Month: June 2025
-
Breaking News
‘ജമാഅത്തെ ഇസ്ലാമിയും പിണറായിയും തമ്മില്‍ മുമ്പ് പരസ്യമായി ചര്‍ച്ച നടത്തി’: യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച് വി.ഡി. സതീശന്‍; ‘പിന്തുണ സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല, അവര്‍ മതരാഷ്ട്രവാദം ഉപേക്ഷിച്ചവര്‍’
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായിയും ജമാഅത്തെ ഇസ്ളാമിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളുടെ മുൻ പ്രസ്താവനകൾ ഉയർത്തിയാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാടെന്ന് വിഡി സതീശൻ രൂക്ഷഭാഷയിൽ വിമർശിച്ചു. മദനിയെ വർഗീയവാദി എന്ന് വിളിച്ചവർക്ക് പിഡിപി പിന്തുണയിൽ ഒരു കുഴപ്പവുമില്ല. സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണെന്നും സതീശൻ കുറ്റപ്പെടുത്തി. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
Read More » -
Crime
സഹോദരന്റെ കടയിലെ ജീവനക്കാരനുമായി പ്രണയം; എല്ലാം ‘പ്ലാന്‍’ ചെയ്തത് സോനം; ഹണിമൂണിന് ഡയമണ്ട് ആഭരണമിടാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു
ഷില്ലോങ്/ഭോപ്പാല്‍/ലഖ്‌നൗ: മേഘാലയയില്‍ മധുവിധുവിനിടെ ഭര്‍ത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി പൊലീസ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ രാജാ രഘുവന്‍ശിയെ (29) കൊലപ്പെടുത്താന്‍ ഭാര്യ സോന(25)വും കാമുകന്‍ രാജ് കുശ്വാഹയും ചേര്‍ന്ന് മൂന്ന് വാടകക്കൊലയാളികളെയാണ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വിവാഹത്തിനു മുന്‍പുതന്നെ സോനത്തിന്, കുശ്വാഹയുമായി പ്രണയമുണ്ടായിരുന്നു. സോനത്തിന്റെ സഹോദരന്റെ ടൈല്‍സ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇരുപതുകാരനായ ഇയാള്‍. എന്നാല്‍, വീട്ടുകാര്‍ ബിസിനസുകാരനായ രാജാ രഘുവംശിയുമായി വിവാഹം നടത്തുകയായിരുന്നു. വിവാഹത്തിന്റെ നാലാം ദിനം സോനം വീട്ടിലേക്ക് പോയി. ഈ ഘട്ടത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സോനം കഴിഞ്ഞ ദിവസം യുപി പൊലീസില്‍ കീഴടങ്ങി. കൊലപാതകത്തിന് സഹായിച്ച രാജിനെയും നാല് കൂട്ടാളികളെയും പൊലീസ് അറസ്റ്റു ചെയ്തു. വിവാഹ ആഭരണങ്ങളെല്ലാം ധരിച്ചാണ് ദമ്പതികള്‍ ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. രാജാ രഘുവന്‍ശി ധരിച്ച ഡയമണ്ട് മോതിരത്തിനും മാലയ്ക്കും 10 ലക്ഷം രൂപയിലധികം വിലയുണ്ട്. രാജിന്റെ അമ്മ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സോനമാണ് ആഭണങ്ങള്‍ എല്ലാം…
Read More » -
Crime
മദ്യ ലഹരിയില്‍ ലഡു കടം ചോദിച്ചു; വിസമ്മതിച്ച കടയുടമയെ ആക്രമിച്ചു, അറസ്റ്റ്
തൃശൂര്‍: ചേലക്കരയില്‍ ലഡു കടം നല്‍കാത്തതിനു കട ഉടമയെ ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തോന്നൂര്‍ക്കര പടിഞ്ഞാട്ടുമുറി മനപടിക്കല്‍ വിനു (46), കളരിക്കല്‍ സന്തോഷ് (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണു കേസ് എടുത്തിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ആണ് സംഭവം. തോന്നൂര്‍ക്കര എംഎസ്എന്‍ ഓഡിറ്റോറിയത്തിനു സമീപത്തുള്ള വിഷ്ണുമായ സ്വീറ്റ്സ് എന്ന സ്ഥാപനത്തില്‍ മദ്യലഹരിയില്‍ എത്തിയ പ്രതികള്‍ ലഡു കടം ചോദിക്കുകയായിരുന്നു. വിസമ്മതിച്ച ഉടമ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ വലിയാട്ടില്‍ മുരളിയെയാണ് (49) പ്രതികള്‍ ആക്രമിച്ചത്. പ്രതികള്‍ കടയ്ക്കു നാശനഷ്ടങ്ങള്‍ വരുത്തിയതായും പൊലീസ് പറഞ്ഞു. രാത്രി തന്നെ പൊലീസ് പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു.
Read More » -
India
ടിടിഇ ചമഞ്ഞ് കുപ്പിവെള്ള വില്‍പ്പനക്കാരന്‍; പ്രതിദിനം തട്ടിയത് പതിനായിരം രൂപയിലേറെ! ഒടുവില്‍ പിടിവീണു
ലഖ്‌നൗ: യു.പിയില്‍ ടിടിഇ ചമഞ്ഞ് ട്രെയിന്‍ യാത്രക്കാരില്‍നിന്ന് പണം തട്ടിയയാള്‍ അറസ്റ്റിലായി. ട്രെയിനുകളില്‍ മുമ്പ് കുപ്പിവെള്ള വില്‍പ്പന നടത്തിയിരുന്ന ഇയാള്‍ ടിടിഇ ചമഞ്ഞ് ടിക്കറ്റിലാത്ത യാത്രക്കാരില്‍നിന്ന് അനധികൃതമായി പണം പിരിക്കുകയായിരുന്നു. അലിഗഢ് റെയില്‍വേ സ്റ്റേഷനിലെ ഗവണ്‍മെന്റ് റെയില്‍വേ പോലീസാണ് ശനിയാഴ്ച ദേവന്ദ്ര കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. സഹറന്‍പുര്‍ സ്വദേശിയായ ഇയാള്‍ നിലവില്‍ ഗാസിയാബാദിലാണ് താമസിക്കുന്നത്. ടിടിഇമാര്‍ ധരിക്കുന്ന കോട്ടും മറ്റും ധരിച്ചാണ് ഇയാള്‍ ടിക്കറ്റ് പരിശോധന നടത്തിയിരുന്നത്. ഗോമ്തി എക്സ്പ്രസില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. നിരവധി ടിക്കറ്റുകളും ദേവേന്ദ്ര കുമാറില്‍നിന്ന് കണ്ടെടുത്തു. ജനറല്‍ കോച്ച് ടിക്കറ്റുകള്‍ ബള്‍ക്കായി വാങ്ങി ദീര്‍ഘദൂര ട്രെയിനുകളില്‍ കയറും. തുടര്‍ന്ന് ടിക്കറ്റ് പരിശോധകനാണെന്ന് പറഞ്ഞ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ കണ്ടെത്തും. തുടര്‍ന്ന് കൈയിലുള്ള ജനറല്‍ ടിക്കറ്റ് വലിയ തുക ഈടാക്കി ഇവര്‍ക്ക് നല്‍കും. വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമായ ആളുകളെയായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് അറിയിച്ചു. ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് ‘വിദ്യാഭ്യാസം…
Read More » -
Kerala
സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം നല്‍കി; ഹൃദയാഘാതം മൂലം യുവാവ് മരിച്ചു
കൊല്ലം: സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. പുനലൂര്‍ മണിയാര്‍ പരവട്ടം മഹേഷ് ഭവനില്‍ പരേതനായ മനോഹരന്‍-ശ്യാമള ദമ്പതികളുടെ മകനായ മഹേഷ് (36 ) ആണ് മരിച്ചത്.നിര്‍മാണ തൊഴിലാളിയാണ്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കാനായിരുന്നു മഹേഷ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നാണ് മരണം സംഭവിച്ചത്. രക്തം ശേഖരിക്കുന്നതിന് മുന്‍പ് പതിവ് നടപടികളുടെ ഭാഗമായി യുവാവിന്റെ രക്തസമ്മര്‍ദം, പള്‍സ് അടക്കം ആശുപത്രി ആധികൃതര്‍ പരിശോധിച്ചു. അസാധാരണമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് രക്തം ശേഖരിച്ചു. പിന്നാലെ പുറത്തേയ്ക്കിറങ്ങി ശീതളപാനീയം കുടിച്ചു. തൊട്ടടുത്ത നിമിഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറെ കാണിച്ചു. ഗ്യാസ് ട്രബിള്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇസിജി എടുത്തപ്പോള്‍ നേരിയ വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയും മഹേഷിനെ ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു.…
Read More » -
Kerala
‘വാന്‍ ഹയി’ 15 ഡിഗ്രി ചരിഞ്ഞു, കൂടുതല്‍ കണ്ടെയ്‌നര്‍ കടലില്‍; കറുത്ത പുക, ആശങ്ക; രണ്ടു നാവികരുടെ നില അതീവഗുരുതരം
കോഴിക്കോട്: ബേപ്പൂര്‍ തീരത്ത് അറബിക്കടലില്‍ വച്ച് തീപിടിച്ച ‘വാന്‍ ഹയി 503’ കപ്പല്‍ 15 ഡിഗ്രിവരെ ചരിഞ്ഞു. കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണു. കപ്പലില്‍നിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നു. സാഹചര്യം വിലയിരുത്താന്‍ ഇന്നു കൊച്ചിയില്‍ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം. സംസ്ഥാന സര്‍ക്കാര്‍, നാവികസേന, കോസ്റ്റ്ഗാര്‍ഡ്, മറ്റ് കേന്ദ്ര ഏജന്‍സികള്‍, കേരള മാരിടൈം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അഴീക്കലിന് 44 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രം തീപിടിച്ച വാന്‍ ഹയി 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണു യോഗം വിളിച്ചിരിക്കുന്നത്. അപകടത്തില്‍ പരുക്കേറ്റ് മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു ജീവനക്കാരുടെ നില അതീവഗുരുതരമാണ്. ഇവര്‍ക്കു ശ്വാസനാളിക്കും ശ്വാസകോശത്തിനും ഉള്‍പ്പെടെ പൊള്ളലേറ്റതായി മംഗളൂരുവിലെ എജെ ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊള്ളലേറ്റ ആറു പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു പേര്‍ ചൈനക്കാരും രണ്ടു മ്യാന്‍മര്‍ പൗരന്മാരും ഒരു…
Read More » -
Crime
ജോലിയില്‍ കയറിയിട്ട് ദിവസങ്ങള്‍ മാത്രം; പൊലീസ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍
പാലക്കാട്: മങ്കരയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ ഇടിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ വിയ്യൂര്‍ സ്വദേശിയും പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയന്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറുമായ കെ.ആര്‍. അഭിജിത്താണ് (30) മരിച്ചത്. പാലക്കാട് മങ്കര റെയില്‍വെ പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ സംഭവം. ജൂണ്‍ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തില്‍ പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ട് ആറിന് പിഎസ്സി കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ പരീക്ഷയെഴുതുന്നതിനായി മുട്ടിക്കുളങ്ങര ക്യാംപില്‍നിന്ന് നാട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച പരീക്ഷകഴിഞ്ഞ് അഭിജിത്തിനെ അച്ഛന്‍ രാമചന്ദ്രന്‍ തൃശ്ശൂരില്‍നിന്ന് തിരികെ ബസ് കയറ്റിവിട്ടു. വൈകീട്ട് എട്ടുമണിക്ക് മുട്ടിക്കുളങ്ങര ക്യാംപില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പൊലീസുകാര്‍ വീട്ടിലേക്ക് വിളിച്ചന്വേഷിച്ചു. ഇതോടെയാണ് വീട്ടുകാരും അഭിജിത്ത് ക്യാംപിലെത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടര്‍ന്ന്, വീട്ടുകാര്‍ വിയ്യൂര്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. അന്വേഷണം നടത്തുന്നതിനിടെയാണ് തീവണ്ടിയിടിച്ചുള്ള അപകടത്തെപ്പറ്റിയറിയുന്നത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ബാഗിലെ പേഴ്സില്‍നിന്ന് കിട്ടിയ ആധാര്‍കാര്‍ഡില്‍നിന്നാണ് അഭിജിത്താണ് മരിച്ചതെന്ന് അറിഞ്ഞത്. സംഭവം ആത്മഹത്യയാണോയെന്ന്…
Read More » -
Breaking News
ജമാ-അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് അസോസിയേറ്റ് ഘടക കക്ഷി? തീവ്ര മുസ്ലിം സംഘടനയുടെ പിന്തുണ ആര്യാടന്‍ ഷൗക്കത്തിന്; കാന്തപുരത്തിനും അനുഭാവ നിലപാട്; പിഡിപി പിന്തുണ ഇടതിന്; എല്‍ഡിഎഫിന്റെ പരമ്പരാഗത മുസ്ലിം വോട്ടുകളില്‍ വിള്ളല്‍; ക്രിസ്ത്യന്‍, ഹിന്ദു വോട്ടുകളും വിഘടിക്കും
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനും പിഡിപി ഇടതുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചു. മണ്ഡലത്തില്‍ നിര്‍ണായക വോട്ടുള്ള കാന്തപുരം എ.പി. വിഭാഗത്തിന്റെ മനസ് യു.ഡി.എഫിനൊപ്പം. മുന്‍കാലങ്ങളില്‍ എല്‍.ഡി.എഫിനൊപ്പമായിരുന്ന കാന്തപുരം വിഭാഗം ആര്യാടന്‍ മുഹമ്മദിനോടുള്ള അടുപ്പവും സംസ്ഥാന സര്‍ക്കാരിന്റെ ചില പ്രവൃത്തികളിലെ അതൃപ്തിയും മൂലമാണു യു.ഡി.എഫ്. അനുകൂല നിലപാടെടുക്കുന്നത്. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് കാന്തപുരം വിഭാഗത്തിന്റെ തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടന്ന സന്ദര്‍ഭത്തില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരെ യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. ‘ആര്യാടന്റെ മകനെ തള്ളിക്കളയരുത്’ എന്ന ആവശ്യം അന്നത്തെ സൗഹൃദ സംഭാഷണത്തില്‍ അനൗപചാരികമായി ഉയര്‍ന്നുവന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മുന്‍കാലങ്ങളില്‍ സമസ്ത-എ.പി-ഇ.കെ. വിഭാഗങ്ങള്‍ തര്‍ക്കമുണ്ടാകുമ്പോള്‍ ആര്യാടന്‍ മുഹമ്മദ് അനുകൂല നിലപാടെടുത്തിരുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ സഹായം നല്‍കിയതുമാണ് എ.പി. വിഭാഗത്തിന്റെ, ആര്യാടന്‍ ഷൗക്കത്ത് അനുകൂല നിലപാടിനു പിന്നില്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പി.വി. അന്‍വറിനായിരുന്നു ഇവര്‍ പിന്തുണ നല്‍കിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഷൗക്കത്തിനാണു ഇവര്‍ പ്രധാന്യം നല്‍കുന്നത്. ഷൗക്കത്തില്‍നിന്നു പിന്തുണയും…
Read More » -
Breaking News
നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു, ‘മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി’ പൂജ നടന്നു, ചിത്രീകരണം ആരംഭിച്ചു
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചും മികച്ച വിജയം നേടി. ഈ കൂട്ടുകെട്ട് ഇപ്പോൾ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ചിത്രം ഒരുക്കുന്നു. മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി (Magic mushrum from kanjikkuzhi ) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീക രണം ജൂൺ ഒമ്പത് തിങ്കളാഴ്ച്ച തൊടുപുഴ മണക്കാട് ആരംഭിച്ചു. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി എന്ന മലയോര കാർഷിക ഗ്രാമത്തിലാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ചിത്രത്തിൻ്റെ പേരിലും ഈ ഗ്രാമത്തിൻ്റെ സാന്നിദ്ധ്യം കാണുന്നുണ്ട്. മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി എന്ന പേരിൽ സൂചിപ്പിക്കുന്നതു പോലെ തന്നെ പല മാജിക്കുകളും, കൗതുകങ്ങളും ഒരുക്കിയാണ് നാദിർഷ കടന്നു വരുന്നത്. ലളിതമായ ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്തും, സംവിധായകനുമായ ദിലീഷ്…
Read More » -
LIFE
മക്കളുടെ നക്ഷത്രം ഇതാണോ? മാതാപിതാക്കള്‍ക്ക് ഉടന്‍ ‘ടന്‍ ടാനാ ടന്‍’…
ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണുള്ളത്. ഇതില്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ ഗുണങ്ങളാണുള്ളത്. ജനന സമയമനുസരിച്ച് ഇതില്‍ മാറ്റം വരുമെങ്കിലും പൊതുഫലം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കും. ചില നക്ഷത്രക്കാര്‍ ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് ഭാഗ്യവുമായാണ് കടന്നുവരുന്നത്. ഇവര്‍ കുടുംബത്തില്‍ കോടീശ്വരയോഗം കൊണ്ടുവരും. ഈ നക്ഷത്രക്കാര്‍ ആരൊക്കെയെന്നും അവരുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്നും നോക്കാം. 1. അശ്വതി – മാതാപിതാക്കള്‍ക്കും വീടിനും ഭാഗ്യവുമായി ജനിക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. കഷ്ടകാലമെല്ലാം മാറി നല്ലകാലം തേടിയെത്തും. കുടുംബത്തില്‍ സമ്പത്സമൃദ്ധി കൊണ്ടുവരുന്നവരും കൂടിയാണ് ഈ നക്ഷത്രക്കാര്‍. 2. ഭരണി – മാതാപിതാക്കള്‍ക്ക് ഭാഗ്യം കൊണ്ടുവരുന്ന അടുത്ത നക്ഷത്രം ഭരണിയാണ്. ഈ നക്ഷത്രക്കാര്‍ മക്കളായി ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് ഭാഗ്യവും ഉയര്‍ച്ചയും സര്‍വൈശ്വര്യവുമാണ് ഫലം. കൂടാതെ ഏറെ ഗുണഫലങ്ങളും കുടുംബത്തിനുണ്ടാകും. മാതാപിതാക്കള്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കാനും സാദ്ധ്യത കൂടുതലാണ്. 3. മകം – മാതാപിതാക്കള്‍ക്ക് ഭാഗ്യവുമായി ജനിക്കുന്നവരാണ് മകം നക്ഷത്രക്കാര്‍. ഇവര്‍ ജനിക്കുന്നതോടെ കുടുംബത്തിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമെല്ലാം മാറും. ഐശ്വര്യവുമായി ജനിക്കുന്ന നക്ഷത്രക്കാരാണിവര്‍. സാമ്പത്തികമായും…
Read More »