Month: June 2025

  • Breaking News

    ‘അഞ്ചര വര്‍ഷമായല്ലോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്; തീരുമാനമായോ? വലിയ ധൃതിയൊന്നും ഇല്ല കേട്ടോ..!’ പരിഹാസവുമായി പാര്‍വതി തിരുവോത്ത്; ‘എന്തിനായിരുന്നു കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം’

    മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിച്ചതായി പൊലീസ്. കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി. ഈ വാർത്ത ഷെയർ ചെയ്തു കൊണ്ട് നടി പാർവതി തിരുവോത്ത് സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്. ‘അഞ്ചര വര്‍ഷമായല്ലോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനമായോ ?’ എന്ന് പാർവതി മുഖ്യമന്ത്രിയോട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചു. എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലക്ഷ്യം, അല്ലേ? അതില്‍ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? വലിയ ധൃതിയൊന്നുമില്ല കേട്ടോ, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആകെ അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു,’ പാർവതി ചോദിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ 35…

    Read More »
  • Breaking News

    മുടി വെട്ടിയതു ശരിയായില്ല, പ്രവേശനോത്സവ ദിവസം തന്നെ ഒമ്പതാംക്ലാസ് വിദ്യാർഥിയെ ക്ലാസിനു വെളിയിൽ നിർത്തി, ചൈൽ‌ഡ് വെൽഫയർ കമ്മിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി പിതാവ്

    പത്തനംതിട്ട: മുടിവെട്ടിയത് ശരിയല്ലെന്ന പേരിൽ അടൂരിൽ ഒൻപതാം ക്ലാസിലെ വിദ്യാർഥിയെ പ്രവേശനോത്സവ ദിവസം തന്നെ ക്ലാസിൽ‌ കയറ്റിയില്ലെന്ന് പരാതി. കുട്ടിയേയും മറ്റു ചില വിദ്യാർഥികളേയും ക്ലാസിനു വെളിയിൽ നിർത്തിയ സ്കൂളിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാർഥിയുടെ പിതാവ് ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ ചൈൽ‌ഡ് വെൽഫയർ കമ്മിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. തന്റെ മകൻ രാവിലെ വളരെ സന്തോഷത്തോടെ ആദ്യദിനം സ്കൂളിൽ പുത്തൻ ഉടുപ്പും ഇട്ട് ചെന്നതാണ്, എന്നാൽ മുടി വെട്ടിയത് ശരിയായില്ല എന്ന കാരണത്താൽ രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 മണി വരെ തന്റെ മകനേയും മറ്റു കുറച്ചു കുട്ടികളെയും സ്കൂളിനു വെളിയിൽ നിർത്തുകയായിരുന്നു എന്നാണ് പിതാവ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘‘രാവിലെ 8.45ന് രക്ഷിതാവ് ചെന്നാൽ മാത്രമേ ക്ലാസിൽ കയറ്റുകയുള്ളൂ എന്ന വിവരം എന്നെ അറിയിച്ചത് അനുസരിച്ച് ഞാൻ സ്കൂളിൽ ചെല്ലുകയും ഈ നടപടിക്കെതിരെ അതിശക്തമായി പ്രതിഷേധിക്കുകയും ചെയ്തതാണ്. ഇന്നലെ വൈകിട്ട് മകന്റെ മുടി വളരെ നല്ല രീതിയിൽ…

    Read More »
  • Breaking News

    കള്ളനെത്തന്നെ താക്കോലേൽപ്പിച്ചു!! തൊണ്ടി മുതൽ സൂക്ഷിച്ച ലോക്കറിൽ നിന്ന് 51 ലക്ഷവും രണ്ടുപെട്ടി ആഭരണങ്ങളും കവർന്നു, പോലീസ് ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ

    ന്യൂഡൽഹി: ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഓഫീസിലെ ലോക്കറിൽനിന്ന് 51 ലക്ഷവും രണ്ടുപെട്ടി ആഭരണങ്ങളും മോഷ്ടിച്ച കേസിൽ ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ. സംഭവത്തിൽ ഒഴ്ചമുമ്പുവരെ ഈ ഓഫീസിൽ ജോലി ചെയ്തിരുന്ന ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് 51 ലക്ഷം രൂപയും രണ്ടുപെട്ടി സ്വർണവും മോഷണം പോയത്. വിവിധ കേസുകളിൽനിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് മോഷണം പോയത്. ഡൽഹിയിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള ഓഫീസുകളിൽ ഒന്നാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ഓഫീസ്. പല കേസുകളിൽനിന്നായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവുമാണ് ലോധി റോഡിൽ സ്ഥിതിചെയ്യുന്ന ഈ ഓഫീസിന്റെ സ്റ്റോറേജിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇവിടെയുള്ള വൻ സുരക്ഷാ വിന്യാസങ്ങൾ ഭേദിച്ചാണ് പ്രതി മോഷണം നടത്തിയത് എന്ന് ഡൽഹി പോലീസ് പറഞ്ഞു. അതേസമയം തൊണ്ടിമുതൽ സൂക്ഷിക്കുന്ന സ്‌റ്റോറേജിന്റെ സുരക്ഷാജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ഖുർഷിദ്. ഒരാഴ്ച മുമ്പാണ് ഖുർഷിദിനെ ഇവിടെനിന്നും ഈസ്റ്റ് ഡൽഹി പോലീസ് സ്‌റ്റേഷനിലേക്ക്…

    Read More »
  • Crime

    23കാരനെ തായ്ലാന്‍ഡില്‍ കൊണ്ടുപോയത് 21-കാരി; തിരിച്ചെത്തിയത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി, ഒളിപ്പിച്ചത് ഭക്ഷണപ്പൊതികളില്‍

    തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്തില്‍ വന്ന മലയാളികളായ യുവതീയുവാക്കള്‍ പത്തുകോടിയിലേറെ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ വലയില്‍. മലപ്പുറം സ്വദേശികളായ ഷഹീദ്(23), ഷഹാന(21) എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. ബെംഗളൂരുവില്‍ വിദ്യാര്‍ഥികളാണ് ഇരുവരും. ഭക്ഷണപ്പൊതികളില്‍ ഒളിപ്പിച്ചുവെച്ച് കടത്താന്‍ ശ്രമിച്ച 10.06 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. അവധിക്കാലം ആഘോഷിക്കാനായി തായ്‌ലന്‍ഡില്‍ പോയവര്‍ കഞ്ചാവുമായി മടങ്ങിയെത്തുകയായിരുന്നു. പിടിയിലായ യുവാവ് ലഹരി സംഘത്തിലെ കണ്ണിയാണെന്നാണ് വിവരം. ബെംഗളൂരുവിലും മംഗളൂരുവിലും വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കസ്റ്റംസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബാഗുകളുടെ എക്സറേ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റംസ് വിശദമായി പരിശോധിച്ചത്. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ബാങ്കോക്കില്‍നിന്ന് സിങ്കപ്പൂര്‍ വഴിയുള്ള സ്‌കൂട്ട് എയര്‍ലൈന്‍സില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് ഇവര്‍ എത്തിയത്. ബെംഗളൂരുവിലെ പബ്ബില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും അടുത്ത സുഹൃത്തുക്കളായതെന്നുമാണ് വിവരം. ഷഹാനയാണ് ഷഹീദിനെ തായ്ലാന്‍ഡില്‍ കൊണ്ടുപോയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. യുവതി നേരത്തേയും ഇതുപോലെ പോയതായും പറയപ്പെടുന്നു.…

    Read More »
  • Breaking News

    നിലമ്പൂരില്‍ യുഡിഎഫില്‍ കല്ലുകടി; തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; പകരം ആളെ വിടുന്ന പതിവു തെറ്റിച്ചു; ജില്ലയിലുണ്ടായിട്ടും എത്താതെ അബ്ബാസലി തങ്ങള്‍; ആര്യാടന്‍ ഷൗക്കത്ത് തോല്‍പ്പിച്ചെന്ന് ആരോപണം ഉയര്‍ത്തിയ വി.വി. പ്രകാശിന്റെ വീട്ടിലെത്തി അന്‍വറിന്റെ അപ്രതീക്ഷിത നീക്കം

    നിലമ്പൂര്‍: യുഡിഎഫ് നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ കല്ലുകടിയായി പാണക്കാട് കുടുംബത്തിന്റെ അസാന്നിധ്യം. കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ മുസ്ലിം ലീഗിനെ നയിക്കുന്ന പാണക്കാടു കുടുംബത്തില്‍നിന്ന് ഒരാള്‍ പോലും പങ്കെടുത്തില്ല. സാദിഖ് അലി ശിഹാബ് തങ്ങള്‍ ഹജ്ജിനു പോയെന്ന വിശദീകരണം എത്തിയെങ്കിലും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത അബ്ബാസലി തങ്ങളും മുനവറലി തങ്ങളും യുഡിഎഫിന്റെ വേദിയില്‍ എത്തിയില്ല. സാധാരണ ഗതിയില്‍ എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കില്‍ പകരം ആളെ അയയ്ക്കാറുണ്ട് പാണക്കാട് കുടുംബം. ഇക്കുറി അതുമുണ്ടായില്ല എന്നതു ശ്രദ്ധേയമാണ്. അതേസമയം, പത്രിസ സമര്‍പ്പണത്തിനുശേഷം പി.വി. അന്‍വര്‍ പോയതു കഴിഞ്ഞവട്ടം യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.വി. പ്രകാശിന്റെ വീട്ടിലേക്കാണ് എന്നതും ശ്രദ്ധേയമാണ്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിക്കുന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍തന്നെ വി.വി. പ്രകാശിന്റെ മകള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മലപ്പുറം ഡിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന വി.വി. പ്രകാശ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെയായിരുന്നു വി.വി. പ്രകാശ്…

    Read More »
  • Food

    അയല, മത്തി, ചൂര … വേണ്ട! മലയാളികള്‍ പുഴമീനിന് പിന്നാലെ; കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

    സംസ്ഥാനത്ത് മഴ കനത്തതോടെ മത്സ്യപ്രേമികള്‍ക്ക് അയലയും മത്തിയുമൊക്കെ മാറ്റിപ്പിടിക്കുകയാണ്. കടല്‍ മീനുകള്‍ക്ക് പകരം മിക്കവരും പുഴ മീനിന്റെയും കായല്‍ മീനിന്റെയും പിന്നാലെയാണ്. ഇതോടെ പുഴ മീനുകള്‍ക്ക് ഡിമാന്‍ഡ് ഏറിയിട്ടുണ്ട്. മാത്രമല്ല, കടല്‍ മീനിനേക്കാള്‍ ഔഷധ ഗുണം പുഴ മീനുകള്‍ക്കാണെന്നാണ് പൊതുവെ പറയാറുള്ളത്. കാരണം, പായലുകളും ചെറുസസ്യങ്ങളും ധാരാളം കഴിക്കുന്നവയായതുകൊണ്ടാണ് പുഴ മത്സ്യങ്ങളുടെ ആരോഗ്യഗുണം കൂടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ഇവയില്‍ സമ്പുഷ്ടമായി കാണപ്പെടുന്നതിനാല്‍ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഉത്തമമാണ്. ചര്‍മ്മരോഗങ്ങള്‍, അലര്‍ജി എന്നിവയ്ക്കും പുഴമീന്‍ കഴിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. പ്രോട്ടീനാല്‍ സമ്പന്നമാണ് പുഴമീന്‍. അതുകൊണ്ട് ഡയറ്റിംഗ് ചെയ്യുന്നവര്‍ക്കും കഴിക്കാം. പ്രോട്ടീന്‍ അടങ്ങിയതിനാല്‍ മസിലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും പുഴമീന്‍ സഹായിക്കും. കറിയായി കഴിക്കുമ്പോഴായിരിക്കും ശരിയായ രീതിയില്‍ ഗുണം ലഭിക്കുകയെന്ന് മാത്രം. ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമായതിന്റെ 30 ശതമാനം ഫാറ്റി ആസിഡുകള്‍ പുഴമീന്‍ വഴി ലഭിക്കും. ആര്‍ട്ടിലറികളില്‍ അടിഞ്ഞ് കൂടാത്ത നല്ല കൊളസ്ട്രോളായിരിക്കും പുഴമീന്‍ വഴി ലഭിക്കുക. എന്നാല്‍ മീന്‍ വറുത്ത്…

    Read More »
  • കടലിൽ കുളിക്കാനിറങ്ങിയ യെമൻ സ്വദേശികളായ രണ്ടു വിദ്യാർഥികളെ കാണാതായി, അപകടത്തിൽപ്പെട്ടത് കോയമ്പത്തൂരിൽനിന്ന് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥികൾ

    കൊച്ചി: കടലിൽ കുളിക്കാനിറങ്ങിയ യെമൻ സ്വദേശികളായ രണ്ടു വിദ്യാർഥികളെ കാണാതായി. പുതുവൈപ്പിനിലെ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ അബ്ദുൾ സലാം (21), ജബ്രാൻ ഖലീൽ (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്. കോയമ്പത്തൂർ രത്തിനം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടവർ. കോസ്റ്റൽ പൊലീസ്, ഞാറയ്ക്കൽ പോലീസ്, വൈപ്പിൻ ഫയർ ഫോഴ്സ് തുടങ്ങിയവർ കടലിൽ തിരച്ചിൽ നടത്തുകയാണ്. അതേസമയം കടലിൽ ഇറങ്ങരുതെന്ന് വിദ്യാർഥികളോടു ആവർത്തിച്ചു പറഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഭാഷാപ്രശ്നമുള്ളതിനാൽ നാട്ടുകാർ പറഞ്ഞത് എന്താണെന്ന് കുട്ടികൾക്ക് മനസിലായില്ല എന്നാണ് കരുതുന്നത്. വിനോദസഞ്ചാരത്തിനായി കോയമ്പത്തൂരിൽനിന്ന് കാറിലാണ് ഒമ്പതം​ഗ കൊച്ചിയിലെത്തിയതെന്നാണ് വിവരം. 12 മണിയോടെ ബീച്ചിലെത്തിയ സംഘം നീന്താനായി കടലിൽ ഇറങ്ങി. തുടർന്ന് 2 പേരെ കാണാതാവുകയായിരുന്നു. സംഘത്തിലെ എട്ടുപേർ യെമൻ സ്വദേശികളും ഒരാൾ സുഡാൻ പൗരനുമാണ്. ഈ കടൽത്തീരത്ത് ലൈഫ് ഗാർഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന് നാട്ടുകാർ പറയുന്നു. ഏറെ അപകടം പിടിച്ച ഈ ബീച്ചിൽ കുളിക്കാനിറങ്ങി മുൻപും…

    Read More »
  • Kerala

    സുഹൃത്തിനൊപ്പം മീന്‍ പിടിക്കാന്‍ പോകവെ വള്ളം മറിഞ്ഞു; വലയില്‍ കാല്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

    പത്തനംതിട്ട: തിരുവല്ല വള്ളംകുളം കാവുങ്കലില്‍ വള്ളം മറിഞ്ഞ് മരിച്ചു. സുഹൃത്തുമൊത്ത് മീന്‍ പിടിക്കാന്‍ വള്ളത്തില്‍ പോയ വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രന്‍ (35 ) ആണ് മരിച്ചത്. മീന്‍ പിടിക്കാനായി ഇട്ടിരുന്ന വലയില്‍ കാല്‍ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കു ശമനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധ പുലര്‍ത്തണം.

    Read More »
  • Crime

    ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

    മൂന്നാര്‍: ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെത്തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. മാങ്കുളം താളുംകണ്ടം ട്രൈബല്‍ സെറ്റില്‍മെന്റ് പുത്തന്‍പുരക്കല്‍ മിനിയാണ് (39) മരിച്ചത്. ഭര്‍ത്താവ് ടി. രഘുവിനെ (42) ശനിയാഴ്ച മൂന്നാര്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു. രഘു ഭാര്യയോട് നിരന്തരം വഴക്കിടുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ ഇവര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളിയാഴ്ച രാത്രി 8.30-നാണ് ഇയാള്‍ മിനിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 90 ശതമാനം പൊള്ളലേറ്റ മിനിയെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. രഘുവിനെ ദേവികുളം കോടതി റിമാന്‍ഡുചെയ്തു.

    Read More »
  • Breaking News

    അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം’ ഘാട്ടി’ ജൂലൈ 11 ന് തീയറ്ററുകളിലേക്ക്

    അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം ‘ ഘാട്ടി’ ജൂലൈ 11 ന് ആഗോള റിലീസായി എത്തുന്നു. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘വേദം’ എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. അനുഷ്ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ശേഷം പുറത്തു വന്ന ഗ്ലിമ്പ്സ് വീഡിയോയും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണ്ണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അനുഷ്ക ഷെട്ടി, വിക്രം പ്രഭു എന്നിവർ മറ്റു ചിലർക്കൊപ്പം വലിയ ഭാണ്ഡകെട്ടുകളുമായി ഒരു നദി കാൽ നടയായി വെള്ളത്തിൽ കഴുത്തോളം മുങ്ങിയ രീതിയിൽ മുറിച്ചു കടക്കുന്ന ദൃശ്യമാണ് റിലീസ് തീയതി…

    Read More »
Back to top button
error: