Month: July 2025

  • Breaking News

    കൊച്ചുമക്കളുടെ പ്രായമുള്ളവര്‍ വരെ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു; വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ആ കൊച്ചുപെണ്‍കുട്ടി പറഞ്ഞു; അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വേദിവിട്ട് പുറത്തിറങ്ങി; ആലപ്പുഴ സമ്മേളനത്തില്‍ വിഎസ് നേരിട്ട അപമാനം വെളിപ്പെടുത്തി സുരേഷ് കുറുപ്പ്, പിരപ്പന്‍കോടിനു പിന്നാലെ വീണ്ടും തുറന്നുപറച്ചില്‍

    തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് കാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് തിരുവനന്തപുരം സമ്മേളനത്തില്‍ ഒരു യുവനേതാവ് പറഞ്ഞകാര്യം വെളിപ്പെടുത്തി സിപിഎം നേതാവ് പിരപ്പന്‍കോടി മുരളി രംഗത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഇതിനെ പാര്‍ട്ടി തള്ളിക്കളയുകയും ചെയ്തു. എന്നാല്‍, എം സ്വരാജിന്റെ പേരാണ് വിഷയത്തില്‍ സജീവമായി ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ മറ്റൊരു പെണ്‍കുട്ടിയും വിഎസിന് അധിക്ഷേപിച്ചു എന്ന് വെളിപ്പെടുത്തുകയാണ് മുതിര്‍ന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ്. ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തനായ നേതാവായിരുന്നു സുരേഷ് കുറുപ്പ്. അദ്ദേഹമാണ് പിരപ്പന്‍കോട് മുരളിക്ക് പിന്നാലെ ഇപ്പോള്‍ അന്ന് വിഎസിന് അധിക്ഷേപിക്കാന്‍ നടന്ന അവസ്ഥകളെ കുറിച്ച് വെളിപ്പെടുത്തിയത്. വിഎസ് അച്യുതാനന്ദന്റെ മരണശേഷം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഉയര്‍ന്ന ആക്ഷേപങ്ങളില്‍ ഒന്നായിരുന്നു വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന ആവശ്യം സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നുവെന്നത്. മുരളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സുരേഷ് കുറുപ്പും വിവാദത്തിന് ശക്തി പകരുകയാണ്. മുരളി ഉയര്‍ത്തിയ അതേ ആരോപണമാണ് പാര്‍ട്ടിയുടെ എംപിയും എംഎല്‍എയുമായിരുന്ന സുരേഷ് കുറുപ്പും ആവര്‍ത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം സമ്മേളനത്തില്‍ ഉയര്‍ന്ന കാപിറ്റല്‍…

    Read More »
  • Breaking News

    ഭക്ഷണമായി തണുത്ത ജൂസ് മാത്രം; തടി കുറയ്ക്കാന്‍ ഭക്ഷണം ക്രമീകരിച്ച വിദ്യാര്‍ഥി മരിച്ചു

    നാഗര്‍കോവില്‍(കന്യാകുമാരി): തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയ വിദ്യാര്‍ഥി മരിച്ചു. കുളച്ചലിനു സമീപം പര്‍നട്ടിവിള സ്വദേശി നാഗരാജന്റെ മകന്‍ ശക്തീശ്വര്‍ (17) ആണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞു തിരുച്ചിറപ്പള്ളിയിലെ കോളജില്‍ ചേരാനിരിക്കുകയായിരുന്നു. കോളജില്‍ ചേരുന്നതിനു മുന്‍പ് തടി കുറയ്ക്കാനാണ് യുട്യൂബ് നോക്കി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയത്. കഴിഞ്ഞ 3 മാസത്തോളം മറ്റു ഭക്ഷണം ഉപേക്ഷിച്ചു. ജൂസ് മാത്രമാണ് കഴിച്ചിരുന്നത്. ദിവസങ്ങള്‍ക്കു മുന്‍പ് ശക്തീശ്വര്‍ രോഗബാധിതനായി. കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തണുത്ത ജൂസ് പതിവായി കഴിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം ശ്വാസതടസ്സത്തിനു കാരണമായതെന്നു സംശയിക്കുന്നു.

    Read More »
  • Breaking News

    ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും

    കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്ന് കുടുംബം അറിയിച്ചു. ഷാര്‍ജയിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നത് ആണ് വൈകാന്‍ കാരണമെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള വ്യക്തമാക്കി. ജൂലൈ 19 നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ അല്ല കൊലപാതകം ആണെന്ന് കാണിച്ച് കുടുംബം ഷാര്‍ജയിലും, നാട്ടിലും നിയമനടപടി സ്വീകരിച്ചിരുന്നു. മരണകാരണം സംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട് ഇതുവരെയും ലഭിച്ചിട്ടില്ല. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിക്കണം. അതുല്യയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ സംബന്ധിച്ചു വിശദ പരിശോധന നടത്തും. ഇതൊക്കെ പൂര്‍ത്തിയാക്കിയ ശേഷം ആകും മൃതദേഹം നാട്ടില്‍ എത്തിക്കുക. ഭര്‍ത്താവ് സതീഷിന്റെ ഉപദ്രവമാണ് മരണ കാരണമെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. മകള്‍ക്ക് നീതി ലഭിക്കണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം. അമ്മയുടെ പരാതിയില്‍ സതീഷിന് എതിരെ കൊലപാതകം, ഗാര്‍ഹിക, സ്ത്രീപീഡന നിയമപ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.…

    Read More »
  • പാലോട് രവിക്കു പകരം എന്‍.ശക്തന്‍; തിരുവനന്തപുരം ഡിസിസിയുടെ താല്‍ക്കാലിക ചുമതല

    തിരുവനന്തപുരം: ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന് നല്‍കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. പാലോട് രവി രാജിവച്ചതിനെ തുടര്‍ന്നാണ് ശക്തന് ചുമതല നല്‍കിയത്. മുന്‍ സ്പീക്കറും കാട്ടാക്കട മുന്‍ എംഎല്‍എയുമാണ് ശക്തന്‍. എല്‍ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്നും കോണ്‍ഗ്രസ് അധോഗതിയിലാണെന്നുമുള്ള സ്വന്തം ഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവി രാജിവച്ചത്. ശബ്ദരേഖ ചാനലുകളിലൂടെ പുറത്തുവന്നു മണിക്കൂറുകള്‍ക്കകമായിരുന്നു രാജി. കെപിസിസിയും എഐസിസിയും ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചതിനെത്തുടര്‍ന്നാണ് രവി ഒഴിഞ്ഞത്. ‘തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും’: വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവച്ചു; ഫോണ്‍ ചോര്‍ത്തിയ ജലീലിനെ പുറത്താക്കി 3 മാസം മുന്‍പ്, വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീല്‍ ഒരു പരിപാടിക്കായി വിളിച്ചപ്പോള്‍ നടത്തിയ സംഭാഷണമാണു പുറത്തുവന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമെന്ന മുന്നറിയിപ്പു രൂപേണയാണു പാലോട് രവി സംസാരിച്ചതെങ്കിലും ചില പരാമര്‍ശങ്ങള്‍ കടുത്തതാണെന്നു പാര്‍ട്ടി…

    Read More »
  • Breaking News

    30 വര്‍ഷം മുമ്പ് മകളുടെ ദുരൂഹമരണം, പരാതിയുമായി പാലക്കാട്ടെ സ്ത്രീയും; ധര്‍മസ്ഥലയിലെ മണ്ണും ഹാജരാക്കിയ തലയോട്ടിയിലെ മണ്ണും പരിശോധിക്കും

    ബംഗളുരു: കര്‍ണാടക ധര്‍മസ്ഥലയിലെ വിവിധയിടങ്ങളില്‍ നൂറോളം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണത്തൊഴിലാളി, സംഭവം അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിനുമുന്‍പാകെ പരാതിനല്‍കി. രണ്ട് അഭിഭാഷകര്‍ക്കൊപ്പമെത്തിയ തൊഴിലാളി മൃതദേഹാവശിഷ്ടങ്ങളുടെ രേഖകളും കൈമാറി. അന്വേഷണനടപടിയുടെ ഭാഗമായി സംഘം മംഗളൂരു സര്‍ക്യൂട്ട് ഹൗസിലും ഐജി ഓഫീസിലും രഹസ്യമായി രണ്ട് യോഗങ്ങള്‍ ചേര്‍ന്നു. ഡിജിപി പ്രണവ് മൊഹന്ദിയുടെ മേല്‍നോട്ടത്തില്‍ ഡിഐജി എം.എന്‍. അനുചേത്, എസ്പി ജിതേന്ദ്ര കുമാര്‍ ദയാമ എന്നിവരുള്‍പ്പെടെ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണും ധര്‍മസ്ഥലയിലെ മണ്ണും അന്വേഷണസംഘം പരിശോധിക്കും. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതിനെ സംബന്ധിച്ച് അന്വേഷണസംഘത്തിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് മുന്‍ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തി. 2003-ല്‍ ധര്‍മസ്ഥലയില്‍ വെച്ച് കാണാതായ അനന്യാ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക…

    Read More »
  • Breaking News

    ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

    കോഴിക്കോട്: കടലുണ്ടി റെയില്‍വെ സ്റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് നോര്‍ത്ത് ഒഴുകില്‍ തട്ടയൂര്‍ ഇല്ലത്ത് ‘ശ്രേയസ്സ്’ വീട്ടില്‍ രാജേഷിന്റെ മകള്‍ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ സമീപത്തെ ട്രാക്കിലൂടെയെത്തിയ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജിയിലെ ബിടെക് വിദ്യാര്‍ഥിനിയാണ് മരിച്ച സൂര്യാ രാജേഷ്. കോളജില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കടലുണ്ടി റെയില്‍വേ സ്റ്റേഷനിലിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ രണ്ടാമത്തെ ട്രാക്കിലൂടെ എത്തിയ ചെന്നൈ എക്സ്പ്രസ് സൂര്യയെ ഇടിക്കുകയായിരുന്നു. അമ്മ: എന്‍. പ്രതിഭ (അധ്യാപിക, മണ്ണൂര്‍ സിഎംഎച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരന്‍: ആദിത്യാ രാജേഷ് (പ്ലസ് വണ്‍ വിദ്യാര്‍ഥി, രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

    Read More »
  • Kerala

    (no title)

        കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പള്ളി വികാരി കാസർകോട് കോടതിയിൽ കീഴടങ്ങി. അതിരുമാവ് സെൻ്റ് പോൾസ് ചർച്ച് വികാരി ഫാ. പോൾ തട്ടുപറമ്പിൽ ആണ് ഇന്നലെ (ശനി) ഉച്ചയ്ക്ക് ജില്ലാ സെഷന്‍സ് കോടതി രണ്ടിൽ ഹാജരായത്.  ജൂണ്‍ ആദ്യവാരമാണ് ചിറ്റാരിക്കല്‍ പോലീസ്, പള്ളി വികാരിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. അതോടെ ഒളിവില്‍ പോയ വികാരി  മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും  ഹൈക്കോടതി ജാമ്യപേക്ഷ തള്ളി.  തുടര്‍ന്ന് പ്രതിയെ ജഡ്ജി കെ. പ്രിയ ഓഗസ്റ്റ് 7 വരെ റിമാന്‍ഡ് ചെയ്തു. കേസെടുത്ത് ആഴ്ചകള്‍ പിന്നിടുമ്പോഴും വൈദികനെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെ വികാരി സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16-കാരനെ 2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള മൂന്ന് മാസകാലയളവില്‍ പോള്‍ തട്ടുപറമ്പില്‍ പലതവണ പീഡിപ്പിച്ചു. അള്‍ത്താര ബാലനായിരുന്ന…

    Read More »
  • Breaking News

    പുതിയ മുഖം..! മൈക്രോസോഫ്റ്റ് കോപൈലറ്റ് ഇനി മുതല്‍ ചിരിക്കുകയും തലയാട്ടുകയുമൊക്കെ ചെയ്യും

    മൈക്രോസോഫ്റ്റിന്റെ എഐ അധിഷ്ഠിത ചാറ്റ് ബോട്ടായ കോപൈലറ്റിന് മുഖം അവതരിപ്പിച്ചു. കോപൈലറ്റ് ലാബ്സിന്റെ ആദ്യ പ്രിവ്യൂവിലാണ് ഈ പുതിയ മുഖം അവതരിപ്പിച്ചിരിക്കുന്നത്. മധുരപലഹാരമായ മാര്‍ഷ്മെലോയുടെ രൂപത്തിലാണ് ഈ അവതാര്‍ ഒരുക്കിയത്. തത്സമയ മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുണ്ട് ഇതിന്. ശബ്ദ സംഭാഷണത്തിനിടെ ചിരിക്കാനും തലയാട്ടാനും മറ്റ് മുഖഭാവങ്ങള്‍ കാണിക്കാനും സാധിക്കും. കോപൈലറ്റിന്റെ വെബ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ നിലവില്‍ ലഭിക്കുക. വിന്‍ഡോസിലേക്കും മൊബൈല്‍ ആപ്പിലേക്കും ഇത് അവതരിപ്പിക്കുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കോ പൈലറ്റിന്റെ വോയ്സ് മോഡിലാണ് ഈ ഫീച്ചര്‍ ലഭിക്കുക. കോപൈലറ്റിനോട് ഹായ് പറഞ്ഞാല്‍. ശബ്ദത്തില്‍ മറുപടി പറയുന്നതിനൊപ്പം മുഖത്ത് ചിരിവരുന്നതും കാണാം. മുസ്തഫ സുലൈമാന്റെ നേതൃത്വത്തിലുള്ള മൈക്രോസോഫ്റ്റിന്റെ എഐ ടീം കോപൈലറ്റിനെ വ്യക്തിഗത സംഭാഷണങ്ങള്‍ക്കുള്ള എഐ അസിസ്റ്റന്റാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. കോപൈലറ്റിന് ഒരു സ്ഥിരമായ വ്യക്തിത്വമും സാന്നിധ്യവും ഒപ്പം അത് ജീവിക്കുന്ന ഒരു മുറിയുമുണ്ടാവുമെന്നും അതിന് പ്രായമാകുമെന്നും ഒരു പരിപാടിയ്ക്കിടെ മുസ്തഫ പറഞ്ഞിരുന്നു. നിലവില്‍ യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ…

    Read More »
  • Breaking News

    പാലങ്ങളടക്കം വെള്ളത്തില്‍ മുങ്ങി: ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയെന്ന സംശയം; 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

    കണ്ണൂര്‍: സംസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴയില്‍ ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. ആറളം ഫാമിലെ ബ്ലോക്ക് 11,13 എന്നിവിടങ്ങളിലെ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് പാലങ്ങളടക്കം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വയനാട് മക്കിമല വനത്തിനുള്ളില്‍ മണ്ണിടിച്ചിലുണ്ടായതായി സംശയിക്കുന്നു. തലപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന്. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. സംസ്ഥാനത്തൊട്ടാകെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നദികളില്‍ അപകടകരമാം വിധത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രളയസാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

    Read More »
  • Breaking News

    ടിആര്‍എഫ് ഭീകര സംഘടന: യു.എസ് പ്രഖ്യാപനത്തില്‍ തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല; അമേരിക്കയില്‍ എത്തിയപ്പോള്‍ മലക്കംമറിഞ്ഞ് പാക് ഉപ പ്രധാനമന്ത്രി

    വാഷിങ്ടണ്‍: ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ടി (ടിആര്‍എഫ്) നെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയില്‍ മലക്കംമറിഞ്ഞ് പാകിസ്ഥാന്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാര്‍. കഴിഞ്ഞയാഴ്ച അമേരിക്കന്‍ നടപടിയെ എതിര്‍ത്ത മന്ത്രി യു.എസ് സന്ദര്‍ശനത്തിനിടെയാണ് നിലപാടില്‍ മലക്കം മറിഞ്ഞത്. വാഷിങ്ടണില്‍ നടന്ന ചടങ്ങില്‍ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടിയെ മന്ത്രി പിന്തുണയ്ക്കുകയും ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഭീകരസംഘടനയാണ് ടിആര്‍എഫ്. ലഷ്‌കറെ ത്വൊയ്ബയുമായി ബന്ധമുള്ള ടിആര്‍എഫിനെ ഒരാഴ്ച മുന്‍പാണ് വിദേശ തീവ്രവാദ സംഘടനയായി യുഎസ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ടിആര്‍എഫിനെ പിന്തുണച്ച് പാക് ഉപപ്രധാനമന്ത്രി രംഗത്തെത്തിയത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് ടിആര്‍എഫ് അല്ലെന്നായിരുന്നു പാക് ഉപ പ്രധാനമന്ത്രിയുടെ ന്യായീകരണം. ”ടിആര്‍എഫിനെ ഭീകരസംഘടനായി പ്രഖ്യാപിച്ചത് യുഎസിന്റെ പരമാധികാരപരമായ തീരുമാനമാണ്. ഞങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്നവുമില്ല. അവരുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു”,- മുഹമ്മദ് ഇഷാഖ് ദാര്‍ വാഷിങ്ടണില്‍ പറഞ്ഞു. അതേസമയം ടിആര്‍എഫിനെ ലഷ്‌കറെ തൊയിബയുമായി…

    Read More »
Back to top button
error: