Month: June 2025
-
Breaking News
ഇസ്രയേലിൽ വീണ്ടും അപായ സൈറൺ മുഴങ്ങുന്നു…!! വെടിനിർത്തൽ കരാറിനുശേഷവും ഇറാൻ മിസൈലുകൾ പ്രയോഗിച്ചു; തിരിച്ചടിക്കാൻ നിർദേശം നൽകിയെന്ന് പ്രതിരോധ മന്ത്രി
ടെൽ അവീവ്: ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി. വെടിനിർത്തൽ കരാറിനുശേഷവും ഇറാൻ മിസൈലുകൾ പ്രയോഗിച്ചതായി പറഞ്ഞ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് തിരിച്ചടിക്കാൻ നിർദേശം നൽകി. ഇറാൻ മിസൈലുകളെ പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയാനും നിർദേശം നൽകി. എന്തെങ്കിലും ആളപായമുള്ളതായി റിപ്പോർട്ടില്ല. അതേസമയം, വടക്കൻ ഇസ്രയേലിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ അധികൃതർ അനുവാദം നൽകിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വടക്കൻ ഇറാനിൽ നടന്ന ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 33 പേർക്കു പരുക്കേറ്റു. തീവ്രവാദ ആക്രമണമാണ് ഉണ്ടായതെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഇസ്രയേലാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചതിനെ തുടർന്നാണ് ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചത്. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തിലിനു തയാറായത്. ഈ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നിർദേശപ്രകാരം ഇറാനുമായി വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി…
Read More » -
Breaking News
ഷൗക്കത്തിന്റെ വിജയത്തിന് അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്തു; പ്രതികരിച്ച് ഡിസിസി പ്രസിഡന്റ്
മലപ്പുറം: ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്തെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. ശക്തി കേന്ദ്രങ്ങളില്‍പ്പോലും എല്‍ ഡി എഫിന് തിരിച്ചടിയുണ്ടാകാന്‍ കാരണം അന്‍വറിന്റെ സാന്നിദ്ധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ നല്ല രീതിയില്‍ വോട്ട് പിടിക്കുമെന്ന് നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. യുഡിഎഫിന്റെ വോട്ടല്ല ചോര്‍ന്നത്. പ്രതിഫലിച്ചത് ഭരണവിരുദ്ധവികാരമാണ്. നിലമ്പൂരിലെ ജനങ്ങള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഒമ്പത് വര്‍ഷത്തിനുശേഷം ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരില്‍ നേടിയ വിജയം യു ഡി എഫിന് രാഷ്ട്രീയ കരുത്തായി. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്നത് ആദ്യമാണ്. ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ മിന്നുംജയമാണ് നേടിയത്. ഷൗക്കത്തിന് 77,737 വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിന് 66,660 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി…
Read More » -
Breaking News
ലോഡ്ജ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു; നിലമ്പൂരിലെത്തിയത് ‘തോക്കുസ്വാമി’ക്കൊപ്പം; സംഭവം നിലമ്പൂര്‍ ഫലപ്രഖ്യാപനത്തിന്റെ തലേന്ന്
മലപ്പുറം: നിലമ്പൂര്‍ വോട്ടെണ്ണലിന്റെ തലേന്ന് യുവാവ് ലോഡ്ജ് കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. വികെ റോഡില്‍ ലോഡ്ജിന്റെ മൂന്നാം നിലയില്‍നിന്നു താഴെവീണ്, പേരാമ്പ്ര പെരുവണ്ണാമൂഴി വലിയവളപ്പില്‍ അജയ്കുമാര്‍ (26) ആണ് മരിച്ചത്. മൈസൂരുവില്‍ ബിബിഎ വിദ്യാര്‍ഥിയാണ്. പൊലീസ് പറയുന്നത്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൈസൂരുവില്‍നിന്ന് അജയ്യും മൂന്നു സുഹൃത്തുക്കളും അഖില ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഹിമവല്‍ ഭദ്രാനന്ദയ്ക്കാെപ്പം (തോക്കുസ്വാമി) 20നു നിലമ്പൂരിലെത്തി. ഭദ്രാനന്ദ നിലമ്പൂരിലും മറ്റുള്ളവര്‍ വണ്ടൂരിലും മുറിയെടുത്തു. 21 ന് അജയ്യും കൂട്ടുകാരും ഭദ്രാനന്ദയ്‌ക്കൊപ്പം ചേര്‍ന്നു. അന്നു രാത്രി 11.45ന് ലോഡ്ജിന്റെ മൂന്നാം നിലയിലെ ഇടനാഴിയില്‍നിന്ന് അജയിനെ സുഹൃത്തുക്കള്‍ ചേര്‍ന്നു ഭദ്രാനന്ദയുടെ മുറിയിലാക്കുന്നതു ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ സമയത്തു ഭദ്രാനന്ദ ഉറങ്ങുകയായിരുന്നുവെന്നു പറയുന്നു. സുഹൃത്തുക്കള്‍ വണ്ടൂരിലേക്കു തിരിച്ചുപോയി. പിന്നാലെ, പുലര്‍ച്ചെ രണ്ടോടെയാണു മുറിയുടെ ഗ്രില്ലില്ലാത്ത ജനാലയിലൂടെ അജയ് താഴെ വീണത്. ലോഡ്ജിലെ ജീവനക്കാര്‍ ആംബുലന്‍സില്‍ ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് എത്തി വിളിച്ചുണര്‍ത്തിയപ്പാേഴാണു…
Read More » -
Breaking News
ലാബിലെ ലൈംഗിക അതിക്രമം വീട്ടില്‍ അറിയിച്ചിട്ടും താക്കീത് മാത്രം; മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തും അശ്ലീല വീഡിയോകള്‍ അയച്ചും പ്രലോഭനം; സഹികെട്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി ടീച്ചറോട് പറഞ്ഞതോടെ നടപടി; പോക്സോ കേസില്‍ ലാബ് ഉടമ അറസ്റ്റില്‍; വിവരം മറച്ചുവച്ച മാതാപിതാക്കളും കേസില്‍ പ്രതികള്‍
പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ലാബ് ഉടമ അറസ്റ്റില്‍. മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കുകയും ഫോണില്‍ അശ്ലീല വീഡിയോകള്‍ അയച്ചുകൊടുക്കുകയും ചെയ്ത കേസിലാണ് ഒന്നാം പ്രതിയായ ലാബ് ഉടമയെ പോലീസ് പിടികൂടിയത്. കൈപ്പട്ടൂരിലെ ആസ്റ്റര്‍ ലാബിന്റെ ഉടമയായ ഓമല്ലൂര്‍ ആറ്റരികം ചെറിയമംഗലത്ത് അജിത് സി. കോശി (57) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കുട്ടിയുടെ മൊഴി പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അമ്മയ്ക്ക് നാട്ടില്‍ ജോലിയുണ്ട്, പിതാവ് വിദേശത്താണ്. പ്രതി അതിക്രമം കാണിച്ചത് സംബന്ധിച്ച് വിവരം വീട്ടില്‍ അറിയിച്ചിട്ടും ബന്ധപ്പെട്ട നിയമസ്ഥാപനങ്ങളെ അറിയിക്കാതെ വിഷയം മറച്ചുവച്ചതിന് മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് പോലീസ് കേസെടുത്തത്. കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കഴിഞ്ഞ 17 വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. ലാബില്‍ വച്ച് കുട്ടിയുടെ ദേഹത്ത് പ്രതി കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാണിച്ച വിവരം…
Read More » -
കുവൈത്തിലെ ദുരിതപര്‍വം താണ്ടി അമ്മയെത്തി; ഷാനറ്റ് ഇന്ന് യാത്രയാകും, മടക്കമില്ലാ യാത്രയ്ക്കായി…
കുമളി: കുവൈത്തിലെ ദുരിതപര്‍വം താണ്ടി നാടണഞ്ഞപ്പോള്‍ ജിനു ആശ്വസിച്ചുകാണും. പൊന്നുമക്കളെ പെട്ടെന്ന് കാണാന്‍ അത്രയധികം ആഗ്രഹിച്ചും കാണും. എന്നാല്‍, ആ അമ്മ കേട്ടത് മകന്റെ വിയോഗവാര്‍ത്ത. കുവൈത്തില്‍ തൊഴില്‍ തട്ടിപ്പിനിരയായ ജിനു തിങ്കളാഴ്ച ഉച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഇടുക്കി അണക്കരയിലെ വീട്ടിലെത്തിയപ്പോഴാണ്, ഒരാഴ്ച മുന്‍പ് മകന്‍ ഷാനറ്റ് ബൈക്ക് അപകടത്തില്‍ മരിച്ചത് ജിനു അറിഞ്ഞത്. മകന്റെ വിയോഗവാര്‍ത്ത താങ്ങാനാകാതെ ജിനു നെഞ്ചുപൊട്ടിക്കരഞ്ഞു. കണ്ടുനിന്നവര്‍ക്കും കണ്ണീരടക്കാനായില്ല. രണ്ടരമാസംമുമ്പ് കുവൈത്തിലെ ഒരു വീട്ടില്‍ ജോലിക്ക് പോയതാണ് ജിനു. ജോലിഭാരവും ആരോഗ്യപ്രശ്നങ്ങളുംമൂലം തുടരാന്‍ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനംചെയ്ത ശമ്പളവും കിട്ടിയില്ല. ഏജന്‍സിയെ അറിയിച്ചപ്പോള്‍ ജീവനക്കാരെത്തി മറ്റൊരുസ്ഥലത്ത് തടവിലാക്കി. കുവൈത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍നിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. കോടതി നടപടികള്‍ക്കുശേഷം തടങ്കലിലായിരുന്നു. ജൂണ്‍ 17-ന് ജിനുവിന്റെ മകന്‍ ഷാനറ്റും സുഹൃത്ത് കൊടുവേലിക്കുളത്ത് അലനും ബൈക്കപകടത്തില്‍ മരിച്ചു. രണ്ടുദിവസത്തിനകം അലന്റെ സംസ്‌കാരം നടന്നു. എന്നാല്‍, അമ്മ എത്താത്തതിനാല്‍ ഷാനറ്റിന്റെ…
Read More » -
LIFE
എന്നെ പറ്റി മോശം പറഞ്ഞ് നടന്നു, ആ സൗഹൃദങ്ങള്‍ അവസാനിപ്പിച്ചു; ആര്യയും വീണയും പിണക്കത്തിലോ? ചര്‍ച്ച ഇങ്ങനെ…
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികളായിരുന്നു ആര്യ ബഡായിയും വീണ നായരും. രണ്ടുപേരും ഒരേ മേഖലയില്‍ ജോലി ചെയ്തിരുന്നവരായിരുന്നതുകൊണ്ട് തന്നെ ഹൗസിലായിരുന്നപ്പോഴും ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. എല്ലാ കാര്യങ്ങളിലും ഒരുമിച്ച് നിന്നായിരുന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ രണ്ടുപേരും പിണക്കത്തിലാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. അതിന് കാരണം കഴിഞ്ഞ ദിവസം വീണ നല്‍കിയ അഭിമുഖമാണ്. വളരെ പ്രിയപ്പെട്ടതെന്ന് കരുതി താന്‍ പലരേയും ചേര്‍ത്ത് പിടിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ അസാന്നിധ്യത്തില്‍ അവരെല്ലാം തന്നെ പറ്റി മോശം പറഞ്ഞ് നടക്കുന്നുവെന്ന് മനസിലായപ്പോള്‍ ആ ബന്ധങ്ങള്‍ അവസാനിപ്പിച്ചുവെന്നുമാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വീണ നായര്‍ പറഞ്ഞത്. അച്ഛന്‍ മരിച്ച് കുറച്ച് നാളുകള്‍ക്കുശേഷം ഞാന്‍ വിദേശത്ത് പ്രോ?ഗ്രാമിന് പോയപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സെല്‍ഫി കണ്ട് എനിക്ക് പരിചയമുള്ള വ്യക്തി തന്നെ എന്നെ വിമര്‍ശിച്ചിരുന്നു. അതിനുശേഷം എന്ത് ചെയ്യുമ്പോഴും കുറേക്കാലം ഞാന്‍ നാട്ടുകാരെ പേടിച്ചാണ് ചെയ്തിരുന്നത്. നമ്മുടെ കൂടെ നില്‍ക്കുന്നവര്‍ വരെ നമ്മളെ കുറിച്ച് പറഞ്ഞിരുന്നത് എന്താണെന്ന് വൈകിയെ…
Read More » -
Breaking News
ട്രംപ് ശരിക്കും റീസെറ്റ് ബട്ടൻ അമർത്തി…; ആണവായുധം നിർമിക്കാൻ ഇനി ഇറാന് ശേഷിയില്ല..; ഞങ്ങൾ അതു നശിപ്പിച്ചു…, ഇനി അവർക്ക് സമാധാനത്തിൻ്റെ പാത പിന്തുടരാൻ കഴിയുമെന്നും യു.എസ്
വാഷിങ്ടൻ: യുഎസിന്റെ ആക്രമണത്തെത്തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്കുൾപ്പെടെ കേടുപാടു പറ്റിയതിനാൽ ആണവായുധങ്ങൾ നിർമിക്കാൻ ഇറാന് ഇനി ശേഷിയുണ്ടാകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ‘‘ഇറാൻ ആണവായുധം നിർമിക്കുന്നതിനു വളരെയടുത്തെത്തിയിരുന്നു. എന്നാൽ നമ്മൾ അതു നശിപ്പിച്ചു. ഇതേത്തുടർന്ന് ആണവായുധം നിർമിക്കാൻ ഇനി ഇറാന് ശേഷിയില്ല’’ – യുഎസ് മാധ്യമമായ ഫോക്സ് ന്യൂസിനോട് വാൻസ് പറഞ്ഞു. ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിനു സമ്മതിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വാൻസിന്റെ പരാമർശം. ഭാവിയിൽ ആണവശേഷി പുനർനിമിക്കുന്നതിൽനിന്ന് ഇറാനെ തടയുമെന്നും വാൻസ് പറഞ്ഞു. ‘‘ഇസ്രയേല്‍ ഒരു പ്രധാനപ്പെട്ട സൈനിക ലക്ഷ്യം നേടിയെടുത്തു. ഇറാന്റെ ആണവ പരിപാടി നശിപ്പിക്കാൻ അവർ ഞങ്ങളെ സഹായിച്ചു. ഇസ്രയേലിനു ഭീഷണിയായ ഇറാന്റെ മിസൈൽ ശേഷിയെയും അവർ നശിപ്പിച്ചു. ഇറാനെ സംബന്ധിച്ച്, സമാധാനത്തിന്റെ പാത യഥാർഥത്തിൽ പിന്തുടരാൻ ഇനി കഴിയും. ഇന്നലെ ഞാൻ പറഞ്ഞതുപോലെ, ഭീകരശൃംഖലകളെ പിന്തുണയ്ക്കുന്നതിലൂടെയും ഇപ്പോൾ പരാജയപ്പെട്ട ആണവായുധ നിർമാണത്തിലൂടെയും യുദ്ധത്തിൽ മികച്ചവരല്ലെന്നു തെളിയിക്കുകയാണ് ഇറാൻ.’’ –…
Read More » -
Business
സ്വര്‍ണവില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയാണ്. 73,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്നലെ മുതലാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
Read More » -
Kerala
വിഎസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും മുഖ്യമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിഎസിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന പട്ടം എസ്യുടി ആശുപത്രിയിലാണ് വി എസ് ചികിത്സയിലുള്ളത്. രാവിലെ 11.15 ഓടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു ‘ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ് യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്‍ഡിയോളജിസ്്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്’- മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, എളമരം…
Read More » -
Breaking News
ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മുപ്പതംഗ സംഘം ഉടനെത്തും; പരിഹാരമായില്ലെങ്കില്‍ യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യും; അഞ്ചാം തലമുറ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കിട്ടില്ലെന്ന് ഉറപ്പിച്ച് ബ്രിട്ടീഷ് കരുതല്‍
തിരുവനന്തപുരം: അദാനി എയര്‍പോര്‍ട്ടിലുള്ള എഫ്-35 ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മുപ്പതംഗ സംഘം ഉടനെത്തും. സംഘത്തിനും തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനും പദ്ധതിയുണ്ട്. ഇതിനായി പ്രത്യേക വിമാനം തലസ്ഥാനത്ത് എത്തും. വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ അമേരിക്കന്‍ നിര്‍മിത വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതില്‍ സങ്കീര്‍ണ്ണത ഏറെയാണ്. അതുകൊണ്ടാണ് തിരിച്ചു കൊണ്ടു പോകുന്നത്. തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടീഷ് നേവിയുടെയും വിമാനത്തിന്റെ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി ലോക്ക്ഹീഡ് മാര്‍ട്ടിന്റെയും എന്‍ജിനിയര്‍മാരായിരിക്കും എത്തുക. ഇവര്‍ യാത്രയ്ക്കായി കേന്ദ്രാനുമതി തേടി. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകര്‍ന്നുവെന്നാണ് വിവരം. കടലില്‍ നൂറ് നോട്ടിക്കല്‍മൈല്‍ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന പടക്കപ്പലില്‍ നിന്ന് ബ്രിട്ടീഷ് എന്‍ജിനിയര്‍മാരെത്തി ശ്രമിച്ചിട്ടും തകരാര്‍ പരിഹരിക്കാനായില്ല. യുദ്ധവിമാനം ഇപ്പോഴും വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ബേ- 4ലാണ്. കഴിഞ്ഞ 15നാണ് ബ്രിട്ടീഷ് നാവികസേന ഉപയോഗിക്കുന്ന, അമേരിക്കന്‍നിര്‍മിത എഫ്-35ബി സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനം അടിയന്തരമായി നിലത്തിറക്കിയത്. അദാനി എയര്‍പോര്‍ട്ടിന് വന്‍ തുക…
Read More »