Month: June 2025
-
NEWS
നഗ്രോട്ട ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍; ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന് തുടരാഘാതങ്ങള്‍
ന്യൂഡല്‍ഹി: ഇന്ത്യ വിരുദ്ധ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ജയ്ഷെ മുഹമ്മദിന്റെ കമാന്‍ഡറെ പാക്കിസ്ഥാനിലെ പഞ്ചാബില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുള്‍ അസീസ് ഇസാറാണ് മരിച്ചത്. ഇസാറിന്റെ സഹായിയാണ് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സൂചന. എന്നാല്‍, ജെയ്‌ഷെ മുഹമ്മദ്, ഇസാറിന്റെ വെടിയേറ്റുള്ള മരണം തള്ളിക്കളഞ്ഞു. മരണ കാരണം വ്യക്തമാക്കിയിട്ടുമില്ല. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന് തുടര്‍ച്ചയായി ആഘാതങ്ങള്‍ ഏല്‍ക്കുകയാണ്. മോദി സര്‍ക്കാരിന് എതിരെ നിരന്തരം ഭീഷണി മുഴക്കി തീവ്ര പ്രസംഗങ്ങള്‍ നടത്തിയിരുന്ന ഭീകരനാണ് ഇല്ലാതായത്. പഞ്ചാബ് പ്രവിശ്യയിലെ ഭക്കര്‍ ജില്ലയില്‍ കല്ലൂര്‍ കോട്ടില്‍ അഷ്റഫ്വാല സ്വദേശിയായിരുന്നു മൗലാന അബ്ദുള്‍ അസീസ് ഇസാര്‍. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍, ഇത് സ്ഥിരീകരിച്ചിട്ടില്ല. ബഹവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തെ മര്‍ക്കസില്‍ സംസ്‌കാരം നടക്കും. അബ്ദുള്‍ അസീസ് ഇസാര്‍ ഇന്ത്യയിലെ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ഭീകരനായിരുന്നു. 2016 ലെ നഗ്രോട്ട ആക്രമണത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇന്ത്യാ വിരുദ്ധ വികാരം…
Read More » -
Crime
മുഖത്ത് തലയിണ അമര്‍ത്തി ആക്രമണം; 95 വയസ്സുകാരിയുടെ സ്വര്‍ണമാല കവര്‍ന്നു, കൊച്ചുമകന്‍ പിടിയില്‍
ഇടുക്കി: 95 വയസ്സുള്ള മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം സ്വര്‍ണമാല കവര്‍ന്ന കൊച്ചുമകന്‍ മണിക്കൂറുകള്‍ക്കകം പോലീസിന്റെ പിടിയിലായി. അടിമാലി മച്ചിപ്ലാവ് പുളിക്കല്‍ മേരിയുടെ ആഭരണമാണ് ഇവരുടെ മൂത്ത മകന്റെ മകന്‍ അഭിലാഷ് (ആന്റണി-44) കവര്‍ന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മച്ചിപ്ലാവിലെ വീട്ടില്‍ മകന്‍ തമ്പി, ഭാര്യ ട്രീസ എന്നിവര്‍ക്കൊപ്പമാണ് മേരി താമസിച്ചിരുന്നത്. മറ്റുള്ളവര്‍ പള്ളിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. കട്ടിലില്‍ കിടക്കുകയായിരുന്ന മുത്തശ്ശിയുടെ മുഖത്ത് തലയിണ അമര്‍ത്തിയശേഷം രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണമാല ബലമായി പൊട്ടിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പള്ളിയില്‍നിന്ന് മക്കള്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. ആദ്യഘട്ടത്തില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് ടൗണിലെ നിരീക്ഷണകാമറയില്‍നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. അഭിലാഷ് മുന്‍പും സമാന കേസുകളില്‍ പ്രതിയായിരുന്നെന്നും ഏതാനും ദിവസം മുന്‍പാണ് പീരുമേട് ജയിലില്‍നിന്ന് മോചിതനായതെന്നും പോലീസ് പറഞ്ഞു. മോഷ്ടിച്ച മാല കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നെടുങ്കണ്ടത്ത് വിറ്റതായി മൊഴി…
Read More » -
Crime
ശുചിമുറിയുടെ ജനല്‍ തകര്‍ത്തു, കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റിഡിയില്‍ നിന്ന് രക്ഷപ്പെട്ടു; സംഭവം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍
കോഴിക്കോട്: കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. ബീച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതിയാണ് അജ്മല്‍ ബിലാല്‍. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജ്മലിന് ഒരു വര്‍ഷത്തേക്ക് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ഈ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയപ്പോഴാണ് ചെമ്മങ്ങാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനയ്ക്കായാണ് പൊലീസ് അജ്മലിനെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചത്. ശുചിമുറിയില്‍ പോകണമെന്നു പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അനുവദിച്ചു. ശുചിമുറിയില്‍ കയറിയ അജ്മല്‍ അതിനുള്ളിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് അതിലൂടെ ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് നഗര പരിധിയില്‍ തന്നെ ചെമ്മങ്ങാട് ടൗണ്‍, മെഡിക്കല്‍ കോളജ്, ചേവായൂര്‍, പന്നിയങ്കര, കസബ, നടക്കാവ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് അജ്മല്‍. മോഷണം അടക്കമുള്ള കേസുകളിലാണ് അജ്മല്‍…
Read More » -
India
ചോദിച്ചത് ഒരു പൂ, കൊടുത്തത് ഒരു പൂക്കാലം! ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നടത്തിയത് വ്യാപക വ്യോമാക്രമണം; തകര്‍ത്തത് പാക്കിസ്ഥാന്റെ അരഡസന്‍ യുദ്ധവിമാനങ്ങള്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന് നല്‍കിയത് വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേന വിക്ഷേപിച്ച ക്രൂയിസ് മിസൈലുകള്‍, ഉപരിതല മിസൈലുകള്‍ എന്നിവയാണ് പാക്ക് വ്യോമസേനയെ നിഷ്പ്രഭമാക്കിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ആക്രമണത്തില്‍ 6 പാക്ക് എയര്‍ഫോഴ്‌സ് യുദ്ധവിമാനങ്ങള്‍, രണ്ട് ഹൈവാല്യു വിമാനങ്ങള്‍, 10-ലധികം യുസിഎവികള്‍ (അണ്‍മാന്‍ഡ് കോംപാക്ട് ഏരിയല്‍ വെഹിക്കിള്‍), ഒരു സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനം എന്നിവ തകര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങള്‍ ആകാശത്ത് വച്ചു തന്നെയാണ് ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ടത്. നാല് ദിവസം നീണ്ടുനിന്ന പോരാട്ടത്തിനിടെ, എയര്‍ ടു സര്‍ഫേസ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ബൊളാരി വ്യോമതാവളത്തില്‍ ആക്രണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒരു സ്വീഡിഷ് നിര്‍മിത എഇഡബ്‌ള്യുസി വിമാനം കൂടി പാക്കിസ്ഥാന് നഷ്ടപ്പെട്ടതായും സൈനിക വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു. ആക്രമണം നടന്ന മേഖലയില്‍ മറ്റ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതില്‍ എത്രയെണ്ണം തകര്‍ക്കപ്പെട്ടുവെന്ന കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും സൈനിക…
Read More » -
Breaking News
പതിനെട്ടാം നമ്പറിൽ 18 വർഷത്തെ കാത്തിരിപ്പിനു ഗുഡ്ബൈ… രാജാവും സംഘവും വിജയകിരീടം ചൂടി… പഞ്ചാബിനെ 6 റൺസിന് കീഴടക്കി ബെംഗളൂരു ഐപിഎൽ കന്നിക്കിരീടത്തിൽ മുത്തമിട്ടു
അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പ്, അതിനിടയിൽ എത്ര മഴയും വെയിലും വന്നു. എങ്കിലും വിരാട് കോലി എന്ന ആ 18-ാം നമ്പറുകാരനു മാറ്റമില്ലായിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിന്റെ പോരാട്ടവീര്യത്തെ ടീം മികവുകൊണ്ട് മറികടന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു കന്നിക്കിരീടം. ആവേശം വാനോളമുയർന്ന മത്സരത്തിൽ ആറു റൺസിനാണ് ബെംഗളൂരുവിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ, പഞ്ചാബിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ അവസാനിച്ചു. ലോക ക്രിക്കറ്റിലെ ഒരേയൊരു കിങ് വിരാട് കോലിയുടെ കിരീടത്തിലേക്ക് ഇനി ഐപിഎൽ കിരീടത്തിന്റെ പൊൻതിളക്കം കൂടി. ഐപിഎലിൽ കളിച്ച നാലാമത്തെ ഫൈനലിലാണ് ആർസിബിയുടെ കന്നിക്കിരീട നേട്ടം. ഉയർന്ന പിറക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 191 റൺസിന്റെ വിജയലക്ഷ്യം മറികടക്കുക പഞ്ചാബിനു എളുപ്പമായിരുന്നെങ്കിലും, ക്രുനാൽ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ബോളർമാർ പുറത്തെടുത്ത…
Read More » -
Breaking News
എസ് സിപിഒ അടിച്ചുമാറ്റിയത് കോടതി സൂക്ഷിക്കാനേൽപിച്ച സ്പോർട്സ് സൈക്കിൾ, ഉടമയെത്തി തൊണ്ടിമുതൽ അന്വേഷിച്ചപ്പോൾ പിടിവീണു- സസ്പെൻഷൻ
ഇടുക്കി: തൊടുപുഴ കാളിയാറിൽ തൊണ്ടിമുതൽ അടിച്ചുമാറ്റിക്കൊണ്ടുപോകാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കാളിയാർ പോലീസ് സ്റ്റേഷനിലെ എസ് സിപിഒ ജയ്മോനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സൂക്ഷിക്കുന്നതിനായി തൊടുപുഴ പോലീസിനെ ഏൽപ്പിച്ച സ്പോർട്സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പിന്നീട് ഉടമ സ്റ്റേഷനിലെത്തി സൈക്കിൾ തിരക്കിയപ്പോഴാണ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കാണാതായ വിവരം അറിയുന്നത്. തുടർന്നു സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൈക്കിൾ കടത്തിയത് എസ്.സി.പി.ഓ. ജയ്മോനാണെന്ന് തെളിഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ ഉദ്യോഗസ്ഥൻ സൈക്കിൾ തിരികെ സ്റ്റേഷനിലെത്തിച്ചു. സ്പെഷ്യൽ ബ്രാഞ്ച് വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതോടെ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
Read More » -
Breaking News
കലാശപ്പോരിൽ പഞ്ചാബിന് മുന്നിൽ 191 റൺസ് വിജയലക്ഷ്യം, കാണാനാകുമോ ‘അയ്യരാട്ടം’?
അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരിൽ പഞ്ചാബിനെതിരെ 191 റൺസ് വിജയലക്ഷ്യമുയർത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. തുടക്കം മികച്ചതായിരുന്നെങ്കിലും മധ്യഓവറുകളിൽ റൺസ് കണ്ടെത്താനാവാതെ വന്നത് ആർസിബിക്ക് തിരിച്ചടി. സൂപ്പർതാരം വിരാട് കോലിയാണ്(43) ടീമിന്റെ ടോപ്‌സ്‌കോറർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ആദ്യ ഓവറിൽ കത്തിക്കയറിയെങ്കിലും ഓപ്പണർ ഫിൽ സാൾട്ട് രണ്ടാം ഓവറിൽ തന്നെ മടങ്ങി. ഒമ്പത് പന്തിൽ നിന്ന് സാൾട്ട് 16 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളും വിരാട് കോലിയും ചേർന്ന് സ്‌കോറുയർത്തി. മായങ്കിന്റെ വെടിക്കെട്ടിൽ ടീം ആറോവറിൽ 55 ലെത്തി. പിന്നീട് പൂണ്ടുവിളയാടാമെന്ന മോഹം തട്ടുടച്ച് ചാഹൽ മായങ്കിനെ കൂടാരം കയറ്റി. 18 പന്ത് നേരിട്ട മായങ്ക് 24 റൺസെടുത്തു. ആർസിബി 56-2 എന്ന നിലയിൽ നിൽക്കുമ്പോൾ നായകൻ രജത് പാട്ടിദാർ ആർസിബിയെ കരകയറ്റാനിറങ്ങി. അതേസമയം മറുസൈഡിൽ ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി…
Read More » -
Breaking News
ഇനി ഫെനി അടിക്കാൻ ഗോവയ്ക്കു പോകണ്ട, നല്ല സൊയമ്പൻ സാധനം കണ്ണൂരിലും കിട്ടും!! കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി, കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമിയിൽ ഡിസ്റ്റിലറി
കണ്ണൂർ: കശുമാങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗോവൻ ഫെനിയ്ക്ക് മദ്യപർക്കിടയിൽ പ്രിയമേറെയാണ്. ഫെനിയടിക്കാൻ വേണ്ടി നേരെ ഗോവയ്ക്ക് വണ്ടി കയറുന്നവരുമുണ്ട്. എന്നാൽ ഗോവൻ ഫെനിക്ക് സംസ്ഥാനത്ത് നിന്ന് ഒരു എതിരാളി കൂടി വിപണിയിലെത്താനുള്ള ഒരുക്കത്തിലാണിപ്പോൾ. കണ്ണൂരിൽ നിന്നാണ് കശുമാങ്ങയിൽ നിന്ന് വാറ്റിയെടുത്ത കുറഞ്ഞ ആൽക്കഹോൾ ഉളള മദ്യം വിപണിയിലേക്കെത്താൻ തയ്യാറെടുക്കുന്നത്. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉൽപ്പാദിപ്പിക്കുന്ന കുറഞ്ഞ ആൽക്കഹോൾ ഉള്ള കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി ലഭിച്ചുകഴിഞ്ഞു.കണ്ണൂരിലെ പയ്യാവൂരിലും പരിസര പ്രദേശങ്ങളിലും കശുമാവ് കൃഷി വ്യാപകമാണ്. സമൃദ്ധമായ കശുമാങ്ങ കൃഷി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2016 ലാണ് സഹകരണ സംഘം ഈ ആശയവുമായി സംസ്ഥാന സർക്കാരിനെ സമീപിക്കുന്നത്. 2022ൽ സർക്കാർ പദ്ധതി അംഗീകരിച്ചിരുന്നു. ഇപ്പോൾ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി കൂടി ലഭിച്ചതോടെ തുടർനടപടികൾക്ക് തയ്യാറെടുക്കുകയാണ് പയ്യാവൂർ സഹകരണ സംഘം. കൂടാതെ ഡിസ്റ്റിലറിക്കായി കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമി സഹകരണ സംഘം കണ്ടെത്തുകയും ചെയ്തു. പ്രാദേശിക കർഷകരെ…
Read More » -
Breaking News
എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷണം കഴിക്കാതെ മരുന്നുകഴിച്ചതിനാലെന്ന് ഡിഎംഒ
പത്തനംതിട്ട: എലിപ്പനിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട പെരുനാടാണ് സംഭവം. മരുന്നു കഴിച്ച അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇവർ ഭക്ഷണം കഴിക്കാതെ ഗുളിക കഴിച്ചത് കൊണ്ടാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡിഎംഒ അറിയിച്ചു.
Read More » -
Breaking News
‘മോദിയുടെ പേരിൽ നിങ്ങൾ സിന്ദൂരം ധരിക്കുമോ? ഇത് ഒരു രാഷ്ട്രം, ഒരു ഭർത്താവ് പദ്ധതിയാണോ?’ പഞ്ചാബ് മുഖ്യമന്ത്രി എല്ലാ സീമകളും ലംഘിച്ചു, ഇത് ഇന്ത്യാ വിരുദ്ധമല്ലെങ്കിൽ, പിന്നെ എന്താണ്?- ബിജെപി
അമൃത്സർ: ഓപ്പറേഷൻ സിന്ദൂറിനേയും മോദിയേയും പരിഹസിച്ചുകൊണ്ടുള്ള പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ പരാമർശം വിവാദമാകുന്നു. ഭഗവന്ത് മാന്റെ ‘ഒരു രാഷ്ട്രം ഒരു ഭർത്താവ്’ എന്ന പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഭഗവന്ത് മാൻ എല്ലാ പരിധികളും ലംഘിച്ചുവെന്നും പഞ്ചാബ് മുഖ്യമന്ത്രി ഓപ്പറേഷൻ സിന്ദൂറിനെ പരിഹസിക്കുകയാണെന്നുമാണ് ബിജെപിയുടെ ആരോപണം. മാത്രമല്ല ഇന്ത്യൻ സായുധ സേനയേയും മുഖ്യമന്ത്രി അപമാനിച്ചെന്നും ബിജെപി ആരോപിച്ചു. ബിജെപി വീടുകളിൽ സിന്ദൂരം വിതരണം ചെയ്യുമെന്ന റിപ്പോർട്ടുകളെ പരാമർശിച്ചുകൊണ്ടായിരുന്നു ഭഗവന്ത് മാന്റെ പരാമർശം. ‘‘മോദിയുടെ പേരിൽ നിങ്ങൾ സിന്ദൂരം ധരിക്കുമോ? ഇത് ഒരു രാഷ്ട്രം, ഒരു ഭർത്താവ് പദ്ധതിയാണോ?’ – ഭഗവന്ത് മാൻ ചോദിച്ചു. ഇതിനു മറുപടിയായി ഭഗവന്ത് മാൻ ‘സീറോ സെൻസിറ്റിവിറ്റി’ ഉള്ള ആളാണെന്നാണ് ബിജെപി ഇതിനു മറുപടി നൽകിയത്. ‘‘ഭഗവന്ത് ഉടൻ രാജിവയ്ക്കണം. സായുധ സേനയെ അനാദരിക്കുന്ന നടപടിയാണ് ഇത്. വിജയകരമായ ഒരു സൈനിക നടപടിയെ മാൻ ഇകഴ്ത്തുന്നു. ഇത് ഇന്ത്യാ വിരുദ്ധമല്ലെങ്കിൽ, പിന്നെ എന്താണെന്നു ബിജെപി ദേശീയ വക്താവ്…
Read More »