Month: June 2025
-
Breaking News
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും വീണ്ടും ഒന്നിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ ചിത്രത്തിലെ ‘ക്രിഞ്ച്’ വീഡിയോ സോങ് പുറത്ത്
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവയ്ൻ എൻറർടെയ്ൻമെൻറ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. “ക്രിഞ്ച്” എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഈണം നൽകി ആലപിച്ചിരിക്കുന്നത് മലയാളി മങ്കീസ് ആണ്. വിനായക് ശശികുമാർ, മലയാളി മങ്കീസ് എന്നിവർ ചേർന്ന് വരികൾ രചിച്ച ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത് റിച്ചി റിച്ചാർഡ്സൺ. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിക്കുന്നത് ഇവയ്ൻ എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ആരതി കൃഷ്ണയാണ്. ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്) എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. കോ പ്രൊഡ്യൂസർ സുവാസ് മൂവീസാണ്. ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. ഒരു പക്കാ ഫാമിലി കോമഡി എൻറർടെയ്നർ ആയി ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന…
Read More » -
Breaking News
‘കെട്ടിയിട്ടു മര്‍ദിച്ചു, ആകെ 15 പേര്‍’; ബിജെപി നേതാവ് കൃഷ്ണ കുമാറിനും ദിയയ്ക്കും എതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസ്; മര്‍ദനം നടന്നത് കൃഷ്ണകുമാറിന്റെ ഓഫീസിലെന്നും എഫ്‌ഐആര്‍; ‘അനുജത്തിമാരെ പോലെ വിശ്വസിച്ചു, ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും’ കണ്ണീരോടെ ദിയ
തിരുവനന്തപുരം: ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണനുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ നടത്തുന്ന ആഭരണ കടയിലെ വനിതാ ജീവനക്കാരെയും ഭര്‍ത്താക്കന്മാരെയും തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണം വാങ്ങിയെന്നതാണ് കേസിന് ആസ്പദമായ കാരണം. കടയിലെ ജീവനക്കാര്‍ ക്യൂആര്‍ കോഡ് തട്ടിപ്പിലൂടെ 69 ലക്ഷം രൂപ കവര്‍ന്നെന്നാണ് ദിയയുടെ പരാതി. ഇതിനെതിരെ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് കൃഷ്ണകുമാറിനും ദിയയും അടക്കം കുടുംബത്തിലെ ആറു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൃഷ്ണകുമാറിന്റെ ഓഫീസില്‍ വച്ചു മര്‍ദ്ദനം നടന്നെന്നാണ് പരാതിയിലുള്ളത്. ഗര്‍ഭിണിയായതിനാല്‍ എന്‍എസ് റോഡിലെ ആഭരണ കടയിലേക്ക് ഈയിടെയായി ദിയ പോകാറില്ലായിരുന്നു. ഈ സമയത്ത് കടയിലെ ക്യൂആര്‍ കോഡ് തകരാറിലാണെന്ന് പറഞ്ഞ് ജീവനക്കാര്‍ അവരുടെ ക്യൂആര്‍ കോഡ് കാണിച്ച് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചു എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. സുഹൃത്ത് കടയിലെത്തി സാധനം വാങ്ങിയപ്പോഴും ഇതേ രീതിയില്‍ ജീവനക്കാര്‍ പണം സ്വീകരിച്ചു. ഇതോടെയാണ് തട്ടിപ്പ് അറിഞ്ഞത്. ഇക്കാര്യം ജീവനക്കാരെ വിളിച്ചു ചോദിച്ചപ്പോള്‍ ജോലി…
Read More » -
Breaking News
ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ കേസ് ഫയലിൽ ട്രംപിന്റെ പേരും, എക്സിലിട്ട ബിഗ് ബോംബ് ഡിലീറ്റ് ചെയ്ത് മസ്ക്, പിൻവലിച്ചതു ട്രംപുമായുള്ള സന്ധി സംഭാഷണത്തെ തുടർന്ന്?
വാഷിങ്ടൻ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന പോസ്റ്റുമായി ഇലോൺ മസ്‌ക്. എക്സിൽ ഇട്ട പോസ്റ്റിലാണ് മസ്ക് വിവാദ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ പിന്നീട് മസ്ക് തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള വാക്പോര് സമൂഹമാധ്യമങ്ങളിൽ തുടരുന്നതിനിടെയാണ് എപ്സ്റ്റീൻ ഫയലിൽ ട്രംപിന്റെ പേരും ഉണ്ടെന്ന കാര്യം മസ്ക് എക്സിൽ പോസ്റ്റ് ചെയ്തത്. ഇതു വിവാദമായതോടെ മസ്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. എന്നാൽ ട്രംപുമായുള്ള സന്ധിസംഭാഷണത്തിന്റെ ഭാഗമായാണ് മസ്ക് തന്റെ പോസ്റ്റ് പിൻവലിച്ചതെന്നും സൂചനയുണ്ട്. എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ട് എന്നായിരുന്നു മസ്‌ക് വ്യാഴാഴ്ച എക്‌സിൽ കുറിച്ചത്. ആ കേസിന്റെ റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ‘ബിഗ് ബോംബ്’ എന്ന് വിശേഷിപ്പിച്ചാണ് മസ്‌ക് ഈ പോസ്റ്റ് എക്സിൽ പങ്കുവെച്ചത്. പോസ്റ്റ് ഇങ്ങനെ- ‘‘ശരിക്കും വലിയ ബോംബ് ഇടാനുള്ള സമയമായി. എപ്സ്റ്റീൻ ഫയലുകളിൽ…
Read More » -
Breaking News
പരാജയപ്പെടുമ്പോള്‍ മാത്രം ആരോപണം: രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ‘വ്യക്തത വരുത്തിയ കാര്യത്തില്‍ ആരോപണം ഉന്നയിക്കുന്നത് അസംബന്ധം, നിയമങ്ങളോടുള്ള അനാദരവ്’; പരാജയ ഭീതിയെന്ന് പരിഹസിച്ച് ബിജെപി
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം ആവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യക്തതവരുത്തിയ കാര്യത്തില്‍ ആരോപണം ആവര്‍ത്തിക്കുന്നത് അസംബന്ധം. പരാജയപ്പെടുമ്പോള്‍ മാത്രമാണ് പരാതി. ദുഷ്പ്രചരണം നിയമങ്ങളോടുള്ള അനാദരവാണെന്നും കമ്മീഷന്‍ മറുപടി നല്‍കി. രാഹുലിന് പരാജയ ഭീതിയാണെന്ന് ബിജെപി പരിഹസിച്ചു. ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ എഴുതിയ ലേഖനത്തിലാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം രാഹുല്‍ ഗാന്ധി ആവർത്തിച്ചത്. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൻ്റെ രൂപരേഖയായിരുന്നു മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പെന്നാണ് രാഹുലിന്റെ വാദം. തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന പാനൽ മാറ്റി, വ്യാജ വോട്ടർമാരെ പട്ടികയിൽ ചേർത്തു, വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി, ബിജെപിക്ക് ജയിക്കേണ്ട സ്ഥലങ്ങളിൽ അനുകൂല അന്തരീക്ഷം ഉണ്ടാക്കി, തെളിവുകൾ നശിപ്പിച്ചു എന്നിങ്ങനെ അഞ്ച് ഘട്ടമായാണ് ക്രമക്കേട് നടത്തിയതെന്നാണ് ലേഖനത്തില്‍ രാഹുല്‍ വിശദീകരിക്കുന്നത് . ബീഹാർ തിരഞ്ഞെടുപ്പിലും ക്രമക്കേടിന് സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവന ഇറക്കിയത്. ആരോപണം…
Read More » -
Breaking News
വഴക്കിടരുത് സുഹൃത്തുക്കളെ, ന്യായമായ ഫീസ് തന്നാൽ മതി സമാധാനമുണ്ടാക്കാം, ഫീസില്ലെങ്കിൽ സ്റ്റാർലിങ്ക് ഓഹരികൾ തന്നാലും മതി, ട്രംപും മസ്‌കും തമ്മിലുള്ള പ്രശ്നം താൻ പരിഹരിച്ചുതരാമെന്ന് ദിമിത്രി മെദ്വദേവ്!! മറുപടിയായി മസ്കിന്റെ വക
മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്‌കും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനു താൻ മൂന്നാമനാകാമെന്ന് മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്. എക്സിലൂടെയായിരുന്നു പ്രതികരണം. ട്രംപിനും മസ്‌കിനുമിടയിൽ ‘സമാധാന കരാറിന്’ വഹിക്കാം. സേവനത്തിന് ന്യായമായ ഫീസ് മാത്രം നൽകിയാൽ മതി. അല്ലെങ്കിൽ സ്റ്റാർലിങ്ക് ഓഹരികൾ സ്വീകരിക്കാനും തയ്യാറാണ്. വഴക്കിടരുത് സുഹൃത്തുക്കളെ… എന്നാണ് മെദ്വദേവ് കുറിച്ചത്. എന്നാൽ പോസ്റ്റിന് താഴെ മസ്‌ക് പ്രതികരണവുമായി രംഗത്ത് വന്നു. ചിരിക്കുന്ന ഒരു സ്‌മൈലിയാണ് അദ്ദേഹം മറുപടിയായി നൽകിയത്. അതേസമയം ട്രംപുമായി തെറ്റിയ സാഹചര്യത്തിൽ ആവശ്യമെങ്കിൽ മസ്‌കിന് അഭയം നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചിരുന്നു. സ്റ്റേറ്റ് ഡ്യൂമ കമ്മിറ്റി ഓൺ ഇന്റർനാഷണൽ അഫയേഴ്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി നോവികോവ് റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. മസ്‌ക് ആവശ്യപ്പെട്ടാൽ റഷ്യ അഭയം നൽകുമെന്ന് നോവികോവ് വ്യക്തമാക്കി. മസ്‌കിന്റേത് തീർത്തും വ്യത്യസ്തമായ സമീപനമാണ്. അദ്ദേഹത്തിന് ഏതെങ്കിലും…
Read More » -
Breaking News
ഇതാരാണ്? പോലീസ്, ‘‘ഞാൻ അടുത്ത മാസം കല്യാണം കഴിക്കാനിരുന്നയാളാണ്, പുള്ളിക്കൊന്നുമറിയില്ല, ആര്യനാട്ടെ ബന്ധുവീട്ടിൽ പോകുന്നു എന്നാണ് അവനോടു പറഞ്ഞത്’’ പഞ്ചായത്തംഗത്തെ കെട്ടാനെത്തിയത് പ്രതിശ്രുത വരനൊപ്പം, എല്ലാമറിഞ്ഞ് അന്തംവിട്ട് ആ യുവാവ്
തിരുവനന്തപുരം: വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ പഞ്ചായത്ത് അംഗവുമായുളള വിവാഹത്തിനായി കോട്ടയത്തുനിന്ന് തിരുവനന്തപുരത്ത് എത്തിയത് രേഷ്മ അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവുമായി. ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയും സിനിമയെ വെല്ലുന്ന കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതിയുടെ കേസിൽ പോലീസിന്റെ ചോദ്യത്തിനുള്ള രേഷ്മയുടെ മറുപടി കേട്ട് പോലീസും അമ്പരന്നു. വെള്ളിയാഴ്ചയാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മ പതിനൊന്നാമത്തെ വിവാഹതട്ടിപ്പിനു തൊട്ടുമുൻപ് പോലീസ് വലയിലായത്. രാവിലെ വിവാഹത്തിനായി ആര്യനാട്ടെ ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം വിവാഹത്തിന്റെ തലേന്ന് ആര്യനാട്ടേക്ക് പോകാൻ രേഷ്മയെ വെമ്പായത്ത് എത്തിച്ചത് ഒരു യുവാവായിരുന്നു. അയാൾ ആരാണെന്ന ചോദ്യത്തിനുള്ള രേഷ്മയുടെ മറുപടി പോലീസിനെ അമ്പരപ്പിച്ചു. ‘‘അടുത്ത മാസം ഞാൻ കല്യാണം കഴിക്കാനിരുന്നയാളാണ്. ആര്യനാട്ടെ ബന്ധുവീട്ടിൽ പോകുന്നു എന്നാണ് അവനോടു പറഞ്ഞത്’’.…
Read More » -
Crime
ക്യുആര്‍ കോഡില്‍ കൃത്രിമം കാട്ടി തട്ടിയത് 69 ലക്ഷം; കണ്ടുപിടിച്ചപ്പോള്‍ ഭീഷണിയും വ്യാജ പരാതിയും; പ്രതികരിച്ച് കൃഷ്ണകുമാര്‍
തിരുവനന്തപുരം: തട്ടിക്കൊണ്ടു പോയി പണം തട്ടിയെന്ന കേസില്‍ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും. ക്യുആര്‍ കോഡില്‍ കൃത്രിമം കാട്ടി പണി തട്ടിയെന്ന ആരോപണം ഉന്നയിച്ച് ദിയ കൃഷ്ണ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇവര്‍ക്കെതിരെ ദിയ പൊലീസിലും പരാതി നല്‍കി. ഇതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്.പരാതി വ്യാജമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കൃഷ്ണകുമാറിന്റെ വാക്കുകള്‍: എന്റെ രണ്ടാമത്തെ മകള്‍ ദിയയാണ് ഫാന്‍സി ആഭരണങ്ങളുടെ ബിസിനസ്സ് നടത്തുന്നത്. ‘ഓഹ് ബൈ ഓസി’ എന്ന പേരിലാണ് സ്ഥാപനം. നന്നായി പോകുന്ന സ്ഥാപനമാണ്. ദിയ ഗര്‍ഭിണി ആയതോടെ എന്നും അവിടെ പോയി ഇരിക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. ഭര്‍ത്താവ് ഐടിയില്‍ ആയതിനാല്‍ അദ്ദേഹത്തിനും കടയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. കടയില്‍ മൂന്നു കുട്ടികളുണ്ട്. വിശ്വസ്തരായി എന്നും കൂടെ നിന്നു വര്‍ക്ക് ചെയ്യുന്നവരാണ്. എന്നും വിളിക്കുന്നു, കാര്യങ്ങള്‍ ചോദിച്ചു ചെയ്യുന്നു… കണക്കുകള്‍ പറയുന്നു, അങ്ങനെ എല്ലാം ഉണ്ട്. എന്നാല്‍ അവിടെ സംഭവിച്ചത്…
Read More » -
Breaking News
ചാരായവും വാഷും വാറ്റ് ഉപകരണങ്ങളുമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അടക്കം രണ്ടുപേർ എക്സൈസ് പിടിയിൽ
പയ്യോളി: ചാരായവും വാഷും വാറ്റ് ഉപകരണങ്ങളുമായി യൂത്ത് കോൺഗ്രസ് നേതാവടക്കം രണ്ടു പേർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് ഇരിങ്ങൽ മുനമ്പത്ത് താഴെ രഞ്ജിത്ത് ലാൽ, മുനമ്പത്ത് താഴ അഭിലാഷ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി 11.15 ഓടെ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഇവരിൽ നിന്ന് 3.5 ലിറ്റർ വാറ്റ് ചാരായം, 50 ലിറ്റർ വാഷ്, 30 ലിറ്റർ സ്‌പെന്റ് വാഷ്, വാറ്റ് ഉപകരണങ്ങൾ എന്നിവ സഹിതമാണ് പിടികൂടിയത്. രഞ്ജിത്ത് ലാലിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസർ പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് മൂന്നരലിറ്റർ ചാരായം, അൻപത് ലിറ്റർ വാഷ്, 30 ലിറ്റർ സ്‌പെന്റ് വാഷ് എന്നിവയാണ് പിടികൂടിയത്. ഇരിങ്ങലിലെ വീടിനു സമീപത്തെ ബന്ധുവീട്ടിൽ വെച്ചാണ് പ്രതികളെ…
Read More » -
Crime
ഉദ്യോഗസ്ഥവേഷത്തില്‍ മോഷണം; നോട്ടമിടുന്നത് അതിഥിത്തൊഴിലാളികളെ മാത്രം, ലക്ഷ്യം മൊബൈലും പണവും
പാലക്കാട്: ആരോഗ്യവകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥനെന്ന വ്യാജേന അതിഥിത്തൊഴിലാളികളുടെ മുറികള്‍ നിരീക്ഷിച്ചശേഷം മോഷണം നടത്തിയയാള്‍ അറസ്റ്റില്‍. മലപ്പുറം കരുളായി അമരമ്പലം പനങ്ങാടന്‍ വീട്ടില്‍ അബ്ദുള്‍ റഷീദാ(43)ണ് ഒറ്റപ്പാലം പോലീസിന്റെ പിടിയിലായത്. ഹോട്ടല്‍ ജീവനക്കാരായ അതിഥിത്തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന, പാലപ്പുറത്തെ മുറികളില്‍നിന്ന് അഞ്ച് മൊബൈല്‍ഫോണുകളും 3,500 രൂപയും മോഷണംപോയ കേസിലാണ് അറസ്റ്റ്. നാലുദിവസംമുന്‍പാണ് അബ്ദുള്‍ റഷീദ് പരിശോധന നടത്തിയത്. സ്ഥലവും സ്ഥിതിഗതികളും മനസിലാക്കിയശേഷം വ്യാഴാഴ്ച രാവിലെ ഒന്‍പതരയ്ക്കും പത്തിനുമിടയില്‍ മുറികളില്‍ കയറി മോഷണം നടത്തിയെന്നും പോലീസ് പറയുന്നു. ഒരു വിഭാഗം തൊഴിലാളികള്‍ ഹോട്ടലില്‍ ജോലിക്കുപോകുന്ന സമയവും മറ്റു തൊഴിലാളികള്‍ ഉറങ്ങുന്ന സമയവും കണക്കാക്കിയായിരുന്നു മോഷണമെന്നും പറഞ്ഞു. രാവിലെ ആറുമണിക്ക് മോഷണശ്രമം നടത്തിയെങ്കിലും തൊഴിലാളികള്‍ ഉണര്‍ന്നിരിക്കുന്നതുകണ്ട് തിരിച്ചുപോവുകയായിയുരുന്നുവെന്നും പറഞ്ഞു. തൊഴിലാളികളുടെ പരാതിയില്‍ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങളെല്ലം ലഭിച്ചിരുന്നു. തുടര്‍ന്ന്, കഴിഞ്ഞദിവസം അര്‍ധരാത്രിയിലാണ് അബ്ദുള്‍ റഷീദിനെ ഷൊര്‍ണൂരിലെ ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്തത്. ആറു മൊബൈല്‍ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ, കാളികാവ്, അരീക്കോട്, കാടാമ്പുഴ, കുറ്റിപ്പുറം,…
Read More » -
Breaking News
ഭാര്യയ്ക്ക് രഹസ്യബന്ധം, താൻ തിരിച്ചുവരുന്നതിനു മുൻപ് കാമുകനുമൊപ്പം പൊയ്ക്കൊള്ളണമെന്ന് അന്ത്യ ശാസനം, മകളെ കൂടെ വിടണമെന്നാവശ്യപ്പെട്ട യുവതിയുടെ കഴുത്തറുത്ത് ഭർത്താവ്, കൊല്ലപ്പെട്ട യുവതിയുടെ തലയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് അതുമായി യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ബെംഗളൂരു ആനേക്കാല്ലിൽ മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ഇയാൾ ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. 26കാരിയായ മാനസയെ ഭർത്താവ് ശങ്കർ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ തല വെട്ടിയെടുത്ത ഇയാൾ കീഴടങ്ങാനായി പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എന്നാണ് നൽകിയിരിക്കുന്ന മൊഴി. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിൻറെ ക്വിക് റെസ്പോൺസ് ടീമാണ് രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുന്നതു കണ്ടത്. അതേസമയം സ്കൂട്ടറിൻറെ ഫുട്ബോർഡിൽ വെട്ടിയെടുത്ത നിലയിലായിരുന്നു മാനസയുടെ തല. ഇതാരാണെന്ന് തിരക്കിയ പോലീസിനോട് ഇത് തൻറെ ഭാര്യയാണെന്നും താൻ കൊലപ്പെടുത്തിയെന്നും യുവാവിൻറെ ഭാവഭേദമില്ലാതെയുള്ള മറുപടി നൽകി. ഇവർക്ക് മൂന്ന് വയസുള്ള ഒരു കുഞ്ഞുണ്ട്. മാനസയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് താൻ കണ്ടെത്തിയെന്നും ഇവരോട് നേരത്തേ…
Read More »