NEWSWorld

കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു; ആക്രമണം പൊതുയോഗത്തിനിടെ, നില ഗുരുതരം

ബൊഗോട്ട: കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിഗേല്‍ ഉറിബേയ്ക്ക് (39) വെടിയേറ്റു. തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വെടിയേറ്റത്. നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. സെനറ്ററായ മിഗേല്‍, പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ഡമോക്രാറ്റിക് സെന്റര്‍ പാര്‍ട്ടിയുടെ നേതാവാണ്. മുന്‍ പ്രസിഡന്റ് അല്‍വാരോ ഉറിബേയാണ് പാര്‍ട്ടി സ്ഥാപിച്ചത്.

പാര്‍ട്ടി നേതൃത്വം അക്രമത്തെ അപലപിച്ചു. പാര്‍ക്കിലെ പൊതുയോഗത്തിനിടെയാണ് വെടിയേറ്റത്. സംഭവം ഗൗരവമേറിയതാണെന്ന് പ്രതികരിച്ച പാര്‍ട്ടി, മിഗേലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരം പുറത്തുവിട്ടില്ല. അക്രമത്തെ അപലപിച്ച കൊളംബിയന്‍ ഭരണകൂടം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Signature-ad

മിഗേലിന്റെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ ഡയാന ടര്‍ബേ 1991ല്‍ കൊല്ലപ്പെട്ടിരുന്നു. ലഹരിമരുന്ന് ശൃംഖലയുടെ തലവനായിരുന്ന പാബ്ലോ എസ്‌കോബാറിന്റെ സംഘം തട്ടിക്കൊണ്ടു പോയ ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടത്.

Back to top button
error: