
മലയാളത്തില്‍ ആദ്യമായി ക്യാമ്പിംഗിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന ‘കൂടല്‍’ ജൂണ്‍ 20 ന് പ്രദര്‍ശനത്തിനെത്തുന്നു. യുവനടന്മാരില്‍ ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജിനെ നായകനാക്കി ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും അവര്‍ക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ആക്ഷനും ആവേശം നിറയ്ക്കുന്ന എട്ട് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

ചെക്കന്‍ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാടാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബിബിന്‍ ജോര്‍ജിനെ കൂടാതെ വിനീത് തട്ടില്‍, വിജിലേഷ്, ഗജരാജ് (തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ പിതാവ്), കെവിന്‍ പോള്‍, വിജയകൃഷ്ണന്‍, റാഫി, അഖില്‍ ഷാ, സാംജീവന്‍, മറീന മൈക്കിള്‍, നിയ വര്‍ഗീസ്, അനു സോനാരാ (നടി അനു സിത്താരയുടെ സഹോദരി), റിയ ഇഷ, ലാലി പി എം, അര്‍ച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടന്‍ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ക്യാമറ: ഷജീര്‍ പപ്പ,
കോ റൈറ്റേഴ്സ്: റാഫി മങ്കട, യാസിര്‍ പരതക്കാട്,
എഡിറ്റര്‍: ജര്‍ഷാജ് കൊമ്മേരി,
പ്രൊജക്റ്റ് ഡിസൈനര്‍: സന്തോഷ് കൈമള്‍,
ആര്‍ട്ട് : അസീസ് കരുവാരകുണ്ട്,
സംഗീതം: സിബു സുകുമാരന്‍,
നിഖില്‍ അനില്‍കുമാര്‍, സുമേഷ് രവീന്ദ്രന്‍, ആല്‍ബിന്‍ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി,
ലിറിക്സ്: ഷിബു പുലര്‍കാഴ്ച, എം കൃഷ്ണന്‍കുട്ടി, സോണി മോഹന്‍, നിഖില്‍, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുല്‍നാസര്‍, അബി അബ്ബാസ്,
ഗായകര്‍: നജിം അര്‍ഷാദ്, യാസീന്‍ നിസാര്‍, മണികണ്ഠന്‍ പെരുമ്പടപ്പ്, സജീര്‍ കൊപ്പം, അഫ്‌സല്‍ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യര്‍, ശില്പ അഭിലാഷ്, മീര, സഹ്‌റ മറിയം, അനു തോമസ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷൌക്കത്ത് വണ്ടൂര്‍,
സൗണ്ട് ഡിസൈന്‍സ്: രാജേഷ് പിഎം,
മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍,
കോസ്റ്റ്യൂം: ആദിത്യ നാണു,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അസിം കോട്ടൂര്‍,
അസോസിയേറ്റ് ഡയറക്ടര്‍: മോഹന്‍ സി നീലമംഗലം,
അസോസിയേറ്റ് ക്യാമറ: ഷാഫി കോരോത്ത്,
ഓഡിയോഗ്രാഫി: ജിയോ പയസ്,
ഫൈറ്റ്: മാഫിയ ശശി,
കൊറിയോഗ്രഫി: വിജയ് മാസ്റ്റര്‍,
കളറിസ്റ്റ്: അലക്‌സ് വര്‍ഗീസ്,
വിഎഫ്എക്‌സ് : ലൈവ് ആക്ഷന്‍ സ്റ്റുഡിയോ, വിതരണം: പി & ജെ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ത്രൂ വള്ളുവനാടന്‍ സിനിമ കമ്പനി,
സ്റ്റില്‍സ് : റബീഷ് ഉപാസന,
ഓണ്‍ലൈന്‍ പ്രൊമോഷന്‍ : ഒപ്ര,
ഡിസൈന്‍: മനു ഡാവിഞ്ചി, പിആര്‍ഒ : അജയ് തുണ്ടത്തില്‍