Month: July 2025

  • India

    വ്യത്യസ്ത ക്യാരി ബാഗുകളിലായി ജെലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും: ബംഗളൂരുവില്‍ ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന് സമീപം സ്‌ഫോടകവസ്തുക്കള്‍

    ബംഗളൂരു: ബംഗളൂരുവില്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ബുധനാഴ്ചയാണ് കലസിപാല്യ ബിഎംടിസി ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന് സമീപം ആറ് ജെലാറ്റിന്‍ സ്റ്റിക്കുകളും ഏതാനും ഡിറ്റണേറ്ററുകളും കണ്ടെത്തിയത്. വ്യത്യസ്ത ക്യാരി ബാഗുകള്‍ക്കുള്ളിലായിരുന്നു സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നത്. ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചതനുസരിച്ച് പൊലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിട നിര്‍മാണ ആവശ്യങ്ങള്‍ക്കും ഖനനം പോലുള്ളവയ്ക്കും ഉപയോഗിക്കുന്ന വിലകുറഞ്ഞ സ്ഫോടക വസ്തുക്കളാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് ബംഗളൂരു വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണറായ എസ്. ഗിരീഷ് അറിയിച്ചു.

    Read More »
  • Breaking News

    കൂട്ട ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടോടി; രക്ഷിക്കാമെന്നു വാഗ്ദാനം ചെയ്തു ട്രക്ക് ഡ്രൈവറും പീഡിപ്പിച്ചു; ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പ്രതികളും പിടിയില്‍; അക്രമം പിറന്നാള്‍ ആഘോഷം കഴിഞ്ഞു മടങ്ങുംവഴി

    ന്യൂഡല്‍ഹി: ഒഡീഷയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു. മാല്‍ക്കാന്‍ഗിരി ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് ക്രൂരകൃത്യം അരങ്ങേറിയത്. ഇവരില്‍ നിന്ന് രക്ഷപ്പെട്ടോട്ടിയ പതിനഞ്ചുവയസുകാരിയെ ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മറ്റൊരു ട്രക്ക് ഡ്രൈവറും ബലാല്‍സംഗം ചെയ്തതെന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പ്രതികളെയും മല്‍ക്കാന്‍ഗിരി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മാല്‍ക്കാന്‍ഗിരി പട്ടണത്തില്‍ നിന്ന് 10-15 കിലോമീറ്റര്‍ അകലെയുള്ള വനത്തിലെത്തിച്ചാണ് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. പ്രതികള്‍ ഒന്നിനുപുറകെ ഒന്നായി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒടുവില്‍ പ്രതികളില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ടോടുകയായിരുന്നു. അവശനിലയിലായിരുന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞാണ് മറ്റൊരു ട്രക്ക് ഡ്രൈവറും പീഡനത്തിനിരയാക്കിയത്. മാല്‍ക്കാന്‍ഗിരി പട്ടണത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ എത്തിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ ട്രക്ക് ഡ്രൈവറോടൊപ്പം പെണ്‍കുട്ടിയെ കണ്ട നാട്ടുകാരാണ് പെണ്‍കുട്ടിയെ…

    Read More »
  • Breaking News

    ആരാകും അടുത്ത ഉപരാഷ്ട്രപതി? നഡ്ഡയും രാജ്‌നാഥ് സിംഗും ആരിഫ് മുഹമ്മദ് ഖാനും വരെ പരിഗണനയില്‍; പ്രതിപക്ഷ പിന്തുണയില്ലാതെ വിജയിപ്പിക്കാം; തരൂരിന്റെ സാധ്യത തള്ളി

    ജഗ്ദീപ് ധന്‍കറിന്‍റെ രാജിക്കുപിന്നാലെ അടുത്ത ഉപരാഷ്ട്രപതി ആരാവും എന്നതില്‍ ചര്‍ച്ച സജീവം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുതല്‍ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന ജെ.പി നഡ്ഡയുടെ പേര് വരെ ഉയര്‍ന്നു കേള്‍ക്കുന്നു. ഭരണഘടനയനുസരിച്ച് ഉപരാഷ്ട്രപതി രാജിവച്ചാല്‍ 60 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ബി.ജെ.പി. ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുടെപേരും പരിഗണനയില്‍ ഉണ്ട്. കഴിഞ്ഞതവണ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സാധ്യത കല്‍പിച്ചിരുന്ന ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പട്ടികയിലുള്ള മറ്റൊരാള്‍.  കേരളത്തിലും ബിഹാറിലുമായി അഞ്ചു വര്‍ഷത്തിലധികമായി ഗവര്‍ണര്‍ പദവിയില്‍ തുടരുകയാണ് അദ്ദേഹം. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ടറല്‍ കോളജില്‍ ഉള്ളത്. എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാല്‍ പ്രതിപക്ഷ പിന്തുണയില്ലാതെ തന്നെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാം. ശശി തരൂര്‍  ഉപരാഷ്ട്രപതിയാകും എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും തീര്‍ത്തും അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് തരൂരിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.

    Read More »
  • Breaking News

    ലൈംഗികബന്ധത്തിനിടെ സ്വവര്‍ഗദമ്പതികളുടെ ഇരട്ടക്കൊല; പിന്നാലെ രക്തത്തില്‍ കുളിച്ച് നഗ്‌നനൃത്തം; പോണ്‍ താരം കുറ്റക്കാരന്‍

    ലണ്ടന്‍: യു.കെയെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ പോണ്‍താരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്വവര്‍ഗദമ്പതികളായ ആല്‍ബര്‍ട്ട് അല്‍ഫോന്‍സോ (62), പോള്‍ ലോങ്വര്‍ത്ത് (71) എന്നിവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിലാണ് പോണ്‍ താരം യോസ്റ്റിന്‍ ആന്‍ഡ്രെസ് മോസ്‌ക്വേറ (35) കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിനായിരുന്നു ലണ്ടനിലെ ഷെപ്പേര്‍ഡ്‌സ് ബുഷിലെ ഫ്‌ലാറ്റില്‍ കൊല നടന്നത്. ലൈംഗിക ബന്ധത്തിനിടെ അല്‍ഫോന്‍സോയെ മോസ്‌ക്വേറ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ലോങ്വര്‍ത്തിനെയും കൊലപ്പെടുത്തി. കൊലപാതക ദൃശ്യങ്ങള്‍ പ്രതി ക്യാമറയില്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. കൊലയ്ക്ക്‌ശേഷം രണ്ടുപേരുടെയും തല മുറിച്ച് മാറ്റി ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി രണ്ട് സ്യൂട്ട് കേസുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം രക്തത്തില്‍ കുളിച്ച നിലയില്‍ നഗ്‌നനായി നൃത്തം ചെയ്യുന്ന വീഡിയോ പ്രതി ചിത്രീകരിച്ചു. വിചാരണ ആരംഭിക്കുന്നതിന് മുമ്പ്, അല്‍ഫോന്‍സോയെ കൊന്നതായി മോസ്‌ക്വേറ സമ്മതിച്ചെങ്കിലും രണ്ടാമത്തെ കൊലപാതകക്കുറ്റം പ്രതി നിഷേധിച്ചു. അല്‍ഫോന്‍സോണ് സ്വന്തം പങ്കാളിയായ ലോങ്വര്‍ത്തിനെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ വകാശപ്പെട്ടു. എന്നാല്‍ ക്രൂരമായ കൊലപാതകങ്ങള്‍ക്ക് മോസ്‌ക്വേറ…

    Read More »
  • Breaking News

    ബംഗ്ലാദേശിനും കിട്ടി ചൈനീസ് പണി; ധാക്കയില്‍ തകര്‍ന്നത് കണ്ടം ചെയ്യാറായ ചൈനീസ് വിമാനം; 30 എണ്ണം വീണ്ടും ബാക്കി; സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് അപകടമെന്ന് ബംഗ്ലാദേശ് സൈന്യം

    ധാക്കയിലെ സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ തിങ്കളാഴ്ച ബംഗ്ലാദേശ് എയര്‍ഫോഴ്സിന്‍റെ യുദ്ധവിമാനം തകര്‍ന്നുവീണ് 27 പേരാണ് മരിച്ചത്. പൈലറ്റടക്കം കൊല്ലപ്പെട്ട അപകടത്തില്‍ ഇരയായവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. 170 പേര്‍ക്കാണ് പരിക്കേറ്റത്. കുർമിറ്റോളയിലെ വ്യോമസേനാ താവളത്തിൽ നിന്ന് പതിവ് പരിശീലന പറക്കലായി പുറപ്പെട്ട എഫ്-7 ബിജിഐ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് അപകടമെന്ന് ബംഗ്ലാദേശ് സൈന്യം വ്യക്തമാക്കി.  ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് വിമാനം വഴിതിരിച്ചുവിടാൻ പൈലറ്റ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടെന്നാണ് സൈന്യത്തിന്‍റെ വാര്‍ത്ത കുറിപ്പ്. മൈല്‍സ്റ്റോണ്‍ സ്കൂള്‍ ആന്‍ഡ് കോളജ് കെട്ടിടത്തില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് വിമാനം തകര്‍ന്നുവീണത്. കാലപ്പഴക്കം ചെന്ന, പലരാജ്യങ്ങളും ഉപേക്ഷിച്ച ചൈനീസ് നിർമിത ചെങ്ഡു എഫ്-7 പരമ്പരയിൽപ്പെട്ട യുദ്ധവിമാനമാണിത്. ചൈനയുടെ ചെങ്ഡു എഫ്-7 ന്റെ നവീകരിച്ച പതിപ്പാണ് എഫ്-7 ബിജിഐ എങ്കിലും രാജ്യാന്തര തലത്തില്‍ കാലഹരണപ്പെട്ടതായി കണക്കാക്കിയിട്ടുണ്ട്. താങ്ങാവുന്ന വിലയും പൈലറ്റ് പരിശീലനത്തിനും ചെറിയ സൈനിക നടപടികള്‍ക്ക് ഉപയോഗിക്കാമെന്നതും എഫ്-7 നെ ബംഗ്ലാദേശിന്റെ വ്യോമസേനയുടെ ഒരു പ്രധാന ഘടകമായി…

    Read More »
  • Breaking News

    അധികാരം ഉപയോഗിച്ചും പിടിവാശി കൊണ്ടും മകളെ വിട്ടുകൊടുക്കാത്ത അച്ഛന്‍; റീ പോസ്റ്റ്മോര്‍ട്ടം കേരളത്തിലെ കേസിന് ബലമേകാന്‍; അറസ്റ്റ് ഭയന്ന് നതീഷും അച്ഛനും സഹോദരിയും ഷാര്‍ജയില്‍ തുടരുന്നു; വിപഞ്ചികയുടെ സംസ്‌കാരം വൈകിട്ട്

    കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ (33) സംസ്‌കാരം ഇന്നു കുണ്ടറയില്‍ നടത്തും. ഭര്‍ത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നു ബന്ധുക്കളുടെ ആരോപണം ഉയര്‍ന്നതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീണ്ടത്. ഭര്‍ത്താവ് നിതീഷും വിപഞ്ചികയുടെ ബന്ധുക്കളുമായി ധാരണയായതോടെ മകള്‍ വൈഭവിയുടെ മൃതദേഹം 17നു ദുബായില്‍ സംസ്‌കരിച്ചിരുന്നു. നിയമ പരമായ അധികാരം ഉപയോഗിച്ച് നിതീഷ്, മകളുടെ സംസ്‌കാരം ഷാര്‍ജയില്‍ നടത്തുകയായിരുന്നു. ഭാര്യയുടെ മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വന്നതുമില്ല. നാട്ടില്‍ വന്നാല്‍ അറസ്റ്റുണ്ടാകുമെന്ന തിരിച്ചറിവിലാണ് ഇത്. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മാതൃസഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപര്‍ണികയില്‍ എത്തിച്ച് വൈകിട്ടോടെ സംസ്‌കാരം നടത്തും. ഷാര്‍ജയിലായിരുന്ന അമ്മ ഷൈലജ, സഹോദരന്‍ വിനോദ് എന്നിവരും മറ്റു ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാട്ടിലെത്തി. ഭര്‍ത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നു ബന്ധുക്കളുടെ ആരോപണം…

    Read More »
  • Breaking News

    ശവപ്പെട്ടിയില്‍ അജ്ഞാതന്റെ മൃതദേഹമെന്ന് ബന്ധുക്കള്‍; മറ്റൊന്നില്‍ ഒന്നിലധികം പേരുടെ അവശിഷ്ടങ്ങള്‍; ഡി.എന്‍.എ താരതമ്യത്തില്‍ തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍! ‘അഹമ്മദാബാദ്’ ചര്‍ച്ചയാക്കി ബ്രിട്ടീഷ് മാധ്യമങ്ങള്‍; മോദിയെ എല്ലാം ധരിപ്പിക്കും

    ലണ്ടന്‍: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ബ്രിട്ടീഷ് പൗരന്‍മാരുടെ മൃതദേഹങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതായി ആരോപണവുമായി പാശ്ചാത്യ മാധ്യമങ്ങള്‍. അപകടത്തില്‍ മരിച്ച പല ബ്രിട്ടീഷ് പൗരന്‍മാരുടേയും മൃതദേഹങ്ങള്‍ മാറിപ്പോയി എന്നാണ് ഡെയ്‌ലി മെയില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ആരോപിക്കുന്നത്. ശവപ്പെട്ടിയില്‍ ഉണ്ടായിരുന്നത് തങ്ങളുടെ കുടുംബാംഗത്തിന്റേതല്ല അജ്ഞാതനായ മറ്റാരുടേയോ ആണ് എന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സംസ്‌ക്കാര ചടങ്ങ് മാറ്റി വെച്ചിരിക്കുകയാണ്. മറ്റൊരു സംഭവം അപകടത്തില്‍ മരിച്ച ഒന്നിലധികം പേരുടെ ശരീര അവശിഷ്ടങ്ങള്‍ ഒന്നിച്ച് കൂട്ടിച്ചേര്‍ത്താണ് ഒരേ ശവപ്പെട്ടിയില്‍ വെച്ചിരുന്നത് എന്നാണ്. കഴിഞ്ഞയാഴ്ച സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇവ നീക്കം ചെയ്യേണ്ടി വന്നതായിട്ടാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. ഇന്നര്‍ വെസ്റ്റ് ലണ്ടന്‍ കൊറോണറായ ഡോ. ഫിയോണ വില്‍കോക്‌സ്, കുടുംബങ്ങള്‍ നല്‍കിയ സാമ്പിളുകളുമായി ഡി.എന്‍.എ താരതമ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. ബ്രിട്ടനിലും ഇന്ത്യയിലും ഇതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ഇക്കാര്യത്തിലുള്ള ആശങ്കകള്‍…

    Read More »
  • Breaking News

    മോദിയുടെ യു.കെ സന്ദര്‍ശനം നാളെ മുതല്‍; കാറിനും വിസ്‌കിക്കും വിലകുറയും, ഇന്ത്യയ്ക്കും നേട്ടം

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദര്‍ശനം വ്യാഴാഴ്ച ആരംഭിക്കും. സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ നിലവില്‍ വരുന്നതോടെ വിസ്‌കി, കാറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും മേഖലകള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര മന്ത്രിസഭ ഇതിനകം തന്നെ കരാറിന് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരവും ആവശ്യമാണ്, ഇത് ഒരു വര്‍ഷത്തിനുള്ളില്‍ ഇത് ലഭിക്കുമെന്നാണ് കരുതുന്നത്. കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99% ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യന്‍ വാണിജ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടന്റെ 90% ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ കുറയും. ഇന്ത്യയില്‍ നിന്ന് തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍ എന്നിവയുടെ നിലവിലെ 4 മുതല്‍ 16% വരെയുള്ള തീരുവ പൂര്‍ണമായും ഒഴിവാകാന്‍ സാധ്യതയുണ്ട്. യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ…

    Read More »
  • LIFE

    കര്‍ക്കടകവാവിന്റെ പ്രാധാന്യവും ശാസ്ത്രീയതയും

    കര്‍ക്കടക മാസം ദേവന്മാരുടെ മദ്ധ്യാഹ്നവേളയാണ്. ഇതോടൊപ്പം പിതൃക്കളുടെ മദ്ധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണര്‍ന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാര്‍ഷിക ദിവസമാണ് കര്‍ക്കടക അമാവാസി. അതുകൊണ്ടാണ് അന്ന് പിതൃബലി നടത്തുന്നത്. പിതൃക്കള്‍ക്കു വേണ്ടി എല്ലാ കൊല്ലവും മരിച്ച നാളില്‍ ഊട്ടുന്ന ശ്രാദ്ധമാണ് എകോദ്ദിഷ്ട ശ്രാദ്ധം. പിതൃ പിതാമഹ പ്രപിതാമഹന്മാരടങ്ങിയ പിതൃഗണത്തെ ഉദ്ദേശിച്ച് നടത്തുന്ന ശ്രാദ്ധമാണ് ബഹുദ്ദിഷ്ടശ്രാദ്ധം. അത് അമാവാസി നാളിലാണ് നിര്‍വഹിക്കേണ്ടത്. കര്‍ക്കടക അമാവാസിയുടെ പ്രാധാന്യം പിതൃകര്‍മങ്ങള്‍ക്ക് ഉദകതര്‍പ്പണം (ജലതര്‍പ്പണം) സുപ്രധാനമായതിനാലും ദേവസാന്നിധ്യം ക്രിയക്ക് പുഷ്ടി പ്രദമായതിനാലും ആവാം ഉദക (വെള്ളം) സമൃദ്ധിയാര്‍ന്ന കടല്‍ത്തീരം, നദീതീരം എന്നിവയും ക്ഷേത്രപരിസരങ്ങളും പിത്യകര്‍മങ്ങള്‍ക്ക് മഹത്വമേകുന്ന സ്ഥാനങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. തിരുനെല്ലി, തിരുനാവായ, ആലുവ, വരയ്ക്കല്‍, ചേലാമറ്റം തുടങ്ങിയ നിരവധി പിതൃബലി കേന്ദ്രങ്ങളുണ്ട്. അമാവാസി പിതൃക്കള്‍ക്ക് പകല്‍ ചാന്ദ്രമാസത്തിലെ 27 ദിവസങ്ങളില്‍ വെളുത്തപക്ഷം പിതൃക്കള്‍ക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യരുടെ മരണാനന്തരഗതി ചന്ദ്രലോകത്തിലേക്കാണെന്നാണ് ഉപനിഷത്തുകള്‍ വ്യക്തമാക്കുന്നത്. ചന്ദ്രന്റെ ഭൂമിക്കഭിമുഖമല്ലാത്ത മറുഭാഗത്താണ് പിതൃക്കളുടെ വാസം. അമാവാസി ദിവസം…

    Read More »
  • Breaking News

    റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍; ട്രെയിന്‍ അട്ടിമറി ശ്രമം? കേസെടുത്ത് പൊലീസ്

    പാലക്കാട്: ഷൊര്‍ണൂര്‍ – പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഇരുമ്പു ക്ലിപ്പുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോസെടുത്ത് പൊലീസ്. ട്രെയിന്‍ അട്ടിമറി ലക്ഷ്യത്തോടെ ക്ലിപ്പുകള്‍ വച്ചെന്ന കുറ്റത്തിന് ഒറ്റപ്പാലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെയാണു സംഭവം. പാലക്കാട് ഭാഗത്തേക്കു ട്രെയിനുകള്‍ കടന്നുപോകുന്ന ട്രാക്കിനു മുകളിലായിരുന്നു ഇരുമ്പു ക്ലിപ്പുകള്‍. ഒറ്റപ്പാലം, ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കു മധ്യേ മായന്നൂര്‍ മേല്‍പാലത്തിനു സമീപമാണു അപകടകരമായ രീതിയില്‍ ഇരുമ്പു ക്ലിപ്പുകള്‍ കയറ്റിവച്ച നിലയില്‍ കണ്ടെത്തിയത്. പാളത്തെയും കോണ്‍ക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആര്‍ ക്ലിപ്പുകളായിരുന്നു ട്രാക്കിനു മുകളിലുണ്ടായിരുന്നത്. എറണാകുളം – പാലക്കാട് മെമുവിന്റെ ലോക്കോ പൈലറ്റാണ് പാളത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെയെത്തിയ നിലമ്പൂര്‍ പാലക്കാട് പാസഞ്ചര്‍ വേഗം കുറച്ചാണു കടത്തിവിട്ടത്. പിന്നീടു നടത്തിയ പരിശോധനയില്‍ 5 ക്ലിപ്പുകള്‍ വിവിധ ഭാഗങ്ങളിലായി പാളത്തിന് മുകളില്‍ കണ്ടെത്തുകയായിരുന്നു.

    Read More »
Back to top button
error: