരുന്നില്ല. ഒടുവില്‍ മുവൈലയിലെ സഫാരി മാളിലെ സ്ഥാപനത്തില്‍ അതുല്യക്ക് ജോലി ശരിയായിരുന്നു. ഇന്ന് ജോലിയില്‍ പ്രവേശിക്കേണ്ടതുമായിരുന്നു. ജോലി ചെയ്യണമെന്ന ആശ പൂര്‍ത്തീകരിക്കും വിധം അതുല്യ ജീവനൊടുക്കിയത് തീര്‍ത്തും പിടിച്ചു നില്‍ക്കാനാകാത്തതുകൊണ്ടായിരിക്കുമെന്നാണ് കൂട്ടുകാരികളും ബന്ധുക്കളും പറയുന്നത്. വെള്ളി രാത്രിയാണ് അതുല്യയെ റോള പാര്‍ക്കിനടുത്തെ കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ അരോമ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാല്‍ അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിന് തെളിവായാണ് ഫോട്ടോകളും വിഡിയകളും ഇവര്‍ സൂക്ഷിക്കുന്നത്. അതുല്യ മരിക്കുന്നതിന് മുന്‍പ് തൊട്ടടുത്തെ കെട്ടിടത്തില്‍ താമസിക്കുന്ന…

    Read More »
  • Breaking News

    ഫഹദ് ഫാസിൽ- വടിവേലു ചിത്രം മാരീസനിലെ പുതിയ ഗാനം പുറത്ത്

    ഫഹദ് ഫാസിൽ, വടിവേലു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കർ ഒരുക്കിയ ‘മാരീസൻ’ എന്ന തമിഴ് ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘മാരീസ’ എന്ന വരികളോടെയുള്ള ഗാനത്തിന് സംഗീതം പകർന്നത് യുവാൻ ശങ്കർ രാജയാണ്. ശബരിവാസൻ ഷൺമുഖം വരികൾ രചിച്ച ഗാനം ആലപിച്ചിരിക്കുന്നതും യുവാൻ ശങ്കർ രാജ തന്നെയാണ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന 98 ആം ചിത്രമായാണ് ‘മാരീസൻ’ എത്തുന്നത്. ജൂലൈ 25 നു ചിത്രം ആഗോള റിലീസായി എത്തും. എക്സികുട്ടീവ് പ്രൊഡ്യൂസർ- ഇ ഫോർ എന്റർടൈൻമെന്റ്. ചിത്രം കേരളത്തിൽ എത്തിക്കുന്നതും ഇ ഫോർ എന്റർടൈൻമെന്റ് ആണ്. വി കൃഷ്ണമൂർത്തി കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ച ഈ ചിത്രത്തിൽ കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിങ്സ്റ്റൺ, രേണുക, ശ്രാവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. “മാമന്നൻ” എന്ന സൂപ്പർ…

    Read More »
Back to top button
error: