Month: June 2025
-
Crime
സ്വന്തം സഭയുണ്ടാക്കി; അമേരിക്കയില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്, ഉഡായിപ്പ് ‘ബിഷപ്പ്’ പിടിയില്‍
കോട്ടയം: സ്വന്തം സഭയുണ്ടാക്കി ‘ബിഷപ്പാ’യി, തൊഴിലന്വേഷകരുമായി പരിചയപ്പെട്ട് അമേരിക്കയില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കും… പണം കൈക്കലാക്കിയാല്‍ പിന്നെ കാണാന്‍ കിട്ടില്ല. പണം കൊടുത്തവര്‍ക്ക് വിസയുമില്ല, ജോലിയുമില്ല. ഒടുവില്‍ പോലീസ് വിരിച്ചവലയില്‍ ‘ബിഷപ്പ്’ അഴിക്കുള്ളിലായി. ഇത് മണിമല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ സഭയുടെ ‘ബിഷപ്പ്’ മണിമല പള്ളിത്താഴെ വീട്ടില്‍ സന്തോഷ് പി. ചാക്കോ. അടിപിടിയും തട്ടിപ്പും ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ നിരവധി കേസുകള്‍ നിലവിലുള്ളയാളാണ്. നാല് ലക്ഷം രൂപ ശമ്പളത്തില്‍ അമേരിക്കയില്‍ ജോലിവാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ച് കുറിച്ചി സ്വദേശി അബിനില്‍നിന്ന് പലതവണയായി രണ്ടരലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് ചിങ്ങവനം പോലീസ് ഇന്‍സ്പെക്ടര്‍ വി.എസ്. അനില്‍കുമാര്‍ ‘ബിഷപ്പി’നെ അറസ്റ്റുചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്നും, ഒമ്പത് കേസുകള്‍ നിലവില്‍ ഇയാള്‍ക്കെതിരായുണ്ടെന്നും പോലീസ് പറഞ്ഞു. ബിഷപ്പെന്ന് പരിചയപ്പെടുത്തിയാണ് ആളുകളുമായി അടുപ്പംസ്ഥാപിക്കുന്നത്. തടര്‍ന്ന് വിസയും ജോലിയും ഉള്‍പ്പെടെ അമേരിക്കന്‍ വാഗ്ദാനങ്ങള്‍ നല്‍കും. ഇതില്‍ വീഴുന്ന ആളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയാണ് രീതി.…
Read More » -
Breaking News
മസ്കുമായുള്ള പോര് കടുപ്പിച്ച് ട്രംപ്, ചുവന്ന ടെസ്‌ല കാർ ഒഴിവാക്കും, ഉടൻ വിൽക്കുമെന്ന് റിപ്പോർട്ട്
വാഷിങ്ടൻ: നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’നെ വിമർശിച്ച ഇലോൺ മസ്കുമായി ഉടക്കിപിരിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ ഒഴിവാക്കുന്നു. ഈ മാർച്ച് മാസത്തിൽ വാങ്ങിയ ടെസ്‌ല കാറാണ് ട്രംപ് ഒഴിവാക്കുന്നത്. ടെസ്‌ലയുടെ ഓഹരികളിൽ 150 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ‘ഇടിത്തീ’ പോലെ ട്രംപിന്റെ തീരുമാനം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന വാർത്ത വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. മസ്‌കിന്റെ കമ്പനിയായ ടെസ്‌ലയുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനായി അദ്ദേഹം വാങ്ങിയ ചുവന്ന കാർ ആഴ്ചകളായി വൈറ്റ് ഹൗസിൽ പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഇത് വൈകാതെ വൈറ്റ് ഹൗസിന്റെ പാർക്കിങ്ങിൽ നിന്ന് ഒഴിവാക്കുമെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മസ്കിൽനിന്നു സമ്മാനമായല്ല താൻ കാർ സ്വന്തമാക്കിയതെന്നും യഥാർഥ വിലയായ 80,000 ഡോളർ നൽകിയാണ് കാർ വാങ്ങിയതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
Breaking News
നിലമ്പൂരിൽ വിജയമുറപ്പിക്കാൻ എൽഡിഎഫ്, ഏഴ് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയെത്തും
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പ്രചരണത്തിനായി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും മുഖ്യമന്ത്രിയെത്തും. ഏഴ് പഞ്ചായത്തുകളിലെയും എല്‍ഡിഎഫ് റാലികള്‍ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.13,14,15 തിയ്യതികളിലായാണ് റാലികള്‍ നടക്കുന്നത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നേരത്തെ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. 13ന് വൈകുന്നേരം നാല് മണിക്ക് ചുങ്കത്തറയിലും അഞ്ച് മണിക്ക് മൂത്തേടത്തും റാലി നടക്കും. 14ന് വൈകീട്ട് നാല് മണിക്ക് വഴിക്കടവിലും അഞ്ച് മണിക്ക് എടക്കരയിലും റാലി നടക്കും. 15ന് രാവിലെ 9 മണിക്ക് പോത്തുകല്ലിലും വൈകിട്ട് നാല് മണിക്ക് കരുളായിയിലും അഞ്ച് മണിക്ക് അമരമ്പലത്തും റാലികള്‍ നടക്കും. ഈ റാലികളെല്ലാം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.
Read More » -
Breaking News
‘അയാൾക്ക് വട്ടാണ്, എനിക്ക് സംസാരിക്കാൻ താൽപര്യമില്ല ? എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു’, മസ്കിനെതിരെ വിമർശനവുമായി ട്രംപ്
വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‌ല സിഇഒ ഇലോൺ മസ്കും തമ്മിലുള്ള വാക് പോര് തുടരുന്നു. മസ്കുമായി ഫോണിലൂടെ സന്ധിസംഭാഷണം നടക്കുമെന്ന വാർത്തകൾ തള്ളിയ ട്രംപ് വട്ട് പിടിച്ച വ്യക്തിയോട് സംസാരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും അറിയിച്ചു. ട്രംപുമായുള്ള പോര് തുടരുന്നതിനിടെ ഇലോൺ മസ്കിന്റെ ബിസിനസുകളിൽ 150 ബില്യൺ ഡോളറിന്റെ ഓഹരി നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതിനിടയിലാണ് ട്രംപ് – മസ്ക് ഫോൺ സംഭാഷണത്തിന് പദ്ധതിയിട്ടിരുന്നെന്നും പിന്നീടിത് ഉപേക്ഷിച്ചുവെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നത്.മസ്‌കുമായി ഫോൺ സംഭാഷണത്തിന് പദ്ധതിയിട്ടതിനിടെ ഇലോൺ മസ്‌കിന്റെ കമ്പനികൾക്ക് നൽകിയ സർക്കാർ കരാറുകൾ റദ്ദാക്കുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തി. ഇത് സ്‌പേസ് എക്‌സിനെ നേരിട്ട് ബാധിക്കുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി മസ്‌ക് രംഗത്തെത്തിയിരുന്നു. ഡോണൾഡ് ട്രംപ് നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ ആയിരുന്നു ട്രംപും മസ്കും തമ്മിൽ പിരിയാൻ കാരണമായത്. ബിൽ പാസായതോടെ, ഇലക്ട്രിക് വാഹന…
Read More » -
Crime
ഓട്ടോ മോഷ്ടിച്ചത് മലപ്പുറത്തുനിന്ന്; കാമുകിയുമായി കറക്കം; മറ്റൊരു മോഷണക്കേസില്‍ പത്തനംതിട്ടയില്‍ പിടിയില്‍
പത്തനംതിട്ട: മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് മോഷ്ടിച്ച ഓട്ടോയുമായി കടന്നുകളഞ്ഞയാള്‍ പോലീസ് പിടിയില്‍. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് പ്രതി. മോഷ്ടിച്ച ഓട്ടോയുമായി കാമുകിയ്ക്കൊപ്പം പത്തനംതിട്ടയിലെത്തി യാത്ര ചെയ്യുമ്പോഴാണ് അറസറ്റിലാകുന്നത്. പത്തനംതിട്ടയില്‍ ഒരു മോഷണശ്രമവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളിലെത്തിയത്. മെയ് മാസം 30 ന് വാഴമുട്ടം സെന്റ് ബഹനാന്‍ പള്ളിയിലെ കുരിശടിയുടെ ചില്ല് തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. മോഷണശ്രമത്തിന് കേസെടുത്ത പോലീസ് സിസിടിവി പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷയില്‍ വന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. മെയ് 28 നാണ് ഓട്ടോറിക്ഷ മോഷണം പോകുന്നത്. ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്ന പറമ്പിന്റെ പരിസരത്ത് ഇയാളെ ചിലര്‍ കണ്ടിരുന്നു. ഓട്ടോയുമായി രക്ഷപ്പെടുന്ന അവസരത്തില്‍ ഡീസല്‍ നിറയ്ക്കാന്‍ കയറുകയും പണം കൊടുക്കാതെ കടന്നുകളയുകയും ചെയ്തു. വ്യത്യസ്ത സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത ഈ മൂന്ന് കേസുകളിലും പ്രതി ഒരാളെന്ന് മനസ്സിലാവുകയും പത്തനംതിട്ടയില്‍ നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.
Read More » -
Kerala
ഒറ്റപ്പെടുത്തരുത്, ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം; ജനങ്ങളില്‍നിന്നും സംഭാവന തേടി അമ്പുക്ക
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി പി വി അന്‍വര്‍. ”നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാന്‍. ഈ പോരാട്ടത്തില്‍ അധികാരവും ഭരണത്തണലും മാത്രമല്ല, ഇത്ര കാലം വിയര്‍പ്പൊഴുക്കി സമ്പാദിച്ചത് കൂടി നഷ്ടമായി. നിങ്ങള്‍ എനിക്ക് സംഭാവന നല്‍കുന്ന ഓരോ രൂപയും എനിക്കുള്ള ധാര്‍മിക പിന്തുണയായിട്ടാണ് കാണുന്നത്”- അന്‍വര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ‘എന്റെ സാമ്പത്തിക പരിമിതിയെപ്പറ്റി മുമ്പ് സൂചിപ്പിച്ചതാണ്. എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. പക്ഷേ ഒരു സെന്റ് ഭൂമി പോലും വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല. ഒരു ക്രൗഡ് ഫണ്ടിംഗിന് സഹായിക്കാമെന്ന് ആയിരക്കണക്കിനാളുകള്‍ മെസേജ് അയച്ചിട്ടുണ്ട്. മാനസിക അല്ലെങ്കില്‍ ധാര്‍മിക പിന്തുണ അര്‍പ്പിക്കാന്‍ നിലമ്പൂരിലെ വോട്ടര്‍മാര്‍ ഒരു പത്ത് രൂപ അല്ലെങ്കില്‍ ഒരു രൂപ ഈ അക്കൗണ്ടിലേക്ക് അയക്കണം.’- പി വി അന്‍വര്‍ പറഞ്ഞു. ഞാന്‍ ശബ്ദിച്ചത് മുഴുവന്‍ ഈ നാട്ടിലെ…
Read More » -
India
‘ചാര’യൂട്യൂബര്‍മാര്‍ക്ക് ഒരുകൈ സഹായം; ഇത് ‘മാഡം എന്‍’! പാക് അപസര്‍പ്പക കഥകളിലെ മാദകസുന്ദരി…
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള യൂട്യൂബര്‍മാര്‍ക്ക് പാകിസ്താനില്‍ എല്ലാവിധ സഹായങ്ങളും നല്‍കിയത് ‘മാഡം എന്‍’ എന്ന പേരിലറിയപ്പെടുന്ന നൊഷാബ ഷെഹ്സാദ് എന്ന സ്ത്രീയെന്ന് കണ്ടെത്തല്‍. ലാഹോറില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന നൊഷാബയാണ് ഇന്ത്യയില്‍നിന്നുള്ള യൂട്യൂബര്‍മാര്‍ക്ക് പാകിസ്താന്‍ സന്ദര്‍ശനത്തിനുള്ള സഹായങ്ങള്‍ നല്‍കിയിരുന്നതെന്നും പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നുമാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര അടക്കമുള്ളവരെ ചോദ്യംചെയ്തതില്‍നിന്നാണ് ‘മാഡം എന്‍’-ലേക്ക് അന്വേഷണമെത്തിയത്. ലാഹോറില്‍ ‘ജയ് യാന ട്രാവല്‍ ആന്‍ഡ് ടൂറിസം’ എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന നൊഷാബ ഷെഹ്സാദ് ആണ് ‘മാഡം എന്‍’ എന്ന് ഐഎസ്ഐ വിളിക്കുന്ന സ്ത്രീയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവരുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ചാരവൃത്തിക്കായി അഞ്ഞൂറോളം പേരടങ്ങിയ സ്ലീപ്പര്‍ സെല്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാക് സൈന്യവും ഐഎസ്ഐയും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് നൊഷാബ സ്ലീപ്പര്‍ സെല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെന്നും…
Read More » -
Kerala
നീനു വിവാഹിതയായി? ഫെബ്രുവരിയില്‍! ആര്‍ക്കും കൈപിടിച്ചുകൊടുത്തിട്ടില്ലെന്ന് കെവിന്റെ പിതാവ്
കോട്ടയം: കെവിനെയും നീനുവിനെയും അറിയാത്ത മലയാളികളുണ്ടാകില്ല. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരയാണ് കെവിന്‍. യുവാവിനെ ഇല്ലാതാക്കിയതാകട്ടെ പ്രിയപ്പെട്ടവളുടെ സഹോദരനും സംഘവും. മകന്റെ മൃതദേഹത്തിനരികില്‍ നീനുവിനെ ചേര്‍ത്തുപിടിച്ച കെവിന്റെ പിതാവും നോവായി മാറിയിരുന്നു. നീനു എംഎസ്ഡബ്ല്യുസിന് പഠിക്കാന്‍ പോയെന്നൊക്കെ പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. കെവിനെയും നീനുവിനെയും വീണ്ടും ഓര്‍മപ്പെടുത്തിയ സിനിമയായിരുന്നു മോഹന്‍ലാലിന്റെ ‘തുടരും’. ദുരഭിമാനക്കൊലയുടെ കഥ പറഞ്ഞ സിനിമയ്ക്ക് പിന്നാലെ നീനു എവിടെയെന്ന ചോദ്യവും മലയാളികളുടെ മനസില്‍ ഉയര്‍ന്നിരുന്നു. പിന്നാലെ നീനു വിവാഹിതയായി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായി. കെവിന്റെ നീനു വീണ്ടും വിവാഹിതയായി. വയനാട് സ്വദേശിയെയാണ് വിവാഹം കഴിച്ചത്. കെവിന്റെ പിതാവ് മുന്‍കൈയെടുത്താണ് വിവാഹം നടത്തിയത്’- എന്നായിരുന്നു പ്രചരണം. പിന്നാലെ എല്ലാം മറന്ന് നല്ലൊരു ജീവിതം നയിക്കാന്‍ ആ കുട്ടിയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍, താന്‍ വിവാഹം നടത്തിക്കൊടുത്തിട്ടില്ലെന്ന് പ്രതികരിച്ച് കെവിന്റെ അച്ഛന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ‘നീനുവിനെ ഞാന്‍ ആര്‍ക്കും കൈ…
Read More » -
Breaking News
മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം, ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയാതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രതിരോധത്തിനായി സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ മനുഷ്യരില്‍ മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമിബകളെ (Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) കണ്ടെത്താനുള്ള പിസിആര്‍ ലാബ് സജ്ജമാക്കിയിരുന്നു. ഇതിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ കണ്ടെത്തിയതും സ്ഥിരീകരിച്ചതും. നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു.…
Read More » -
Kerala
യാത്ര ഷൈന്റെ ചികിത്സയ്ക്ക്, ഇടതുകൈയുടെ എല്ലു പൊട്ടി; അപകടകാരണം ഡ്രൈവര്‍ ഉറങ്ങിയതോ?
ബെംഗളൂരു: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത് ഡ്രൈവര്‍ ഉറങ്ങിപ്പോയതിനാലെന്ന് സൂചന. റോഡില്‍ നിര്‍ത്തിയിട്ട ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുന്‍ സീറ്റിലായിരുന്നു പിതാവ് ചാക്കോ ഇരുന്നത്. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമെന്നാണ് വിവരം. ഇപ്പോള്‍ ധര്‍മപുരി ഗവ. മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സേലം-ധര്‍മപുരി-ഹൊസൂര്‍-ബെംഗളൂരു ദേശീയപാതയില്‍ സ്ഥിരമായി അപകടമുണ്ടാകുന്ന മേഖലയിലാണ് ഷൈനിന്റെ വാഹനവും അപകടത്തില്‍പെട്ടത്. ധര്‍മപുരിക്ക് അടുത്ത് പാലക്കോട് എന്ന മേഖലയിലെ പറയൂരില്‍ വച്ചായിരുന്നു അപകടം. തൊടുപുഴയിലെ ലഹരി വിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം ഷൈന്‍ ചില ഷൂട്ടിങ്ങുകളില്‍ പങ്കെടുത്തിരുന്നു. തുടര്‍ ചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് കുടുംബസമേതം പോയത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. അല്‍പസമയത്തിനകം തന്നെ ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഷൈനിന്റെ അമ്മയുടെ ഇടുപ്പിനു പരുക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. സഹോദരനും അസിസ്റ്റന്റിനും കൈകള്‍ക്ക് പരുക്കുണ്ട്. പിതാവിന്റെ മൃതദേഹമുള്ള ആശുപത്രിയില്‍ തന്നെയാണ് ഇവരുടെ…
Read More »