Month: July 2025
-
Breaking News
‘അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടു’; പാകിസ്താന്റെ ആരോപണം വീണ്ടും ആവര്‍ത്തിച്ച് യു.എസ്. പ്രസിഡന്റ് ട്രംപ്; യുദ്ധം നിര്‍ത്തിയത് വ്യാപാരം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍; പാര്‍ലമെന്റ് സമ്മേളനം കൂടുതല്‍ പ്രക്ഷുബ്ധമാകും
ന്യൂയോര്‍ക്ക്: ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ആരോപണം വീണ്ടും ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്താന്‍ യുദ്ധ സമയത്ത് നടത്തിയ ആരോപണം ട്രംപീ വീണ്ടും ആവര്‍ത്തിക്കുന്നതു പാര്‍ലമെന്റ് സമ്മേളിക്കുന്ന സമയത്താണെന്നതും ശ്രദ്ധേയമാണ്. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ഒരു പരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കുന്നതിനിടെ ട്രംപ് ആവര്‍ത്തിച്ചെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഏതു രാജ്യത്തിന്റെ യുദ്ധ വിമാനങ്ങളാണു നഷ്ടപ്പെട്ടതെന്നു ഇക്കുറിയും ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യത്തിന്റെയുംകൂടിയാണോ അതോ ഏതെങ്കിലും ഒരു രാജ്യത്തിന്റെയാണോ എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പാകിസ്താന്റെ ആരോപണം ട്രംപ് മുമ്പും ആവര്‍ത്തിച്ചിരുന്നു. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കുവേണ്ടി വൈറ്റ് ഹൗസില്‍ വിളിച്ച അത്താഴ വിരുന്നിലാണ് ട്രംപ് ആദ്യമായി ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയും പാകിസ്താനും തമ്മില്‍ നമുക്കു ബന്ധമുണ്ട്. രണ്ടു രാജ്യത്തിന്റെയും നാലോ അഞ്ചോ യുദ്ധ വിമാനങ്ങള്‍ ആക്രമണത്തിനിടെ ആകാശത്തുവച്ചു തകര്‍ന്നിട്ടുണ്ട്. യുദ്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടും ആണവരാജ്യങ്ങളാണ്. അവരാണു പരസ്പരം പോരടിച്ചത്. ഞാന്‍ ഇടപെട്ടത് അതുകൊണ്ടാണെ’ന്നും…
Read More » -
Crime
കാസര്‍കോട് ട്രെയിനില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: ട്രെയിനില്‍ യാത്രയ്ക്കിടെ കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. നെയ്വേലി സ്വദേശി വെങ്കിടേശന്‍ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി-പോര്‍ബന്ദര്‍ എക്‌സ്പ്രസിലാണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജനറല്‍ കോച്ചിലായിരുന്നു സംഭവം. വെങ്കിടേഷ് കണ്ണൂര്‍ മുതല്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തിരുന്നു. വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ബഹളം വെച്ചതോടെ സീറ്റില്‍നിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാര്‍ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസര്‍കോട്ടെത്തിയപ്പോള്‍ റെയില്‍വേ പോലീസിന് കൈമാറുകയായിരുന്നു. വിദ്യാര്‍ഥിനി ഇ-മെയിലില്‍ നല്‍കിയ പരാതിയെതുടര്‍ന്ന് റെയില്‍വേ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൊസ്ദുര്‍ഗ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടു; കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തു
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ അധിക്ഷേപ പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തു. എറണാകുളം ഏലൂരിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വൃന്ദ വിമ്മിക്കെതിരെയാണ് കേസ്. ഫേസ്ബുക്കിലാണ് വൃന്ദ അധിക്ഷേപ പോസ്റ്റ് പങ്കുവച്ചത്. വൃന്ദ വിമ്മി എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡിവൈഎഫ് നേതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഉമ്മന്‍ചാണ്ടിയേയും കുടുംബത്തെയും വിഎസ് അധിക്ഷേപിച്ചത് ഒരു കോണ്‍ഗ്രസുകാരനും മറന്നുപോകരുതെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. വി.എസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യാസിന്‍ അഹമ്മദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡി വൈ എഫ് ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പിന്നീട് ജാമ്യത്തില്‍ വിട്ടു. വി.എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട അദ്ധ്യാപകനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം നഗരൂര്‍ സ്വദേശിയായ അനൂപിനെയാണ് (45) കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയെടുത്തതിനുശേഷം തുടര്‍ നടപടികളിലേയ്ക്ക് കടക്കുമെന്ന് പൊലീസ്…
Read More » -
Breaking News
മുന്‍ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ കേസുകളുടെ പരമ്പര; അച്ഛനും മകനും ജയിലില്‍ കിടന്നത് നൂറിലേറെ ദിവസം; IPS ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ദാമ്പത്യ കലഹത്തിനിടെ ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും കേസില്‍ കുടുക്കി ജയിലിലടച്ച ഐപിഎസ് ഓഫീസര്‍ പരസ്യമായി മാപ്പു പറയണമെന്ന് സുപ്രീം കോടതി. ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇരുവരോടും നീരുപാധികം മാപ്പ് ചോദിക്കുന്നത് പ്രസിദ്ധീകരിക്കണമെന്നും അത് കോടതിയെ ധരിപ്പിക്കണമെന്നും സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് എ.ജി മാസി എന്നിവരുടെ ബെഞ്ചാണ് ഉത്തരവിറക്കിയത്. 2022 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ യുവതി തന്റെ മുന്‍ഭര്‍ത്താവിനെതിരെ 15 കേസുകളാണ് ചുമത്തിയത്. വധശ്രമം, ലൈംഗികപീഡനം, ഗാര്‍ഹികപീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ ചുമത്തിയത്. ഇവരും ഭര്‍ത്താവും തമ്മിലുള്ള വിവാഹമോചനത്തിന് പിന്നാലെ മകളുടെ സംരക്ഷണാവകാശത്തിനുമുള്ള കേസ് കുടുംബ കോടതിയില്‍ പുരോഗമിക്കവേയാണ് ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ ഇവര്‍ പല കേസുകളും ചുമത്തിയത്. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള നിയമയുദ്ധം തുടങ്ങി. അത് ഹൈക്കോടതിയും കടന്ന് സുപ്രീം കോടതി വരെയെത്തി. 2018-ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. നീണ്ടകാലമായി തുടരുന്ന കേസുകള്‍ മൂലം ഭര്‍ത്താവ് 109 ദിവസവും അയാളുടെ…
Read More » -
Breaking News
ഹൂറിഫൈഡ്! പാര്‍ലമെന്റ് ആക്രമണത്തിലും മുംബൈ ആക്രമണത്തിലും പങ്കെടുത്തു; ഓപ്പറേഷന്‍ സിന്ദൂരില്‍ പരിക്കേറ്റ ലഷ്‌കര്‍ ഭീകരന്‍ മരിച്ചു
കറാച്ചി : 2001-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകരാക്രമണത്തിലും 26/11 മുംബൈ ആക്രമണത്തിലും പ്രധാന പങ്കുവഹിച്ച ലഷ്‌കര്‍ ഭീകരന്‍ അബ്ദുള്‍ അസീസ് ആശുപത്രിയില്‍ മരിച്ചു. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി മെയ് 6-7 രാത്രിയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ അസീസിന് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുള്‍ അസീസ് വേദന അനുഭവിക്കുന്നതിന്റെയും ഇയാളുടെ ശവസംസ്‌കാര ചടങ്ങില്‍ മറ്റ് ലഷ്‌കര്‍ ഭീകരര്‍ കണ്ണുനീര്‍ പൊഴിക്കുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും ഒസിന്റ് ടിവിയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലഷ്‌കറിന്റെ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി, അബ്ദുള്‍ റൗഫ്, സംഘടനയിലെ മറ്റ് പ്രധാന അംഗങ്ങള്‍ എന്നിവര്‍ ഭീകരന്റെ സംസ്‌കാര ചടങ്ങില്‍ കണ്ണുനീര്‍ പൊഴിക്കുന്നത് കാണാം. ലഷ്‌കറെ ത്വയ്ബയുടെ പഴയതും വിശ്വസ്തനുമായ അംഗമായിരുന്നു അബ്ദുള്‍ അസീസ്. ഇയാള്‍ ഒരു തീവ്രവാദി മാത്രമായിരുന്നില്ല, മറിച്ച് സംഘടനയുടെ പ്രധാന ഫണ്ട് മാനേജര്‍ ആയിരുന്നു. പാകിസ്ഥാനികളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലും ബ്രിട്ടനിലും അമേരിക്കയിലും സ്ഥിരതാമസമാക്കിയ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളില്‍ നിന്നും സംഭാവനകള്‍ ശേഖരിച്ച് ലഷ്‌കറിലേക്ക് അയച്ചിരുന്നതായി പറയപ്പെടുന്നു.…
Read More » -
Breaking News
നാലു കുട്ടികളുടെ അമ്മ രണ്ടാം വട്ടവും കാമുകനൊപ്പം ഒളിച്ചോടി; ഇനി മടക്കമില്ലെന്ന് പ്രഖ്യാപനം, പോയത് മകളേക്കാള്‍ ആറു വയസിന് മൂത്തയാള്‍ക്കൊപ്പം
ലക്‌നൗ: നാല് കുട്ടികളുടെ അമ്മയായ നാല്‍പ്പതുകാരി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ്‌നഗര്‍ സ്വദേശി ജാനകി ദേവി എന്ന സ്ത്രീയാണ് തന്നേക്കാള്‍ പതിനഞ്ചുവയസിന് ഇളയതായ കാമുകനെ വിവാഹം കഴിച്ചത്. ഇരുപത് വര്‍ഷം മുമ്പാണ് യുവതി വിവാഹിതയായത്. മൂത്ത മകള്‍ക്ക് പതിനെട്ടും രണ്ടാമത്തെ മകന് പതിനാറും മൂന്നാമത്തെ മകന് പന്ത്രണ്ടും ഇളയകുട്ടിക്ക് എട്ടും വയസാണ്. കഴിഞ്ഞ നാല് വര്‍ഷമായി യുവതി ഇരുപത്തിനാലുകാരനുമായി പ്രണയത്തിലായിരുന്നു. ബന്ധുവിന്റെ വീട്ടില്‍വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പതിയെ ഇരുവരും പ്രണയത്തിലായി. ‘എനിക്ക് ഇനി എന്റെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ല. ഞാന്‍ എന്റെ കാമുകനൊപ്പമാണ് വന്നത്. എനിക്ക് അദ്ദേഹത്തോടൊപ്പം താമസിക്കണം’- എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മുംബയില്‍ ടൈല്‍ പണിക്കാരനാണ് യുവതിയുടെ ഭര്‍ത്താവ് രാംചരം പ്രജാപതി(47). ഇത് രണ്ടാമത്തെ തവണയാണ് യുവതി കാമുകനൊപ്പം പോകുന്നത്. ഒരു വര്‍ഷം മുമ്പായിരുന്നു ആദ്യത്തെ ഒളിച്ചോട്ടം. മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി. ഭര്‍ത്താവിനോട് മാപ്പ് പറഞ്ഞ് വീണ്ടും ഒന്നിച്ചുതാമസിക്കാന്‍ തുടങ്ങി. അടുത്തിടെ യുവതി വീണ്ടും…
Read More » -
Breaking News
ഇപ്പോഴും നുഴഞ്ഞു കയറാനാകാത്ത ഭീകരശൃംഖല; ദുര്‍ബലമായ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍; പഹല്‍ഗാം ആക്രമണത്തിനു ശേഷവും നിഴലായി തുടരുന്ന തീവ്രവാദ സാന്നിധ്യം; രാഷ്ട്രീയത്തിന്റെ മറവിലെ ആഹ്വാനങ്ങള്‍; ടിആര്‍എഫിനെ തീവ്രവാദ സംഘടനയാക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല; ലഷ്‌കറെ- തോയ്ബ കളം മാറ്റിച്ചവിട്ടുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: സെപ്റ്റംബറിലെ തെളിഞ്ഞ പ്രഭാതത്തില്‍ കശ്മീരിലെ മാള്‍ട്ടല്‍ഹാമ എന്ന ചെറിയ ഗ്രാമത്തില്‍നിന്ന് ഡയല്‍ഗാമിലെ മെറ്റല്‍-ഷട്ടറിംഗ് യൂണിറ്റിലേക്കു ജോലിക്കുപോയിരുന്ന ഖുര്‍ഷിദ് അഹമ്മദ് ഗാനി എന്ന സൗമ്യനായ ചെറുപ്പക്കാരന്‍. ബൈക്കില്‍ വീട്ടില്‍നിന്നു പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്തിരുന്ന യുവാവിനെ കഴിഞ്ഞ മാര്‍ച്ചില്‍ പോഷാമ, കാഞ്ചിയുള്ളാര്‍, അഡിജെന്‍ എന്നിവിടങ്ങളിലും ഏപ്രിലില്‍ ഷോപ്പിയാനിലെ ദേവ്പോര-പദ്പവാന്‍ ഗ്രാമങ്ങളിലും ജൂലൈയില്‍ കുല്‍ഗാമിലെ കുന്ദ്-മാല്‍വാന്‍ വനത്തില്‍ രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ക്കുമൊപ്പം ‘കാട്ടിലെ ദുഷ്ടാത്മാവിനെപ്പോലെ’ കണ്ടെത്തിയെന്നു ചിലര്‍ പറഞ്ഞപ്പോഴും ആരും ഒന്നും സംശയിച്ചിരുന്നില്ല. പക്ഷേ, പഹല്‍ഗാമിലെ ബൈസരന്‍ മൈതാനത്ത് കുടുംബങ്ങള്‍ക്കൊപ്പം ഉല്ലാസത്തിലായിരുന്ന ആളുകള്‍ക്കുനേരെ ‘കലിമ’ ചൊല്ലിച്ചശേഷം വെടിയുതിര്‍ത്ത തീവ്രവാദികളുടെ നേതാവായിരുന്നു ഗാനിയെന്നു കണ്ടെത്തുമ്പോള്‍ ഞെട്ടാത്തവരില്ല. ഒരോ സമയത്തും പോലീസിന്റെയും സൈന്യത്തിന്റെയും പട്രോളിംഗില്‍നിന്ന് ഇയാള്‍ ഇത്രകാലം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ നിരന്തര ആവശ്യം പരിഗണിച്ചു ലഷ്‌കറെയുടെ ശാഖയായ ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല. ഗാനിയെപ്പോലെ ഇന്ത്യയുടെ കണ്ണുവെട്ടിച്ച് ചെറുപ്പക്കാര്‍ കശ്മീര്‍ താഴ്‌വരകളില്‍ മരണത്തിന്റെ വ്യാപാരികളായി തുടരുന്നു എന്നതിലെ അപകടം ചെറുതല്ല. ലഷ്‌കറെ…
Read More » -
Breaking News
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെതിരെ വംശീയാക്രമണം; കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് നഗ്‌നനാക്കി വഴിയിലുപേക്ഷിച്ചു, കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച് നഗ്‌നനാക്കി വഴിയിലുപേക്ഷിച്ചു. കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. മര്‍ദിച്ച ശേഷം അക്രമികള്‍ ഇയാളെ നഗ്‌നനാക്കുകയും വഴിയിലുപേക്ഷിക്കുകയുമായിരുന്നു. വംശീയമായ ആക്രമണമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജൂലൈ 19ന് വൈകുന്നേരം ഡബ്ലിന്‍ 24ലെ ടാലറ്റിലെ പാര്‍ക്ക്ഹില്‍ റോഡിലാണ് ഒരുകൂട്ടം ഐറിഷ് യുവാക്കള്‍ ചേര്‍ന്ന് ആഴ്ചകള്‍ക്ക് മുമ്പ് അയര്‍ലാന്‍ഡിലേക്ക് കുടിയേറിയ ഇന്ത്യക്കാരനെ ക്രൂരമായി ആക്രമിച്ചത്. അക്രമണത്തില്‍ ഇയാള്‍ക്ക് കൈകള്‍ക്കും കാലിനും മുഖത്തും സാരമായ പരിക്കേറ്റിരുന്നു. വഴിയിലുപേക്ഷിക്കപ്പെട്ട നിലയില്‍ക്കണ്ട ഇയാളെ യാത്രക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇന്ത്യക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇയാള്‍ കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഐറിഷ് പോലീസ് തള്ളുകയും ടാലറ്റ് മേഖലയില്‍ ഇതിന് മുമ്പും സമാനമായി അക്രമണം നടന്നിട്ടുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റക്കാര്‍ക്കെതിരെ അക്രമണങ്ങള്‍ കൂടുന്നുണ്ടെന്നും അവര്‍ പ്രശ്‌നക്കാരെണെന്നുള്ള പ്രതീതി ഉണ്ടാക്കാനുള്ള മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഐറിഷ് ജ?സ്റ്റിസ് ജിം ഓകല്ല?ഗന്‍ പറഞ്ഞു. അയര്‍ലന്‍ഡിലെ…
Read More »

