CrimeNEWS

പഞ്ചായത്തംഗത്തിന്റെ കടയില്‍ ഒളിപ്പിച്ച നിലയില്‍ 7 കിലോ കഞ്ചാവ്; പിടിച്ചെടുത്ത് കട്ടപ്പന പോലീസ്

ഇടുക്കി: കട്ടപ്പന ഇരട്ടയാറില്‍ വന്‍ കഞ്ചാവുവേട്ട. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ എസ്. രതീഷിന്റെ കടയില്‍ നിന്നാണ് കട്ടപ്പന പോലീസ് ഏഴു കിലോയോളം കഞ്ചാവ് പിടികൂടിയത്. കട്ടപ്പനയില്‍നിന്നും ഇരട്ടയാറിലേക്ക് പോകുന്ന വഴിയില്‍ ചമ്പക്കര ഫിഷറീസ് എന്ന കടയില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

ഇരട്ടയാര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പഞ്ചായത്ത് അംഗമായ എസ്. രതീഷിന്റേതാണ് ഈ കട. ഇയാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണ്. രണ്ട് പാക്കറ്റുകളിലായാണ് കടയില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രദേശത്ത് ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഈ കട രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

Signature-ad

ഇന്ന് ഒഡീഷയില്‍നിന്ന് ലക്കി നായക് എന്നയാള്‍ കഞ്ചാവുമായി ഇവിടെ എത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു. പിന്നാലെയാണ് പോലീസ് കടയില്‍ മിന്നല്‍പരിശോധന നടത്തിയത്. സംഭവത്തില്‍ ഉപ്പുകണ്ടം ആലേപുരക്കല്‍ എസ്. രതീഷ്, ഒഡീഷ സ്വദേശികളായ സമീര്‍ ബെഹ്റ, ലക്കി മായക് എന്നിവരെ അറസ്റ്റ് ചെയ്തു. ഇരട്ടയാര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് അംഗമാണ് രതീഷ്.

Back to top button
error: