Month: May 2025
-
Breaking News
നിലമ്പൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് വേണ്ടത് ജമ്മുകശ്മീരിലും; ചവറ മോഡല്‍ സ്വീകരിച്ചാല്‍ പി.വി. അന്‍വറിന്റെ നിലനില്‍പ്പും അങ്കലാപ്പിലാകും; യുഡിഎഫില്‍ ചേര്‍ന്നാല്‍ തൃണമൂലിന് പുറത്തെന്ന് സംസ്ഥാന നേതാക്കള്‍; യോഗങ്ങളിലും ആളില്ല; നാലു മാസത്തിനിപ്പുറം അവസാനിച്ചോ അന്‍വര്‍ ഇഫക്ട്?
തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പ് വൈകുന്നതിന്റെ ആശങ്കകള്‍ക്കിടെ എല്‍ഡിഎഫില്‍നിന്നു പുറത്തുപോയ പി.വി. അന്‍വറിന്റെ രാഷ്ട്രീയ നിലനില്‍പ്പും അങ്കലാപ്പിലാകുന്നു. ആദ്യം തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഡിഎംകെയിലും പിന്നീടു അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി)യിലും ഇടം തേടിയെങ്കിലും അടുപ്പിക്കാതെ വന്നതോടെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലാണു ചേര്‍ന്നത്.് പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെ ദേശീയ രാഷ്ട്രീയത്തിനു വിരുദ്ധമായി അന്‍വര്‍ ഏകപക്ഷീയമായി കോണ്‍ഗ്രസില്‍ ഏതുവിധേനയും എത്തിച്ചേരാനുള്ള നീക്കങ്ങളാണു നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് (എഐടിസി) ന്റെ കേരളത്തിലെ ഘടകം ഈ നീക്കങ്ങള്‍ വെട്ടിയതോടെയാണു അന്‍വര്‍ ഇരിപ്പിടം ലഭിക്കാതെ ഉഴലുന്നത്. മാത്രമല്ല, സംസ്ഥാന തൃണമൂല്‍ നേതാക്കള്‍ അന്‍വറിനെ കപട രാഷ്ട്രീയക്കാരനെന്നുവരെ വിശേഷിപ്പിക്കുന്ന നിലപാടിലെത്തി. തുടക്കത്തില്‍ ഇടിച്ചുനിന്ന ആള്‍ക്കൂട്ടവും അന്‍വറിന്റെ പരിപാടികളില്‍നിന്ന് അപ്രത്യക്ഷമായതോടെ യുഡിഎഫില്‍ എത്താനുള്ള വിലപേശലിനും മൂര്‍ച്ച കുറഞ്ഞു. തത്വത്തില്‍ കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ഇടപെടലിനൊന്നും സാധ്യമല്ലാത്ത വിധത്തില്‍ അന്‍വര്‍ ഒതുങ്ങിപ്പോയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫിലെത്താനുള്ള അന്‍വറിന്റെ വെപ്രാളത്തെ…
Read More » -
India
ഓപ്പറേഷന്‍ സിന്ദൂര്‍! സീമന്തരേഖയിലെ സിന്ദൂരം മായ്ച്ചവര്‍ക്കുള്ള തിരിച്ചടി; ഇതിലും അനുയോജ്യമായ മറ്റൊരു പേരില്ല
ശ്രീനഗര്‍: ഇരുപത്തിയാറ് നിരപരാധികളുടെ ജീവനെടുത്തതിന് ഇന്ത്യ ഭീകരര്‍ക്ക് കൊടുത്ത തിരിച്ചടിക്ക് നല്‍കിയ പേര് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പേര് നല്‍കിയത്. ഇന്ത്യയെ സംബന്ധിച്ച് ഇത് വെറുമൊരു പേരല്ല, ഒരു സന്ദേശം കൂടിയാണ്. സിന്ദൂര്‍ അഥവാ വെര്‍മില്യണ്‍ എന്നത് വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ അടയാളമാണ്. ഭര്‍തൃമതിയായ ഹിന്ദു സ്ത്രീകള്‍ നെറുകയില്‍ ചാര്‍ത്തുന്ന ചുവന്ന തിലകമാണ് സിന്ദൂരം. ദാമ്പത്യജീവിതത്തില്‍ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. പഹല്‍ഗാമില്‍ കര്‍ണാടക സ്വദേശി മഞ്ജുനാഥിനും നേവി ഉദ്യോഗസ്ഥനായ വിനയ് നര്‍വാളിനും നേരെ ഭീകരര്‍ വെടിയുതിര്‍ത്തത് ഭാര്യമാരുടെ കണ്‍മുന്നില്‍വച്ചാണ്. ഭര്‍ത്താവിനെ കൊന്നില്ലേ തന്നെയും കൂടി കൊല്ലൂവെന്ന് പറഞ്ഞ മഞ്ജുനാഥിന്റെ ഭാര്യ പല്ലവിയോട് നിന്നെ കൊല്ലില്ല, മോദിയോട് പോയ് ആക്രമണത്തെക്കുറിച്ച് പറയൂവെന്നായിരുന്നു ഭീകരര്‍ നല്‍കിയ മറുപടി. ഹണിമൂണ്‍ ആഘോഷിക്കാനാണ് വിനയ് ഭാര്യ ഹിമാന്‍ഷി നര്‍വാളിനൊപ്പം കാശ്മീരിലെത്തിയത്. വെറും ആറ് ദിവസത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് ഹിമാന്‍ഷിക്ക് ഭര്‍ത്താവിനെ നഷ്ടമായത്. വിനയ് നര്‍വാളിന്റെ മൃതദേഹത്തിനരികില്‍ ഹിമാന്‍ഷി ഇരിക്കുന്ന ചിത്രം ഏവര്‍ക്കും…
Read More » -
India
ഇന്ത്യന്‍ തിരിച്ചടിയില്‍ ഞെട്ടി പാകിസ്ഥാന്‍; തട്ടിപ്പോയത് 80 എണ്ണം, ഭീകരരുടെ ‘നഴ്‌സറി’ തവിടുപൊടി
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ സൈനിക തിരിച്ചടിയില്‍ 80 ഭീകരവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്. നിരോധിത ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ് (ജെഎം), ലഷ്‌കര്‍ഇതൊയ്ബ (എല്‍ഇടി) എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് അതിര്‍ത്തി കടന്നുള്ള ആക്രമണം ഇന്ത്യ നടത്തിയത്. ആക്രമണത്തില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ജെയ്ഷെ മുഹമ്മദ് ശക്തികേന്ദ്രങ്ങളായ ബഹവല്‍പൂരിലും മുരിദ്കെയിലുമാണ് ഏറ്റവും വലിയ രണ്ട് ആക്രമണങ്ങള്‍ നടത്തിയത്. ഓരോ കേന്ദ്രങ്ങളിലും 25 മുതല്‍ 30 ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. മുരിദ്കെയില്‍, ലഷ്‌കര്‍ ഇ തൊയ്ബയുടെ നാഡീ കേന്ദ്രവും ആസ്ഥാനവുമായ മസ്ജിദ് വാ മര്‍കസ് തൈബയായിരുന്നു ലക്ഷ്യം. പാകിസ്ഥാന്റെ ‘ഭീകര നഴ്‌സറി’ എന്ന് പണ്ടേ കണക്കാക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നു ഇത്. 82 ഏക്കറില്‍ പരന്നു കിടക്കുന്ന ക്യാമ്പസ്, ഭീകരതയുടെ നഴ്‌സറിയല്ല സര്‍വകലാശാല! ലാദനും സംഭവാന നല്‍കി; ലഷ്‌കര്‍ ഹൈക്കമാന്‍ഡ് അഥവാ മസ്ജിദ് വാ മര്‍കസ്…
Read More » -
Kerala
പൂര്‍ണ ഗര്‍ഭിണിക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കി; യുവതി ആശുപത്രിയില്‍
ഇടുക്കി: പൂര്‍ണ ഗര്‍ഭിണിക്ക് ആരോഗ്യ വകുപ്പ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയതായി പരാതി. ഇടുക്കി സേനാപതി സ്വദേശിയായ യുവതിയ്ക്കാണ് ആശ വര്‍ക്കര്‍ മുഖേന കാലപഴക്കം ചെന്ന ഗുളികകള്‍ നല്‍കിയത്. കാലാവധി പൂര്‍ത്തിയായി രണ്ട് വര്‍ഷം പിന്നിട്ട അയണ്‍ ഫോളിക് ടാബ്ലറ്റുകള്‍ ആണ് നല്‍കിയതെന്നാണ് യുവതിയുടെ പരാതി. ഗുളിക ഉപയോഗിച്ചതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പാണ് സേനാപതി സ്വദേശിയായ ചെറുകരയില്‍ ശാലു ശരത്തിന് ആരോഗ്യ വകുപ്പ് ആശാ വര്‍ക്കര്‍ മുഖേന അയണ്‍ ഫോളിക് ടാബ്ലറ്റുകള്‍ എത്തിച്ചു നല്‍കിയത്. രണ്ട് ദിവസങ്ങളിലായി ശാലു നാല് ഗുളികകള്‍ കഴിച്ചു. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപെട്ടതിനെ തുടര്‍ന്ന് ഗുളികയുടെ സ്ട്രിപ്പ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് മനസിലായത് 2023 ഇല്‍ കാലാവധി അവസാനിച്ച 15 സ്ട്രിപ്പ് ഗുളികകള്‍ ആണ് ശാലുവിന് നല്‍കിയത്. യുവതിയെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുടുംബം ആരോഗ്യ വകുപ്പിന് പരാതി നല്‍കി.
Read More » -
Crime
വഴിയില്‍ കാത്തിരുന്ന് പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്നു, കൊടുംക്രൂരത; എല്ലാം കണ്ട് CCTV ക്യാമറ
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യം. കാട്ടാക്കട പൂവച്ചല്‍ പുളിങ്കോട് ആദിശേഖറി(15)നെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതി പ്രിയരഞ്ജനെതിരേ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായി മാറിയത്. ഒടുവില്‍ നാടിനെ ഞെട്ടിച്ച കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. പ്രതിക്ക് ജീവപര്യന്തം കഠിനതടവും കോടതി വിധിച്ചു. പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ ഷീബയുടെയും മകനാണ് ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. 2023 ഓഗസ്റ്റ് 30 വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിലായിരുന്നു ആദിശേഖര്‍ കൊല്ലപ്പെട്ട സംഭവമുണ്ടായത്. ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാറിടിച്ചുണ്ടായ അപകടമരണമെന്നരീതിയിലാണ് ആദ്യം പോലീസ് കേസെടുത്തിരുന്നത്. കാറോടിച്ചിരുന്ന പ്രിയരഞ്ജനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയുംചെയ്തു. എന്നാല്‍, സംഭവത്തിന്റെ വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് വഴിത്തിരിവായി. പ്രതി മനഃപൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് പ്രതിക്കെതിരേ…
Read More » -
India
4,000 മീറ്റര്‍ ഉയരത്തില്‍നിന്നും ലക്ഷ്യം തെറ്റില്ല; ഭീകരകേന്ദ്രങ്ങള്‍ ചാരമായി; റാഫേലില്‍ ഇന്ത്യ തൊടുത്തത് സ്‌കാല്‍പ് മിലൈസുകള്‍
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ഭീകരതാവളങ്ങള്‍ തച്ചുതകര്‍ക്കാന്‍ ഇന്ത്യന്‍ സേന ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകളും ഹാമ്മര്‍ ബോംബുകളുമെന്ന് റിപ്പോര്‍ട്ട്. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് റഫാലില്‍നിന്നു തൊടുക്കുന്ന സബ്സോണിക്ക് സ്‌കാല്‍പ് മിസൈലുകള്‍. ഇന്ത്യന്‍ വ്യോമമേഖലയില്‍നിന്ന് നാവികസേനയുടെ പിന്തുണയോടെ ഇന്ത്യയുടെ കര, നാവിക, വ്യോമസേനകള്‍ സംയുക്തമായാണ് പാക്ക് മണ്ണിലേക്ക് മിസൈലുകള്‍ വര്‍ഷിച്ച് ആക്രമണം അഴിച്ചുവിട്ടത്. പുലര്‍ച്ചെ 1.44 നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സ്‌കാല്‍പ് മിസൈലുകള്‍ക്കു ശേഷിയുണ്ട്. പോര്‍വിമാനങ്ങളില്‍നിന്ന് ഇവ തൊടുത്താല്‍ പിന്നീടു നിയന്ത്രിക്കാനോ ലക്ഷ്യം മാറ്റാനോ കഴിയില്ല. കമാന്‍ഡ് സെന്ററുകള്‍, എയര്‍ഫീല്‍ഡുകള്‍ എന്നിവ തകര്‍ക്കാനാണ് ഇവ ഉപയോഗിക്കുന്നത്. 70 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ളവയാണ് ഹാമ്മറുകള്‍ അഥവാ ഹൈലി എജൈല്‍ മോഡുലാര്‍ അമ്യുണിഷന്‍ എക്സറ്റന്‍ഡഡ് റേഞ്ച്. എയര്‍-ടു-ഗ്രൗണ്ട് യുദ്ധോപകരണമായ ഹാമ്മര്‍ 125 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളില്‍ ഘടിപ്പിക്കാവുന്ന ഒരു…
Read More » -
Breaking News
പാകിസ്താനുമായി ഐസിസി ടൂര്‍ണമെന്റില്‍ അടക്കം ഇന്ത്യ കളിക്കരുതെന്നു ഗൗതം ഗംഭീര്‍; ‘സര്‍ക്കാരിന്റെ തീരുമാനമാണു പ്രധാനം; പക്ഷേ ബോളിവുഡോ ക്രിക്കറ്റോ സഹകരിക്കരുത്; ഇന്ത്യന്‍ പൗരന്‍മാരുടെ ജീവനേക്കള്‍ വലുതല്ല ഒന്നും’
ന്യൂഡൽഹി: പാകിസ്താനുമായി ഐസിസി ടൂർണമെന്റുകളിൽ അടക്കം കളിക്കരുതെന്ന അഭിപ്രായവുമായി ഇന്ത്യൻ കോച്ചും മുൻതാരവുമായ ഗൗതം ഗംഭീർ രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ പ്രതികരണം. 2013ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ക്രിക്കറ്റ് പരമ്പരകൾ കളിച്ചിട്ടില്ല. ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ഏഷ്യ കപ്പ് അടക്കമുള്ള വേദികളിൽ മാത്രമാണ് ഇരു രാജ്യങ്ങളും ഏറ്റുമുട്ടാറുള്ളത്. ‘‘ ഇരുരാജ്യങ്ങളും തമ്മിൽ കളിക്കരുതെന്നാണ് എന്റെ അഭിപ്രായം. പാകിസ്താൻ ഇതൊന്നും നിർത്താത്തിടത്തോളം കാലം ഇന്ത്യക്കും പാകിസ്താനും ഇടയിൽ ഒന്നും നടക്കരുത്. കളിക്കണോ വേണ്ടയോ എന്നത് സർക്കാറിന്റെ തീരുമാനമാണ്. പക്ഷേ ക്രിക്കറ്റ് മത്സരങ്ങളോ ബോളിവുഡോ മറ്റേതെങ്കിലും തരത്തിലുള്ള ബന്ധമോ നടക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യൻ പട്ടാളക്കാരുടെയും പൗരന്മാരുടെയും ജീവനേക്കാൾ വലുതല്ല ഒന്നും’’ -ഗംഭീർ പറഞ്ഞു. ഏഷ്യ കപ്പിലും ട്വന്റി 20 ലോകകപ്പിലും പാകിസ്താനുമായി കളിക്കുമോ എന്ന ചോദ്യത്തിന് ഗംഭീറിന്റെ മറുപടി ഇങ്ങനെ: ‘‘ഇതെന്റെ തീരുമാനമല്ല. ഇത് ബിസിസിഐയുടെയും സർക്കാറിന്റെയും തീരുമാനമാണ്. അവരെന്ത് തീരുമാനമെടുത്താലും ഞങ്ങൾക്ക് ഒകെയാണ്. അത് രാഷ്ട്രീയവൽക്കരിക്കില്ല’’ -ഗംഭീർ…
Read More » -
Breaking News
ഇന്ത്യയുടെ റഫാല്‍; പാകിസ്താന് ചൈനയുടെ ജെ-10; ഇന്ത്യക്ക് ഇസ്രായേല്‍ യുദ്ധ ഡ്രോണ്‍; പാകിസ്താന് തുര്‍ക്കിയുടേതും; പുല്‍വാമയ്ക്കുശേഷം ഇരുരാജ്യങ്ങളും വന്‍തോതില്‍ കരുത്തുകൂട്ടി; തുടങ്ങിയാല്‍ പരിമിത മേഖലയിലാകില്ല യുദ്ധം; രഹസ്യായുധങ്ങള്‍ ചൂണ്ടിക്കാട്ടി വിദഗ്ധര്‍
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം അനുദിനം വര്‍ധിക്കുന്നതിനിടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അതു മുമ്പുണ്ടായതുപോലെ ലളിതമായിരിക്കില്ലെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ഇരു രാജ്യങ്ങളും അവരുമായി അടുപ്പമുള്ള രാജ്യങ്ങളില്‍നിന്നു വാങ്ങിയ ആധുനിക യുദ്ധേപകരണങ്ങളും വിമാനങ്ങളും ന്യൂക്ലിയര്‍ രാജ്യങ്ങളെന്ന പ്രശ്‌നവും ഉയര്‍ത്തിക്കാട്ടിയാണ് പൂര്‍ണ യുദ്ധത്തിലേക്കു നീങ്ങിയാലുള്ള പ്രത്യാഖാതങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നത്. 2019ലെ പുല്‍വാമ ആക്രമണത്തിനുശേഷമുള്ള ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തങ്ങളുടെ ആയുധശേഷി കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ യുദ്ധമുണ്ടായാല്‍ പോലും അതു മുമ്പത്തേതുപോലെ ഏതെങ്കിലും ചെറിയ മേഖലയിലേക്ക് ഒതുങ്ങാന്‍ സാധ്യതയില്ലെന്നും ഇവര്‍ പറയുന്നു. പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ പാകിസ്താനെ ആക്രമിക്കാനുള്ള നീക്കങ്ങളിലാണെന്നാണ് ആ രാജ്യം നിരന്തരമായി ആരോപിക്കുന്നത്. പാകിസ്താന്റെ ഭീകരരോടുള്ള അനുഭാവത്തിനെതിരേ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിട്ടും ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍, ഇന്ത്യ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി യുദ്ധ വിമാനങ്ങളുടെ പരീക്ഷണപ്പറക്കലുമായി ഏതു സമയത്തും ആക്രമിക്കുമെന്ന സൂചന നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. അവര്‍ കരുതുന്നതിലും അപ്പുറം ആക്രമണമുണ്ടാകുമെന്ന് പ്രധാനമന്ത്രി…
Read More » -
Breaking News
കരിയറിന്റെ ഒരുഘട്ടത്തില്‍ ആര്‍സിബി വിടുന്ന കാര്യം പോലും ആലോചിച്ചു; ‘പ്രതീക്ഷകളുടെ ഭാരം തളര്‍ത്തി, ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ പ്രകടനത്തെയും ബാധിച്ചു; വിജയങ്ങള്‍ക്കു ശേഷം തുറന്നു പറഞ്ഞ് കോഹ്ലി
ബെംഗളൂരു: കരിയറിന്റെ ഒരു ഘട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്ലബ് വിടുന്ന കാര്യം പരിഗണിച്ചിരുന്നുവെന്ന് സൂപ്പര്‍ താരം വിരാട് കോഹ്ലി. പ്രതീക്ഷകളുടെ ഭാരം ചുമലിലുണ്ടായിരുന്നതിനാല്‍ തളര്‍ന്നുപോയതായും, അതുകൊണ്ടാണ് ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതെന്നും കോഹ്ലി ക്ലബ് പുറത്തുവിട്ട പോഡ്കാസ്റ്റില്‍ പ്രതികരിച്ചു. ‘വര്‍ഷങ്ങളോളം ഞാന്‍ ടീം ഇന്ത്യയെ നയിച്ചു. ഒന്‍പതു സീസണുകളില്‍ ആര്‍സിബിയുടെ ക്യാപ്റ്റനായി. എന്നാല്‍ ബാറ്ററെന്ന നിലയില്‍ എന്നിലുള്ള പ്രതീക്ഷകള്‍ കൂടിയതോടെ സമ്മര്‍ദത്തിലായി’. ‘2016-2019 കാലത്ത് ആര്‍സിബി വിടണമെന്ന് പല കോണുകളില്‍നിന്നും നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നു. കരിയറില്‍ എന്റെ കാര്യങ്ങള്‍ തന്നെ എനിക്കു ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്ന് അറിയാത്തൊരു സാഹചര്യമായിരുന്നു അത്. വളരെയധികം ബുദ്ധിമുട്ടിലായി. അതില്‍നിന്ന് രക്ഷ നേടുന്നതിനാണു നിര്‍ണായകമായ തീരുമാനം എടുത്തത് ‘ ‘ബാറ്ററെന്ന നിലയില്‍ മികച്ച പ്രകടനം നടത്തി, എനിക്ക് ഇവിടെ തന്നെ തുടര്‍ന്നും കളിക്കണമായിരുന്നു. അതോടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. കളിക്കാരനായി മാത്രം ബെംഗളൂരുവില്‍ തുടരുന്നതാണു നല്ലതെന്നും ഞാന്‍ തീരുമാനിച്ചു. ആര്‍സിബിയുമായി അത്രത്തോളം വിലപ്പെട്ട ബന്ധമാണ് എനിക്കുള്ളത്.…
Read More »
