Month: June 2025

  • Breaking News

    തട്ടിക്കൊണ്ടുപോയി പണം പണം വാങ്ങിയെന്ന് പരാതി; നടന്‍ കൃഷ്ണ കുമാറിനെതിരേ പോലീസ് കേസെടുത്തു; ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക ക്രമക്കേടില്‍ വിവാദം; തിരിച്ചു പരാതി നല്‍കി നടന്‍; ജീവനക്കാരിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് ദിയ

    തിരുവനന്തപുരം: ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ കേസ്. മകളുടെ കടയിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് നടപടി. മക്കളും ഭാര്യയുമടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. തട്ടിക്കൊണ്ടുപോയി പണം വാങ്ങിയെന്നാണ് പരാതി. മകളുടെ കടയില്‍ നിന്ന് ജീവനക്കാര്‍ പണം തട്ടിയെടുത്തെന്ന് കൃഷ്ണകുമാറും പരാതി നല്‍കി. ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 69 ലക്ഷം രൂപ ജീവനക്കാര്‍ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ക്യു.ആര്‍ കോഡ് പ്രവര്‍ത്തിക്കില്ലെന്ന് പറഞ്ഞായിരുന്ന തട്ടിപ്പ്’. ചോദിച്ചപ്പോള്‍ ഒമ്പത് ലക്ഷത്തോളം രൂപ തിരികെ തന്നു. ബാക്കി തുക ചോദിച്ചപ്പോള്‍ ജീവനക്കാരിയുടെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. ജീവനക്കാര്‍ കൗണ്ടര്‍ കേസാണ് കൊടുത്തതെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. ജീവനക്കാരുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് കൃഷ്ണകുമാറിന്റെ മകള്‍ ദിയയും പറഞ്ഞു.  

    Read More »
  • Kerala

    എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025; എസ്എസ്എല്‍സി / പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സിപി ട്രസ്റ്റിന്റെ ആദരം

    തൃശ്ശൂർ: 2024-2025 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സിപി ട്രസ്റ്റ് ആദരിക്കുന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 എന്ന പരിപാടി സംഘടിപ്പിക്കുന്നത്. നക്ഷത്രത്തിളക്കം എന്ന ഈ പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കും. പരിപാടിയില്‍ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍ 3000 ത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. ജൂണ്‍ എട്ടാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് മതിലകം പുന്നക്ക ബസാര്‍ ആര്‍.എ.കെ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനും അവരോട് സംവദിക്കുന്നതിനും ആയി കുഞ്ചാക്കോ ബോബനെക്കൂടാതെ പ്രശസ്ത സിനിമ താരങ്ങളായ…

    Read More »
  • Breaking News

    30 ലക്ഷത്തിന്റെ ഭവന വായ്പകളില്‍ മാസത്തവണയില്‍ കുറവ് 1200 രൂപവരെ; 20 വര്‍ഷത്തെ വായ്പയില്‍ ലാഭം നാലു ലക്ഷം; സ്ഥിര നിക്ഷേപത്തില്‍ വരുമാനം വീണ്ടും കുറയും; പത്തു ലക്ഷം രൂപയില്‍ വാര്‍ഷിക നഷ്ടം 5000 രൂപ; ചെറുകിട സമ്പാദ്യ പദ്ധതികളിലേക്ക് കളം മാറ്റാം; നിക്ഷേപ തന്ത്രങ്ങളില്ലെങ്കില്‍ കൈയില്‍ കാശുണ്ടായിട്ടു കാര്യമില്ല!

    വളരെ അപ്രതീക്ഷിതമായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ സഞ്ജയ് മൽഹോത്ര റിപ്പോ നിരക്ക് 50 ബി.‌പി.‌എസ് (basis points) കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഫെബ്രുവരിയിലും ഏപ്രിലിലും ആർ‌ബി‌ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 2025 ൽ റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റാണ് (25 + 25 + 50) ആര്‍.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്.ഭവനവായ്പ എടുക്കുന്നവരെയും ബാങ്ക് സ്ഥിര നിക്ഷേപ (FD) അക്കൗണ്ട് ഉടമകളെയും ബാധിക്കുന്നതാണ് ഈ തീരുമാനം. ഏതു വിധത്തിലാണ് ഭവന വായ്പയേയും സ്ഥിരനിക്ഷേപത്തെയും പുതിയ മാറ്റം സ്വാധീനിക്കുകയെന്ന് പരിശോധിക്കുകയാണ് ഇവിടെ. ഭവന വായ്പ റിപ്പോ നിരക്കിന്റെ കുറവ് പുതിയ ഹോം ലോണ്‍ എടുക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണ്. ബാങ്കുകൾ റിപ്പോ നിരക്കിന്റെ കുറവ് ഉപഭോക്താക്കൾക്ക് കൈമാറിയാൽ അവരുടെ പ്രതിമാസ ഇ.എം.ഐ കുറയും. ഉദാഹരണമായി 20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പ എടുത്താല്‍ നിങ്ങൾക്ക് പ്രതിമാസ ഇ‌എം‌ഐ…

    Read More »
  • Breaking News

    ഐപിഎല്‍ 2025 ട്രെന്‍ഡ്: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യം; ഇഞ്ചോടിഞ്ച് ആവേശമില്ല; ഓഫ് സ്പിന്നര്‍മാര്‍ കളത്തിനു പുറത്ത്; 200 റണ്‍സ് നേടിയാലും വലിയ ഗുണമില്ല; ഹോം മത്സരങ്ങളില്‍ ടീമുകള്‍ പൊളിഞ്ഞു പാളീസായി; കളിക്കാരെല്ലാം ‘കൂള്‍’; ആകെ നോക്കിയാല്‍ കഴിഞ്ഞത് തണുപ്പന്‍ സീസണോ?

    ബംഗളുരു: പതിനെട്ടു വര്‍ഷത്തിനുശേഷം ആദ്യമായി കിരീടവുമായി മടങ്ങിയ ആര്‍സിബിയും ചെറിയ പാളിച്ചകള്‍കൊണ്ടു കിരീടം കൈപ്പിടിയില്‍നിന്നു പോയ പഞ്ചാബും ഈ സീസണിലാകെ മികച്ച പ്രകടനമാണ് നടത്തിയത്. വിദേശ താരങ്ങളെ പരമാവധി കുറച്ച്, ഇന്ത്യന്‍ കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ടീമുകള്‍ കൂടുതല്‍ പരീക്ഷണങ്ങളും നടത്തിയത്. ആഭ്യന്തര ക്രിക്കറ്റിന് മെച്ചമുണ്ടാക്കുന്ന നടപടികളാണു ഫ്രാഞ്ചൈസികള്‍ കൈക്കൊണ്ടതെങ്കിലും ആകെയുള്ള കളികള്‍ എങ്ങനെയെന്നു വിലയിരുത്തിയാല്‍ ആവേശം കുറഞ്ഞു എന്ന മറുപടിയാകും ക്രിക്കറ്റ് വിദഗ്ധന്‍മാര്‍ നല്‍കുക. മുപ്പതിലേറെത്തവണ ആദ്യ ടീം 200 റണ്‍സ് കടത്തിയെങ്കിലും ഭൂരിപക്ഷവും ചേസ് ചെയ്തു എന്നതാണ് മറ്റൊരു കാര്യം. 200 റണ്‍സ് കടക്കുകയെന്നത് ഇനിയുള്ള കാലത്ത് സുരക്ഷിതമായ സ്‌കോര്‍ ആയിരിക്കില്ലെന്നും വ്യക്തം. ഠ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിപത്യം ഐപിഎല്‍ 2025-ലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആധിപത്യം. അവര്‍ ഒറ്റ സീസണില്‍ 16,000-ത്തിലധികം റണ്‍സ് നേടിയെന്നു മാത്രമല്ല, 150 സ്‌ട്രൈക്ക് റേറ്റിനു മുകളിലുമെത്തി. ഐപിഎല്‍ ചരിത്രത്തില്‍തന്നെ ആദ്യമാണിത്. 29.76 എന്ന ശരാശരിയും ഐപിഎല്‍ സീസണുകള്‍ വച്ചുനോക്കുമ്പോള്‍ ഏറ്റവും…

    Read More »
  • Breaking News

    പിറന്നാളാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ അതിക്രമം, ഒരാളുടെ കൈവിരൽ കടിച്ചുമുറിച്ചു, അക്രമികൾക്കായി തിരച്ചിൽ

    റായ്പൂര്‍: പിറന്നാളാഘോഷം കഴിഞ്ഞുവരികയായിരുന്ന പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ച് യുവാക്കളുടെ സംഘം. റായ്പൂരിലാണ് യുവാക്കള്‍ പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിച്ചത്. ഒരു പെണ്‍കുട്ടിയുടെ കൈവിരല്‍ അക്രമി കടിച്ചുമുറിക്കുകയും ചെയ്തു. പെൺകുട്ടികൾ നിലവിളിച്ചതോടെ സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.ബിലാസ്പൂരിൽ നിന്നും കാർബയിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടികളുടെ സംഘം. പിറന്നാൾ ആഘോഷം കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് യുവാക്കൾ ഇവർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത് . ആക്രമണത്തിന് പിന്നാലെ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

    Read More »
  • Crime

    ആദ്യദിനം മുതല്‍ പഴുതുകള്‍ അടച്ച് പ്രേംകുമാര്‍; വിവിധ ഭാഷകള്‍ അറിയാം, പ്രതിക്കായി വലവിരിച്ച് പോലീസ്

    തൃശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേംകുമാര്‍ കാണാമറയത്ത്; എന്നാല്‍ പ്രതിയെ കണ്ടതായി പലയിടങ്ങളില്‍ നിന്ന് പൊലീസിനു ഫോണ്‍ കോളുകള്‍ വന്നു. ഇക്കഴിഞ്ഞ 2നാണ് ഭാര്യ കൈതവളപ്പില്‍ രേഖയെയും ഭാര്യാ മാതാവ് മണിയെയും വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. പ്രേംകുമാറിനെ എറണാകുളത്ത് കണ്ടു എന്ന വിവരം ചിലര്‍ അന്വേഷണ സംഘത്തെ അറിയിച്ചതായും സൂചനയുണ്ട്. ഇവിടെ നേരത്തെ ഇയാള്‍ ജോലി ചെയ്ത സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എംബിഎ യോഗ്യതയുള്ള പ്രേംകുമാര്‍ മലയാളം, ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളും അറിയുന്ന ആളാണെന്നാണ് നിഗമനം. നേരത്തെ ക്രൂരകൃത്യം നടത്തി പരിചയമുള്ള ഇയാള്‍ പഴുതുകള്‍ അടയ്ക്കാന്‍ ആദ്യഘട്ടം മുതലേ ശ്രമം നടത്തിയിട്ടുണ്ട്. മുന്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ഫോണ്‍ ഇയാള്‍ മുംബൈയിലേക്ക് പോയ ട്രെയിനില്‍ ഉപേക്ഷിച്ചിരുന്നു. കൊലപാതകം നടന്നത് രണ്ടിനാണെങ്കിലും സംഭവം പുറംലോകം അറിഞ്ഞത് നാലിനായതിനാല്‍ പ്രതിക്ക് രക്ഷപ്പെടാന്‍ രണ്ടുദിവസം ലഭിച്ചതും പൊലീസിന് വെല്ലുവിളിയാണ്. പൊലീസിന്റെ അഞ്ച് സംഘങ്ങളും ഒരു…

    Read More »
  • Crime

    സിനിമയെ വെല്ലുന്ന തിരക്കഥ, പത്തോളം വിവാഹങ്ങള്‍! 2 വയസ്സുള്ള കുട്ടിയുടെ അമ്മയായ ‘പ്രതിശ്രുത വധു’ അറസ്റ്റില്‍

    തിരുവനന്തപുരം: സിനിമയെ വെല്ലുന്ന തിരക്കഥ മെനഞ്ഞ് കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ യുവാക്കളെ വിവാഹം കഴിച്ചു മുങ്ങിയ യുവതി അറസ്റ്റില്‍. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പിടിയിലായത്. പത്ത് പേരെയാണ് രേഷ്മ ഇത്തരത്തില്‍ വിവാഹം കഴിച്ചു മുങ്ങിയത്. അടുത്ത വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാന്‍ നില്‍ക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ് നടന്നത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയില്‍ ആര്യനാട് പൊലീസാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. 45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു പ്രതിശ്രുത വരനും ബന്ധുവും ചേര്‍ന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പരിശോധനയില്‍ മുന്‍പ് വിവാഹം രേഖകള്‍ കണ്ടെത്തിയിരുന്നു. വിവാഹ പരസ്യങ്ങള്‍ നല്‍കുന്ന ഗ്രൂപ്പില്‍ പഞ്ചായത്ത് അംഗം രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് മേയ് 29 നാണ് കോള്‍ വരുന്നത്.…

    Read More »
  • Breaking News

    ഓഫീസ് സമയത്തും ഭര്‍ത്താവിന്റെ പല്ലുതേപ്പ്; അവിഹിതം പൊക്കി ഇലക്ട്രിക് ടൂത്ത് ബ്രഷ്; സ്വകാര്യ ഡിറ്റക്ടീവിന്റെ വെളിപ്പെടുത്തല്‍ വൈറല്‍; കുട്ടികളുടെ ബ്രഷിംഗ് ശ്രദ്ധിക്കാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ കണ്ടത് ഭര്‍ത്താവിനെ; വെള്ളിയാഴ്ചകളില്‍ സ്‌പെഷല്‍ പല്ലുതേപ്പ്‌

    ഫോണ്‍ കോളുകളും മെസേജുകളുമല്ല, പുതിയ കാലത്ത് രഹസ്യങ്ങള്‍ പൊളിക്കാന്‍ ഒരു ടൂത്ത് ബ്രഷ് മതിയാകും. യുകെയില്‍ നിന്നുള്ള സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ രഹസ്യ ബന്ധം പൊക്കിയതിന് പിന്നില്‍ ഒരു ഇലക്ട്രിക് ടൂത്ത് ബ്രഷാണ്. അസമയത്തുള്ള ഭര്‍ത്താവിന്‍റെ പല്ലുതേപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷത്തിലാണ് കള്ളി വെളിച്ചതായത്. സ്വകാര്യ ഡിറ്റക്ടീവായ പോള്‍ ജോണ്‍സനാണ് ഇത്തരത്തിലൊരു അന്വേഷണത്തിന്‍റെ വിവരം പങ്കുവച്ചത്. വീട്ടുകാരുടെ ഇലക്ട്രിക് ടൂത്ത് ബ്രഷുകള്‍ ലിങ്ക് ചെയ്ത ആപ്പില്‍ ഭര്‍ത്താവ് അസമയത്ത് ബ്രഷ് ചെയ്യുന്നത് കണ്ടതോടെയാണ് ഭാര്യയ്ക്ക് സംശയം തോന്നിയത്. കുട്ടികളുടെ പല്ലുതേപ്പ് ക്രമീകരിക്കാനാണ് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത്. എന്നാല്‍ ജോലി സമയത്തും ഭര്‍ത്താവ് പല്ലുതേക്കുന്നു എന്നാണ് ആപ്പിലെ ഡാറ്റ കാണിച്ചത്. പ്രത്യേകിച്ചും വെള്ളിയാഴ്ചകളില്‍ മാത്രമാണ് ഭര്‍ത്താവിന്‍റെ ‘സ്പെഷല്‍’ പല്ലുതേപ്പ്. ഓഫിസിലാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുന്ന ദിവസങ്ങളിലും ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഭാര്യ അന്വേഷണം തുടങ്ങിയത്. വെള്ളിയാഴ്ചകളില്‍ ഭര്‍ത്താവ് ജോലിക്ക് പോയിട്ട് മാസങ്ങളായെന്നും മറ്റൊരു സ്ത്രീയുടെ വീട്ടിലെത്തുകയാണെന്നുമാണ് രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയത്. രാവിലെ 9…

    Read More »
  • Breaking News

    കോഹ്‌ലിയെ പ്രതിയാക്കണം… ഇത് കായിക ഇനമല്ല, ചൂതാട്ടമാണ്… ബംഗളൂരു ദുരന്തത്തിൽ പരാതിയുമായി സാമൂഹ്യപ്രവര്‍ത്തകൻ

    ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിരാട് കോഹ്‌ലിക്ക് എതിരെ പരാതി. ബംഗളൂരു കബണ്‍പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകനായ എച്ച് എം വെങ്കിടേഷ് ആണ് പരാതിക്കാരന്‍.’ഐപിഎല്ലിലൂടെ ചൂതാട്ടം’ പ്രോത്സാഹിപ്പിക്കുന്നു, ദുരന്തത്തിന് കാരണമാകും വിധം ജനക്കൂട്ടം സൃഷ്ടിച്ചെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഒരു കായിക ഇനമല്ല, മറിച്ച് ക്രിക്കറ്റ് കളിയെ മലിനമാക്കിയ ഒരു ചൂതാട്ടമാണ്. ഇത്തരം ചൂതാട്ടത്തില്‍ പങ്കെടുക്കുകയും ആളുകളെ ഒരു പ്രത്യേക സ്ഥലത്ത് ഒത്തുകൂടാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബംഗളൂരുവിലെ ദുരന്തത്തിന് കാരണമായവരില്‍ ഏറ്റവും പ്രമുഖനാണ് വിരാട് കോഹ്ലി. അതിനാല്‍, വിരാട് കോഹ്ലിയെയും അദ്ദേഹത്തിന്റെ ടീം അംഗങ്ങളെയും ഈ ദുരന്തത്തിന്റെ എഫ്ഐആറില്‍ പ്രതികളാക്കി നടപടിയെടുക്കണം എന്നാണ് പരാതിയുടെ ഉള്ളടക്കം. ബംഗളൂരു ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായ കേസിന്റെ കീഴില്‍ ഈ പരാതിയും പരിഗണിക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു.അതേസമയം, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ തിക്കിലും തിരക്കിലും 11…

    Read More »
  • Breaking News

    മാച്ച് ഫീ അടച്ചു; അര്‍ജന്റീനയെയും മെസിയെയും കേരളത്തില്‍ എത്തിക്കുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി; സൗദി അടക്കം അഞ്ചു ടീമുകള്‍ കളിക്കും

    തിരുവനന്തപുരം: അര്‍ജന്റീനയെയും മെസിയെയും കേരളത്തിലെത്തിക്കാന്‍ മാച് ഫീ അടച്ചെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. കരാര്‍ പ്രകാരം കളിക്കു മുന്‍പുള്ള തുക അടച്ചെന്നാണ് സ്‌പോണ്‍സര്‍ പറഞ്ഞത്. തുക എത്രയെന്ന് സര്‍ക്കാരിന് അറിയില്ല. കളി എവിടെയെന്ന് തീരുമാനിക്കണം. അതിനായി അര്‍ജന്റീന ടീം അധികാരികള്‍ കേരളത്തിലെത്തണം. തിരുവനന്തപുരത്തിനായിരിക്കും മുന്‍ഗണന. രണ്ടാം സ്ഥാനത്ത് കൊച്ചിയായിരിക്കും. എതിരാളിയായി സൗദി അടക്കം അഞ്ചു ടീമുകള്‍ പരിഗണനയിലുണ്ട്. സാമ്പത്തികമായി ഒരു ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കില്ല. സ്‌പോണ്‍സര്‍മാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു. തിങ്കളാഴ്ചയോടെ വിശദാംശങ്ങള്‍ അറിയാമെന്നും വി.അബ്ദുറഹിമാന്‍ വിശദീകരിച്ചു. മെസ്സിയും അര്‍ജന്റീനയും കേരളത്തിലേക്കെന്ന പുതിയ പ്രഖ്യാപനത്തിലും അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി എത്തിയത്. മെസിയും സംഘവും എപ്പോള്‍ എത്തും, എവിടെ വെച്ചായിരിക്കും മത്സരം തുടങ്ങിയ കാര്യങ്ങളൊന്നും പറയാതെയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്‌പോണ്‍സര്‍മാര്‍ തുക നല്‍കാത്തതിനാല്‍ അര്‍ജന്റീന ടീം എത്തില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏകദേശം 128 കോടി രൂപയാണ് അര്‍ജന്റീന ടീമിന് നല്‍കേണ്ടി…

    Read More »
Back to top button
error: