Breaking NewsIndiaLead NewsNEWS

മോദിയുടെയും അമിത്ഷായും വിശ്വസ്തന്‍, ലണ്ടനിലുള്ള ഭാര്യയെ കാണാന്‍ യാത്ര; രൂപാണിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും

അഹമ്മാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാനായി പുറപ്പെട്ടതായിരുന്നു അദ്ദേഹം. 2016 മുതല്‍ 2021 സെപ്റ്റംബര്‍ വരെ ഗുജറാത്തിന്റെ 16 ാം മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും വിശ്വസ്തന്‍. ഇവരുടെ ആശിര്‍വാദത്തോടെ 2016 ആഗസ്റ്റില്‍ മുഖ്യമന്ത്രി പദത്തിലേക്ക്… സംവരണസമരം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആനന്ദിപട്ടേല്‍ പരാജയപ്പെട്ടെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയ് രൂപാണി മുഖ്യമന്ത്രി പദത്തിലെത്തിയത്. അതുവരെ ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ ഗതാഗത തൊഴില്‍ മന്ത്രിയായിരുന്നു രൂപാണി. 2017 ല്‍ തെരഞ്ഞെടുപ്പ് ഫലം മോശമായെങ്കിലും കേന്ദ്രനേതാക്കളുമായുള്ള അടുപ്പം കാരണം രണ്ടാംമൂഴം ലഭിക്കുകയായിരുന്നു.

Signature-ad

1956 ല്‍ മ്യാന്‍മറിലെ യംഗോനിലെ ജയിന്‍ ബനിയ കുടുംബത്തിലാണ് വിജയ് രൂപാണിയുടെ ജനനം.രാഷ്ട്രീയ അസ്ഥിരതയെ തുടര്‍ന്ന് കുടുംബം രാജ്‌കോട്ടിലേക്ക് തിരിച്ചുവന്നു. എബിവിപിയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് ആര്‍എസ്എസിലും 1971 ല്‍ ജനസംഘത്തിലും പിന്നീട് ബിജെപിയിലും അംഗമായി… അടിയന്തരാവസ്ഥകാലത്ത് 11 മാസം ജയില്‍ ശിക്ഷ അനുഭവിച്ചു.1987 ല്‍ രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗമായാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിലെത്തുന്നത്. 1996-97 ല്‍ രാജ്‌കോട്ട് മേയറായി. 1998 ല്‍ ബിജെപി സംസ്ഥാന സെക്രട്ടറിയായി. 2006 മുതല്‍ 2012 വരെ രാജ്യസഭാ അംഗം കൂടിയായിരുന്നു വിജയ് രൂപാണി.

 

 

Back to top button
error: