Month: June 2025
-
Kerala
യൂത്ത് – മൂത്ത കോണ്‍. നേതാക്കളുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറുടെ ജന്മദിനാഘോഷം; വൈറല്‍ വീഡിയോ, അന്വേഷണം, റിപ്പോര്‍ട്ട്… പിന്നാലെ നടപടി?
കോഴിക്കോട്: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തി ഇന്‍സ്‌പെക്ടര്‍ കെ.പി.അഭിലാഷിന്റെ ജന്മദിനം ആഘോഷിച്ചതിന്റെ വീഡിയോ റീല്‍സ് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇന്‍സ്‌പെക്ടര്‍ക്കെതിരെ താമരശ്ശേരി ഡിവൈഎസ്പി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി വിവരം. കോണ്‍ഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്. ജന്മദിനാഘോഷത്തിന്റെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുമുണ്ട്. ‘ഹാപ്പി ബര്‍ത്ത് ഡേ ബോസ്’ എന്ന തലക്കെട്ടു നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഡിയോ റീല്‍സ് പങ്കുവച്ചിരിക്കുന്നത്. മേയ് 30നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
Read More » -
Movie
ദിലീപ് സെറ്റിലെത്തുക ഉച്ചയ്ക്ക്, ലാല്‍ ജോസുമായി വഴക്കായി; ‘ചാന്തുപൊട്ടി’ലെ അറിയാക്കഭകളെക്കുറിച്ച് അളഗപ്പന്‍
ദിലീപ് ചിത്രമായ ചാന്തുപൊട്ട് ഇറങ്ങിയിട്ട് 17 വര്‍ഷമാകുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം 2008 ലാണ് പുറത്തിറങ്ങിയത്. ദിലീപ്, ഗോപിക, ഇന്ദ്രജിത്ത്, ഭാവന, ബിജു മേനോന്‍ തുടങ്ങി വലിയ താര നിര അണിനിരന്ന സിനിമയാണ് ചാന്തുപൊട്ട്. ദിലീപിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ചാന്തുപൊട്ടിലെ രാധാകൃഷ്ണന്‍. സ്ത്രൈണതയുള്ള രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ ദിലീപ് അവതരിപ്പിച്ചു. കരിയറിലെ തിരക്കേറിയ സമയത്ത് ദിലീപ് ചെയ്ത സിനിമയാണിത്. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സിനിമോട്ടോഗ്രാഫര്‍ അളകപ്പന്‍. ദിലീപ് ചിലപ്പോള്‍ സെറ്റില്‍ വൈകിയാണ് എത്തിയിരുന്നതെന്ന് ഇദ്ദേഹം പറയുന്നു. സഫാരി ടിവിയില്‍ സംസാരിക്കുകയായിരുന്നു അളകപ്പന്‍. ദിലീപും ലാലും ഫൈറ്റൊക്കെ ഉണ്ടായിട്ടുണ്ട്. ലേറ്റായി വരുന്നത് കൊണ്ട്. മനപ്പൂര്‍വം ചെയ്തതണെന്ന് പറയാന്‍ പറ്റില്ല. പുള്ളി ഓവര്‍ പാക്ക്ഡ് ആണ്. കുറേ പേര്‍ കഥ പറയാന്‍ വരുന്നു. ആരെയും അവഗണിക്കാന്‍ പറ്റില്ല. അവിടെ നിന്ന് ഇറങ്ങി ഇവിടെ വരുമ്പോള്‍ തന്നെ ഉച്ചയാകും. ഉച്ച സമയത്ത് ഷൂട്ട് ചെയ്യുന്നതിനാല്‍ ഒരാളുടെ കണ്ണ്…
Read More » -
India
രോഗികൾ ഭീതിയിൽ: 50 ഹൃദയ ശസ്ത്രക്രിയകൾ നടത്തിയ ഡോക്ടർ വ്യാജനെന്ന് പരാതി
വെറും എംബിബിഎസ് ബിരുദം മാത്രമുള്ള ഒരു ഡോക്ടർ കാർഡിയോളജിസ്റ്റായി ആൾമാറാട്ടം നടത്തി ഏകദേശം 50 ഹൃദയ ശസ്ത്രക്രിയകൾ നടത്തിയതായി ഗുരുതരമായ ആരോപണം. ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു ഹൃദയാരോഗ്യകേന്ദ്രത്തിലാണ് ഈ സംഭവം നടന്നത്. എംബിബിഎസ് ഡോക്ടറായ പങ്കജ് മോഹൻ ശർമ്മയാണ് കാർഡിയോളജിസ്റ്റായി ചമഞ്ഞ് ഹൃദയശസ്ത്രക്രിയകൾ നടത്തിയതെന്നാണ് അധികൃതർക്ക് ലഭിച്ച പരാതികളിൽ പറയുന്നത്. ഇയാൾ ഒരു യഥാർത്ഥ കാർഡിയോളജിസ്റ്റിന്റെ രജിസ്ട്രേഷൻ നമ്പരാണത്രേ ഉപയോഗിച്ചിരുന്നത്. ഒരു രോഗി യഥാർത്ഥ ഡോക്ടറെ ആകസ്മികമായി കണ്ടുമുട്ടിയതോടെയാണ് ഈ തട്ടിപ്പ് പുറത്തായതെന്നാണ് പൊലീസ് നൽകുന്ന വിവരം. എംബിബിഎസ് ബിരുദം മാത്രമുള്ള പങ്കജ് മോഹന് ഹൃദയശസ്ത്രക്രിയകൾ നടത്താൻ അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇയാൾ സ്വന്തം നോട്ട്പാഡിൽ തനിക്ക് കാർഡിയോളജിയിൽ ഡിഎൻ ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പങ്കജ് മോഹൻ കഴിഞ്ഞ ഫെബ്രുവരി വരെയാണ് ഈ ഹൃദയാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നത്. ഇയാൾ ശസ്ത്രക്രിയ നടത്തിയ പല രോഗികൾക്കും പിന്നീട് ആരോഗ്യപ്രശ്നങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഈ ആരോപണങ്ങളെക്കുറിച്ച്…
Read More » -
Crime
ബന്ധത്തില്‍ നിന്ന് 33-കാരി പിന്മാറിയത് സഹിച്ചില്ല; ഓയോ റൂം ബുക്ക് ചെയ്ത് 25-കാരന്റെ കെണി; ഹോട്ടല്‍ മുറിയില്‍ അരുംകൊല ചെയ്യപ്പെട്ടത് രണ്ടു കുട്ടികളുടെ അമ്മ; യുവാവിനെ തപ്പി പോലീസ്!
ബംഗളുരു: അവിഹിത ബന്ധത്തില്‍ നിന്നും പിന്മാറിയ 33-കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി 25-കാരന്‍. കര്‍ണാടകയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അവിഹിത ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ച യുവതിയെ ഹോട്ടല്‍ മുറിയില്‍ കുത്തിക്കൊന്ന ശേഷം 25കാരന്‍ അവിടെ നിന്നും രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് അരുംകൊല നടന്നത്. നടന്ന കൊലപാതകം രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുറം ലോകം അറിഞ്ഞത്. ബംഗളുരു കേംഗേരി സ്വദേശിനിയായ ഹരിനിയെ (33) ആണ് പൂര്‍ണ പ്രജ്‌ന ലേഔട്ടിലെ ഒരു ഓയോ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 25കാരനായ യശസ് എന്ന യുവാവിനെ പോലീസ് അന്വേഷിച്ചു വരുകയാണ്. ഐടി ജീവനക്കാരനായ യശസ്, വെള്ളിയാഴ്ച രാത്രി ഹരിനിയെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ബംഗളുരു സുബ്രമണ്യപുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍ പിന്നീട് ഹരിനി ഈ ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പ്രാഥമികമായി…
Read More » -
Kerala
മീനടത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് 9 ദിവസത്തെ തിരച്ചിലിനൊടുവില്‍
കോട്ടയം: മീനടത്ത് ഒഴുക്കില്‍പ്പെട്ടു കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. കാട്ടുമറ്റത്തില്‍ ഈപന്‍ തോമസിന്റെ (66) മൃതദേഹമാണ് കൈത്തെപ്പാലം ഭാഗത്തു വെള്ളത്തിനടിയില്‍നിന്നു കണ്ടെടുത്തത്. ഒന്‍പതു ദിവസത്തെ തിരച്ചിലിനൊടുവില്‍ ടീം എമര്‍ജന്‍സി കേരളയാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി അഗ്‌നിരക്ഷ സേനയും തിരച്ചിലില്‍ പങ്കെടുത്തിരുന്നു. തൊഴിലാളിയെക്കൊണ്ട് തേങ്ങയിടുന്നതിനിടെ മീനടം പുത്തന്‍പുരപ്പടി ഭാഗത്തു നിന്നുമാണ് ഈപ്പനെ കാണാതായത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌ക്കാരം ചൊവാഴ്ച വൈകിട്ട് 4ന് മീനടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍. ഭാര്യ: സൂസന്‍, മക്കള്‍: ടോം സ്റ്റീഫന്‍, ജേക്കബ് സ്റ്റീഫന്‍. മരുമകള്‍: സ്റ്റെഫി.
Read More » -
Crime
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ്: സംഘം പ്രവര്‍ത്തിച്ചിരുന്നത് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ; ആശുപത്രികളുടെ അടുത്ത് തമ്പടിക്കും, രോഗികളുടെ കൂടെ എത്തുന്നവര്‍ പ്രധാന ഇടപാടുകാര്‍
കോഴിക്കോട്: മലാപ്പറമ്പ് സ്ത്രീകളെ എത്തിച്ചു ലൈംഗികത്തൊഴില്‍ നടത്തിയ സംഘം ഇടപാടുകള്‍ നടത്തിയിരുന്നത് തികച്ചും പ്രൊഫഷണല്‍ രീതിയില്‍. വാട്സാപ് ഗ്രൂപ്പിലൂടെ വരുന്ന ഇടപാടുകാര്‍ ഫ്‌ളാറ്റിലെ കൗണ്ടറില്‍ പണമടച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഇവരുടെ സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തിയാണ് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ ഗ്രൂപ്പിലേക്ക് ചേര്‍ക്കും. തല്പര കക്ഷികള്‍ക്ക് വാട്സാപ്പിലൂടെ ലൊക്കേഷന്‍ കൈമാറും. വന്നശേഷം ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റിലെ കൗണ്ടറിലെത്തി പണമടയ്ക്കണം. ആശുപത്രികളുടെ അടുത്താണ് സംഘം ഫ്‌ലാറ്റുകള്‍ എടുത്തിരുന്നത്. രോഗികളുടെ കൂടെ എത്തുന്നവരായിരുന്നു പ്രധാനമായും ഇവരുടെ ഇടപാടുകാര്‍. 3500 രൂപയാണ് ഒരു ഇടപാടുകാരനില്‍നിന്ന് വാങ്ങിയിരുന്നതെങ്കിലും 1000 രൂപ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്‌ലാറ്റില്‍ എത്തിയിരുന്നു. നടത്തിപ്പുകാരി ദിവസേന അരലക്ഷത്തിലേറെ രൂപ ഉണ്ടാക്കിയിരുന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. 2 വര്‍ഷം മുന്‍പ് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തവര്‍ കൃത്യമായി വാടക നല്‍കിയിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തത്. ഒരു മാസമായി…
Read More » -
Breaking News
നാര്‍ക്കോട്ടിക് കേസ് ജീവിതം തകര്‍ത്തു; അധ്വാനിച്ച് ജീവിച്ചിട്ടും ചിലര്‍ വേട്ടയാടുന്നു; കഞ്ചാവ് വില്‍പനക്കാരെന്ന ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി വ്‌ളോഗര്‍ ദമ്പതികള്‍; ജീവിക്കാന്‍ അനുവദിക്കണമെന്ന് ദര്‍ശന
തിരുവനന്തപുരം: ചിറയിൻകീഴില്‍ വീട്ടിൽ അതിക്രമിച്ചുകയറി ഗര്‍ഭിണിയായ യുവതിയെ അടിക്കുകയും ഭർത്താവിനെ വെട്ടുകയും ചെയ്തെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വ്ലോഗര്‍മാരായ ദമ്പതികള്‍. ആക്രമണത്തിന്‍റെ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ദമ്പതികള്‍ കഞ്ചാവ് വില്‍പ്പനക്കാരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി ദര്‍ശന പിള്ള രംഗത്തുവന്നത്. തങ്ങള്‍ക്കെതിരെ 2022ല്‍ ഒരു നാര്‍ക്കോട്ടിക് കേസ് ഉണ്ടായിരുന്നെന്നും അത് തങ്ങളുടെ ജീവിതം തകര്‍ത്തെന്നും ദര്‍ശന വ്യക്തമാക്കുന്നു. അതിന് ശേഷം അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും എന്നാല്‍ പഴയ കേസിന്‍റെ പേര് പറഞ്ഞ് പലരും ജീവിക്കാന്‍ അനുവദിക്കാതെ വേട്ടയാടുകയാണെന്നും അവര്‍ പറയുന്നു. പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് പറഞ്ഞ് തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്. ദര്‍ശന പിള്ളയുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് 2022ല്‍ ഒരു എന്‍.ഡി.പി.എസ് കേസുണ്ടായിരുന്നു. ഞങ്ങളുടെ ജീവിതവും കരിയറും വിദ്യാഭ്യാസവും എല്ലാം ഇല്ലാതാക്കിയ ഒരു കേസാണ് അത്. ആത്മഹത്യയുടെ വക്കില്‍ എത്തിയിട്ട് ഞങ്ങള്‍ ജീവിതം തുടങ്ങിയതാണ്. ഇന്ന് ഞങ്ങള്‍ ഇവിടെ നിക്കുന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്‍റെയും വിയര്‍പ്പിന്‍റെയും ഫലമാണ്. എന്‍റെ ഭര്‍ത്താവിനെ അടിച്ചതിന് ഞങ്ങള്‍…
Read More » -
Breaking News
ലാലേട്ടനെ കടത്തിവെട്ടാന്‍ ആരുണ്ട്? റീ-റിലീസിലും റെക്കോഡിട്ട് ഛോട്ടാ മുംബൈ; തെരഞ്ഞെടുത്ത തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടും രണ്ടാം ദിനത്തില്‍ 1.18 കോടി; അര്‍ധരാത്രിയിലും ഹൗസ്ഫുള്‍!
കൊച്ചി: 18 വര്‍ഷം മുന്‍പ് തിയറ്ററിനെ തന്നെ ഇളക്കിമറിച്ച് മോളിവുഡില്‍ പുതുചരിത്രം തീര്‍ത്ത ഛോട്ടാ മുംബൈ ഇപ്പോഴും ആവേശം ഒട്ടും ചോരാതെ നിറഞ്ഞോടുകയാണ്. റീ റിലീസായി എത്തിയ ചിത്രം മോഹന്‍ലാല്‍ ആരാധകരെ മാത്രമല്ല സിനിമാപ്രേമികളെ ഒന്നാകെ തിയറ്ററുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് ചിത്രം തിയറ്ററില്‍ നിറഞ്ഞോടുന്നത്. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ രണ്ടാം വരവില്‍ തീര്‍ത്ത റെക്കോര്‍ഡ് ഒന്നാം ദിവസം തന്നെ ഛോട്ടാ മുംബൈ തകര്‍ത്തിരുന്നു. ആദ്യ ദിനം 40 ലക്ഷം രൂപയുടെ ഓപ്പണിംഗ് കളക്ഷന്‍ നേടിയപ്പോള്‍ രണ്ടാം ദിനത്തില്‍ കരസ്ഥമാക്കിയത് 78 ലക്ഷം രൂപയാണ്. 1.18 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അര്‍ധരാത്രി പോലും പല പ്രധാന സെന്ററുകളിലും ചിത്രം ഹൗസ്ഫുള്‍ ആയിരുന്നു. എറണാകുളം കവിത, ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് റീ റിലീസിന്റെ ആദ്യ ദിനം കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 35- 40 ലക്ഷം രൂപയാണ്. ലിമിറ്റഡ് സ്‌ക്രീന്‍ കൗണ്ട് വച്ച്…
Read More » -
Movie
കൂടല്‍ റിലീസ് തീയതി പുറത്ത്; ബിബിന്‍ ജോര്‍ജ് നായകന്‍
മലയാളത്തില്‍ ആദ്യമായി ക്യാമ്പിംഗിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന ‘കൂടല്‍’ ജൂണ്‍ 20 ന് പ്രദര്‍ശനത്തിനെത്തുന്നു. യുവനടന്മാരില്‍ ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജിനെ നായകനാക്കി ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും അവര്‍ക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ആക്ഷനും ആവേശം നിറയ്ക്കുന്ന എട്ട് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചെക്കന്‍ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാടാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബിബിന്‍ ജോര്‍ജിനെ കൂടാതെ വിനീത് തട്ടില്‍, വിജിലേഷ്, ഗജരാജ് (തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പിതാവ്), കെവിന്‍ പോള്‍, വിജയകൃഷ്ണന്‍, റാഫി, അഖില്‍ ഷാ, സാംജീവന്‍, മറീന മൈക്കിള്‍, നിയ വര്‍ഗീസ്, അനു സോനാരാ (നടി അനു സിത്താരയുടെ സഹോദരി), റിയ ഇഷ, ലാലി പി എം, അര്‍ച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടന്‍ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ക്യാമറ: ഷജീര്‍ പപ്പ, കോ റൈറ്റേഴ്സ്: റാഫി മങ്കട,…
Read More » -
Crime
ബാങ്ക് റിലേഷന്‍ഷിപ്പ് മാനേജര്‍ 110 അക്കൗണ്ടുകളില്‍ നിന്നായി തട്ടിയത് നാലര കോടി; കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം
ജയ്പുര്‍: നാല്‍പ്പതിലേറെ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് നാലര കോടി രൂപ തട്ടിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം. ഐസിഐസിഐ ബാങ്കിലെ റിലേഷന്‍ഷിപ്പ് മാനേജറായിരുന്നു സാക്ഷി ഗുപ്തയാണ് കസ്റ്റമേഴ്‌സിന്റെ 110 അക്കൌണ്ടുകളില്‍ നിന്നായി പണം പിന്‍വലിച്ചത്. സാക്ഷി ഒറ്റയ്ക്കാണോ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത് എന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരി 18ന് ഐസിഐസിഐ ബാങ്കിന്റെ രാജസ്ഥാനിലെ കോട്ടയില്‍ ഡിസിഎം ബ്രാഞ്ചിലെ മാനേജര്‍ തരുണ്‍ ആണ് തട്ടിപ്പ് ഉദ്യോഗ്‌നഗര്‍ പൊലീസിനെ അറിയിച്ചത്. 2020 -23 കാലഘട്ടത്തില്‍ ബ്രാഞ്ചിലെ റിലേഷന്‍ഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്ത വിവിധ കസ്റ്റമേഴ്‌സിന്റെ അക്കൌണ്ടുകളില്‍ നിന്നായി 4.58 കോടി രൂപ തട്ടി എന്നാണ് മാനേജര്‍ നല്‍കിയ റിപ്പോര്‍ട്ട്. 41 ഉപഭോക്താക്കളുടെ 110 അക്കൌണ്ടുകളില്‍ നിന്നാണ് അവരറിയാതെ സാക്ഷി പണം പിന്‍വലിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെ മെയ് 21ന് സാക്ഷിയെ അറസ്റ്റ് ചെയ്തു. ബാങ്കിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്…
Read More »