Month: July 2025

  • Movie

    സോഷ്യല്‍ മീഡിയ കത്തിച്ച് റൊമാന്റിക് ഡാന്‍സ് കോമഡി മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം ‘ലവ് യു ബേബി’

    ക്യാമ്പസ് പശ്ചാത്തലത്തില്‍ പ്രണയവും നര്‍മ്മവും ചേര്‍ത്തൊരുക്കിയ മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം ‘ലവ് യു ബേബി’ യുട്യൂബില്‍ തരംഗമാകുന്നു. ബഡ്‌ജെറ്റ് ലാബ് ഷോര്‍ട്ട്‌സ് യു ട്യൂബിലൂടെയാണ് റിലീസ് ചെയ്തത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുണ്‍കുമാറാണ് നായകവേഷം അവതരിപ്പിച്ചിരിക്കുന്നത്. നായികയാകുന്നത് ജിനു സെലിന്‍. വരാഹ ഫിലിംസിന്റെ ബാനറില്‍ ജിനു സെലിന്‍ നിര്‍മ്മിച്ച് എസ് എസ് ജിഷ്ണുദേവ് തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നു. പോണ്ടിച്ചേരിയിലെ മനോഹര ലൊക്കേഷനില്‍ ചിത്രീകരിച്ച ലവ് യു ബേബിയില്‍ ടി സുനില്‍ പുന്നക്കാട്, അഭിഷേക് ശ്രീകുമാര്‍, അരുണ്‍ കാട്ടാക്കട, അഡ്വ ആന്റോ എല്‍ രാജ്, സിനു സെലിന്‍, ധന്യ എന്‍ ജെ, ജലത ഭാസ്‌ക്കര്‍, ബേബി എലോറ എന്നിവരും കഥാപാത്രങ്ങളാകുന്നു. ‘മന്ദാരമേ…..’ എന്നു തുടങ്ങുന്ന ഗാനം ഈണം നല്‍കിയത് ദേവ് സംഗീതാണ്. ഓര്‍ക്കസ്‌ട്രേഷന്‍ നടത്തിയത് എബിന്‍ എസ് വിന്‍സന്റ്. ലൈവ് സ്റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യമായ സാംസണ്‍ സില്‍വയാണ് ഗാനാലാപനം…

    Read More »
  • Breaking News

    പുറത്ത് പറഞ്ഞാല്‍ കാലും കൈയ്യും തല്ലിയൊടിക്കുമെന്ന് അമ്മയുടെ ഭീഷണി; സഹോദരനും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു; ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അച്ഛനോട് പറഞ്ഞു; അച്ഛന്റെ പരാതിയില്‍ അമ്മയ്ക്കും കാമുകനുമെതിരെ കേസ്

    തിരുവനന്തപുരം: ചെമ്പഴന്തിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയ്ക്കും കാമുകനുമെതിരായി കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആനന്ദേശ്വരം സ്വദേശിനിയായ അനുവിനെയും കാമുകന്‍ പ്രണവിനെയുംതിരെയാണ് നടപടി. ട്യൂഷന്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മകനെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. പൊത്തന്‍കോട് സെന്റ് തോമസ് സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് ഇര. സംഭവത്തില്‍ കുട്ടിയുടെ ഇരു കാലുകളിലും മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സാറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടകവീട്ടില്‍ രണ്ട് മക്കളുമായി താമസിക്കുന്ന അനു, പ്രണവുമൊത്ത് പാര്‍ട്ണര്‍ഷിപ്പില്‍ ബ്യൂട്ടിഷ്യന്‍ അക്കാദമി നടത്തുന്നുണ്ട്. വിവാഹബന്ധത്തില്‍ പ്രശ്നം ഉള്ള അനു ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയാണ്. നേരത്തെ നിരവധി തവണ മര്‍ദ്ദിച്ചിരുന്നതായി കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. സഹോദരനും ക്രൂര മര്‍ദ്ദനത്തിന് വിധേയനാകാറുണ്ടെന്നും കുട്ടി പറഞ്ഞു. മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ കാലും കയ്യും തല്ലിയൊടിക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയിരുന്നു. ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കുട്ടി അച്ഛനുമായി ബന്ധപ്പെടുന്നത്. തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്.…

    Read More »
  • Breaking News

    സാമ്പത്തിക തര്‍ക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി: ചികിത്സയിലിരുന്ന ജ്വല്ലറി ഉടമ മരിച്ചു

    കോട്ടയം: പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകന്‍ (55) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. അശോകന് 80 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇളംതുരുത്തിയില്‍ ഹരി (59) ജ്വല്ലറിയിലെത്തി അശോകന് നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. തീയിട്ട ഉടന്‍ ഓടി രക്ഷപെട്ട പ്രതി ഹരി, ഒരു മണിക്കൂറിനുശേഷം രാമപുരം പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. പൊള്ളലേറ്റ അശോകനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു. തുളസീദാസും അശോകനും തമ്മില്‍ കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാമപുരം സ്റ്റേഷനില്‍ തന്നെ പരാതികളും കേസുകളും ഉണ്ടായിട്ടുണ്ട്.

    Read More »
  • Breaking News

    ചൈനയുടെ ഉപരോധം; ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് മേഖല വന്‍ പ്രതിസന്ധിയില്‍; 32 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്; ജപ്പാനില്‍നിന്ന് ഇറക്കുമതി നാലിരട്ടി വിലയ്ക്ക്; മോദിയുടെ സന്ദര്‍ശനത്തിനു മുമ്പായി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും ചൈന തള്ളി

    ന്യൂഡല്‍ഹി: 2020ലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടികള്‍ ഇന്ത്യക്കുതന്നെ തിരിച്ചടിയാകുന്നെന്നു റിപ്പോര്‍ട്ട്. ഇന്ത്യക്കെതിരേ അനൗദ്യോഗികവും കൃത്യമയാ ലക്ഷ്യമിട്ടും ചൈന ഏര്‍പ്പെടുത്തിയ വ്യാപാര ഉപരോധം ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണ്‍, ഇലക്‌ട്രോണിക് വ്യവസായത്തെ ഗുരുതരമായി ബാധിച്ചെന്നാണു റിപ്പോര്‍ട്ട്. ചൈനയുമായി ബന്ധപ്പെട്ട സമീപകാലത്ത് ഇന്ത്യ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധിക്കാന്‍ പോലും ചൈനീസ് അധികൃതര്‍ തയാറായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. എട്ടു ദിവസത്തിനിടെ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും ചെന്നിടങ്ങളിലെല്ലാം ദേശീയ ബഹുമതികള്‍ നല്‍കി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ചെന്നും പ്രചാരണം ശക്തമാകുമ്പോഴാണ് ഇന്ത്യന്‍ മന്ത്രിമാരുടെ സന്ദര്‍ശനങ്ങള്‍ പ്രത്യേകിച്ചു ഗുണമുണ്ടാക്കുന്നില്ലെന്ന ആരോപണം ഇന്ത്യന്‍ വ്യവസായ മേഖലകളില്‍നിന്നുതന്നെ ഉയരുന്നത്. സെല്ലുലാര്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) സര്‍ക്കാരിനു നല്‍കിയ കത്തിലാണ് ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് മേഖല അനുഭവിക്കുന്ന ഗുരുതര പ്രതിസന്ധികള്‍ പുറത്തുവരുന്നത്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ 32 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നഷ്ടമുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ചൈനയില്‍നിന്നുള്ള ഉപകരണങ്ങള്‍, പ്രത്യേക മെഷീനുകള്‍, നിര്‍ണായക പാര്‍ട്‌സുകള്‍ എന്നിവയ്ക്കാണ് ചൈന അനൗദ്യോഗിക നിയന്ത്രണം…

    Read More »
  • Breaking News

    ആദ്യ ഭാര്യയ്ക്ക് മാസം 6,000 രൂപ ജീവനാംശം നല്‍കണം; മാല പൊട്ടിക്കാനിറങ്ങി, ‘തൊഴില്‍രഹിത’നായ യുവാവ് അറസ്റ്റില്‍

    മുംബൈ: മുന്‍ ഭാര്യയ്ക്ക് കോടതി ഉത്തരവിട്ട ജീവനാംശം നല്‍കുന്നതിനായി മാല മോഷണത്തിനിറങ്ങിയ യുവാവ് പോലീസ് പിടിയില്‍. നാഗ്പുര്‍ മങ്കപുരിലെ ഗണപതിനഗര്‍ സ്വദേശിയായ കനയ്യ നാരായണ്‍ ബൗരാഷിയാണ് അറസ്റ്റിലായത്. അടുത്തിടെ നടന്ന ഒരു കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ഫെബ്രുവരി 22-ന് മനീഷ്നഗറില്‍ ബൈക്കിലെത്തിയ അക്രമി ജയശ്രീ ജയകുമാര്‍ ഗഡെ എന്ന 74-കാരിയുടെ സ്വര്‍ണ്ണ മാല കവര്‍ന്നിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കനയ്യയിലേക്കെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കൂടുതല്‍ ചോദ്യംചെയ്യലില്‍ ഇയാള്‍ ഇത്തരത്തില്‍ നാല് കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. വിവാഹബന്ധം വേര്‍പെടുത്തിയ പ്രതിയോട് ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം, ആദ്യ ഭാര്യയ്ക്ക് പ്രതിമാസം 6,000 രൂപ ജീവനാംശം നല്‍കാനാണ് താന്‍ മാല പൊട്ടിക്കലിലേക്ക് കടന്നതെന്നാണ് കനയ്യ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തൊഴില്‍രഹിതനാണ് ഇയാള്‍. എന്നാല്‍, കോവിഡ് സമയത്ത് ഇയാള്‍…

    Read More »
  • Breaking News

    ഇന്‍സ്റ്റഗ്രാം പ്രണയം, ഒന്നിച്ച് താമസം; എഎസ്‌ഐയായ കാമുകിയെ കൊന്ന് അതേ സ്റ്റേഷനില്‍ കീഴടങ്ങി സൈനികന്‍

    അഹമദാബാദ്: പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തിയ ശേഷം പൊലീസില്‍ കീഴടങ്ങി സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. കച്ചിലെ അഞ്ജര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയ അരുണാബെന്‍ ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ലിവ് ഇന്‍ പങ്കാളിയായ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ദിലീപ് ഡാങ്ചിയ അരുണാബെന്‍ ജോലി ചെയ്തിരുന്ന അതേ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടില്‍ വച്ച് അരുണാബെന്നും ദിലീപും തമ്മില്‍ വഴക്കുണ്ടായതായാണ് പൊലീസ് പറയുന്നത്. സംസാരത്തിനിടയില്‍ ദിലീപിന്റെ അമ്മയെക്കുറിച്ച് അരുണ മോശം പരാമര്‍ശം നടത്തിയെന്നും തര്‍ക്കം രൂക്ഷമായതോടെ ദിലീപ് ദേഷ്യത്തില്‍ അരുണബെന്നിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്. മണിപ്പുരില്‍ ജോലി ചെയ്തിരുന്ന ദിലീപും അരുണയും തമ്മില്‍ ദീര്‍ഘനാളായി പരിചയത്തിലായിരുന്നെന്നും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ പരിചയത്തിലായത്. തുടര്‍ന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

    Read More »
  • Breaking News

    ആര്‍ടിഒയുടെ യാത്രയയപ്പ് പരിപാടിക്കിടെ വിജിലന്‍സ് റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനായി സൂക്ഷിച്ച 66,600 രൂപ പിടിച്ചെടുത്തു; നിലമ്പൂരില്‍ ജനല്‍ വഴി പുറത്തേക്ക് എറിഞ്ഞത് 49,300 രൂപ!

    തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ഏജന്റ്മാരില്‍ നിന്ന് ഡ്രൈവിംഗ് സ്‌കൂളുകളുടെ വിഹിതം രേഖപ്പെടുത്തിയ പട്ടികയും പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനായി സൂക്ഷിച്ച 66,600 രൂപ പിടിച്ചെടുത്തു. സ്ഥലം മാറിപ്പോകുന്ന ആര്‍ടിഒ യുടെ യാത്രയയപ്പ് പരിപാടിയിലായിരുന്നു പരിശോധന. പീരുമേട് ആര്‍ടിഒ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പതിനാറായിരം രൂപയും പിടിച്ചെടുത്തു. ഓപ്പറേഷന്‍ ക്ലീന്‍ വീല്‍ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി മോട്ടര്‍ വാഹന ഓഫീസുകളില്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ ഓഫീസിലും റെയ്ഡ് നടത്തിയത്. രാത്രി പത്തുമണി വരെ പരിശോധന നീണ്ടു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കുമെന്നും വിജിലന്‍സ് അറിയിച്ചു. അതിനിടെ, നിലമ്പൂര്‍ ജോയിന്റ് ആര്‍ടി ഓഫിസില്‍ പൊലീസ് വിജിലന്‍സ് പരിശോധനയ്ക്കിടെ, ജനാല വഴി പുറത്തേക്ക് എറിഞ്ഞത് ഉള്‍പ്പെടെ 53,800 രൂപ കണ്ടെടുത്തു. ഡിവൈഎസ്പി പി.ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് ഇന്നലെ വൈകിട്ട് 4.30ന് വിജിലന്‍സ് നിലമ്പൂര്‍ ചന്തക്കുന്നിലെ ആര്‍ടി ഓഫിസിലെത്തിയത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ മനഃപൂര്‍വം വൈകിപ്പിച്ച്, ഏജന്റുമാരെ സമീപിച്ചു പണം…

    Read More »
  • Breaking News

    ഷോക്കടിപ്പിക്കുന്ന കണക്ക്!!! 15 വര്‍ഷത്തിനിടെ മരണം 3,679; കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 241, 9 പേര്‍ കെഎസ്ഇബി ജീവനക്കാര്‍

    തിരുവനന്തപുരം: കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേരളത്തില്‍ വൈദ്യുതി അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 3,679 പേര്‍ക്ക്. 2,480 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 241 പേരാണ് വൈദ്യുതി അപകടങ്ങളില്‍ മരിച്ചത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റേതാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. ഓരോ വര്‍ഷവും 200 മുകളിലാണ് സംസ്ഥാനത്തെ വൈദ്യുത അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം. 2020 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്ക് മാത്രം നോക്കിയാല്‍ ഇത് വ്യക്തമാണ്. 2020-21ല്‍ 242 പേര്‍ മരിച്ചെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 241 പേരുടെ ജീവന്‍ വൈദ്യുതി അപഹരിച്ചു. അല്‍പം കുറവ് 2023-24ല്‍ മാത്രം. 205 പേര്‍ ആ വര്‍ഷം വൈദ്യുതി ആഘാതമേറ്റ് മരണത്തിന് കീഴടങ്ങി. ഈ ഒരു വര്‍ഷത്തിനിടയില്‍ മരിച്ച പൊതുജനങ്ങള്‍ 222 പേരാണ്. അനധികൃത വൈദ്യുതി വേലികള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍, ലൈനിന് സമീപം ഇരുന്പ് തോട്ടി ഉപയോഗിക്കുന്നതെല്ലാം അപകടത്തിന് കാരണമായിട്ടുണ്ട്. ജോലിക്കിടയില്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം മരിച്ച കെഎസ്ഇബി…

    Read More »
  • Breaking News

    എംഎല്‍എ സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച് എഎപി നേതാവ്; അന്‍മോലിന്റെ രാജിപ്രഖ്യാപനം കെജ്രിവാളുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ

    ചണ്ഡീഗഡ്: ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും ഗായികയുമായ അന്‍മോല്‍ ഗഗന്‍ മാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാഷ്ട്രീയം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഖരാറില്‍ നിന്നുള്ള എംഎല്‍എയായ അന്‍മോല്‍, പഞ്ചാബ് നിയമസഭാ സ്പീക്കര്‍ കുല്‍ത്താര്‍ സിംഗ് സന്ധ്വാന് രാജി സമര്‍പ്പിക്കുകയായിരുന്നു. ”എന്റെ ഹൃദയം ഭാരമുള്ളതാണ്, എംഎല്‍എ സ്ഥാനത്തു നിന്നുള്ള എന്റെ രാജി സ്പീക്കര്‍ അംഗീകരിക്കണം”- എക്‌സിലെഴുതിയ കുറിപ്പില്‍ അന്‍മോല്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് ആശംസകള്‍ നേര്‍ന്ന അവര്‍, പഞ്ചാബ് സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖരാര്‍ സീറ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അന്‍മോല്‍, ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മന്ത്രിയായി കുറച്ചുകാലം സേവനമനുഷ്ഠിച്ചിരുന്നു. ടൂറിസം, തൊഴില്‍, തുടങ്ങിയ പ്രധാന വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ 2024 സെപ്റ്റംബറില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ ഇവരെ ഒഴിവാക്കിയിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ്, ജനപ്രിയ പഞ്ചാബി ഗായികയായിരുന്നു അന്‍മോല്‍. 2020 ജൂലൈയിലാണ് അവര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്.…

    Read More »
  • Breaking News

    ശിഖര്‍ ധവാന്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി; പാകിസ്താന് എതിരായ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്റ്‌സ് ക്രിക്കറ്റ് മത്സരം റദ്ദാക്കി; യുവരാജ് സിംഗ് നായകനായ ഇന്ത്യന്‍ ലജന്റ്‌സ് ടീം പിന്‍മാറിയത് പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധിച്ച്

    ബര്‍മിംഗ്ഹാം: പഹല്‍ഗാം ആക്രമണത്തിന്റെ പേരില ശിഖര്‍ ധവാന്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതോടെ ബര്‍മിംഗ്ഹാമില്‍ ഇന്നു (ഞായര്‍) നടക്കേണ്ടിയരുന്ന ഇന്ത്യ-പാക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലജന്‍ഡ്‌സ് ക്രിക്കറ്റ് മത്സരം റദ്ദാക്കി. ജൂണ്‍ 18ന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പിന്റെ ഫൈനല്‍ ഓഗസ്റ്റ് രണ്ടിലേക്കാണു നിശ്ചയിച്ചിട്ടുള്ളത്. ലോകകപ്പ് ജേതാവായ യുവരാജ് സിംഗാണ് ഇന്ത്യന്‍ ലജന്റ്‌സിന്റെ ക്യാപ്റ്റന്‍. ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍, സുരേഷ് റെയ്ന, റോബിന്‍ ഉത്തപ്പ, വരുണ്‍ ആരോണ്‍ തുടങ്ങിയവരും ടീമിലുണ്ട്. ചില സന്തോഷകരമായ ഓര്‍മകള്‍ പുനസൃഷ്ടിക്കുക മാത്രമായിരുന്നു ടൂര്‍ണമെന്റിന്റെ ലക്ഷ്യമെന്നു റദ്ദാക്കല്‍ തീരുമാനം അറിയിച്ചു ഡബ്ല്യുസിഎല്‍ ഭാരവാഹികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അറിയിച്ചു. Dear all , pic.twitter.com/ViIlA3ZrLl — World Championship Of Legends (@WclLeague) July 19, 2025 ‘ഈ വര്‍ഷം പാകിസ്താന്‍ ഹോക്കി ടീം ഇന്ത്യയിലെത്തുമെന്നു വാര്‍ത്തകള്‍ കേട്ടിരുന്നു. അടുത്തിടെ ഇന്ത്യ-പാക് വോളിബോള്‍ മത്സരവും നടന്നിരുന്നു. ഇനിയും ഇരു ടീമുകളും പങ്കെടുക്കുന്ന…

    Read More »
Back to top button
error: