Breaking NewsCrimeLead NewsNEWS

ഹരിയാനയില്‍ മോഡലിന്റെ മൃതദേഹം കനാലില്‍ കഴുത്തറുത്ത നിലയില്‍; വീട്ടില്‍നിന്ന് പോയത് ഷൂട്ടിങ്ങിനായി

ചണ്ഡിഗഡ്: ഹരിയാനയില്‍ മോഡലിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. സോനിപതില്‍ തിങ്കളാഴ്ച രാവിലെയാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിലെ സംഗീത വീഡിയോകളിലൂടെ പ്രശസ്തയായ മോഡല്‍ ശീതള്‍ ചൗധരി (സിമ്മി) ആണ് മരിച്ചത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

പാനിപ്പത്തില്‍ സഹോദരി നേഹയ്‌ക്കൊപ്പമാണ് ശീതള്‍ താമസിച്ചിരുന്നത്. ജൂണ്‍ 14ന് അഹാറില്‍ ഒരു ഷൂട്ടിങ്ങിനായി പോയതാണ് ശീതള്‍. തിരിച്ചെത്താന്‍ വൈകിയപ്പോള്‍ സഹോദരി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്.

Signature-ad

കഴിഞ്ഞ ആഴ്ച കമാല്‍ കൗര്‍ എന്ന സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറുടെ മൃതദേഹം ഭട്ടിന്‍ഡ-ചണ്ഡിഗഡ് ദേശീയപാതയ്ക്കു സമീപം അദേഷ് മെഡിക്കല്‍ സര്‍വകലാശാലയുടെ കാര്‍ പാര്‍ക്കിങ്ങില്‍ കണ്ടെത്തിയിരുന്നു. ലുധിയാന രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ പില്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായ മൃതദേഹത്തില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ജൂണ്‍ 9ന് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി വീട്ടില്‍നിന്നിറങ്ങിയതായിരുന്നു കമാല്‍.

Back to top button
error: