Month: July 2025
-
Kerala
അതിതീവ്ര മഴ: ചുരം പാതയില്‍ അടക്കം മണ്ണിടിച്ചില്‍; നെല്ലിയാമ്പതിയില്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികള്‍ക്ക് നിയന്ത്രണം
പാലക്കാട്: കനത്ത മഴമൂലം വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചുരം പാതയില്‍ അടക്കം മണ്ണിടിച്ചില്‍ ഉണ്ടായതോടെയാണ് നിയന്ത്രണം. അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
Read More » -
Breaking News
നദികള്‍ കരകവിഞ്ഞൊഴുകുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴ: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; പ്രളയ സാധ്യതാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. സംസ്ഥാനത്തൊട്ടാകെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. നദികളില്‍ അപകടകരമാംവിധം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രളയസാധ്യതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളും യെല്ലോ അലര്‍ട്ടാണ്. അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും, കേന്ദ്ര ജല കമ്മീഷന്റെയും താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ…
Read More » -
Breaking News
മരുന്നില്ലാത്ത ഫ്രോണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ: സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെട്ടു; ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന്റെ ആരോഗ്യം ക്ഷയിക്കുന്നവെന്ന് റിപ്പോര്‍ട്ട്
ഇതിഹാസ ഹോളിവുഡ് താരം ബ്രൂസ് വില്ലിസിന്റെ ആരോഗ്യനില വഷളാവുന്നതായി റിപ്പോര്‍ട്ട്. പെരുമാറ്റം, ഭാഷ, വ്യക്തിത്വം എന്നിവയെ ബാധിക്കുന്ന, ഫ്രോണ്ടോടെമ്പറല്‍ ഡിമെന്‍ഷ്യ എന്ന രോഗമാണ് അദ്ദേഹത്തിന് പിടിപെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡൈ ഹാര്‍ഡ്, പള്‍പ്പ് ഫിക്ഷന്‍, ദി സിക്സ്ത് സെന്‍സ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനാണ് ഈ അമേരിക്കന്‍ നടന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണ് ഇദ്ദേഹം. 70 വയസുകാരനായ ബ്രൂസിന് ഇപ്പോള്‍ സംസാര ശേഷി ഏതാണ്ട് പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും ശരീരം അനക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നുമാണ് പുറത്തുവന്നരുന്ന റിപ്പോര്‍ട്ട്. താരത്തിന്റെ ഭാര്യ എമ്മ ഹെമിംഗ്, മുന്‍ഭാര്യ ഡെമി മൂര്‍, അവരുടെ മക്കള്‍ എന്നിവരുള്‍പ്പെടെയുള്ള കുടുംബം അദ്ദേഹത്തെ പരിചരിക്കാനും അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും ഒന്നിച്ചുനില്‍ക്കുകയാണ്. ബ്രൂസ് വില്ലിസിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളും ഈ രോഗനിര്‍ണയം കുടുംബത്തിലുണ്ടാക്കിയ വൈകാരികമായ ആഘാതത്തെക്കുറിച്ചും അവര്‍ നിരന്തരം പങ്കുവെക്കുന്നുണ്ട്. ഡിമെന്‍ഷ്യയുടെ അത്ര സാധാരണമല്ലാത്ത ഒരു രൂപമാണ് ഇത്. ചെറുപ്പക്കാരെയാണ് ഇത്…
Read More » -
Breaking News
‘തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും’: വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ പാലോട് രവി രാജിവച്ചു; ഫോണ്‍ ചോര്‍ത്തിയ ജലീലിനെ പുറത്താക്കി
തിരുവനന്തപുരം: വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനാണ് ജലീലിനെ പുറത്താക്കിയത്. നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദേഹം സംഭാഷണത്തിനിടെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തന രീതികളിലും ആശങ്കപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. ഇതിന് പിന്നാലെ വന്‍ തോതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഫോണ്‍ സംഭാഷണം പുറത്തുവന്നതില്‍ വിശദീകരണവുമായി പാലോട് രവി നേരത്തെ രംഗത്ത് വന്നിരുന്നു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് നല്‍കിയതെന്നും മണ്ഡലങ്ങളില്‍ ജാഗ്രത വേണമെന്നാണ്…
Read More » -
Breaking News
കനത്ത മഴ: കൊച്ചിയില്‍ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ തിരിച്ചുവിട്ടു; മണിക്കൂറുകള്‍ക്ക് ശേഷം സുരക്ഷിത ലാന്‍ഡിങ്
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാതെ മൂന്ന് വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ച രാവിലെ 11:15 ന് മുംബൈയില്‍ നിന്നെത്തിയ ആകാശ എയര്‍ വിമാനം, 11:45 ന് അഗത്തിയില്‍ നിന്നെത്തിയ അലയന്‍സ് എയര്‍ വിമാനം, 12:50 ന് മുംബൈയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്. മുംബൈയില്‍ നിന്നെത്തിയ രണ്ട് വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കാണ് പോയത്. അഗത്തി വിമാനം ബംഗളൂരുവിലേക്കാണ് തിരിച്ചുവിട്ടത്. ഉച്ചയ്ക്ക് ശേഷം മഴ കുറഞ്ഞതിന് പിന്നാലെയാണ് ഈ വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരികെ എത്തിയത്.
Read More » -
Lead News
കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ്: അഞ്ച് ജനറല്‍ സീറ്റും നേടി എംഎസ്എഫ്-കെഎസ്യു സഖ്യം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എംഎസ്എഫ്-കെഎസ്യു മുന്നണിക്ക് മികച്ച വിജയം. അഞ്ച് ജനറല്‍ പോസ്റ്റിലും എംഎസ്എഫ്-കെഎസ്യു പ്രതിനിധികളാണ് വിജയിച്ചത്. ചെയര്‍പേഴ്സണ്‍- പി.കെ. ഷിഫാന (എംഎസ്എഫ്, കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് കോളേജ്-തൃശൂര്‍), ജനറല്‍ സെക്രട്ടറി- സൂഫിയാന്‍ വില്ലന്‍ (എംഎഎസ്എഫ്, ഫറൂഖ് കോട്ടക്കല്‍), വൈസ് ചെയര്‍മാന്‍- മുഹമ്മദ് ഇര്‍ഫാന്‍ എ.സി. (എംഎസ്എഫ്), വൈസ് ചെയര്‍മാന്‍ (ലേഡി)- നാഫിയ ബിറ (എംഎസ്എഫ്), ജോയിന്റ് സെക്രട്ടറി- അനുഷ റോബി(കെഎസ്യു). ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി പോസ്റ്റുകളില്‍ എംഎസ്എഫ് പ്രതിനിധികള്‍ ജയിക്കുന്നത് ഇതാദ്യമായാണ്. 45 വര്‍ഷം മുന്‍പ് എസ്എഫ്ഐ-എംഎസ്എഫ് മുന്നണിയില്‍ ടി.വി.പി ഖാസിം സാഹിബ് ചെയര്‍മാന്‍ ആയ ശേഷം ഇതാദ്യമായി എംഎസ്എഫ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി വിജയിക്കുന്നത്.
Read More » -
Breaking News
വിദേശത്ത് താമസിച്ച് പഠിച്ചിരുന്ന 14 വയസ്സുകാരി കടുത്ത ആരാധിക; പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറിയില്ല; ലൂക്ക് ഔട്ട് നോട്ടീസ് രഹസ്യമാക്കി പൊലീസ്; മംഗലാപുരത്ത് പറന്നിറങ്ങിയതിന് പിന്നാലെ ‘ഷാലു കിംഗ്’ അഴിക്കുള്ളിലേക്ക്
കോഴിക്കോട്: പതിനാലു വയസ്സുകാരിയായ ആരാധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ളുവന്‍സറായ കാസര്‍കോഡ് ആരിക്കാടി സ്വദേശിയായ ഷാലു കിങിനെ പൊലീസ് പിടികൂടിയത് തന്ത്രപരമായി. വിവാഹ വാഗ്ദാനം നല്‍കി വിദേശത്ത് വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബര്‍ മുഹമ്മദ് സാലിയാണ് (35) പോക്സോ കേസില്‍ അറസ്റ്റിലായത്. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുത്ത വിവരം പോലീസ് ഷാലു കിങ്ങിനെ അറിയിച്ചെങ്കിലും ലൂക്കോട്ട് നോട്ടീസ് പുറപ്പെടുവിച്ചത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. പ്രതി മംഗലാപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെ ഷാലു ഗിംഗിനെ കൊയിലാണ്ടി പോലീസിന് കൈമാറി. പ്രതിക്കെതിരെ 15 ദിവസം മുമ്പ് തന്നെ പരാതി രേഖപ്പെടുത്തിയിരുന്നതായി ആണ് വിവരം, പ്രതി വിദേശത്ത് ആയതിനാല്‍ ഉടനടി ലൂക്കോട്ട് നോട്ടീസ് കൊയിലാണ്ടി പോലീസ് പുറപ്പെടുവിച്ചു. എന്നാല്‍ ഇക്കാര്യം മറച്ചുവച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ ഹാസ്യപരമായ വീഡിയോകളിലൂടെയും പരസ്യങ്ങളിലൂടെയും ശ്രദ്ധ…
Read More » -
Breaking News
2024 ല്‍ മാത്രം 69,654 പേര്‍ക്ക് വിലക്ക്; വിവിധ കേസുകളില്‍പ്പെട്ട് കുവൈറ്റില്‍ യാത്രാ വിലക്ക് നേരിടുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവ്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ കേസുകളില്‍പ്പെട്ട് യാത്രാ വിലക്ക് നേരിടുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2024 ല്‍ മാത്രം 182,255 കേസുകളായിലായി 69,654 പേര്‍ക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. 2023 നെ അപേക്ഷിച്ച് യാത്രാ വിലക്ക് നേരിടുന്നവരുടെ എണ്ണത്തില്‍ 18.5 ശതമാനം വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയതോടെ നിരവധി പ്രവാസികളാണ് കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ 69,654 പേരില്‍ 51,420 പേരുടെ വിലക്ക് പിന്‍വലിച്ചിട്ടുണ്ട്. സാമ്പത്തിക കുടിശിക വരുത്തിയതിനാലാണ് 43,290 പേര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. പണം പൂര്‍ണമായും അടയ്ക്കുന്നത് അനുസരിച്ച് വിലക്ക് പിന്‍വലിക്കും. സിവില്‍ തര്‍ക്കങ്ങള്‍, സിവില്‍-ക്രിമിനല്‍ വിധികള്‍, സാമ്പത്തിക കടങ്ങള്‍ വീട്ടാതിരിക്കുക എന്നിവ ഉള്‍പ്പെടെ വിവിധ കാരണങ്ങള്‍ കൊണ്ടാണ് പ്രതികള്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത്. കോടതികളിലെ ഡിജിറ്റല്‍ വല്‍കരണവും, ജുഡീഷ്യറി, ബാങ്കുകള്‍, ധനമന്ത്രാലയം എന്നിവയ്ക്കിടയിലെ സഹകരണവും കൂടുതല്‍ ശക്തമാക്കിയതോടെ അധികൃതര്‍ക്ക് അതിവേഗം നടപടി സ്വീകരിക്കാനാകുന്നുണ്ട്. ഈ…
Read More » -
Breaking News
പാമ്പ് കടിയേറ്റ മൂന്നു വയസുകാരിയെ ക്യൂവില്‍ നിര്‍ത്തി ചീട്ടെടുപ്പിച്ചു, ചികിത്സ വൈകിപ്പിച്ചു; കുഞ്ഞ് മരിച്ചതില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്
തൃശൂര്‍: പാമ്പ് കടിയേറ്റ് മൂന്നുവയസുകാരി മരിച്ച സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. കുട്ടിക്ക് ആന്റിവെനം നല്‍കാതെ ഡോക്ടര്‍ സമയം നഷ്ടപ്പെടുത്തിയതായാണ് കണ്ടെത്തല്‍. തൃശൂര്‍ പൊയ്യ കൃഷ്ണന്‍കോട്ടയിലാണ് സംഭവം. 2021 മെയ് 24നാണ് കൃഷ്ണന്‍കോട്ട പാറക്കല്‍ ബിനോയുടെ മകള്‍ അന്‍വറിന്‍ ബിനോയ് എന്ന മൂന്നുവയസുകാരിയെ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പാമ്പ് കടിച്ചത്. ഉടന്‍ തന്നെ ബിനോയിയുടെ മാതാപിതാക്കള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അടിയന്തിര സ്വഭാവമുള്ള കേസ് പരിഗണിക്കാതെ ഡോക്ടര്‍ ആ സമയം മറ്റൊരു രോഗിയെ പരിശോധിക്കുകയായിരുന്നുവെന്നാണ് ബിനോയിയുടെ മാതാപിതാക്കളുടെ പരാതി. വിദേശത്തുള്ള ബിനോയിയെ വിളിച്ചു പറഞ്ഞ് ഫോണില്‍ ഡോക്ടറോട് സംസാരിച്ചിട്ടും ഡോക്ടര്‍ കുട്ടിയെ പരിഗണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ക്യൂവില്‍ നിര്‍ത്തി ചീട്ടെടുപ്പിച്ചു തുടങ്ങി ഗുരുതരമായ പരാതികളാണ് ആശുപത്രിക്കെതിരെ ഉയര്‍ന്നത്. ആന്റിവെനം ഇല്ലെന്ന ഡോക്ടറുടെ മൊഴിയും കള്ളമായിരുന്നു. വിവരാവകാശരേഖപ്രകാരം ആശുപത്രിയില്‍ ആന്റിവെനമുണ്ടായിരുന്നു എന്ന മറുപടി ലഭിച്ചതായും മാതാപിതാക്കളുടെ ആരോപണമുണ്ട്. ഈ രേഖകളെല്ലാം വെച്ചാണ് ഡിഎംഒയ്ക്ക് പരാതി നല്‍കിയത്. ഡെപ്യൂട്ടി ഡിഎംഒ…
Read More » -
Breaking News
ശാരീരിക ക്ഷമത പരിശോധനയ്ക്കിടെ കുഴഞ്ഞുവീണു; ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായി യുവതി
പട്‌ന: ബിഹാറിലെ ഗയ ജില്ലയില്‍ ഓടുന്ന ആംബുലന്‍സില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റ് ഡ്രൈവില്‍ പങ്കെടുത്ത 26 വയസ്സുകാരി ശാരീരിക പരിശോധനയ്ക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ബലാത്സംഗത്തിന് ഇരയായത്. ബോധ് ഗയയിലെ ബിഹാര്‍ മിലിട്ടറി പൊലീസ് ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റ് പരിശീലനത്തിനിടെയാണ് സംഭവം. റിക്രൂട്ട്മെന്റിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായ ശാരീരിക ക്ഷമതാ പരിശോധനയ്ക്ക് വിധേയയാകുന്നതിനിടെ യുവതി ബോധരഹിതയായെന്ന് പൊലീസ് പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ആംബുലന്‍സില്‍ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കി. അബോധാവസ്ഥയിലായിരുന്ന യുവതിയെ ആംബുലന്‍സിനുള്ളില്‍ നിരവധി പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നതെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ വിനയ് കുമാറിനെയും ടെക്നീഷ്യന്‍ അജിത് കുമാറിനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സ് സഞ്ചരിച്ച വഴി പൊലീസ് പരിശോധിക്കുന്നുണ്ട്. ശാരീരിക പരിശോധനയ്ക്കിടെ തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും ആംബുലന്‍സില്‍…
Read More »