Month: June 2025
-
Kerala
ജാഗ്രത: ഇന്ന് മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ തുറക്കും, ജലനിരപ്പ് 135 അടി പിന്നിട്ടു; 3246 പേരെ മാറ്റി പാർപ്പിക്കുന്നു
കുമിളി: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് (ശനി) തുറക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് 5 മണിവരെ ജലനിരപ്പ് 135.28 ആണ്. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ആനവിലാസം, പെരിയാർ, ഉപ്പുതുറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 893 കുടുംബങ്ങളിലെ 3246 പേരെ ഇന്നലെ രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കളക്ടർ വി വിഗ്നേശ്വരി റവന്യൂ പോലീസിന് നിർദേശം നൽകിയിരുന്നു. ഇവർക്കായി 25 ഓളം ക്യാമ്പുകൾ ഒരുക്കി കഴിഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് അഭ്യർഥിച്ചതായി കളക്ടർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്.…
Read More » -
Kerala
റോഡിലൂടെ നടന്നുപോകവേ കാട്ടുപന്നി ആക്രമണം; കുതിച്ചെത്തി ഇടിച്ചുതെറിപ്പിച്ചു; വയോധികന് ഗുരുതര പരിക്ക്
കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു. കൊടുവള്ളി കളരാന്തിരി സ്വദേശി പടിപ്പുരക്കല്‍ മുഹമ്മദിനാണ് (65) കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്. കളരാന്തിരി ചാത്തരുകണ്ടി വട്ടോത്ത്പുറായില്‍ ഭാഗത്ത് വെച്ച് രാവിലെയാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന മുഹമ്മദിനെ കാട്ടുപന്നി കുറുകെ ചാടി ആക്രമിക്കുകയായിരുന്നു. മുഖത്തും തോളെല്ലിനും സാരമായി പരിക്കേറ്റ മുഹമ്മദിനെ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് സമീപത്തുള്ള പ്രദേശമായ പട്ടിണിക്കരയില്‍ തിങ്കളാഴ്ച സമാനമായ ആക്രമണം നടന്നിരുന്നു. പന്നിയുടെ ആക്രമണത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കുമാണ് പരിക്കേറ്റത്. കൈതക്കുന്നുമ്മല്‍ ബിന്‍സി (35), മകള്‍ സോണിമ (13) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.
Read More » -
Kerala
മാണി ഗ്രൂപ്പിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമോ? ചര്‍ച്ചയ്ക്ക് പാര്‍ട്ടി; യുഡിഎഫിലേക്കില്ലെന്ന് ജോസ്
കോട്ടയം: വരുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരളാ കോണ്‍ഗ്രസ് (എം). വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട സീറ്റുകള്‍ ലഭിക്കാതെ പോയി. ചര്‍ച്ചകള്‍ വേഗത്തില്‍ നടന്നതാണ് ഇതിന് കാരണമായതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ പറഞ്ഞു. യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയെ പുറത്താക്കുകായായിരുന്നു. പിന്നാലെ പെട്ടെന്നാണ് പാര്‍ട്ടിയെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത്. അതിനാല്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കാന്‍ സാധിക്കാതെ പോയി. അര്‍ഹതപ്പെട്ട പല സീറ്റുകളും പലയിടത്തും ലഭിക്കാതെ പോകുകയും ചെയ്തു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണ്. നമുക്ക് അര്‍ഹതപ്പെട്ട സ്ഥലങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനുള്ള ചര്‍ച്ചയാകും നടത്തുകയെന്നും ജോസ് കെ മാണി പറഞ്ഞു. ഇടത് മുന്നണിയേയും പാര്‍ട്ടിയേയും ശക്തിപ്പെടുത്തി മുന്നോട്ട് പോകും. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് ഇന്ന് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായതെന്ന് ജോസ് കെ മാണി പറഞ്ഞു.…
Read More » -
Breaking News
സ്വരാജ് പുസ്തകം അയച്ചു നല്‍കിയിട്ടില്ല; രണ്ടാം സ്ഥാനക്കാരന് അവാര്‍ഡ് നല്‍കുന്നതില്‍ അര്‍ഥമില്ല; എം. സ്വരാജ് അവാര്‍ഡ് നിരസിച്ചതിനു പിന്നാലെ വിശദീകരണവുമായി അക്കാദമി സെക്രട്ടറി; ‘അവര്‍ഡ് നിരസിക്കാന്‍ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ട്’
തൃശൂര്‍: സിപിഎം നേതാവ് എം സ്വരാജ് സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ചതിന്‍റെ പശ്ചാത്തലത്തില്‍, വിശദീകരണവുമായി അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍ രംഗത്ത്. സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിക്കാനായി എം സ്വരാജ് പുസ്തകം അയച്ചു നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാദമി ലൈബ്രറിയില്‍ സ്വരാജിന്റെ പുസ്തകം ഉണ്ടായിരുന്നു. അവാർഡ് നിരസിക്കാൻ സ്വരാജിന് എല്ലാം അവകാശവും ഉണ്ട്. അദ്ദേഹം നിരസിച്ച അവാര്‍ഡ് മറ്റാര്‍ക്കും കൊടുക്കില്ല. രണ്ടാം സ്ഥാനക്കാരന് അവാര്‍ഡ് കൊടുക്കുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണ 16 അവാർഡുകൾ പ്രഖ്യാപിച്ചതിൽ 11 എണ്ണവും അവാർഡിനായി പുസ്തകം അയച്ചു തരാത്തവർക്കാണ് നല്‍കിയതെന്നും അക്കാദമി സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. സ്വരാജ് അവാര്‍ഡ് നിരസിച്ചത് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വലിയ ചര്‍ച്ചയായിരുന്നു. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നതാണ് നിലപാടെന്നും അക്കാദമിയോട് ബഹുമാനം മാത്രമെന്നും സ്വരാജ് ഫെയ്സ്ബുക്കില്‍ എഴുതിയിരുന്നു. എം.സ്വരാജ് രചിച്ച ‘പൂക്കളുടെ പുസ്തകം’ എന്ന പുസ്തകത്തിനാണ് അക്കാദമിയുടെ സി.ബി.കുമാര്‍ സ്മാരക എന്‍ഡോവ്മെന്റ് ലഭിച്ചത്. മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക്…
Read More » -
നിലമ്പൂരില്‍ സിപിഎമ്മിന്റെ യു ടേണ്‍; ഇടതുവോട്ടുകള്‍ അന്‍വറിനു പോയി, ആര്‍എസ്എസ് പരാമര്‍ശം ബാധിച്ചിട്ടില്ലെന്ന് ഗോവിന്ദന്‍
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ കാര്യത്തില്‍ നിലപാട് തിരുത്തി സിപിഎം. നിലമ്പൂരില്‍ ഇടതുവോട്ടുകള്‍ പി.വി.അന്‍വറിനു പോയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കഴിഞ്ഞ 9 വര്‍ഷം ഇടതുസര്‍ക്കാര്‍ മണ്ഡലത്തില്‍ നടത്തിയ വികസനം സ്വന്തം നേട്ടമായി പ്രചരിപ്പിച്ചാണ് അന്‍വര്‍ വോട്ട് നേടിയതെന്നും ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിനെ വഞ്ചിച്ചു പോയ അന്‍വര്‍ യുഡിഎഫിനു വേണ്ടിയാണ് കളം മാറിയത്. നിലമ്പൂരിലെ സംഘടനാദൗര്‍ബല്യം പരിശോധിച്ചു നടപടികള്‍ സ്വീകരിക്കും. ആര്‍എസ്എസ് ബന്ധം സംബന്ധിച്ച തന്റെ പരാമര്‍ശം യോഗങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും നിലമ്പൂരില്‍ വോട്ട് കുറയാന്‍ അത് ഇടയാക്കിയിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ”മുന്‍ തിരഞ്ഞെടുപ്പുകളിലെ നില പരിശോധിച്ചാല്‍ നിലമ്പൂരില്‍ ഇടതുപക്ഷത്തിനു രാഷ്ട്രീയമായ വോട്ട് നാല്‍പതിനായിരത്തിന് അടുത്താണ്. ഇത്തവണ അത് 66,660 ആക്കി വര്‍ധിപ്പിക്കാന്‍ സാധിച്ചത് രാഷ്ട്രീയ അടിത്തറ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്. കഴിഞ്ഞ 9 വര്‍ഷം ഇടതുഭരണത്തില്‍ സ്വതന്ത്ര എംഎല്‍എ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നിലമ്പൂരില്‍ നടത്തിയത്. സര്‍ക്കാരിന്റെ ഈ വികസനപ്രവര്‍ത്തനങ്ങള്‍ ആകെ തന്റെ നേട്ടങ്ങളാണെന്നു പ്രചരിപ്പിച്ച് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വറിന്…
Read More » -
Kerala
ഔദ്യോഗിക പരിപാടികളില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ; ഭാരതാംബ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ കത്ത്
തിരുവനന്തപുരം: ഭാരതാംബ വിഷയത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് സംസ്ഥാന മന്ത്രിസഭയുടെ കത്ത്. കാവിപ്പതാകയെന്തിയ ഭാരതാംബയോടുള്ള എതിര്‍പ്പിനുള്ള കാരണം വിശദീകരിച്ചുകൊണ്ടാണ് മന്ത്രിസഭ കത്ത് നല്‍കിയത്. സാമുദായികമോ സാമൂഹികമോ ആയ പരിഗണനകള്‍ ദേശീയപതാക രൂപകല്പന ചെയ്തപ്പോള്‍ ഉണ്ടായിരുന്നില്ല. 1947-ലെ ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചയെ ഉദ്ധരിച്ചാണ് കത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം. ഔദ്യോഗികമായ പൊതുപരിപാടിയില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ. മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണ്. രാജ്ഭവന്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ എതിര്‍പ്പറിയിച്ച് കഴിഞ്ഞ ദിവസം മന്ത്രി വി. ശിവന്‍കുട്ടിക്കെതിരേ ഗവര്‍ണര്‍ കത്തയച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് അറിയിച്ചുള്ളതാണ് കത്ത്.
Read More » -
Kerala
സ്വരാജ് അവാര്‍ഡിനായി പുസ്തകം അയച്ചിട്ടില്ല; വിശദീകരണവുമായി സാഹിത്യ അക്കാദമി
തൃശൂര്‍: സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് എം സ്വരാജിന്റെ പൂക്കളുടെ പുസ്തകം അയച്ചതാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍. എം സ്വരാജ് അക്കാദമി അവാര്‍ഡിന് പുസ്തകം അയച്ചിട്ടില്ലെന്നും ഇത്തവണത്തെ പതിനാറ് പുരസ്‌കാരങ്ങളില്‍ 11 എണ്ണവും പുസ്തകം അയച്ചുതരാത്തവര്‍ക്കാണെന്നും സിപി അബൂബക്കര്‍ പറഞ്ഞു. 2023ല്‍ കവിതയ്ക്ക് അവാഡ് ലഭിച്ച കല്‍പ്പറ്റ നാരായണന്‍, ആത്മകഥയ്ക്ക് അവാഡ് ലഭിച്ച കെ വേണു, വൈജ്ഞാനിക സാഹിത്യത്തിന് അവാഡ് ലഭിച്ച ബി രാജീവന്‍ എന്നിവരും അവാഡിനായി പുസ്തകം അയച്ചിരുന്നില്ലെന്നും സിപി അബൂബക്കറിന്റെ ഫെയ്സുബുക്ക് കുറിപ്പില്‍ പറയുന്നു. തനിക്ക് ലഭിച്ച അവാര്‍ഡ് എം സ്വരാജ് നിരസിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാവുകയും ചിലര്‍ പുസ്തകം സാഹിത്യ അക്കാദമിക്ക് അയച്ചുകൊടുക്കാതെ അവാര്‍ഡ് കിട്ടുമോ എന്ന തരത്തില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാഹിത്യ അക്കാദമിയുടെ വിശദീകരണം. സിപി അബൂബക്കറിന്റെ കുറിപ്പ് 2024ലെ കേരളസാഹിത്യ അക്കാദമി അവാഡുകളാണ് 2025 ജൂണ്‍ 26ന് പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ മാഷ് പ്രഖ്യാപിച്ചത്. പ്രഖ്യാപിക്കപ്പെട്ട…
Read More » -
LIFE
രാംഗോപാല്‍ വര്‍മയുടെ ഭാര്യ ഊര്‍മിളയുടെ മുഖത്തടിച്ചു, ശേഷം വിവാഹമോചനം; അതോടെ നടിയുടെ കരിയറും തകര്‍ന്നു
നടീനടന്മാര്‍ക്കിടയിലെ പ്രണയങ്ങളും പിണക്കങ്ങളും സംഘര്‍ഷങ്ങളും വലിയ വാര്‍ത്തകളായി ഏറെക്കാലം ചര്‍ച്ചയാകാറുണ്ട്. സംവിധായകനും നടിമാരും പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും പരിചിതമായ കാഴ്ചയാണ്. എന്നാല്‍ ചില പ്രണയങ്ങള്‍ വലിയ കോലാഹലങ്ങളുണ്ടാക്കി കെട്ടുപോകാറുണ്ട്. അക്കൂട്ടത്തില്‍ പെടുന്നതാണ് രാംഗോപാല്‍ വര്‍മയും ഊര്‍മിള മതോണ്ഡ്കറും തമ്മിലുണ്ടായിരുന്ന ബന്ധം. രാംഗോപാല്‍ വര്‍മ വിവാദങ്ങളുടെ കളിത്തോഴനാണ്. നിരവധി പേരുമായി ചേര്‍ത്ത് അദ്ദേഹത്തെക്കുറിച്ച് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. അതേപ്പറ്റിയൊന്നും പ്രതികരിക്കാന്‍ അദ്ദേഹം മിനക്കെടാറുമില്ല. പക്ഷേ ഈ വിവാദത്തിന്റെ മുഴുവന്‍ നഷ്ടങ്ങളും പേറേണ്ടി വന്നത് ഊര്‍മിളയാണ്. ഊര്‍മിളയും രാംഗോപാല്‍ വര്‍മയുടെ ഭാര്യ രത്നയും തമ്മിലുണ്ടായ ഉരസല്‍ വലിയ വാര്‍ത്തയായി ഗോസിപ്പ് കോളങ്ങളില്‍ കളം നിറഞ്ഞു. ഏറെ പരാജയങ്ങള്‍ക്ക് ശേഷം ഹിറ്റ് ചിത്രങ്ങളുടെ നായിക എന്ന പദവിയിലേക്ക് ഊര്‍മിള ഉയരുമ്പോഴായിരുന്നു വിവാദം. നല്ല പല പ്രോജക്ടുകളും അതോടെ അവര്‍ക്ക് നഷ്ടമായി. രാംഗോപാല്‍ വര്‍മയും രത്‌നയും വേര്‍പിരിയുകയും ചെയ്തു. രേവതി എന്നൊരു മകള്‍ ഉണ്ടായിരുന്നു ഇരുവര്‍ക്കും. രാം ഗോപാല്‍ വര്‍മയുടെ ‘രംഗീല’യിലൂടെയാണ് ഊര്‍മിള താരപദവിയിലേക്ക് എത്തുന്നത്. സിനിമ വമ്പന്‍ ഹിറ്റാകുകയും…
Read More » -
Breaking News
വന്ദേഭാരതില്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിന് യാത്രക്കാരന് മര്‍ദനം; സംഭവം ദൗര്‍ഭാഗ്യകരമെന്ന് ബിജെപി എം.എല്‍.എ
ലഖ്‌നൗ: തനിക്ക് സീറ്റ് ഒഴിഞ്ഞ് നല്‍കാത്തതിന് വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന് പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ സംഭവത്തില്‍ ഒടുവില്‍ പ്രതികരണവുമായി ബിജെപി എംഎല്‍എ രാജീവ് സിങ്. ഝാന്‍സി ജില്ലയിലെ ബബിന നിയോജകമണ്ഡലത്തിലെ എംഎല്‍എയാണ് രാജീവ്. ജൂണ്‍ 19-ാം തീയതി ന്യൂഡല്‍ഹി-ഭോപ്പാല്‍ വന്ദേഭാരത് എക്‌സ്പ്രസിലായിരുന്നു സംഭവം. എംഎല്‍എയ്ക്ക് സീറ്റ് ഒഴിഞ്ഞുകൊടുത്തില്ലെന്ന് ആരോപിച്ച് ഇദ്ദേഹത്തിന്റെ അനുയായികള്‍ ട്രെയിനിലെ രാജ് പ്രകാശ് എന്ന യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാജീവ് സിങ്ങിനെതിരേ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനമുയര്‍ന്നു. തെറ്റിദ്ധാരണമൂലമുണ്ടായ സംഭവമെന്നാണ് രാജീവ് സംഭവത്തെ വിശേഷിപ്പിച്ചത്. തന്റെ അനുയായികളുടെ ഭാഗത്തുനിന്നുണ്ടായ തര്‍ക്കവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും നിര്‍ഭാഗ്യകരമായിരുന്നുവെന്നും അത്തരത്തില്‍ ചെയ്യാന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നും എംഎല്‍എ പ്രതികരിച്ചു. വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഡല്‍ഹിയില്‍ നിന്ന് ഝാന്‍സിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ കുടുംബത്തോടൊപ്പം ഇരിക്കാന്‍ സീറ്റ് മാറിനല്‍കാന്‍ വേണ്ടി ട്രെയിനിലെ ഒരു യാത്രക്കാരനോട് വിനയപൂര്‍വ്വം അഭ്യര്‍ഥിച്ചു. എന്നാല്‍ ഈ യാത്രക്കാരനും ഒപ്പമുണ്ടായിരുന്നയാളും പരുഷമായി പ്രതികരിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും…
Read More » -
Breaking News
ഒരു കോടിയുടെ ഭാഗ്യശാലി ആര്? സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവർണ കേരളം ലോട്ടറിയുടെ (Suvarna Keralam SK 9 lottery result) ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ RD 357932 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ മലപ്പുറത്ത് വിറ്റ RK 155897 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പട്ടാമ്പിയില്‍ വിറ്റ RF 955704 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. Cons Prize-Rs :5000/- RA 357932 RB 357932 RC 357932 RE 357932 RF 357932 RG 357932 RH 357932 RJ 357932 RK 357932 RL 357932 RM 357932 4th Prize-Rs :5000/- 0450 1071 1316 1745 2026 2059…
Read More »