Month: June 2025
-
Breaking News
മദ്രസയിലേക്കെന്നു വീട്ടിൽ നിന്നിറങ്ങി കൂട്ടുകാർക്കൊപ്പം പോയത് വെള്ളച്ചാട്ടം കാണാൻ, വെള്ളക്കെട്ടിലേക്കിറങ്ങുന്നതിനിടെ 11 കാരൻ വീണത് 50 അടി താഴ്ചയിലേക്ക്, ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി
കോഴിക്കോട്: ബാലുശ്ശേരിയിൽ വെള്ളച്ചാട്ടം കാണുന്നതിനിടെ ഒഴുകിപ്പോയ പതിനൊന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരിക്ക് സമീപത്തുള്ള കാരിപ്പാറ മലയിലെ വെള്ളച്ചാട്ടത്തിൽ നിന്ന് അൻപതടി താഴ്ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിൻ (11)എന്ന കുട്ടിയാണ് വെള്ളത്തിലേക്കു ചാഞ്ഞുനിന്ന മരച്ചില്ലകളിൽ കുടുങ്ങിക്കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുട്ടി ഒഴുക്കിൽപ്പെട്ടതോടെ മറ്റ് കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ട കുട്ടിയെ പിടിച്ച് കരകയറ്റിയത്. ശനിയാഴ്ച രാവിലെ പൂനത്ത് നെല്ലിശ്ശേരി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ മാസിനും മറ്റ് നാലുകുട്ടികളും മദ്രസയിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. അവധിദിവസമായതിനാൽ കുട്ടികൾ കാരിപ്പാറ മലയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ പോവുകയായിരുന്നു. വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നതിനിടെ മാസിൻ കാൽവഴുതി വീഴുകയായിരുന്നു.
Read More » -
Breaking News
‘നിങ്ങളെ ഹീനവും അപമാനകരവുമായ മരണത്തില്‍ നിന്ന് രക്ഷിച്ചത് ഞാന്‍; വിശ്വാസിയായിട്ട് കള്ളം പറയരുത്; അതു നിങ്ങളെ നരകത്തില്‍ എത്തിക്കും; വെറുപ്പിനു പകരമായി കിട്ടിയത് എന്തെന്നു നോക്കൂ’; ഖമേനിയുടെ വെല്ലുവിളിക്കു പിന്നാലെ ഉപരോധം നീക്കാനുള്ള തീരുമാനവും മാറ്റിയെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: യുദ്ധ സമയത്ത് ഇറാന്റെ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരുന്നതെന്ന് അറിയാമായിരുന്നെന്നും ഇസ്രയേലും യുഎസ് സൈന്യവും അദ്ദേഹത്തെ കൊല്ലുന്നതില്‍നിന്ന് താനാണു തടഞ്ഞതെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ‘ഹീനവും അപമാനകരവുമായ മരണത്തില്‍നിന്ന്’ അദ്ദേഹത്തെ രക്ഷിച്ചെന്നും ട്രംപ് പറഞ്ഞു. ഖമേനി എവിടെയാണ് ഒളിച്ചിരുന്നതെന്ന് അറിയില്ലായിരുന്നെന്നും അതിനാലാണു കൊല്ലാന്‍ കഴിയാതിരുന്നതെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലൊണ് കടകവിരുദ്ധമായ ട്രംപിന്റെ അവകാശവാദം. അമേരിക്കയ്ക്ക് ആശങ്കയുണ്ടാക്കുന്നവിധം ടെഹ്‌റാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയാല്‍ വീണ്ടും ബോംബിടുമെന്നും ട്രംപ് പറഞ്ഞു. വെടിനിര്‍ത്തലിനുശേഷവും ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനു മറുപടി നല്‍കാന്‍ പുറപ്പെട്ട ഇസ്രയേലി വിമാനങ്ങളെ താന്‍ ഇടപെട്ടാണു തിരിച്ചുവിളിച്ചതെന്നും ഇറാന്‍ കണ്ടതില്‍വച്ച് ഏറ്റവും വലിയ ആക്രമണത്തിനാണ് തടയിട്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ഇറാന്‍ ലോകക്രമത്തിലേക്കു തിരികെ വരണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. അവര്‍ എപ്പോഴും ശത്രുതവച്ചു പുലര്‍ത്തുന്നവരും അസന്തുഷ്ടരുമാണ്. അവര്‍ക്ക് എന്താണു തിരികെ ലഭിച്ചതെന്നു നോക്കൂ. കത്തിക്കരിഞ്ഞ, തകര്‍ന്ന ഒരു രാജ്യം. ഭാവിയില്ലാത്ത സൈന്യം. മോശം…
Read More » -
Breaking News
ഇറാന്‍ നിര്‍ത്തിയപ്പോള്‍ കയ്യാളുകള്‍ തുടങ്ങി; മിസൈല്‍ ആക്രമണവുമായി ഹൂതികള്‍; ഒന്നിലധികം നഗരങ്ങളില്‍ സൈറനുകള്‍ മുഴങ്ങി; ഗസയില്‍ വെടി നിര്‍ത്തല്‍ അടുത്തയാഴ്ച എന്നു ട്രംപ്
ടെല്‍അവീവ്: ഇസ്രയേല്‍ ലക്ഷ്യമിട്ട് വീണ്ടും മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. യെമനില്‍ നിന്നും ഹൂതികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം. ആര്‍ക്കും പരുക്കേല്‍ക്കുകയോ നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും സൈന്യം സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. തെക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. ബീര്‍ഷീബ, ദിമോന, ആരദ് എന്നീ നഗരങ്ങളിലെങ്ങും സൈറണുകള്‍ മുഴങ്ങി. നാലു മിനിറ്റോളം സൈറണുകള്‍ തുടര്‍ന്നുവെന്നും പിന്നാലെ ജനങ്ങളുടെ ഫോണുകളിലേക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അഭ്യര്‍ഥിച്ച് സന്ദേശങ്ങള്‍ അയച്ചുവെന്നും സൈന്യം വ്യക്തമാക്കുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കും വരെ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂതികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷ സമയത്ത് ഈ ആക്രമണങ്ങള്‍ ഹൂതികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഹൂതി ആക്രമണങ്ങളഅക്ക് പിന്നാലെ യെമനിലെ പ്രധാന തുറമുഖമായ ഹൊദെയ്ദയടക്കം ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ അടുത്തയാഴ്ച നിലവില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹൂതികള്‍ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുന്നത്.…
Read More » -
Breaking News
‘അയാള്‍ ഒരു രാക്ഷസന്‍’; വിന്‍ഡീസ് ക്രിക്കറ്റ് താരത്തിനെതിരേ ബലാത്സംഗ പരാതിയുമായി കൗമാരക്കാരിയടക്കം 11 സ്ത്രീകള്‍; രണ്ടു വര്‍ഷം മുമ്പ് നല്‍കിയ പരാതിയും അധികൃതര്‍ മുക്കിയെന്ന് വെളിപ്പെടുത്തല്‍; പ്രതികരിക്കാതെ ക്രിക്കറ്റ് വെസ്റ്റ്ഇന്‍ഡീസ്
ന്യൂയോര്‍ക്ക്: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ബലാല്‍സംഗ പരാതിയുമായി നിരവധി യുവതികള്‍. നിലവില്‍ വിന്‍ഡീസ് ദേശീയ ടീമിന്റെ ഭാഗമായ ഗയാനയില്‍ നിന്നുള്ള താരത്തിനെതിരെയാണ് വിവിധതരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍, ലൈംഗിക പീഡനം, ബലാല്‍സംഗം തുടങ്ങിയ ആരോപണങ്ങളുമായി യുവതികള്‍ രംഗത്തെത്തിയിരിക്കുന്നത്. കുറഞ്ഞത് 11 യുവതികളെങ്കിലും ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് കരീബിയന്‍ ചാനലായ സ്‌പോര്‍ട്‌സ് മാക്‌സ് ടിവിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം താരത്തിന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഇതുവരെ കേസുകള്‍ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസും ആരോപണങ്ങളില്‍ പ്രതികരിച്ചിട്ടില്ല. ഗയാന ആസ്ഥാനമായുള്ള പത്രമായ കൈറ്റൂര്‍ സ്പോര്‍ട്സിലാണ് ആദ്യമായി റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെടുന്നത്. ‘അയാള്‍ ഒരു രാക്ഷസന്‍’ എന്ന് തുടങ്ങുന്നതാണ് റിപ്പോര്‍ട്ട്. ഒരു കൗമാരക്കാരിയടക്കം കുറഞ്ഞത് പതിനൊന്ന് യുവതികളെങ്കിലും പരാതിയുമായി രംഗത്തുണ്ടെത്തും ഇവര്‍ ലൈംഗികാതിക്രമങ്ങള്‍ക്കും ബലാല്‍സംഗത്തിനും ഇരയായതായും റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലില്‍ പറയുന്നു. ഈ സംഭവങ്ങള്‍ മൂടിവയ്ക്കാന്‍ താരത്തിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. പരാതിക്കാരില്‍ ഒരാള്‍ അഭിഭാഷകനെ സമീപിച്ചിരുന്നതായും…
Read More » -
Breaking News
ഗേള്‍ഫ്രണ്ടുമായി ശിഖര്‍ ധവാന്‍ മുറിയില്‍; ഉറങ്ങാന്‍ സമ്മതിക്കുമോ എന്നു രോഹിത്ത്! ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഗേള്‍ഫ്രണ്ടിനെ മുറിയില്‍ ഒളിപ്പിച്ചു കടത്തിയ കഥ പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം; ആത്മകഥ വൈറല്‍!
ബംഗളുരു: ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ആത്മകഥയില്‍ പഴയ പ്രണയകഥകള്‍ പറയുന്ന ഭാഗങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറല്‍. രോഹിത് ശര്‍മയുമായി മുറി പങ്കിടുന്ന സമയം കാമുകിയെ ധവാന്‍ മുറിയിലേക്ക് ഒളിച്ചുകടത്തിയ രസകരമായ സംഭവത്തെ കുറിച്ചും ധവാന്റെ ആത്മകഥയില്‍ പറയുന്നതായി സ്‌പോര്‍ട്സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2006ലെ ഇന്ത്യ എയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇടയിലെ സംഭവം ആണ് ഇത്. എങ്ങനെയാണ് ഗേള്‍ഫ്രണ്ടിനെ കണ്ടെത്തിയത് എന്നും ആരും അറിയാതെ ഹോട്ടല്‍ റൂമിലേക്ക് കടത്തിയത് എന്നും ധവാന്‍ പറയുന്നു. ഇതിനോട് രോഹിത് ശര്‍മ എങ്ങനെയാണ് പ്രതികരിച്ചത് എന്നതും ധവാന്‍ വെളിപ്പെടുത്തുന്നുണ്ട്. ‘അവള്‍ ഏറെ സുന്ദരിയായിരുന്നു. അവളുമായി ഞാന്‍ പ്രണയത്തിലായി. എന്റെ പെണ്ണാണ് അവള്‍ എന്ന് തോന്നി. ഞാന്‍ അവളെ വിവാഹം കഴിക്കും എന്ന് തീരുമാനിച്ചു’-ആത്മകഥയില്‍ ധവാന്‍ പറയുന്നു. ‘പരിശീലന മത്സരത്തില്‍ അര്‍ധ ശതകത്തോടെയാണ് ഞാന്‍ തുടങ്ങിയത്. നന്നായി കളിക്കാന്‍ എനിക്കായി. ഓരോ മത്സരം കഴിയുമ്പോഴും ഞാന്‍ എലനെ(യഥാര്‍ഥ പേരല്ല) കാണാനായി പോയി. പിന്നാലെ ഞാന്‍ അവളെ…
Read More » -
Breaking News
നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ്, ബ്യൂമെർകും ആൽഫാ ഹോസ്പൈസും കൈകോർത്തുal
തൃശൂർ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വൃക്കരോഗികൾക്ക് ആശ്വാസമായി ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനും ആൽഫാ പാലിയേറ്റീവ് കെയറിന് കീഴിലുള്ള ആൽഫാ ഹോസ്പൈസും കൈകോർത്തു. ഇരു ടീമിന്റെയും സഹകരണത്തിലൂടെ നിർധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കും. 2024 ഏപ്രിലിൽ ആരംഭിച്ച ഈ പദ്ധതിക്ക് 2026 മാർച്ച് വരെ ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ധനസഹായം നൽകും. ഓരോ മാസവും 300 ഡയാലിസിസിനാണ് ഫൗണ്ടേഷൻ പിന്തുണ നൽകുന്നത്. 2025 മെയ് മാസത്തോടെ ഈ പദ്ധതിയിലൂടെ 4,200 ഡയാലിസിസ് ചികിത്സകൾ പൂർത്തിയാക്കി കഴിഞ്ഞു. “പരമാവധി നിർധന രോഗികളിലേക്ക് ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് ഈ കൂട്ടായ്മയുടെ ശ്രമം,” ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രൻ പറഞ്ഞു. രോഗികൾക്ക് ഡയാലിസിസ് സെന്ററുകളിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യവും ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നുണ്ട്. തൃശ്ശൂർ എടമുട്ടത്താണ് ആൽഫയുടെ ഡയാലിസിസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. “സാമ്പത്തിക പരാധീനത കാരണം ചികിത്സ ലഭിക്കാത്ത ഒരു അവസ്ഥ ആർക്കും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി…
Read More » -
Breaking News
വര്‍ഷം 2000 കോടി; സ്വകാര്യ ജെറ്റ്; പ്രത്യേക സുരക്ഷ; ക്രിസ്റ്റിയാനോയെ നിലനിര്‍ത്താന്‍ പൊന്നുംവില; സൗദി അറേബ്യന്‍ ക്ലബ് അല്‍ നസ്‌റുമായി കരാര്‍ പുതുക്കി; 35 ദശലക്ഷം പൗണ്ട് മൂല്യമുള്ള ക്ലബ് ഓഹരിയും താരത്തിനു സ്വന്തം
റിയാദ്: സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി കരാർ പുതുക്കിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരാര്‍ വിവരങ്ങള്‍ പുറത്ത്. 2 വർഷത്തേക്കുകൂടിയാണ് പോർച്ചുഗീസ് താരം കരാര്‍ പുതുക്കിയത്. 2022 ലാണ് താരം സൗദി ക്ലബ്ബിലെത്തുന്നത്. കരാര്‍ പുതുക്കിയതോടെ 2027 വരെ താരം ക്ലബ്ബില്‍ തുടരും. ടോക്‌സ്‌പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, അൽ നസ്റുമായി കരാർ പുതുക്കിയ റൊണാൾഡോയ്ക്ക് പ്രതിവര്‍ഷം ലഭിക്കുക 178 മില്ല്യണ്‍ പൗണ്ട് അഥവാ 2000 കോടി രൂപയാണ്. കഴിഞ്ഞിട്ടില്ല, പുറമേ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സൈനിങ് ബോണസായി 24.5 മില്യൺ പൗണ്ട് ആദ്യം ലഭിക്കും. രണ്ടാം വര്‍ഷം ഇത് 38 മില്ല്യണ്‍ പൗണ്ടായി ഉയരും. ക്ലബില്‍ 15% ഓഹരിയും താരത്തിനുണ്ടാകും. 33 മില്ല്യണ്‍ പൗണ്ടാണ് ഇതിന്‍റെ മൂല്യം. ക്ലബ് സൗദി പ്രോ ലീഗ് കിരീടം നേടിയാല്‍ എട്ട് മില്ല്യണ്‍ പൗണ്ടും ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ നാല് മില്ല്യണ്‍ പൗണ്ടും ബോണസായി ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കും. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ജയിച്ചാൽ…
Read More » -
Breaking News
ആശുപത്രിയിലേക്ക് ഓടിവന്ന് നഴ്‌സിന്റെ കഴുത്തറത്തു; രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍; ഞെട്ടിത്തരിച്ച് രോഗികളും ഡോക്ടര്‍മാരും; യുവാവിന് സന്ധ്യയുമായി ബന്ധമെന്നു സൂചന
ഭോപ്പാല്‍: സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓടിക്കയറി നഴ്സിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം അതിവേഗത്തില്‍ രക്ഷപ്പെട്ട പ്രതിക്കായി ഊര്‍ജിത തിരച്ചില്‍. മധ്യപ്രദേശിലെ നര്‍സിങ്പൂര്‍ ജില്ല ആശുപത്രിയില്‍ ഇന്നലെയാണ് സംഭവം. ട്രെയിനി നഴ്സായ 18കാരി സന്ധ്യാ ചൗധരിയാണ് കൊല്ലപ്പെട്ടത്. പ്രതിയാരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് കോട്‌വാലി പൊലീസ് പറയുന്നു. കയ്യില്‍ കത്തിയുമായാണ് ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ പ്രതി ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡ് ഭാഗത്തേക്ക് ഓടിക്കയറിയത്. വാര്‍ഡിനു പുറത്ത് ഒരു ബെഞ്ചിലിരിക്കുകയായിരുന്നു ട്രെയിനിയായ സന്ധ്യ. കറുത്ത ഷര്‍ട്ടും മാസ്ക്കുമിട്ടുവന്ന പ്രതി വന്നയുടന്‍ സന്ധ്യയെ പിടിച്ചുനിര്‍ത്തി സംസാരിച്ചു, പിന്നാലെ മര്‍ദിക്കുകയും കഴുത്തറുക്കുകയുമായിരുന്നു. ചുറ്റും നിന്നവരെല്ലാം ആകെ പേടിച്ചുബഹളം വയ്ക്കാന്‍ തുടങ്ങി. കൊലപ്പെടുത്തിയതിനു പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു. സംഭവം നടക്കുമ്പോള്‍ താന്‍ ഓഫീസിലായിരുന്നുവെന്നും ആളുകളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയതെന്നും ജില്ലാ ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ ജിസി ചൗരസ്യ പറഞ്ഞു. സന്ധ്യയുമായി ബന്ധമുണ്ടായിരുന്ന യുവാവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് കോട്‌വാലി പൊലീസ്…
Read More » -
Breaking News
മത സംഘടനകള്‍ക്ക് ആടിനെ പട്ടിയാക്കുന്ന സമീപനം; സൂംബ ശാരീരികമാനസിക ക്ഷേമത്തിന്; മുന്നോട്ടു തന്നെയെന്ന് വിദ്യാഭ്യാസമന്ത്രി; അല്‍പ വസ്ത്രം ധരിക്കാന്‍ ആരോടും പറഞ്ഞിട്ടില്ല; മുസ്ലിം ലീഗിന്റെ നിലപാട് ഇന്നറിയാം
സംസ്ഥാനത്തെ സ്കൂളുകളില്‍ സൂംബ നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കൂട്ടികള്‍ സൂംബ ചെയ്യുന്നത് യൂണിഫോം ധരിച്ചാണ്. അതാണ് ഡ്രസ് കോഡ്. അല്‍പ വസ്ത്രം ധരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എതിര്‍പ്പുന്നയിക്കുന്നവരുടെ വാദങ്ങള്‍ വര്‍ഗീയതയ്ക്ക് വളം വയ്ക്കുകയേള്ളൂ. മതസംഘടനകളുടേത് ആടിനെ പട്ടിയാക്കുന്ന നിലപാടാണ്. എതിര്‍ക്കുന്നവരുമായി ചര്‍ച്ചയാകാമെന്നും മന്ത്രി നിലപാട് വ്യക്തമാക്കി. അതേസമയം, സൂംബാ ഡാൻസ് വിവാദത്തിൽ മുസ്‌ലിം ലീഗ് ഇന്ന് പ്രതികരിച്ചേക്കും. വിഷയം പഠിക്കുകയാണെന്നും ഇതുവരെ നിലപാട് എടുത്തിട്ടില്ലെന്നും ഇന്നലെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കിയിരുന്നു. സൂംബാ ഡാൻസിനെ വിമർശിച്ച സമസ്തയുടെ നിലപാട് അംഗീകരിക്കുന്ന മുസ്‌ലിം ലീഗ് സൂംബാ ഡാൻസ് സാംസ്കാരിക ബോധത്തിനെതിരാണെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അറിയിച്ചു. സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തിയ ശേഷമാകും ലീഗ് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുക.
Read More » -
Breaking News
ഒരു പതിറ്റാണ്ടിന് ശേഷം എസ് ജെ സൂര്യ സംവിധായകന്റെ കുപ്പായമണിയുന്നു, പാൻ ഇന്ത്യൻ ചിത്രം ‘കില്ലർ’
കൊച്ചി: 10 വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ് ജെ സൂര്യ വീണ്ടും സംവിധാന കുപ്പായമണിയുന്നു. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. ‘കില്ലർ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകാൻ ഒരുങ്ങുന്നു. കോ പ്രൊഡ്യൂസെഴ്‌സ് : വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി വാലി, ഖുഷി,ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് ജെ സൂര്യ ഇത്തവണ വൻ താരനിരയെ അണിനിരത്തിയാണ് “കില്ലർ” ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ…
Read More »