വീട്ടുജോലിക്കാരനില്‍നിന്ന് പോലും മോശം അനുഭവം, ‘മീ ടൂ’ ആരോപണം മുതല്‍ പീഡനം: ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി

സ്വന്തം വീട്ടില്‍ വര്‍ഷങ്ങളായി മാനസിക പീഡനങ്ങള്‍ നേരിടുന്നതായി ബോളിവുഡ് നടി തനുശ്രീ ദത്ത. സോഷ്യല്‍ മീഡിയയില്‍ പൊട്ടിക്കരയുന്ന വീഡിയോയിലൂടെ നടി ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. വീട്ടുജോലിക്കാരില്‍ നിന്നുപോലും മോശം അനുഭവം ഉണ്ടായെന്നും 2018ലെ മീ ടൂ ആരോപണങ്ങള്‍ മുതല്‍ക്കേ ഇത് തുടരുന്നുണ്ടെന്നും നടി പറഞ്ഞു. സ്ഥിതിഗതികള്‍ വളരെ രൂക്ഷമായതോടെ ചൊവ്വാഴ്ച പൊലീസിനെ സമീപിക്കാന്‍ നിര്‍ബന്ധിതയായെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘എന്റെ സ്വന്തം വീട്ടില്‍ ഞാന്‍ മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്, എന്റെ വീട്ടില്‍ പലതരം പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഞാന്‍ പൊലീസിനെ വിളിച്ചു. അവര്‍ എന്നോട് പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരുപക്ഷേ നാളെ പോയി പരാതി നല്‍കും, ഞാന്‍ ഇപ്പോള്‍ അത്ര നിലയിലല്ല. കഴിഞ്ഞ 4-5 വര്‍ഷങ്ങളായി എന്റെ വീട്ടിലെ സ്ഥിതിഗതികള്‍ വഷളായിരിക്കുകയാണ്. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല, എന്റെ വീട് ആകെ കുഴപ്പത്തിലാണ്.

2009ല്‍ റിലീസായ ‘ഹോണ്‍ ഓകെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാനാ പടേക്കര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി 2018ല്‍ തനുശ്രീ ദത്ത എത്തിയിരുന്നു. 2008ല്‍ തനുശ്രീ സിനി & ടിവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയെങ്കിലും നിര്‍ഭാഗ്യവശാല്‍ പടേക്കറിനെതിരെ ഒരു നടപടിയും ഉണ്ടായില്ല.






