
ബംഗളൂരു: മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് മരിച്ചത്. മരുമകളുമായുള്ള പൊരുത്തക്കേട് കാരണം പ്രത്യേക വീട് ഒരുക്കണമെന്ന് ദമ്പതികള്‍ മുമ്പ് മകനോട് അഭ്യര്‍ഥിച്ചിരുന്നു.
എന്നാല്‍, 2021ല്‍ മകന്‍ അവരെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. 2023ല്‍ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. കഴിഞ്ഞ മാസം മകന്‍ അവരെ വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. ഇതില്‍ മനംനൊന്ത് ദമ്പതികള്‍ വൃദ്ധസദനത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
