ഭക്ഷണമായി തണുത്ത ജൂസ് മാത്രം; തടി കുറയ്ക്കാന്‍ ഭക്ഷണം ക്രമീകരിച്ച വിദ്യാര്‍ഥി മരിച്ചു

നാഗര്‍കോവില്‍(കന്യാകുമാരി): തടി കുറയ്ക്കുന്നതിനായി യുട്യൂബ് നോക്കി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയ വിദ്യാര്‍ഥി മരിച്ചു. കുളച്ചലിനു സമീപം പര്‍നട്ടിവിള സ്വദേശി നാഗരാജന്റെ മകന്‍ ശക്തീശ്വര്‍ (17) ആണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞു തിരുച്ചിറപ്പള്ളിയിലെ കോളജില്‍ ചേരാനിരിക്കുകയായിരുന്നു. കോളജില്‍ ചേരുന്നതിനു മുന്‍പ് തടി കുറയ്ക്കാനാണ് യുട്യൂബ് നോക്കി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയത്. കഴിഞ്ഞ 3 മാസത്തോളം മറ്റു ഭക്ഷണം ഉപേക്ഷിച്ചു. ജൂസ് മാത്രമാണ് കഴിച്ചിരുന്നത്.
ദിവസങ്ങള്‍ക്കു മുന്‍പ് ശക്തീശ്വര്‍ രോഗബാധിതനായി. കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തണുത്ത ജൂസ് പതിവായി കഴിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം ശ്വാസതടസ്സത്തിനു കാരണമായതെന്നു സംശയിക്കുന്നു.






