Month: July 2025

  • Breaking News

    അമ്മയെ സംസ്‌കരിച്ചതിനു പിന്നാലെ മകന്റെ മൃതദേഹം കണ്ടെത്തി; നാടിന്റെ നോവായി കൃശിവ്

    കണ്ണൂര്‍: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയില്‍ അമ്മയ്ക്കൊപ്പം കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹവും കണ്ടെത്തി. റെയില്‍വേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേര്‍ന്നുള്ള കണ്ടല്‍ക്കാടുകള്‍ക്കിടയില്‍നിന്നാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ മൃതദേഹം കണ്ടെടുത്തത്. അടുത്തില വയലപ്ര സ്വദേശി എം.വി. റീമയുടെ (30) മകന്‍ കൃശിവ് രാജിന്റെ (കണ്ണന്‍) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച അര്‍ധരാത്രിയാണ് അമ്മ മകനെയുംകൊണ്ട് പുഴയില്‍ ചാടിയത്. ഞായറാഴ്ച രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് റീമയുടെ സംസ്‌കാരം നടത്തി. ഇന്നലെ പുഴയില്‍ ക്യാമറ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കൃശിവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. റീമ ഭര്‍തൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ശനിയാഴ്ച മാതാപിതാക്കള്‍ വീടിന്റെ മുകളിലത്തെ നിലയില്‍ ഉറങ്ങാന്‍പോയ ശേഷം രാത്രി പന്ത്രണ്ടരയോടെ മകന്‍ കൃശിവ് രാജിനെയും എടുത്ത് സ്‌കൂട്ടറിലാണു റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തിയത്. പാലത്തിലൂടെ കുട്ടിയുമായി നടക്കുന്നതുകണ്ട പ്രദേശവാസി കാര്യം തിരക്കാന്‍ എത്തുമ്പോഴേക്കും കുഞ്ഞുമായി പുഴയില്‍ ചാടുകയായിരുന്നു. 2015ല്‍ ആയിരുന്നു റീമയുടെ വിവാഹം. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍…

    Read More »
  • Breaking News

    ആഡംബരങ്ങളില്ലാത്ത വിഎസ്-വസുമതി വിവാഹം, വ്യത്യസ്തമായ ക്ഷണക്കത്തും; അച്ഛനെ ജയിലില്‍ കണ്ട മക്കള്‍…

    ആലപ്പുഴ കോടംതുരുത്തില്‍ നടന്ന ഒരു യോഗത്തില്‍ ഒരിക്കല്‍ വി.എസ് അച്യുതാനന്ദന്‍ പ്രസംഗിക്കാന്‍ വന്നിരുന്നു. വലിയ ആള്‍ക്കൂട്ടമുണ്ട് അന്ന് വിഎസിനെ കേള്‍ക്കാന്‍. അന്ന് പ്രസംഗം കേള്‍ക്കാന്‍ നിന്നവരുടെ കൂട്ടത്തില്‍ ആള്‍ക്കൂട്ടത്തിന് പിന്നില്‍ ഒരു പെണ്‍കുട്ടി നിന്നിരുന്നു. പാര്‍ട്ടിയില്‍ മഹിളാ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്ന വസുമതി. ചേര്‍ത്തല കുത്തിയതോടിനടുത്ത് കോടംതുരുത്തിലാണ് വസുമതിയുടെ വീട്. പ്രസംഗം കേട്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ സഖാവ് ടി.കെ രാമന്‍ വന്ന് ചോദിച്ചു. ‘ എങ്ങനെയുണ്ടായിരുന്നു സഖാവിന്റെ പ്രസംഗം’. നന്നായിരുന്നുവെന്ന് വസുമതി മറുപടിയും നല്‍കി. അക്കാലത്ത് സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലില്‍ നഴ്സിംഗ് പഠനം നടത്തുകയായിരുന്നു വസുമതി. പഠനം കഴിഞ്ഞ് ജോലി തുടങ്ങിയ ഇടയ്ക്ക് ആശുപത്രിയിലേക്ക് സുമതിയുടെ പേരില്‍ വീട്ടില്‍നിന്ന് ഒരു കമ്പി സന്ദേശം എത്തി. ‘ ഉടന്‍ വീട്ടിലേക്ക് എത്തണം’ എന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. വീട്ടില്‍ എത്തിയപ്പോള്‍ തന്റെ കല്യാണം നിശ്ചയിച്ചുവെന്നും വരന്‍ വിഎസ് അച്യുതാനന്ദനാണെന്നും സുമതി അറിഞ്ഞു. സംഭവമറിഞ്ഞ സുമതിക്ക് ഇഷ്ടക്കേടൊന്നും തോന്നിയില്ല. കാരണം മഹിളാ പ്രവര്‍ത്തകയായി പാര്‍ട്ടിയില്‍…

    Read More »
  • Breaking News

    സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ്: ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു!

    കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർദ്ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമായി . അന്താരാഷ്ട്ര സ്വർണ്ണവില 3427 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.40 ആണ്. 24 കാരറ്റ് സ്വർണ്ണ കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലാണ്. എല്ലാ കാരറ്റുകളുടെയും സ്വർണ്ണവിലയും ആനുപാതികമായി വർദ്ധിച്ചിട്ടുണ്ട്. 18K750 Gold Rate7695 14K585 Gold Rate 5995 9K585 Gold Rate 3860 Silver 125 40 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞമാസം 14ാം തീയതി ആയിരുന്നു ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി റെക്കോർഡ് ഇട്ടത്. അതിനുശേഷം വില ഒമ്പതിനായിരത്തിൽ താഴോട്ടു പോകാതെ നിൽക്കുകയും പിന്നീട് തിരിച്ചു കയറുകയും ആണ് ചെയ്തത്. എന്നാൽ ഏപ്രിൽ 22ന് അന്താരാഷ്ട്ര സ്വർണ്ണവില 3500 ഡോളർ എന്ന റെക്കോർഡിൽ എത്തിയപ്പോൾ രൂപയുടെ വിനിമയ നിരക്ക് 84.75 ലായിരുന്നതിനാൽ സ്വർണ്ണവില 9310 രൂപയിലായിരുന്നു. ഇന്ന്…

    Read More »
  • Crime

    അയല്‍വീട്ടുകാരുടെ അസഭ്യവര്‍ഷത്തില്‍ മനോവിഷമം; തിരുവനന്തപുരത്ത് 18 കാരി ജീവനൊടുക്കി

    തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂര്‍ വെണ്ണിയൂരില്‍ ഐടിഐ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷ (18) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിലാണ് അനുഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ സ്ത്രീയുള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി അസഭ്യം പറഞ്ഞതിലുള്ള മനോവിഷമത്താലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നു പറഞ്ഞ് അച്ഛന്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി. സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛന്‍ നേശമണിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അയല്‍വീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്നം ഉണ്ടായിരുന്നെന്നും അവിടുത്തെ മരുമകള്‍, അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി നടന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രശ്നമെന്നും പൊലീസ് പറഞ്ഞു. ധനുവച്ചപുരം ഐടിഐയില്‍ പ്രവേശനം നേടി അനുഷ ക്ലാസ് തുടങ്ങുന്നതു കാത്തിരിക്കെയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. സഹോദരി: ആരതി.

    Read More »
  • Breaking News

    വിഎസ്സിനെ നെഞ്ചിലേറ്റി ജന്മനാട്; വഴിനീളെ സ്‌നേഹാഭിവാദ്യങ്ങള്‍, സമരനായകന് അന്ത്യവിശ്രമം സമരഭൂമിയില്‍

    തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലെത്തി. ആയിരങ്ങളാണ് കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ആലപ്പുഴയുടെ വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വി എസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം 11 മണി മുതല്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. പിന്നീട് വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും. 21-ന് വൈകിട്ട് 3.20-നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും…

    Read More »
  • Breaking News

    അച്ഛന്റെ ജോലിയെച്ചൊല്ലി സേഹാദരങ്ങള്‍ തമ്മില്‍ തര്‍ക്കം; അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു, പ്രതിയെ തേടി പോലീസ്

    കൊല്ലം: മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. കരിക്കോട് ഐശ്വര്യ നഗര്‍, ജിഞ്ചുഭവനില്‍ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് സഹോദരന്‍ ജിഞ്ചുവിന്റെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.45-നാണ് സംഭവം. സംഭവത്തെപ്പറ്റി കിളികൊല്ലൂര്‍ പോലീസ് പറയുന്നത്: ഒട്ടേറെ കേസുകളില്‍ പ്രതിയാണ് മരിച്ച ലിഞ്ചു. മദ്യപിച്ചെത്തുന്ന സഹോദരങ്ങള്‍ തമ്മില്‍ വഴക്ക് പതിവാണ്. ചൊവ്വാഴ്ച രാത്രിയും വീടിനുമുന്നില്‍വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ ജിഞ്ചു കയ്യില്‍ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരിച്ചു. സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷനു കീഴില്‍ കരിക്കോട്ട് പ്രവര്‍ത്തിക്കുന്ന വെയര്‍ഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇവരുടെ അച്ഛന്‍ തങ്കച്ചന്‍. അദ്ദേഹത്തിന്റെ മരണശേഷം മൂത്തമകനായ ലിഞ്ചു ഈ ജോലിക്കു കയറി. ഇതില്‍ പ്രകോപിതനായ ജിഞ്ചു ജോലി തനിക്കു വേണമെന്നാവശ്യപ്പെട്ട് കുറച്ചുനാളായി വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. ജോലിയുടെ പേരിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതിക്കായി പോലീസ്…

    Read More »
  • Breaking News

    വ്യായാമം ചെയ്യാന്‍ മടിയോ? മടിമാറാന്‍ വഴിയുണ്ട്! പേഴ്സണാലിറ്റി ടൈപ്പിന് അനുസരിച്ചുള്ള വര്‍ക്ക് ഔട്ട് കണ്ടെത്താം

    ജനുവരി ഒന്നിന് ജിമ്മില്‍ പോകാനും വ്യായാമം ചെയ്യാനും നല്ല ഉത്സാഹമാണ്. രണ്ട് ദിവസം കഴിയുമ്പോള്‍ ആ താത്പരം അങ്ങ് കെടുന്നു. രാവിലെ എഴുന്നേറ്റ് ഓടാന്‍ പോകാന്‍ തീരുമാനിച്ചാലും അവസ്ഥ ഇതുതന്നെ. രണ്ട് ദിവസം പോകും. പിന്നെയങ്ങോട്ട് മടിയും. യൂട്യൂബ് നോക്കി വീട്ടിലിരുന്ന് വ്യായാമം ചെയ്യാമെന്ന് കരുതിയാലോ കുറച്ച് കഴിഞ്ഞ് ചെയ്യാം, പിന്നെ ചെയ്യാം, നാളെ ചെയ്യാം എന്ന് പറഞ്ഞ് നീട്ടിനീട്ടി വച്ച് അത് ചെയ്യാനേ പറ്റാതെ വരുന്നു. നമ്മില്‍ ചിലരെങ്കിലും ഇങ്ങനയൊരു അവസ്ഥയിലൂടെ കടന്ന് പോയിട്ടില്ലേ? കണ്‍സിസ്റ്റന്റായി വ്യായാമം ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നതെന്ത്? അത് ചിലപ്പോള്‍ നിങ്ങളുടെ പേഴ്സണാലിറ്റി ടൈപ്പിന് അനുസരിച്ചുള്ള വ്യായാമം നിങ്ങള്‍ തിരഞ്ഞെടുക്കാത്തതുകൊണ്ടും ആകാം. ലാസ് വേഗാസിനെ നെവാഡ സര്‍വലാശാലയിലെ മനശാസ്ത്ര വിഭാഗത്തിലെ ബ്രാഡ് ഡോനോഹ്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ചില രസകരമായ വിവരങ്ങള്‍ കണ്ടെത്തിയത്. നിരവധി സാധാരണ ജനങ്ങളില്‍ എട്ടാഴ്ചയോളം നടത്തിയ പഠനത്തിന്റെ ഫലമായാണ് പേഴ്സണാലിറ്റി ടൈപ്പും വ്യായാമവും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരിക്കുന്നത്. ഹൈ ന്യൂറോട്ടിസം…

    Read More »
  • Breaking News

    കീടനാശിനി തളിച്ച പച്ചക്കറി കഴിച്ചു; അച്ഛനും 2 പെണ്‍മക്കളും മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍

    ബെംഗളൂരു: വടക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂരില്‍ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും 2 മക്കളും മരിച്ചു. അമ്മയെയും 2 മക്കളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിരവാര്‍ തിമ്മപ്പുര്‍ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണു മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്. രമേഷ് രണ്ടേക്കറില്‍ പരുത്തിയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച പച്ചക്കറികളില്‍ കീടനാശിനി തളിച്ചിരുന്നു. തിങ്കള്‍ രാത്രി കുടുംബാംഗങ്ങള്‍ എല്ലാവരും അമരക്കയും റൊട്ടിയും ചോറും കഴിച്ചു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വയറുവേദനയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

    Read More »
  • Breaking News

    കാന്തപുരത്തോട് സംസാരിച്ചവരുമായി ബന്ധമില്ല; നിമിഷ പ്രിയയെ വെറുതേ വിടുമെന്ന വാര്‍ത്ത നിഷേധിച്ച് തലാലിന്റെ സഹോദരന്‍; ഡോ. കെ.എ. പോളിന്റെ വാദവും തള്ളി; ‘യെമനിലെ സോഴ്‌സ് ഞാനാണ്, നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധേയമാക്കും’

    സനാ: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് കഴിഞ്ഞ ദിവസം യെമനില്‍ നിന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഗ്ലോബല്‍ പീസ് ഇനീഷ്യേറ്റീവ് സ്ഥാപകന്‍ ഡോ. കെ.എ പോളായിരുന്നു ഇത്തരമൊരു വാദത്തിന് പിന്നില്‍. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മെഹ്ദി. നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കും എന്നാണ് അബ്ദുള്‍ ഫത്താഹ് മെഹ്ദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘ഇന്ത്യന്‍ സോഴ്സുകള്‍  നിമിഷപ്രിയയെ വെറുതെവിടുമെന്ന് പറയുന്നു. യെമന്‍ സോഴ്സ്, അത് ഞാനാണ്. ഇന്ത്യന്‍ നഴസിനെ ഉടന്‍ വധശിക്ഷയ്ക്ക് വിധേയമാക്കും’ എന്നാണ് െമഹ്ദി ഫെയ്സ്ബുക്കില്‍ കുറിച്ചത്. യെമന്‍ ടെലിവിഷനായ ബെല്‍കീസില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് മെഹ്ദിയുടെ കുറിപ്പ്. കാന്തപുരവുമായി ചര്‍ച്ച നടത്തിയെന്ന് അവകാശപ്പെടുന്നവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും തലാലിന്‍റെ സഹോദരന്‍ വ്യക്തമാക്കി. ഇത്തരക്കാരെ ഒരിക്കലും കണ്ടിട്ടില്ലെന്നും ആശയവിനിമയം നടത്തിയിട്ടില്ലെന്നും മെഹ്ദി മറ്റൊരു പോസ്റ്റില്‍ എഴുതി. ‘ചര്‍ച്ചകളെ പറ്റി ഞങ്ങള്‍ക്ക് പൂര്‍ണമായി അറിയാം. പ്രഭാഷകനുമായി ആശയവിനിമയം നടത്തിയവര്‍ തങ്ങളുടെ അനുവാദത്തോടെയല്ല…

    Read More »
  • Breaking News

    വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന്റെ നടുക്കം മാറും മുമ്പേ ഗള്‍ഫില്‍ മറ്റൊരു മരണംകൂടി; പ്രവാസികളെ ദുഖത്തിലാഴ്ത്തി ഡോ. ധനലക്ഷ്മി; വീട്ടില്‍ മരിച്ചനിലയില്‍

    വിപഞ്ചികയുടെയും അതുല്യയുടെയും മരണത്തിന്‍റെ നടുക്കം മാറുന്നതിന് മുന്‍പ് പ്രവാസികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണം. കണ്ണൂര്‍ തളാപ്പ് അരയക്കണ്ടി സ്വദേശി ഡോക്ടര്‍ ധനലക്ഷ്മി (54)യെ ആണ് അബുദാബി മുസഫയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സദാ പുഞ്ചിരിയുമായി അബുദാബിയിലെ കലാ–സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന ഇവരുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് മലയാളി സുഹൃത്തുക്കള്‍ പറയുന്നു. അബുദാബി ലൈഫ് കെയര്‍ ആശുപത്രിയില്‍ ഡെന്‍റിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ധനലക്ഷ്മി. പത്തുവര്‍ഷത്തിലേറെയായി യുഎഇയിലാണ് ഡോ.ധനലക്ഷ്മി താമസിക്കുന്നത്. രണ്ടുദിവസമായി ഫോണില്‍ വിളിച്ചിട്ട് കിട്ടാതെയായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ജീവനറ്റ നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസമായി ഡ്യൂട്ടിക്കും എത്തിയിരുന്നില്ല.മൃതദേഹം നിലവില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് അനുസരിച്ച് നാട്ടിലെത്തിക്കും. അണ്‍ഫിറ്റഡെന്ന പുസ്തകവും ഡോ.ധനലക്ഷ്മി എഴുതിയിട്ടുണ്ട്.

    Read More »
Back to top button
error: