Month: May 2025

  • LIFE

    വിശ്വോത്തര ചിത്രകാരന്‍ രാജാ രവിവര്‍മ്മയുടെ സ്മരണാര്‍ത്ഥം ഒരുക്കിയ മ്യൂസിക്കല്‍ ആല്‍ബം ‘പ്രണാമം’ പ്രകാശിതമായി

    സൂര്യാംശു ക്രിയേഷന്‍സിന്റെ ബാനറില്‍ വി കെ കൃഷ്ണകുമാര്‍ നിര്‍മ്മിച്ച് പ്രശസ്ത ചിത്രകാരന്‍ എസ് എന്‍ ശ്രീപ്രകാശ് സംവിധാനം ചെയ്ത ‘പ്രണാമം’ എന്ന മ്യൂസിക്കല്‍ ആല്‍ബം പ്രസിദ്ധ തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഭാരതീയ ചിത്രകലയുടെ കുലഗുരുവും വിശ്വോത്തര കലാകാരനുമായ രാജാ രവിവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി, മണ്മറഞ്ഞു പോയ ആ മഹാ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് മായാ കെ വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതജ്ഞന്‍ കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നു. ആ മഹാനായ കലാകാരന്റെ ജീവിത നിമിഷങ്ങളെ മിഴിവാര്‍ന്ന ക്യാന്‍വാസിലേക്കെന്നപോലെ ഒപ്പിയെടുത്തിരിക്കുന്നു ഛായാ ഗ്രാഹകന്‍ അയ്യപ്പന്‍. സപ്ത വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ഒരു മനോഹര ചിത്രം പോലെ പ്രേക്ഷക മനസ്സിലേക്ക് കയറിക്കൂടുന്ന ഈ സംഗീത ശില്‍പ്പത്തിന്റെ ആദ്യ പ്രദര്‍ശനം രാജാ രവിവര്‍മ്മയുടെ 177-ാം ജന്മ ദിനത്തോടനുബന്ധിച്ച് കിളിമാനൂര്‍ കൊട്ടാരത്തില്‍ നടത്തിയ സാംസ്‌കാരിക സമ്മേളനത്തില്‍ വച്ചു നടന്നു. ഈ ദൃശ്യ കാവ്യത്തില്‍ കിളിമാനൂര്‍ രാമവര്‍മ്മ…

    Read More »
  • NEWS

    കൊല്ലപ്പെട്ടവരില്‍ ഭീകരന്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളും; സഹോദരി അടക്കം 10 പേര്‍ മരിച്ചു

    ലാഹോര്‍: പാക്കിസ്ഥാനിലെ ഭവല്‍പുരില്‍ ഇന്നു രാവിലെ ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ജയ്ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളും. സഹോദരി ഉള്‍പ്പെടെ കുടുംബത്തിലെ 10 പേരാണ് ഭവല്‍പൂരിലെ ഭീകര ക്യാംപില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അസ്ഹറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. അസ്ഹറിന്റെയും അമ്മയുടെയും അടുത്ത സഹായിയും മറ്റ് രണ്ട് അടുത്ത അനുയായികളും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഭീകരന്‍ മസൂദ് അസ്ഹറിനെ താമസിപ്പിച്ചിരിക്കുന്ന ലഹോറില്‍ കനത്ത സുരക്ഷയാണ് പാക്ക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും പാക്ക് അധിനിവേശ ജമ്മു കശ്മീരിലുമായി ഒന്‍പത് ഭീകരപരിശീലന കേന്ദ്രങ്ങളായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മാത്രം ജയ്‌ഷെയുടെയും ലഷ്‌കറിന്റെയും നാലു ഭീകര ക്യാംപുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. പാക്ക് അധിനിവേശ കശ്മീരിലെ അഞ്ച് ക്യാംപുകളും നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാക്കിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയല്ല, മറിച്ച് ഭീകര…

    Read More »
  • India

    സൈനിക നീക്കവും ആക്രമണ തന്ത്രവും വിശദീകരിച്ച പെണ്‍ശബ്ദം; സോഫിയയെയും വ്യോമികയെയും അറിയാം

    ന്യൂഡല്‍ഹി: പഹല്‍ഗാമിലേറ്റ മുറിവിനു തിരിച്ചടി നല്‍കിയെന്ന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത് ഇന്ത്യന്‍ സേനയുടെ പെണ്‍കരുത്തിന്റെ രണ്ടു മുഖങ്ങളാണ് വ്യോമസേനാ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും കരസേനയിലെ കേണല്‍ സോഫിയ ഖുറേഷിയും. ഇന്ത്യയുടെ ആക്രമണ തന്ത്രങ്ങളെപ്പറ്റിയും സൈനിക നീക്കത്തിന്റെ കൃത്യതയെപ്പറ്റിയും സാധാരണ ജനങ്ങളോടുള്ള കരുതലിനെപ്പറ്റിയും സംസാരിക്കുമ്പോള്‍ അവരുടെ ശബ്ദം ഉറച്ചതായിരുന്നു: ഇന്ത്യയുടെ അഭിമാനം പോലെ. ആരാണ് സോഫിയയും വ്യോമികയും? കേണല്‍ സോഫിയ ഖുറേഷി ബഹുരാഷ്ട്ര സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ സൈനിക സംഘത്തെ നയിച്ച ആദ്യ വനിതയാണ് കരസേനയിലെ കേണലായ സോഫിയ ഖുറേഷി. 1981ല്‍ ഗുജറാത്തിലെ വഡോദരയില്‍ ജനിച്ച സോഫിയയുടെ കുടുംബവവും സൈനിക പശ്ചാത്തലമുള്ളവരാണ്. മുത്തച്ഛന്‍ കരസേനയില്‍ സേവനമനുഷ്ഠിച്ചു. അച്ഛന്‍ വര്‍ഷങ്ങളോളം സേനയില്‍ മതാധ്യാപകനായി ജോലി ചെയ്തു. 1999 ല്‍ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തില്‍ എത്തിയത്. വിങ് കമാന്‍ഡര്‍ വ്യോമിക സിങ് സൈന്യത്തില്‍ ചേരണമെന്നായിരുന്നു കുട്ടിക്കാലം മുതല്‍ വ്യോമിക സിങ്ങിന്റെ…

    Read More »
  • Kerala

    ‘അമ്മയുടെ സിന്ദൂരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടി; ഇന്ത്യയുടെ തിരിച്ചടിയില്‍ അഭിമാനം’

    കൊച്ചി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. തന്റെ അമ്മയെ പോലെ സിന്ദുരം മായ്ക്കപ്പെടാനും ഉറ്റവരെ നഷ്ടപ്പെടാനും കാരണമായ തീവ്രവാദത്തിനുള്ള മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് എന്നും ആരതി മാധ്യമങ്ങളോട് പ്രതികരിച്ചു. ”ഇന്ത്യയുടെ പ്രതികരണത്തില്‍ അഭിമാനമുണ്ട്, ഞങ്ങളുടെ നഷ്ടം നികത്താനാവില്ല, പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നതാണ്. സാധാരണ മനുഷ്യര്‍ക്ക് തീവ്രവാദികളെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല, അത് അനുഭവിച്ച് അറിഞ്ഞതാണ്. ഇതാണ് പ്രതീക്ഷിച്ചത്, രാജ്യം തിരിച്ചടിച്ചതില്‍ സന്തോഷം. നിരപരാധികളെ ആക്രമിച്ചതിന് മറുപടി. എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനമുണ്ട്. പഹല്‍ഗാമില്‍ നമ്മുടെ മണ്ണില്‍ നിന്നപ്പോഴാണ് നിരപരാധികള്‍ ആക്രമിക്കപ്പെട്ടത്. ഇതാണ് ഇന്ത്യ ഇതാണ് ഞങ്ങളുടെ മറുപടി.” ഇന്ത്യയുടെ സൈനിക നീക്കത്തിന്റെ ടാഗ് ലൈന്‍ ഏറ്റവും ഉചിതമായതാണ്. എന്റെ അമ്മയുടെ സിന്ദുരം മായ്ച്ച…

    Read More »
  • Social Media

    അതിന് ശേഷം പുറത്ത് പോകുന്നത് പോലും നിര്‍ത്തി; കാമുകനെ കാണാന്‍ ലണ്ടനില്‍, പക്ഷെ…

    യുവനിരയില്‍ വലിയ ജനശ്രദ്ധ ലഭിക്കുന്ന നടിയാണ് പ്രിയ വാര്യര്‍. മലയാളത്തില്‍ വലിയ ഹിറ്റ് ലഭിച്ചിട്ടില്ലെങ്കിലും മറ്റ് ഭാഷകളില്‍ നിന്ന് വലിയ അവസരങ്ങള്‍ പ്രിയ വാര്യര്‍ക്ക് ലഭിക്കുന്നുണ്ട്. അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലിയിലെ പ്രിയയുടെ റോള്‍ ഏറെ ജനപ്രീതി നേടി. സോഷ്യല്‍ മീഡിയ ഒന്നടങ്കം സിനിമയിലെ പ്രിയയുടെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഗുഡ് ബാഡ് അഗ്ലിയിലെ തൊട്ട് തൊട്ട് പേസും സുല്‍ത്താന എന്ന പ്രിയയുടെ ഡാന്‍സ് നമ്പറായിരുന്നു ഇതിന് കാരണം. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ വാര്യര്‍ ഇപ്പോള്‍. താന്‍ സിംഗിളാണെന്ന് നടി പറയുന്നു. ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് പ്രിയ മനസ് തുറന്നത്. എന്റെ ചോയ്‌സ് കൊണ്ട് സിംഗിള്‍ ആയതാണെന്ന് കരുതുന്നില്ല. ബ്രേക്കപ്പില്‍ വിഷമം വരുമ്പോള്‍ കരഞ്ഞ് തീര്‍ക്കും. സുഹൃത്തുക്കളോട് തുറന്ന് സംസാരിക്കുക. പരമാവധി ഇത് ചെയ്ത് കുറച്ച് കാലം കഴിയുമ്പോള്‍ റെഡിയാകും. എന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല. ചിലപ്പോള്‍ പേടിയായിരിക്കും. ആരോടെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ എപ്പോഴും ഞാനാണ് തുടക്കമിടുക. എനിക്ക്…

    Read More »
  • India

    82 ഏക്കറില്‍ പരന്നു കിടക്കുന്ന ക്യാമ്പസ്, ഭീകരതയുടെ നഴ്‌സറിയല്ല സര്‍വകലാശാല! ലാദനും സംഭവാന നല്‍കി; ലഷ്‌കര്‍ ഹൈക്കമാന്‍ഡ് അഥവാ മസ്ജിദ് വാ മര്‍കസ് തൈബ

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ആക്രമിച്ച പാക് ഭീകരരുടെ താവളത്തില്‍ ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവരുടെ ആസ്ഥാനമായ മസ്ജിദ് വാ മര്‍കസ് തൈബയും ഉള്‍പ്പെടുന്നു. പാകിസ്ഥാനില്‍ ഭീകരവാദത്തിന്റെ സര്‍വകലാശാല എന്നാണ് മസ്ജിദ് വാ മര്‍കസ് തൈബ അറിയപ്പെടുന്നത്. ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബയും ഭീകരവാദം വളര്‍ത്തുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന പ്രധാന കേന്ദ്രമാണ് മസ്ജിദ് വാ മര്‍കസ് തൈബ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിനടുത്തുള്ള മുരിദ്‌കെ എന്ന പട്ടണത്തിലാണ് ഇവരുടെ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രത്യയശാസ്ത്രപരവും പ്രവര്‍ത്തനപരവുമായ കേന്ദ്രമായി മസ്ജിദ് വാ മര്‍കസ് തൈബ കണക്കാക്കപ്പെടുന്നു. പാകിസ്ഥാന്റെ ‘ഭീകര നഴ്സറി’ എന്നറിയപ്പെടുന്ന 82 ഏക്കര്‍ വിസ്തൃതിയുള്ള ഈ വിശാലമായ സമുച്ചയം, ഇന്ത്യന്‍ മണ്ണില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും സുഗമമാക്കുന്നതിലും ഉള്ള പങ്കിന്റെ പേരില്‍ വളരെക്കാലമായി ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. 2000-ലാണ് മസ്ജിദ് വാ മര്‍കസ് തൈബ സ്ഥാപിക്കപ്പെടുന്നത്. അല്‍-ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ ഒരുകോടി രൂപ സംഭാവന…

    Read More »
  • Crime

    കറുകച്ചാലില്‍ യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകം; മുന്‍ സുഹൃത്ത് കസ്റ്റഡിയില്‍

    കോട്ടയം: കറുകച്ചാലില്‍ യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കൂത്രപളളി സ്വദേശിനി നീതു കൃഷ്ണനെ (36) യാണ് വാഹനമിടിച്ച് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്ന യുവതി വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെ വീട്ടില്‍ നിന്നും കറുകച്ചാലിലേക്ക് നടന്നുവരുമ്പോഴായിരുന്നു നീതുവിനെ വാഹനമിടിച്ചത്. അബോധാവസ്ഥയിലായ നീതുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും ഒരു കാര്‍ മല്ലപ്പളളി ഭാഗത്തേക്ക് പോകുന്നതായി കണ്ടെന്ന് പ്രദേശവാസികളില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മുന്‍ സുഹൃത്ത് കാഞ്ഞിരപ്പളളി സ്വദേശി അന്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • മക്കളെ വീട്ടില്‍ത്തന്നെ നിര്‍ത്തി; പോയത് കൂലി വാങ്ങാനെന്നും പറഞ്ഞ്, 60 കൊല്ലം മുമ്പ് കാണാതായ സ്ത്രീയെ…

    വാഷിങ്ടണ്‍: യു.എസിലെ വിസ്‌കോണ്‍സിനില്‍നിന്നും 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണാതായ സ്ത്രീയെ ഒടുവില്‍ ജീവനോടെ കണ്ടെത്തി. ആറു പതിറ്റാണ്ട് മുമ്പ് 20 വയസ്സുള്ളപ്പോഴാണ് ഓഡ്രി ബാക്ക്ബര്‍ഗിനെ കാണാതായത്. ഇപ്പോള്‍ അവര്‍ക്ക് 82 വയസ് ആയെങ്കിലും അവര്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ നടത്തിയ അന്വേഷണത്തിലാണ് വിസ്‌കോണ്‍സിന്‍ സ്റ്റേറ്റിന് പുറത്ത് താമസിക്കുന്ന ഓഡ്രിയെ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടെത്തിയത്. സൗക്ക് കൗണ്ടി ഷെരീഫ് ഓഫീസ് ഒരു പത്രക്കുറിപ്പിലാണ് ഇവരെ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍, അവരെ എവിടെ വച്ചാണ് കണ്ടെത്തിയതെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഓഡ്രി എന്തെങ്കിലും അപകടത്തില്‍ പെട്ടതോ, ആരെങ്കിലും അവരെ തട്ടിക്കൊണ്ടുപോയതോ ഒന്നുമല്ല. മറിച്ച് അവര്‍ സ്വന്തം തീരുമാനപ്രകാരമാണ് ഇറങ്ങിപ്പോയത് എന്നാണ് പൊലീസ് പറയുന്നത്. അന്ന് രണ്ട് കുട്ടികളുടെ അമ്മയായിരുന്ന ഓഡ്രി 1962 ജൂലൈ 7 -ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ദി ഗാര്‍ഡിയനിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, അവരുടെ ബേബി സിറ്റര്‍ പറഞ്ഞത് ഓഡ്രി ആദ്യം വിസ്‌കോണ്‍സിനിലെ…

    Read More »
  • Kerala

    ഒറ്റപ്പെട്ട മഴ തുടരും, ശക്തമായ കാറ്റിന് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് പതിമൂന്നോടു കൂടി ഇത്തവണത്തെ കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  

    Read More »
  • India

    നുണഫാക്ടറി തുറന്ന് പാക്കിസ്ഥാന്‍! ‘ഓപ്പറേഷന്‍ സിന്ദൂറി’ന് തിരിച്ചടിയെന്ന് കുപ്രചാരണം; വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളുമായി ‘പാക്കി മീഡിയ’

    ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ വ്യാജ വാര്‍ത്തകളുമായി പാക്കിസ്ഥാന്‍ മാധ്യമങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും. ഇന്ത്യയുടെ പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന രീതിയിലുള്ള പ്രചാരണമാണ് പാക്കിസ്ഥാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി വ്യാജ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ റഫാല്‍, സുഖോയ് വിമാനങ്ങള്‍ പാക്കിസ്ഥാന്‍ വെടിവച്ചിട്ടെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കിയെന്നുമുള്ള അവകാശവാദം. ഇന്ത്യയ്ക്കുള്ളിലെ 15 സ്ഥലങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും പാക്കിസ്ഥാന്‍ തിരിച്ചടിച്ചെന്നുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രീനഗര്‍ വ്യോമതാവളം പാക്കിസ്ഥാന്‍ വ്യോമസേന ആക്രമിച്ചുവെന്നും ഇന്ത്യന്‍ ആര്‍മി ബ്രിഗേഡ് ആസ്ഥാനം നശിപ്പിച്ചുവെന്നും തുടങ്ങിയ വ്യാജ വാര്‍ത്തകള്‍ നിറയുകയാണ്. പാക്കിസ്ഥാന്‍ സൈനിക മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ വഴിയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വാദങ്ങളെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ ദൃശ്യങ്ങളോ ഉപഗ്രഹ ചിത്രങ്ങളോ തെളിവുകളോ നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. സമൂഹമാധ്യമങ്ങള്‍ വഴി ഇക്കൂട്ടര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ പലതും വര്‍ഷങ്ങള്‍…

    Read More »
Back to top button
error: