Breaking NewsCrimeLead NewsNEWS

ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി മൂന്നരവയസുകാരിയോട് ലൈംഗിക അതിക്രമം; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട: മൂന്നര വയസുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റിലായി. അത്തിക്കയം കണ്ണമ്പള്ളി ചോവൂര്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ലിബിന്‍ സി ജോണ്‍സണ്‍(23) ആണ് പെരുനാട് പൊലീസിന്റെ പിടിയിലായത്. ഈ മാസം 12ന് വൈകിട്ട് നാലിനും 5.30നുമിടെയാണ് സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ മടിയിലിരുത്തി ദേഹത്തു കടന്നുപിടിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടി ശാരീരിക ബുദ്ധിമുട്ടുകള്‍ കാട്ടിയത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ കാര്യങ്ങള്‍ തിരക്കി. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പത്തംനംതിട്ട ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ ചികിത്സക്കെത്തിച്ച വിവരമറിഞ്ഞ പെരുനാട് പൊലീസ് അവിടെയെത്തി അമ്മയുടെ മൊഴി രേഖപ്പെടുത്തി. വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ അനിതാകുമാരിയാണ് മൊഴിയെടുത്തത്. തുടര്‍ന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ജി വിഷ്ണു ബി എന്‍ എസിലെയും പോക്‌സോയിലെയും ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Signature-ad

പ്രതിയെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് 13ന് വൈകിട്ട് 3 ന് അറസ്റ്റ് രേഖപ്പെടുത്തി. വീഡിയോ കോളിലൂടെ കാണിച്ചപ്പോള്‍ പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതിയുടെ ഓട്ടോറിക്ഷ ശാസ്ത്രീയ അന്വേഷണസംഘം പരിശോധിച്ചു തെളിവുകള്‍ ശേഖരിച്ചു. പ്രതിയുടെ വൈദ്യ പരിശോധനയും നടത്തി. മറ്റു നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Back to top button
error: