Breaking NewsIndiaKeralaNEWS
തമാശയ്ക്കു ചെയ്തതാണ്, തെറ്റാണെന്നു അറിയില്ലായിരുന്നു ആരും ദയവായി അനുകരിക്കരുത്!! ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് നൃത്തം ചെയ്യുന്ന റീൽസ്, വിവാദമായതോടെ മാപ്പുചോദിച്ച് യുവതി

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നൃത്തം ചെയ്യുന്നതിന്റെ റീൽസ് വിവാദമായതിനു പിന്നാലെ മാപ്പ് ചോദിച്ച് യുവതി. നാഗർകോവിൽ സ്വദേശി ഷക്കീല ബാനു ആണ് സംഭവം വിവാദമായതോടെ മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. ജീവൻ പോലും അപകടത്തിലാകുന്ന വിധം ഷക്കീല ചിത്രീകരിച്ച റീൽസ് കേരളത്തിലടക്കം വലിയ ചർച്ചയായതിനു പിന്നാലെയാണ് മാപ്പപേക്ഷയുമായെത്തിയത്. .
റീൽസ് ഇത്രയും ചർച്ചയാകുമെന്നും കരുതിയില്ലെന്നും തമാശയ്ക്ക് ചെയ്തതാണെന്നും ഷക്കീല പറഞ്ഞു. തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല. ആരും ദയവായി തന്റെ വീഡിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും ഷക്കീല ബാനു പറഞ്ഞു. നാമക്കൽ – നാഗർകോവിൽ ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇറങ്ങി നിന്നാണ് ഷക്കീല ബാനു നൃത്തം ചെയ്തത്. യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് രംഗത്തെത്തിയത്.