Month: June 2025

  • LIFE

    ആ സ്‌നേഹത്തിന് ഒന്നും പകരമാവില്ല, അണ്ടര്‍സ്റ്റാന്റിങ്ങായ പാട്‌നര്‍ അനുഗ്രഹം; അന്നും ഇന്നും മാറ്റമില്ലാതെ സംവൃത!

    പതിനേഴാം വയസിലാണ് സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് സംവൃത സുനില്‍ എന്ന കണ്ണൂരുകാരി പെണ്‍കുട്ടി എത്തുന്നത്. രസികനിലെ തങ്കി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. രസികന്റെ സെറ്റില്‍ വെച്ചായിരുന്നു പതിനെട്ടാം പിറന്നാള്‍ ആഘോഷം. ആദ്യ സിനിമയ്ക്കുശേഷം തുടരെ തുടരെ നിരവധി സിനിമകളില്‍ നടി അഭിനയിച്ചു. അന്നും ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് സംവൃത. സംസാരം, പെരുമാറ്റം, വസ്ത്രധാരണം എന്നിവയില്‍ ഇന്നും സംവൃതയെ വെല്ലാന്‍ മറ്റൊരു മലയാള നടിക്കും കഴിയില്ല. മുന്‍നിര നായികയായി തിളങ്ങി നില്‍ക്കുമ്പോഴാണ് അഖിലിന്റെ ജീവിത സഖിയായി അമേരിക്കയിലേക്ക് പറക്കുന്നത്. പിന്നീട് സോഷ്യല്‍മീഡിയ വഴിയാണം സംവൃതയുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിഞ്ഞിരുന്നത്. ഇപ്പോഴിതാ കുടുംബസമേതം വെക്കേഷന്‍ ആസ്വദിക്കാനായി നാട്ടിലെത്തിയ സംവൃത വിശേഷങ്ങള്‍ പങ്കുവെക്കുന്നു. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുക എന്നത് താന്‍ ആഗ്രഹിച്ച് എടുത്ത തീരുമാനമാണെന്ന് സംവൃത എഫ്ടിക്യു വിത്ത് രേഖ മേനോന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് മദര്‍ഹുഡ്ഡാണ്. കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ സ്‌നേഹത്തിനും സംസാരത്തിനും പകരം…

    Read More »
  • Kerala

    കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചു; സ്വകാര്യ ബസ് കയറി യുവാവിന് ദാരുണാന്ത്യം, അപകടം അമ്മയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍

    തൃശ്ശൂര്‍: റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ച യുവാവ് ബസ് കയറി മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ പത്മിനിയെ ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ നഗരത്തിലെ ഫാര്‍മസിയിലെ ജീവനക്കാരനാണ് വിഷ്ണു. ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടം. തൃപ്രയാര്‍ റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടം. അപകടം നടന്ന റോഡില്‍ നിരവധി കുഴികളുണ്ട്. ഇത് അടക്കാന്‍ നാട്ടുകാരും കൗണ്‍സിലര്‍മാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ നടപടിയെടുത്തില്ലെന്നാണ് പരാതി. രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്. കുഴിയില്‍പ്പെടാതിരിക്കാന്‍ വിഷ്ണുദത്ത് സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ റോഡില്‍ വീഴുകയായിരുന്നു. പിന്നാലെ എത്തിയ ബസ് വിഷ്ണുദത്തിനും അമ്മയ്ക്കും മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും നാട്ടുകാരും പ്രതിഷേധം നടത്തി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ റോഡില്‍ കിടന്ന് പ്രതിഷേധം നടത്തി. ഇതേ കുഴിയില്‍ വീണ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. സമീപത്തുള്ള മറ്റൊരു കുഴിയില്‍ വീണ് ഒരു സ്ത്രീയും അടുത്തിടെ മരിച്ചിരുന്നു.…

    Read More »
  • India

    ഓണ്‍ലൈന്‍ ഗെയിം കളിച്ച് മുടിഞ്ഞു; പണത്തിനായി പാകിസ്ഥാനുവേണ്ടി ചാരപ്പണി, നാവികസേനാ ജീവനക്കാരന്‍ അറസ്റ്റില്‍

    ന്യൂഡല്‍ഹി: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ നാവികസേന ജീവനക്കാരന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശിയായ വിശാല്‍ യാദവ് ആണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ വ്യോമസേനയുടെ ആസ്ഥാനത്ത് ഡയറക്ടറേറ്റ് ഒഫ് ഡോക്യാര്‍ഡിലെ ക്‌ളര്‍ക്കായിരുന്നു ഇയാള്‍. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്കുവേണ്ടി വര്‍ഷങ്ങളായി ഇയാള്‍ വിവരം ചോര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്തും വിശാല്‍ പാകിസ്ഥാന് വിവരം കൈമാറിയതായി കണ്ടെത്തി. വിശാലിനെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. രാജസ്ഥാന്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 1923ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് അറസ്റ്റ്. നാവികസേന, മറ്റ് പ്രതിരോധ യൂണികള്‍ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള രേഖകള്‍ ഇയാള്‍ പാകിസ്ഥാനിലെ ഒരു യുവതിക്കാണ് കൈമാറിയത്. സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ് വിശാല്‍ പ്രിയ ശര്‍മ എന്ന യുവതിയുമായി ബന്ധപ്പെട്ടിരുന്നത്. പണത്തിനുവേണ്ടിയാണ് ഇയാള്‍ ചാരവൃത്തി നടത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ ചാരപ്രവൃത്തികള്‍ രാജസ്ഥാന്റെ സിഐഡി ഇന്റലിജന്‍സ് യൂണിറ്റ് നിരീക്ഷിച്ച് വരികയാണെന്നും ഇതിന്റെ ഭാഗമായാണ് വിശാല്‍ അറസ്റ്റിലായതെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുകാന്ത് ഗുപ്ത വ്യക്തമാക്കി.…

    Read More »
  • Kerala

    മഴ തുടരും; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലയില്‍ കനത്ത ജാഗ്രത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവില്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു. കേരളത്തില്‍ ഞായറാഴ്ച രാവിലെ വരെ മഴ ശക്തമായി തുടരുമെന്നാണ് വിലയിരുത്തല്‍. വടക്കന്‍ ജില്ലകളില്‍ കണ്ണൂര്‍ കാസര്‍ഗോഡ് വയനാട് ജില്ലകളിലും കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളുടെ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീരിച്ചും മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വയനാട് ഇന്നലെ രാത്രിയുള്‍പ്പെടെ മഴ ശക്തമായി തുടരുകയാണ്. ജില്ലയിലെ…

    Read More »
  • NEWS

    യുഎഇയിലെ ബാങ്കിന് വിലക്കും പിഴയും, പ്രവാസികളുടെ പണമിടപാടുകളെ ബാധിക്കുമോയെന്ന് ആശങ്ക

    അബുദാബി: ശരീഅത്ത് ഭരണ ആവശ്യകതകള്‍ ലംഘിച്ചതിന് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിനെതിരെ കര്‍ശന നടപടി സ്വീകരിച്ച് യുഎഇ സെന്‍ട്രല്‍ ബാങ്ക്. നടപടിയുടെ ഭാഗമായി ആറുമാസത്തേയ്ക്ക് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്ന് ബാങ്കിനെ വിലക്കി. 3,502,214 ദിര്‍ഹം പിഴയും ചുമത്തിയിരിക്കുകയാണ്. രാജ്യത്ത് ഇസ്ലാമിക സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ ഒരു പ്രധാന ആവശ്യകതയാണ് ശരീഅത്ത്. അതേസമയം, നടപടിക്ക് വിധേയമായ ബാങ്കിന്റെ പേര് സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തിയില്ല. ശരീഅത്ത് ഭരണ ആവശ്യകതകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും വ്യവസ്ഥകളും ബാങ്ക് പാലിച്ചില്ലെന്ന് കണ്ടെത്തിയതായും ഇതേത്തുടര്‍ന്നാണ് നടപടിയെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. യുഎഇയുടെ സാമ്പത്തിക വ്യവസ്ഥയില്‍ സുതാര്യത, സമഗ്രത, നിയന്ത്രണം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. എല്ലാ ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങളും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പ്രസ്താവനയില്‍ നിര്‍ദേശിച്ചു.  

    Read More »
  • Kerala

    വാല്‍പ്പാറയില്‍ നാലരവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടിലായി

    തൃശൂര്‍: തമിഴ്‌നാട് വാല്‍പ്പാറയില്‍ ഝാര്‍ഖണ്ഡ് സ്വദേശിയായ നാലരവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടില്‍ കുടുങ്ങി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെയാണ് പുലിയെ കൂട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തോട്ടം മേഖലയില്‍ നിന്ന് പുലിയെ മാറ്റി ഉള്‍വനത്തിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടംതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റുസിനിയ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. വീടിനു മുന്നില്‍ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തില്‍നിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവെച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. കുട്ടിയെ കാണാതായതിനു പിന്നാലെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെല്ലാം ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തിരച്ചില്‍ പുലര്‍ച്ചെ മൂന്നുമണിവരെ തുടര്‍ന്നിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെ ആറുമണിക്ക് തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. പോലീസിന്റെ കഡാവര്‍ നായയെ ഉള്‍പ്പെടെ എത്തിച്ചായിരുന്നു തിരച്ചില്‍. മുഴുവന്‍ തോട്ടം തൊഴിലാളികളും അവധിയെടുത്ത് തിരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു.…

    Read More »
  • Crime

    മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് മാറ്റി; ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ, പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ പുറത്താക്കി

    പാലക്കാട്: ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് എതിരെ നടപടി. ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പലുള്‍പ്പെടെ മൂന്ന് അധ്യാപകരെ മാനേജ്മെന്റ് പുറത്താക്കി. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദ (14)യുടെ മരണത്തിന് കാരണം സ്‌കൂളധികൃതരുടെ മാനസികപീഡനമാണെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കുട്ടിയുടെ മരണത്തിന് പിന്നാലെ രക്ഷിതാക്കളും വിദ്യാര്‍ഥി, രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധവുമായി സ്‌കൂളിലെത്തിയിരുന്നു. തിങ്കളാഴ്ച സ്‌കൂള്‍ വിട്ടുവന്നതിന് പിന്നാലെ ആയിരുന്നു ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദയെ വീടിന്റെ രണ്ടാംനിലയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുന്നതായും ഇതേത്തുടര്‍ന്നുണ്ടായ മാനസികവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പരാതി. എന്നാല്‍, ആരോപണം തള്ളി ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി രംഗത്തെത്തി. വിദ്യാര്‍ഥികള്‍ക്ക് മാനസികസംഘര്‍ഷമുണ്ടാകുന്ന ഒരു നടപടിയും സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. അതിനിടെ, വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ശക്തമായ നടപടി ഉണ്ടാകുമെന്ന്…

    Read More »
  • Breaking News

    പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങേണ്ടിവന്നേക്കും! സ്വദേശിവല്‍ക്കരണം കടുപ്പിക്കുന്നു, ലംഘിച്ചാല്‍ പിഴ

    അബുദാബി: പ്രവാസികള്‍ക്ക് കടുത്ത തിരിച്ചടിയായി യുഎഇ സ്വദേശിവല്‍ക്കണം കൂടുതല്‍ ശക്തമാക്കുന്നു. സ്വദേശിവല്‍ക്കരണ പദ്ധതിയായ നാഫിസിന്റെ അര്‍ദ്ധവാര്‍ഷിക ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ഈ മാസം മുപ്പതിനാണ്. ഈ സമയം നിശ്ചിത എണ്ണം സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി അടുത്തമാസം ഒന്നുമുതല്‍ പരിശോധന കര്‍ശനമാക്കും. വീഴ്ചവരുത്തുന്നവര്‍ക്ക് ആദ്യതവണ ഒരുലക്ഷം ദിര്‍ഹം പിഴചുമത്താനാണ് തീരുമാനം. ആവര്‍ത്തിക്കുന്നവര്‍ക്ക് മൂന്നുലക്ഷവും വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം ദിര്‍ഹം വീതം പിഴ ചുമത്തും. അന്‍പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷത്തില്‍ രണ്ടുശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് നിയമം. എന്നാല്‍ കമ്പനികളുടെ സൗകര്യാര്‍ത്ഥം ആറുമാസത്തില്‍ ഒരിക്കല്‍ ഒരുശതമാനം വീതം സ്വദേശികളെ നിയമിച്ചാല്‍ മതിയെന്നാക്കി. ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇങ്ങനെ നിയമം നടത്തേണ്ടത്. ഈ ജൂണില്‍ ഒരുശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയോ എന്നറിയാണ് അടുത്തമാസംമുതല്‍ പരിശോധന നടത്തുന്നത്. 2026ലെ രണ്ടുശതമാനം കൂടി ചേര്‍ത്താല്‍ പദ്ധതിയുടെ ആദ്യഘട്ടമായ 10ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാകും. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച്…

    Read More »
  • Breaking News

    നടി മീന ബിജെപിയിലേക്ക്? നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പ്രവേശനം, ആരെയും സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഘടകം

    ചെന്നൈ: തെന്നിന്ത്യന്‍ നടി മീന രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. നടി ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടിയുടെ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ് വാര്‍ത്തകള്‍. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനൊപ്പമുള്ള ചിത്രം മീന സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഭ്യൂഹം പരന്നത്. ”താങ്കളെ കാണാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, അത് എന്റെ ഭാവിയെ ആത്മവിശ്വാസത്തോടെ നയിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു” എന്നാണ് ധന്‍കറിന്റെ ചിത്രം പങ്കുവച്ച് മീന സമൂഹ മാധ്യമത്തില്‍ കുറിച്ചത്. മീന ബിജെപിയിലേക്കെത്തുന്നു എന്ന വാര്‍ത്തകളോട് പാര്‍ട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്നാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ പ്രതികരിച്ചത്. 2026ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പിനു മുന്‍പ് മീന ബിജെപിയിലെത്തുമെന്നാണ് സൂചന. ബിജെപിയില്‍ ചേര്‍ന്ന നടി ഖുഷ്ബുവും 2026 തിരഞ്ഞെടുപ്പില്‍ സുപ്രധാന ചുമതല വഹിക്കുമെന്നാണ് സൂചന.

    Read More »
  • Movie

    3 ദിവസത്തിനു നല്‍കിയത് 5.9 ലക്ഷം, ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍! ജോജുവിനെതിരെ ലിജോ പെല്ലിശ്ശേരി

    ‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ പറയുന്നു. മൂന്ന് ദിവസത്തെ ശമ്പളായി ഏകദേശം ആറുലക്ഷം (5,90,000)രൂപയാണ് ജോജുവിനു പ്രതിഫലമായി ലഭിച്ചത്. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം. ”പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തിയറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍. Nb: ഇപ്പോള്‍ സോണി ലിവ്വില്‍ ചിത്രം സ്ട്രീം ചെയ്യുന്നു. ഒരവസരമുണ്ടായാല്‍ ഉറപ്പായും സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യും. മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ…

    Read More »
Back to top button
error: